ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ  ‘21 ഗ്രാംസ്’: സംവിധായകന് അഭിമാനിക്കാൻ കഴിയുന്ന മികച്ച സിനിമ
1 min read

ഈ അടുത്ത് കണ്ടതിൽ വെച്ച് ഏറ്റവും മികച്ച ത്രില്ലർ ‘21 ഗ്രാംസ്’: സംവിധായകന് അഭിമാനിക്കാൻ കഴിയുന്ന മികച്ച സിനിമ

അനൂപ് മേനോനെ നായകനാക്കി യുവ സംവിധായകൻ ബിബിൻ കൃഷ്ണ സംവിധനം ചെയ്‌ത ഏറ്റവും പുതിയ ചിത്രമാണ് “21 ഗ്രാംസ് “. ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്.   സിനിമയുടെ പ്രിവ്യൂവിന് ശേഷം ചിത്രത്തിൻ്റെ റിലീസിന് വേണ്ടിയുള്ള
കാത്തിരിപ്പിലായിരുന്നു  ആരാധകർ . സിനിമ പ്രേക്ഷകർക്ക് വ്യത്യസ്‍തവും,മികച്ചതുമായ അനുഭൂതി സമ്മാനിക്കുമെന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ മുന്നേ പറഞ്ഞത് . ചിത്രത്തിൻ്റെ പോസ്റ്ററും, മറ്റും പങ്കുവെച്ചപ്പോൾ  തന്നെ മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.

സിനിമയെകുറിച്ചുള്ള ചർച്ചകൾക്ക് ചൂടേറുമ്പോൾ ചിത്രത്തിൻ്റെ നിർമ്മാതാവ് റിനീഷിനോട് കഥ പറയാൻ ചെന്നതിൻ്റെ അനുഭവം സംവിധായകൻ ബിബിൻ കൃഷ്ണ കഴിഞ്ഞ ദിവസം പങ്കുവെച്ചിരുന്നു .സാധാരണ രീതിയിൽ സംവിധായകർ കഥ പറയുന്നതു പോലെ ആയിരുന്നില്ല അദ്ദേഹത്തോട് ഞാൻ കഥ പറഞ്ഞതെന്നാണ് റിനീഷ് പറയുന്നത്. കഥ പറയുന്നതിനായി താൻ മറ്റൊരു രീതി തെരെഞ്ഞെടുക്കുകയിരുന്നു. കഥ അദ്ദേഹത്തോട് പങ്കുവെക്കുന്നതിന് മുൻപ് സിനിമയുടെ പ്രീ – പ്രൊഡക്ഷൻ വർക്കുകൾ കൃത്യമായി പൂർത്തിയാക്കിയിരുന്നു. ചിലവ് വളരെ കുറച്ചുകൊണ്ട് 21 ഗ്രാംസിൻ്റെ ഒരു ട്രെയിലർ കട്ട് ചെയ്തതു പോലെ പ്രധാനപ്പെട്ട സീനുകൾ മാത്രമായി കഴിയുന്ന രീതിയിൽ കൂട്ടുകാരുടെ സഹായത്തോടെ ഷൂട്ട് ചെയ്യുകയായിരുന്നു”. അവയാണ് ഇന്ന് റിനീഷിനെ കാണിക്കാൻ പോകുന്നതെന്ന് സംവിധായകൻ ബിബിൻ പറഞ്ഞു.

സിനിമയിൽ യാതൊരു വിധ മുൻപരിചയവുമില്ലാത്ത നിങ്ങളുടെ സിനിമയ്ക്ക് എന്തിന് ഇൻവെസ്റ്റ് ചെയ്യണമെന്നുള്ള ചോദ്യത്തിന് തനിയ്ക്ക് കൊടുക്കാൻ സാധിച്ച ഉത്തരമായിരുന്നു ഇതെന്നും ബിബിൻ വ്യക്തമാക്കി. ബിബിൻ്റെ വാക്കുകൾ ഇങ്ങനെ : ” ഇതുവരെ ഒന്നോ രണ്ടോ ഷോർട്ട് ഫിലിമുകൾ മാത്രം ചെയ്തേ എനിയ്ക്ക് പരിചയമുള്ളു. പറയാൻ പാകത്തിൽ ഒരു സിനിമയിൽ പോലും ആരെയും അസിസ്റ്റ് പോലും ചെയ്യാൻ സാധിച്ചിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ ഏത് പ്രൊഡ്യൂസറുടെയും ഉള്ളിൽ വരുന്ന ചിന്തയാണ് എന്തിന് ഞാൻ ഇതിനു വേണ്ടി പണം മുടക്കണം എന്നുള്ളത്. അതിന് കൊടുക്കാൻ എനിയ്‌ക്കൊരു മറുപടി വേണമായിരുന്നു. അങ്ങനെയാണ് സിനിമയിലെ കുറച്ചു ഭാഗങ്ങൾ ഷൂട്ട് ചെയ്യാമെന്ന ആലോചനയിലേയ്ക്ക് എത്തുന്നത്.

