Director
നൂറ്റാണ്ടുകളായി നിധികാക്കുന്ന ഭൂതം വരാൻ ഇനി 28 ദിവസം; ബറോസ് പുത്തൻ പോസ്റ്ററുമായി താരം
നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് റിലീസ് ചെയ്യാൻ ഇനി ഇരുപത്തി എട്ട് ദിവസം മാത്രം. ഇതിനോട് അനുബന്ധിച്ച് പുതിയ പോസ്റ്ററും മോഹൻലാൽ പങ്കിട്ടിട്ടുണ്ട്. മോഹൻലാലിനൊപ്പം മറ്റ് കഥാപാത്രങ്ങളെയും പോസ്റ്ററിൽ കാണാം. മോഹൻലാലിന്റെ പോസ്റ്റ് വന്നതിന് പിന്നാലെ ആശംസകളുമായി നിരവധി പേരാണ് രംഗത്ത് എത്തുന്നത്. ബറോസ് ക്രിസ്മസ് റിലീസായി ഡിസംബർ 25ന് തിയറ്ററുകളിൽ എത്തും. 2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണിത്. ഒഫിഷ്യല്‍ ലോഞ്ച് 2021 മാര്‍ച്ച് 24 ന് ആയിരുന്നു. 170 ദിവസത്തോളം ചിത്രീകരണം നടന്നു. […]
“രാജമാണിക്യത്തിന്റെ മുകളിൽ നിൽക്കുന്ന ഒരു സബ്ജക്ടാണ് എന്റെ മനസ്സിലുള്ളത്”… ടി. എസ്. സജി പറയുന്നു
സംവിധായകൻ, അസോസിയേറ്റ് ഡയറക്ടർ, അസിസ്റ്റന്റ് ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന ഒരു സിനിമാ വ്യക്തിത്വമാണ് ടി. എസ്. സജി ‘ഇന്ത്യാഗേറ്റ്’, ‘ചിരിക്കുടുക്ക’, ‘ആഘോഷം’, ‘തില്ലാന തില്ലാന’, തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങൾ. ഒട്ടനവധി സിനിമകളിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം അസോസിയേറ്റ് ഡയറക്ടറായി ടി. എസ്. സജി വർക്ക് ചെയ്തിട്ടുണ്ട്. അവയിൽ പ്രധാനപ്പെട്ട ചിത്രങ്ങളാണ് ‘കോട്ടയം കുഞ്ഞച്ചനും’ ‘കിഴക്കൻ പത്രോസും’ ഇപ്പോൾ ഇതാ ടി. എസ്. സജി മമ്മൂക്കയെ കുറിച്ച് പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മാസ്റ്റർ […]
‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം അൻവർ റഷീദ് – മമ്മൂട്ടി കൂട്ടുകെട്ട് വീണ്ടും; റിപ്പോർട്ടുകൾ പറയുന്നു
മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അൻവർ റഷീദ് സംവിധാനം ചെയ്ത ‘രാജമാണിക്യം’, ‘അണ്ണൻ തമ്പി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് റിപ്പോർട്ടുകൾ. ഈ വിവരം പുറത്തുവിട്ടിരിക്കുന്നത് സിനിമ ട്രാക്കിംഗ് സോഷ്യൽ മീഡിയ അക്കൗണ്ടുകളും പേജുകളുമാണ്. ഈ റിപ്പോർട്ടുകൾ പ്രകാരം ആർ. ജെ. മുരുകൻ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നുവെന്നും അമൽ നീരദ് ചിത്രത്തിന്റെ ഛായഗ്രഹണം നിർവഹിക്കുന്നുവെന്നും പറയുന്നുണ്ട്. കൂടാതെ ഈ ചിത്രത്തെക്കുറിച്ചുള്ള മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നും ഇതിൽ പറയുന്നുണ്ട്. […]
“പടം കണ്ടപ്പോൾ മനസ്സിലായി ആൾക്കാരുടെ ഉള്ളിലുള്ള, നമ്മൾ ഇതുവരെ കണ്ടിട്ടില്ലാത്ത ആഴം എന്താണെന്ന്”… അമൽ നീരദിനെക്കുറിച്ച് ഷൈൻ ടോം ചാക്കോ പറയുന്നു
