21 Jan, 2025
1 min read

“കരിയറിൽ ഇത്രയും ബുദ്ധിമുട്ട് അനുഭവിച്ച മറ്റൊരു സിനിമയില്ല”… മലയൻ കുഞ്ഞു ഒരു അനുഭവം എന്ന് ഫഹദ് ഫാസിൽ

വ്യത്യസ്തമായ കഥാപാത്രങ്ങളെ എന്നു മലയാള സിനിമയ്ക്ക് സമ്മാനിച്ച നടനാണ് ഫഹദ് ഫാസിൽ. തന്റെ സിനിമ ജീവിതത്തിൽ ഒരു കഥാപാത്രം ചെയ്തു കഴിഞ്ഞാൽ മറ്റേത് തിരഞ്ഞെടുക്കുമ്പോൾ എന്തെങ്കിലും വ്യത്യസ്തത കൊണ്ടു വരാൻ ഫഹദ് എന്ന നടൻ എപ്പോഴും ശ്രമിക്കാറുണ്ട്. അതു കൊണ്ടു തന്നെ ഫഹദ് ഫാസിലിന്റെ ഓരോ ചിത്രങ്ങളും അഭ്രപാളിയിൽ എത്തുമ്പോൾ പ്രേക്ഷകർ എന്തെങ്കിലും വലിയ രീതിയിൽ തന്നെ പ്രതീക്ഷിക്കുന്നുണ്ട്. മലയാളം മാത്രമല്ല മറ്റു ഭാഷകളിലും ഇപ്പോൾ തന്നെ അഭിനയം കൊണ്ട് വ്യത്യസ്തമാവുകയാണ് ഫഹദ് ഫാസിൽ. ഉലകനായകൻ കമൽഹാസൻ […]

1 min read

മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന താരങ്ങളില്‍ മോഹന്‍ലാല്‍ മുന്നില്‍! തൊട്ടുതാഴെ മമ്മൂട്ടി; സൂപ്പര്‍ താരങ്ങളുടെ 2022 ലെ പ്രതിഫലം ഇങ്ങനെ

മലയാളത്തിലെ സൂപ്പര്‍താരങ്ങള്‍ വാങ്ങുന്ന പ്രതിഫലത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ ആണ് സോഷ്യല്‍ മീഡിയയിലും മറ്റും കുറച്ചു ദിവസങ്ങളായി നടക്കുന്നത്. നിലവില്‍ താരങ്ങള്‍ വാങ്ങുന്ന പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെടുകയാണ്. എന്നാല്‍ പൃഥ്വിരാജ് അടക്കമുള്ള നടന്മാര്‍ പറയുന്നത് ഇങ്ങനെയാണ്, ഒരു താരം തന്നെയാണ് തന്റെ ശമ്പളം തീരുമാനിക്കുന്നതെന്നും, ആ ശമ്പളം കൊടുക്കാന്‍ കഴിയില്ലെങ്കില്‍ ആ താരത്തെ വെച്ച് ചിത്രം ചെയ്യാതിരിക്കാനുള്ള സ്വാതന്ത്ര്യം നിര്‍മ്മാതാവിനുണ്ടെന്നുമാണ്. അതുപോലെ ബോക്‌സ് ഓഫീസില്‍ വിജയിക്കാന്‍ കഴിയാതെ പോകുന്ന ചിത്രങ്ങളിലെ നായകന്മാര്‍ക്ക് പോലും വന്‍ തുകയാണ് പ്രതിഫലം […]

1 min read

“എനിക്ക് അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ പേടിയായിരുന്നു”ഫഹദ് ഫാസിലിനെ കുറിച്ച് തുറന്നുപറഞ്ഞ് ഇഷാ ഷെർവാണി.

ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ താരമാണ് ഇഷാ ഷെർവാണി. അഭിനയം മാത്രമല്ല നൃത്ത രംഗത്തും സജീവമാണ് താരം. അഞ്ചു സുന്ദരികൾ എന്ന ആന്തോളജിയിൽ ഇശാ എന്ന ഷോർട്ട് ഫിലിമിൽ താരം 2013ൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും, ശ്രദ്ധിക്കപ്പെട്ടത് 2014ൽ അമൽ നീരദ് സംവിധാനം ചെയ്ത ഇയ്യോബിൻ്റെ പുസ്തകം എന്ന സിനിമയിൽ മലയാളികളുടെ പ്രിയപ്പെട്ട നായകൻ ഫഹദ് ഫാസിലിൻ്റെ നായികയായിട്ടാണ് താരം ശ്രദ്ധിക്കപ്പെട്ടത്. അമൽ നീരദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഫഹദ് ഫാസിൽ,ഇഷാ ഷെർവാണിയും കൂടെ മലയാള സിനിമയിലെ […]

1 min read

മോളിവുഡിൽ പൃഥ്വിരാജ് യൂണിവേഴ്സ് ആരംഭിക്കുന്നു! ; ടൈസണിൽ സൂപ്പർ റോളുകളിൽ സൂപ്പർമെഗാതാരങ്ങൾ?

കെജിഎഫ് എന്ന പാൻ ഇന്ത്യൻ ചിത്രം വമ്പൻ ഹിറ്റായതോടെ സിനിമയുടെ മലയാളം പതിപ്പ് വിതരണാവകാശം ഏറ്റെടുത്ത പൃഥ്വിരാജിനോട് ആരാധകൻ ഒരു ചോദ്യം ചോദിച്ചിരുന്നു. നമുക്കും ഇതുപോലുള്ള സിനിമകൾ ഉണ്ടാകുമോ എന്ന്. അന്ന് പൃഥ്വിരാജ് പറഞ്ഞ മറുപടി മലയാളത്തിനും ബാഹുബലിയും കെജിഎഫുമൊക്കെ ഉണ്ടാകും എന്നാണ്. ആ പറഞ്ഞത്  പൃഥ്വിരാജ് ആയതുകൊണ്ട് എല്ലാവരും അത് വിശ്വസിക്കുകയും ഏറ്റെടുക്കുകയും ചെയ്തു. അന്ന് പറഞ്ഞ വാക്ക് അദ്ദേഹം നിറവേറ്റാൻ ഒരുങ്ങുന്നു എന്ന് സൂചിപ്പിക്കുന്ന  വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഹിറ്റ് ചിത്രങ്ങളായ ലൂസിഫറിനും ബ്രോ […]

1 min read

“ഫഹദ് Best Actor! മുളക് ബജി പോലെ” : കമൽഹാസൻ

വിക്രം എന്ന സിനിമയെപറ്റിയുള്ള ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകള്‍ നിറയെ. തെന്നിന്ത്യന്‍ സിനിമലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ ഹാസന്‍ നായകനായെത്തുന്ന വിക്രം. ചിത്രം ജൂണ്‍ മൂന്നിന് തിയേറ്ററുകളിലെത്തും. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയ താരം ഫഹദ് ഫാസിലും പ്രധാന വേഷത്തിലെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ പ്രമോ വീഡിയോ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സോഷ്യല്‍ മീഡിയകളിലെല്ലാം പ്രമോ വീഡിയോ തരംഗം തീര്‍ക്കുകയാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഫഹദ് ഫാസിലിന്റെ അഭിനയപ്രകടനത്തേയും ഫഹദ് എന്ന […]