പ്രീവ്യൂ ഷോയ്ക്ക് പ്രേക്ഷരിൽ നിന്ന്  മികച്ച പ്രതികരണം  ലഭിച്ചു. മികച്ച സസ്പെൻസ് ത്രില്ലറെന്നാണ് എല്ലാവരും ചിത്രത്തെ വിലയിരുത്തിയത്. ചിത്രത്തിൻ്റെ ക്ലൈമാക്സ് ഗംഭീരമെന്നാണ് കൂടുതൽ ആളുകളും പറയുന്നത്. ചിത്രം ഇതുവരെ കാണാത്ത സൂപ്പർ ത്രില്ലർ ആണ് സിനിമ . അവതാരകനെന്ന നിലയിലും, നടനെന്ന നിലയിലും പ്രശസ്‌തനായ ജീവ ഉൾപ്പടെയുള്ളവർ, സിനിമയുടെ അണിയറ പ്രവർത്തകർ എന്നിവർ പ്രിവ്യൂ ഷോയിലെ സാന്നിധ്യമായിരുന്നു.

സിനിമയുടെ ട്രെയിലർ പുറത്തുവന്നതിന് പിന്നാലെ സിനിമയ്ക്ക് അഭിനന്ദനമറിയിച്ച് പ്രഭാസ് ഉൾപ്പടെയുള്ള താരങ്ങൾ രംഗത്തെത്തിയത് വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു. ഡിവൈഎസ്പി എന്ന പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ അനൂപ് മേനോൻ കൈകാര്യം ചെയുന്നത്. മലയാളത്തിലെ സൂപ്പർ താരങ്ങൾക്കൊപ്പം ചിത്രത്തിൽ നിരവധി യുവ നടന്മാരും ചിത്രത്തിൽ വേഷമിടുന്നു. മികച്ച തിരക്കഥാകൃത്തുകളായ രഞ്ജിത്ത് പണിക്കരും, രഞ്ജിത്തും ഒന്നിക്കുന്ന എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ദി ഫ്രണ്ട് റോ പ്രൊഡക്ക്ഷൻ്റെ ബാനറിലാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിന് സംഗീതം പകരുന്നത് സംഗീത സംവിധായകൻ ദീപക് ദേവാണ്. ജിത്തു ദാമോദർ , അപ്പു എൻ ഭട്ടതിരി എന്നിവരാണ് സിനിമയുടെ ഛായാഗ്രഹണവും,എഡിറ്റിങ്ങും.

സിനിമ ഗംഭീര വിജയമാകുമെന്ന നിലയ്‌ക്കാണ്‌ പ്രേക്ഷക പ്രതികരണങ്ങൾ ഇതിനോടകം തന്നെ ലഭിക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട നടൻ അനൂപ് മേനോൻ ഒരു ഇടവേളയ്ക്ക് ശേഷം 21 ഗ്രാംസിലൂടെ തിരിച്ചെത്തുന്നു എന്നതും വലിയ പ്രതീക്ഷയോടെയാണ് ആരാധകർ നോക്കി കാണുന്നത്. സസ്പെൻസ് ത്രില്ലർ എന്ന നിലയ്ക്ക് സിനിമ മികച്ചതാവാനാണ് മുഴു നീളെ സാധ്യത. സിനിമ റിലീസ് ആയ ദിനം തന്നെ മികച്ച പ്രതികരണമാണ് ഇതിനോടകം ലഭിക്കുന്നത്