മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി തിരിച്ചുകൊണ്ടുവന്ന ജോഷി സമ്മാനിച്ച മികച്ച സിനിമകൾ
1 min read

മമ്മൂട്ടിയെ മെഗാസ്റ്റാറാക്കി തിരിച്ചുകൊണ്ടുവന്ന ജോഷി സമ്മാനിച്ച മികച്ച സിനിമകൾ

പ്രേക്ഷകര്‍ക്ക് മികച്ച ഒരുപിടി സിനിമ ഒരുക്കിയ സംവിധായകനാണ് ജോഷി. മോഹന്‍ലാല്‍, മമ്മൂട്ടി, തുടങ്ങിയ സൂപ്പര്‍ താരങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മ്മിച്ച ചിത്രങ്ങളെല്ലാംവലിയ വിജയമായിരുന്നു. മമ്മൂട്ടിയെ സൂപ്പര്‍ താരം എന്ന നിലയിലെ വളര്‍ച്ചയ്ക്കും ആ സ്ഥാനത്തിലെ അതിജീവനത്തിനും സമയാസമയങ്ങളില്‍ അവശ്യംവേണ്ട ഹിറ്റുകള്‍ ഒരുക്കിയ ഒരു സംവിധായകന്‍ കൂടിയായിരുന്നു അദ്ദേഹം. മമ്മൂട്ടിയെന്ന നടന്‍ തുടര്‍ച്ചയായ പരാജയങ്ങളിലൂടെ തിരശീലയ്ക്ക് പിന്നിലേക്ക് പോകാനൊരുങ്ങിയ സമയത്ത് അദ്ദേഹത്തിന്റെ കരിയറിലേക്ക് എത്തിയ സിനിമയായിരുന്നു ജോഷി സംവിധാനം ചെയ്ത ന്യൂഡല്‍ഹി എന്ന സിനിമ. പരാജയത്തിന്റെ പടുകുഴിയില്‍ നിന്ന് മമ്മൂട്ടിയെ മെഗാസ്റ്റാര്‍ പദവിയിലേക്ക് തിരികെ കൊണ്ടുവന്ന സിനിമ കൂടിയായിരുന്നു ന്യൂഡല്‍ഹി.

ഇരുവരുടേയും കൂട്ട്കെട്ട് 1983 മുതല്‍ 2008 വരെ മലയാളത്തിനു സമ്മാനിച്ച സിനിമകളെ നമുക്ക് പരിചയപ്പെടാം. 1983ല്‍ റിലീസ് ചെയ്ത ചിത്രമാണ് ആ രാത്രി. കലൂര്‍ ഡെന്നീസ് കഥയും തിരക്കഥയും സംഭാഷണവുമെഴുതി മമ്മൂട്ടിയെ നായകനാക്കി ജോഷി സംവിധാനം ചെയ്ത ഈ ചിത്രം വാണിജ്യപരമായി വന്‍ വിജയമായിരുന്നു നേടിയത്. മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായി ഒരു കോടി നേടിയ ചിത്രമായിരുന്നു ഇത്. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുകയും വിതരണം ചെയ്തത്.

രണ്ടാമതായി 1984ല്‍ വരുന്ന ചിത്രം കോടതി ജോഷി സിനിമ ആയിരുന്നു. പ്രതാപ ചന്ദ്രനായിരുന്നു സിനിമ നിര്‍മ്മിച്ചത്. സന്ദര്‍ഭം ആയിരുന്നു മൂന്നാമത്തെ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടില്‍ പിറന്ന അടുത്ത സിനിമ. ചലച്ചിത്രനടി സരിതയുടെ ആദ്യത്തെ മലയാളചലച്ചിത്രമായിരുന്നു ഇത്. ജൂബിലി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജോയ് തോമസ് നിര്‍മ്മിച്ച ഈ ചിത്രം ജൂബിലി പിക്ചേഴ്സ് കേരളത്തില്‍ വിതരണം ചെയ്തത്. തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചത് കലൂര്‍ ഡെന്നീസ് ആണ്.

നാലാമതായി വരുന്ന ചിത്രം അലകടലിനക്കരെയാണ്. തിരുപ്പതി ചെട്ടിയാര്‍ നിര്‍മ്മിച്ച ചിത്രം 1984ല്‍ ആണ് പുറത്തിറങ്ങിയത്. 1982-ല്‍ പുറത്തിറങ്ങിയ വിധാതാ എന്ന ഹിന്ദി ചലച്ചിത്രത്തിന്റെ പുനര്‍നിര്‍മ്മാണമാണ് ഈ ചിത്രം. കലൂര്‍ ഡെന്നീസിന്റെ തിരക്കഥയില്‍ ഒരുക്കിയ മറ്റൊരു ചിത്രമാണ് ഇടവേളയ്ക്ക് ശേഷം. മൂഹൂര്‍ത്തം പതിനൊന്ന് മുപ്പതിനാണ് ഈ കൂട്ടുകെട്ടില്‍ ഒരുങ്ങിയ മറ്റൊരു ചിത്രം. ജോഷി സംവിധാനം ചെയ്ത് ജോയ് തോമസ് നിര്‍മ്മിച്ച 1985 ലെ സിനിമയാണ് കഥ ഇതുവരെ. ചിത്രത്തില്‍ മധു, മമ്മൂട്ടി, തിലകന്‍, സുഹാസിനി, രോഹിണി എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

എ ആര്‍ മുകേഷ് കഥയെഴുതി തിരക്കഥയും സംഭാഷണവും കലൂര്‍ ഡെന്നീസ് തയ്യാറാക്കി മമ്മൂട്ടി – ജോഷി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രമാണ് ഒന്നിങ്ങു വന്നെങ്കില്‍. 1985 ഓഗസ്റ്റ് 22-ന് പുറത്തിറങ്ങിയ ഒരു സിനിമയാണ് ഇനിയും കഥ തുടരും. രവീന്ദ്രന്‍ എന്ന കസ്റ്റംസ് ഉദ്യോഗസ്ഥനെയാണ് മമ്മൂട്ടി ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. ജയപ്രദയാണ് നായികാകഥാപാത്രത്തെ അവതരിപ്പിച്ചത്. മമ്മൂട്ടി, ബാബു നമ്പൂതിരി, ഉര്‍വശി, സുമലത, ലിസി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച് 1985-ല്‍ പുറത്തിറങ്ങിയ മറ്റൊരു സിനിമയാണ് നിറക്കൂട്ട്. 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണഅ ശ്യാമ.

ക്ഷമിച്ചു എന്നൊരു വാക്ക് എന്നതാണ് ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം. ഗീത, ശോഭന, മുകേഷ് തുടങ്ങിയവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിച്ചു. ഗാനങ്ങള്‍ക്കു ഈണം പകര്‍ന്നത് ശ്യാം ആയിരുന്നു. ആയിരം കണ്ണുകള്‍, സായം സന്ധ്യ, ന്യായ വിധി, വീണ്ടും, ന്യൂഡല്‍ഹി, ദിന രാത്രങ്ങള്‍, തന്ത്രം, സംഘം, മഹായാനം, ലമ്പര്‍ 20 മദ്രാസ് മൈല്‍, കുട്ടേട്ടന്‍, കൗരവര്‍, ദ്രുവം, ദുബായ്, പോത്തന്‍വാവ, നസ്രാണി, ട്വന്റ്ി ട്വന്റി എന്നിവയാണ് ജോഷി മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങി മറ്റ് സിനിമകള്‍.