ഷൈൻ ടോം ചാക്കോയെ നായകനാക്കി അച്ചു വിജയൻ സംവിധാനം ചെയ്ത ‘വിചിത്രം’ ഇന്ന് തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന് ക്ലീൻ യു എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. നിഖിൽ രവീന്ദ്രൻ തിരക്കഥയെഴുതിയ ചിത്രത്തിൽ ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കെതഗി നാരായൺ തുടങ്ങിയവരും അണിനിരക്കുന്നു. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകത കൊണ്ടും വിചിത്രം ശ്രദ്ധേയമായൊരു ചിത്രമാണ്. ജോയ് മൂവി പ്രൊഡക്ഷന്റെ ബാനറിൽ ഡോക്ടർ അജിത്ത് ജോയും അച്ചു വിജയനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ […]
“മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാർക്കാണ് ഇത് സാധിക്കുക?” : ‘ഭീഷ്മ പർവ്വം’ കണ്ട് അന്തംവിട്ട് ഫിലിംമേക്കർ ഭദ്രൻ
അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭീഷമപർവം. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതെന്ന നിലയ്ക്ക് ചിത്രത്തെക്കുറിച്ച് റിലീസാകുന്നതിന് മുൻപേ തന്നെ വലിയ പ്രതീക്ഷകളും, ധാരണകളും വെച്ച് പുലർത്തിയവരായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ മുൻകൂർ ധാരണകളെയും, പ്രതീക്ഷകളെയും നിരാശപ്പെടുത്താത്ത തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയതും. ഭീഷ്‌മയിലെ ‘മൈക്കിൾ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ സ്വീകാര്യത കാഴ്ചകാർക്കിടയിൽ നേടിയെടുത്തു. അഭിനയ മികവിലും, […]
ചെറുപ്പം മുതല്‍ മനസ്സിലുള്ള നായകന്‍, മെസ്സേജുകള്‍ അയച്ച് താന്‍ വെറുപ്പിച്ചിരുന്നു; മമ്മൂട്ടിയോടുള്ള ആരാധനയെക്കുറിച്ച് പുഴുവിന്റെ സംവിധായിക
മമ്മൂട്ടിയും പാര്‍വ്വതി തിരുവോത്തും ആദ്യമായി ഒന്നിയ്ക്കുന്ന ചിത്രമാണ് പുഴു. നവാഗതയായ റത്തീന പി ടിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത ഒരു വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും മമ്മൂട്ടിയുടെ കാസ്റ്റിംഗിനെക്കുറിച്ചും മനസ്സു തുറന്നിരിക്കുകയാണ് ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകയായ റത്തീന. താനൊരു കട്ട മമ്മൂക്ക ഫാനാണെന്നും വളെര ചെറുപ്പം മുതല്‍ തന്നെ തന്റെ നായകനായി മനസ്സില്‍ കണ്ടിരുന്നത് മമ്മൂക്കയെ ആണെന്നുമാണ് റത്തീന പറയുന്നത്. […]
‘കണ്ണ് ചിമ്മാതെ റഫ് കട്ട് കണ്ടു, ഉഗ്രന്‍ എന്ന് പറഞ്ഞു, പക്ഷേ ആ റോള്‍ ചെയ്യാന്‍ പറ്റിയില്ല’; മമ്മൂട്ടി ചെയ്യാതെ പോയ റോളിനെക്കുറിച്ച് പടയുടെ സംവിധായകന്‍
തീയറ്ററുകളില്‍ തകര്‍ത്ത് ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് കെ എം കമല്‍ സംവിധാനം ചെയ്ത പട എന്ന ചിത്രം. ചിത്രത്തിലെ വളരെ പ്രധാനപ്പെട്ട റോളാണ് ചീഫ് സെക്രട്ടറിയുടേത്. നടന്‍ പ്രകാശ് രാജാണ് ഈ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. ഈ റോളിലേയ്ക്ക് ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നു എന്ന വാര്‍ത്തകള്‍ നേരത്തെ തന്നെ വന്നിരുന്നു. വാര്‍ത്തകള്‍ സ്ഥിരീകരിച്ചുകൊണ്ട് പ്രസ്താവന നടത്തി രംഗത്തു വന്നിരിക്കുകയാണ് സംവിധായകന്‍ കമല്‍ തന്നെ. ഒരു അഭിമുഖത്തിലാണ് മമ്മൂട്ടിയ്ക്ക് പട സിനിമയുടെ ഭാഗമാകാന്‍ സാധിക്കാതെ പോയി എന്ന് അദ്ദേഹം […]
