Latest News

“മമ്മൂട്ടിയ്ക്ക് അല്ലാതെ മറ്റാർക്കാണ് ഇത് സാധിക്കുക?” : ‘ഭീഷ്മ പർവ്വം’ കണ്ട് അന്തംവിട്ട് ഫിലിംമേക്കർ ഭദ്രൻ

അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ പിറന്ന സൂപ്പർ ഹിറ്റ് ചിത്രമായിരുന്നു ഭീഷമപർവം.  ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, അമൽ നീരദും ഒരുമിച്ച ചിത്രം കൂടിയായിരുന്നു ഭീഷ്മ. ഇരുവരും തമ്മിലുള്ള കെമിസ്ട്രി മികച്ചതെന്ന നിലയ്ക്ക് ചിത്രത്തെക്കുറിച്ച് റിലീസാകുന്നതിന് മുൻപേ തന്നെ വലിയ പ്രതീക്ഷകളും, ധാരണകളും വെച്ച് പുലർത്തിയവരായിരുന്നു പ്രേക്ഷകർ. പ്രേക്ഷകരുടെ മുൻ‌കൂർ ധാരണകളെയും, പ്രതീക്ഷകളെയും നിരാശപ്പെടുത്താത്ത തരത്തിലായിരുന്നു ചിത്രം പുറത്തിറങ്ങിയതും.  ഭീഷ്‌മയിലെ ‘മൈക്കിൾ’ എന്ന മമ്മൂട്ടിയുടെ കഥാപാത്രം ഏറെ സ്വീകാര്യത കാഴ്ചകാർക്കിടയിൽ നേടിയെടുത്തു.  അഭിനയ മികവിലും, സാങ്കേതികയിലുമെല്ലാം ചിത്രം മികച്ച നിലവാരം പുലർത്തുകയും ചെയ്തു.

ഭീഷമപർവ്വം പുറത്തിറങ്ങി മാസങ്ങൾ പിന്നിടുമ്പോഴും ചിത്രത്തെ സംബന്ധിച്ച് മലയാള സിനിമയിലെ മികച്ച സംവിധയകന്മാരിൽ ഒരാളായ ഭദ്രൻ പങ്കുവെച്ച കുറിപ്പാണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്.  അമൽ നീരദ് എന്ന സംവിധായകൻ്റെ മേക്കിങ്ങ് വളരെ മികച്ചതാണെന്നും, മമ്മൂട്ടിയുടെ പ്രകടനത്തിന് തള്ള വിരൽ അകത്തേയ്ക്ക് മടക്കി ഒരു സല്യൂട്ടെന്നും ഭദ്രൻ പറയുന്നു.  ഭദ്രൻ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ : “ഇന്നലെ ആണ് ആ സിനിമ കാണാൻ കഴിഞ്ഞത്. കുടിപ്പക ആണ് പ്രമേയം.  ലോകാരംഭം മുതൽ ലോകാവസാനം വരെ ഈ കുടിപ്പക ആവർത്തിച്ച് കൊണ്ടേയിരിക്കും  അത് കൊണ്ട് തന്നെ ഈ പ്രമേയം വെറും ഒരു പഴംതുണി ആണെന്ന് പറയുക വയ്യ! എത്ര തന്മയത്തത്തോടെ അത് അവതരിപ്പിക്കാം എന്നത് ഒരു ഫിലിം മേക്കറുടെ ചലഞ്ച് ആണ്.

ഫ്രാൻസിസ് ഫോർഡ് കോപ്പോളോയുടെ ‘ഗോഡ് ഫാദറിന്’ മുൻപും പിൻപും കുടിപ്പകകളുടെ കഥപറഞ്ഞ സിനിമകൾ ഉണ്ടായി.  എന്ത് കൊണ്ട് ‘ഗോഡ് ഫാദർ ‘ ഡിസ്റ്റിംഗ്റ്റീവ് ആയിട്ട് കാലങ്ങളെ അതിജീവിച്ച് നിൽക്കുന്നു.  അവിടെ നിന്ന് ഭീഷമ പർവ്വത്തിലേയ്ക്ക് വരുമ്പോൾ, ജിഗിലറി കട്ട്‌സുകളും അനവസരങ്ങളിലെ ക്യാമറ മൂവ്മെന്റ്സും ഇല്ലാതെ അതിൻ്റെ ആദ്യമധ്യാന്തം കയ്യടക്കത്തോടെ സൂക്ഷിച്ച അമലിൻ്റെ അവതരണം ശ്ളാഹനീയമാണ്. ഒറ്റവാക്കിൽ ‘മൈക്കിൾ’ എന്ന കഥാപാത്രത്തോടൊപ്പം മേക്കിങ് സഞ്ചരിച്ചു എന്ന് പറയാം. മൈക്കിളിൻ്റെ വെരി പ്രസന്റ്സ്.  മൊഴികളിലെ അർഥം ഗ്രഹിച്ച് ഔട്ട്‌സ്പോക്കൺ ആവാതെ, പുല്ലാങ്കുഴലിലൂടെ കടന്നുപോയ കാറ്റിനെ നിയന്ത്രിച്ച പോലുള്ള അഭിനയ പാടവം കാണുമ്പോൾ മമ്മൂട്ടിയ്ക്ക്  തള്ളവിരൽ അകത്ത് മടക്കി ഒരു സല്യൂട്ട്”.  ഇത്രയും പറഞ്ഞു കൊണ്ടാണ് ഭദ്രൻ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.  സിനിമ കാണാൻ വൈകിയെങ്കിലും ചിത്രത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ച കാര്യങ്ങൾ കൃത്യവും, വ്യക്തവും എന്ന നിലയ്‌ക്കാണ്‌ സമൂഹ മാധ്യമങ്ങളിലെ പ്രതികരണം.