‘#Me Too എന്താ പലഹാരം ആണോ കഴിച്ചു നോക്കി അഭിപ്രായം പറയാന്‍’ ; വിനായകന്റെ പരാമര്‍ശത്തില്‍ ഷൈന്‍ ടോം ചാക്കോ
1 min read

‘#Me Too എന്താ പലഹാരം ആണോ കഴിച്ചു നോക്കി അഭിപ്രായം പറയാന്‍’ ; വിനായകന്റെ പരാമര്‍ശത്തില്‍ ഷൈന്‍ ടോം ചാക്കോ

വമാധ്യമങ്ങളിലെ ഹാഷ് ടാഗ് ക്യാംപെയിനുകളിലൂടെ വിപ്ലവങ്ങള്‍ സൃഷ്ടിക്കുന്ന കാലത്താണ് മീ ടൂ ക്യാംപെയ്ന്‍ തരംഗമായി മാറിയത്. മീ ടൂ ക്യാംപെയ്‌നിന്റെ അലയൊലികള്‍ ബോളിവുഡ് സിനിമാലോകത്തേക്കും മോളിവുഡിലേക്കും വീശുകയാണ് ഇപ്പോഴും. നിരവധി മലയാള സിനിമാ താരങ്ങള്‍ക്കെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. ഈ അടുത്ത് നവ്യ നായര്‍ കേന്ദ്രകഥാപാത്രമാകുന്ന ഒരുത്തീ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിക്കിടെ നടന്‍ വിനായകന്‍ മീ ടൂവിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ നിന്നും മറ്റുമായി കടുത്ത വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മീടൂ എന്താണെന്ന് തനിക്ക് അറിയില്ലെന്നും ഒരാളോട് ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തോന്നിയാല്‍ അത് നേരിട്ട് ചോദിക്കുമെന്നുമായിരുന്നു വിനായകന്‍ പറഞ്ഞത്.

ഇപ്പോഴിതാ മീ ടൂവിനെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് നടന്‍ ഷൈന്‍ ടോം ചാക്കോ. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തില്‍ അവതാരകയുടെ ചേദ്യത്തിന് മറുപടി പറയുകയായിരുന്നു ഷൈന്‍ ടോം. മീ ടുവിനെ കുറിച്ചുള്ള ഷൈനിന്റെ അഭിപ്രായമെന്താണെന്നും വിനായകന്‍ പറഞ്ഞതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്നുമായിരുന്നു അവതാരക ചോദിച്ചത്. ഇതിന് രസകരമായ മറുപടിയായിരുന്നു ഷൈന്‍ നല്‍കിയത്. മീടൂ എന്താ പലഹാരം വല്ലതുമാണോ കഴിച്ചിട്ട് അഭിപ്രായം പറയാന്‍ എന്നായിരുന്നു ഷൈന്‍ നല്‍കിയ മറുപടി. ഇങ്ങനെയുള്ള നെഗറ്റീവ് കാര്യങ്ങള്‍ സംസാരിക്കാതിരിക്കുക. അതെല്ലാം ഓരോരുത്തരുടെ വ്യക്തിപരമായിട്ടുള്ള കാര്യങ്ങളാണ്. അതില്‍ നമ്മള്‍ കൂടുതല്‍ അഭിപ്രായം പറയാതിരിക്കുകയെന്നും ഷൈന്‍ പറയുന്നു.