“ഒരു രഞ്ജിത്ത് ജയിലിൽ ദിലീപിനെ സന്ദർശിക്കുന്നു, വേറെ രഞ്ജിത്ത് സ്റ്റേജിൽ ഭാവനയെ സ്വീകരിക്കുന്നു”: സോഷ്യൽ മീഡിയയിൽ രഞ്ജിത്തിനെ പരിഹസിച്ച് പോസ്റ്റ്
ഏതൊരു വ്യക്തിയ്ക്കും ഇന്ത്യൻ ഭരണഘടന അനുവദിച്ചിരിക്കുന്ന മൗലിക അവകാശങ്ങളിൽ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ” അഭിപ്രായ സ്വാതന്ത്ര്യം”. ഈ സ്വാതന്ത്ര്യത്തെ കൂടുതൽ ആളുകളും ഇന്ന് ഫലപ്രദമായ രീതിയിൽ വിനിയോഗിക്കുന്നതാകട്ടെ സമൂഹമാധ്യങ്ങൾ വഴിയും. അത്തരത്തിലൊരു അഭിപ്രായ പ്രകടനം തൻ്റെ ഫേസ്ബുക് അക്കൗണ്ട് വഴി നടത്തിയിരിക്കുകയാണ് അഡ്വ : അനൂപ് വി .ആർ എന്ന വ്യക്തി. എന്തുകൊണ്ടാണ് ഇദ്ദേഹത്തിൻ്റെ അഭിപ്രായ പ്രകടനം അഥവാ എഴുത്ത് ഇത്രമാത്രം ശ്രദ്ധ നേടിയതെന്ന് ചോദിച്ചാൽ അതിന് പിന്നിൽ തക്കതായ ചില കാരണങ്ങൾ നിലനിൽക്കുന്നുണ്ട്. വെറുമൊരു […]
ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ ‘21 ഗ്രാംസ്’: സംവിധായകന് അഭിമാനിക്കാൻ കഴിയുന്ന മികച്ച സിനിമ
അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകൻ ബിബിൻ കൃഷ്ണ സംവിധനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ് “. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. സിനിമയുടെ പ്രിവ്യൂവിന് ശേഷം ചിത്രത്തിൻ്റെ റിലീസിന് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ . സിനിമ പ്രേക്ഷകർക്ക് വ്യത്യസ്‍തവും,മികച്ചതുമായ അനുഭൂതി സമ്മാനിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേ പറഞ്ഞത് . ചിത്രത്തിൻ്റെ പോസ്റ്ററും, മറ്റും പങ്കുവെച്ചപ്പോൾ തന്നെ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. സിനിമയെകുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുമ്പോൾ ചിത്രത്തിൻ്റെ നിർമ്മാതാവ് റിനീഷിനോട് […]
‘നന്‍പകല്‍ നേരത്ത് മയക്കം’ ഗംഭീര സിനിമയാണ്, പക്ഷെ സിനിമയുടെ ഉള്ളിൽ എന്താണെന്ന് ഇപ്പോൾ പറയില്ല’: സംവിധായകൻ ടിനു പാപ്പച്ചന്റെ വാക്കുകൾ..
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നന്‍പകല്‍ നേരത്ത് മയക്കം’. മമ്മൂട്ടിയും, ലിജോ ജോസും ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. ചിത്രത്തിൻ്റെ ഷൂട്ടിങ്ങ് വേളാങ്കണ്ണിയിൽ വെച്ചായിരുന്നു. സിനിമയുടെ കഥയും , തിരക്കഥയും സംഭാഷണവും ഒരുക്കുന്നത് എസ് ഹരീഷാണ്. മമ്മൂട്ടിയുടെ പേരിലുള്ള നിർമ്മാണ കമ്പനിയായ ‘മമ്മൂട്ടി കമ്പനി’യും , ലിജോയുടെ ആമേൻ മൂവി മൊണാസ്ട്രിയും ചേർന്ന് ഒരുമിച്ചാണ് ചിത്രം നിർമ്മിക്കുന്നത്. മമ്മൂട്ടിയോടൊപ്പം സിനിമയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അശോകനാണ്. തമിഴ്നാടിൻ്റെ പശ്ചാതലത്തിലാണ് […]