ആണുങ്ങളും പെണ്ണുങ്ങളുമായാല്‍ അങ്ങോട്ടും ഇങ്ങോട്ടും അട്രാക്ഷന്‍ ഉണ്ടാവും. നമ്മള്‍ നല്ല രീതിയില്‍ കമ്മ്യൂണിക്കേറ്റീവ് ചെയ്യാന്‍ പറ്റുകയാണേല്‍ അതൊരു നല്ല കാര്യമാണ്. പിന്നെ വിനായകന്‍ കാണുമ്പോള്‍ തന്നെയാണോ ചോദിച്ചത് കണ്ടുകഴിഞ്ഞ് സംസാരിച്ചതിന് ശേഷമാണോ ചോദിച്ചത് എന്നത് നമുക്കറിയില്ല. നമ്മളെന്തിനാ ഇതിനൊക്കുറിച്ചെല്ലാം ചിന്തിക്കാന്‍ നില്‍ക്കുന്നത്. സ്ത്രീയും പുറുഷനുമായാല്‍ അട്രാക്ഷന്‍ ഉണ്ടാവും. അതില്‍ നിന്നായിരിക്കും ചിലപ്പോള്‍ അവര്‍ക്ക് എനര്‍ജി ലഭിക്കുന്നത്. ടീനേജ് കാലഘട്ടങ്ങളില്‍ വളരെ എനര്‍ജെറ്റിക്കായിരിക്കും വളരെ ആവേശമായിരിക്കും ആ സമയത്താണ് ഹോര്‍മോണ്‍സ് കൂടുതലായി ഉണ്ടാകുന്നത്. മെയിന്‍ ആയിട്ട് നമ്മുടെ നാട്ടില്‍ കറക്ട് ആയിട്ടുള്ള സെക്‌സ് എജുക്കേഷന്‍ ഇല്ലത്തതുകൊണ്ടാണ് ആളുകള്‍ക്ക് ഇത്രയും ആകാംഷകൊണ്ടാണ് പല പ്രശ്‌നങ്ങളും ഉണ്ടാകുന്നത്.

കുട്ടികളെ ചെറുപ്പം മുതല്‍ പഠിപ്പിക്കേണ്ട ഒന്നാണ് ആണ്‍ എന്താണ് പെണ്‍ എന്താണെന്നുള്ളത്. അവരുടെ അവയവങ്ങള്‍ എന്തെല്ലാമാണ്, എന്തൊക്കെയാണ് അത്‌കൊണ്ടുള്ള കാര്യങ്ങള്‍ എങ്ങനെയാണ് സെക്ഷ്വല്‍ കാര്യങ്ങള്‍ ചെയ്യേണ്ട്ത് എപ്പോഴാണ് ചെയ്യേണ്ട്ത, പുതിയ ജീവനുകള്‍ ഉണ്ടാവുന്നതിനെക്കുറിച്ചെല്ലാം അവരോട് പറഞ്ഞ് കൊടുക്കണം. എന്നാല്‍ ഇവിടെ സെക്‌സ് എന്ന വാക്ക് പോലും പറയാന്‍ പാടില്ല. നമ്മളൊക്കെ ഇതെല്ലാം പഠിക്കുന്നത് സ്‌കൂളില്‍ നിന്നോ മാതാപിതാക്കളുടെ അടുത്ത് നിന്നോ അല്ല. പുസ്തകങ്ങളില്‍ നിന്നും സിനിമകളില്‍ നിന്നുമെല്ലാമാണ്. എന്നാല്‍ ഇതെല്ലാം തെറ്റായ രീതിയല്‍ അറിഞ്ഞുകഴിഞ്ഞാലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

ഫിലിം ഇന്‍ട്രസ്ട്രിയില്‍ മാത്രമല്ല എല്ലായിടത്തും സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇറങ്ങി നടക്കാനും അവര്‍ക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ സംസാരിക്കാനും ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കാനും വകാശമുണ്ടായിരിക്കണം. അത് ചര്‍ച്ച ചെയ്യേണ്ട കാര്യമല്ല. എല്ലാവര്‍ക്കും കൊടുക്കേണ്ട് അത്യാവശ്യമായ കാര്യമാണ്. ഭീഷ്മപര്‍വ്വത്തില്‍ താന്‍ ബൈസെക്ഷ്വല്‍ ആയിട്ടാണ് കഥാപാത്രം ചെയ്തത്. അതില്‍ ഒരു പ്രത്യേകതയുമില്ലെന്നും സ്‌ട്രെയിറ്റ് ആയിട്ട് അഭിനയിക്കണമെന്ന് ചോദിച്ചിട്ടുണ്ടോ എന്നും ഷൈന്‍ ടോം വ്യക്തമാക്കുന്നു.