21 Dec, 2024
1 min read

തിരിച്ചടി കിട്ടി പരാതിക്കാർ: മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെയുള്ള പരാതിയിൽ സ്റ്റേ 

മഞ്ഞുമ്മൽ ബോയ്സ് നിർമ്മാതാക്കൾക്കെതിരെ നൽകിയ കേസിൽ തിരിച്ചടി കിട്ടി പരാതിക്കാർ.ക്രിമിനൽ നടപടികൾക്ക് കോടതിയുടെ സ്‌റ്റേ ഓർഡർ വന്നിരിക്കുകയാണ്. സൗബിൻ്റെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ ഇടക്കാല ഉത്തരവ്. കേസിലെ ആരോപണ വിധേയരായ സൗബിൻ്റേയും ഷോൺ ആൻ്റണിയുടേയും അറസ്റ്റ് നേരത്തെ കോടതി തടഞ്ഞിരുന്നു. സിനിമയുടെ ലാഭവിഹിതം പങ്കുവച്ചില്ലെന്നായിരുന്നു സിറാജ് വലിയ തറയുടെ പരാതി. എന്നാൽ ഇതൊരു സിവിൽ കേസാണെന്നും ക്രിമിനൽ നടപടികൾക്ക് പ്രസക്തിയില്ലെന്നുമായിരുന്നു സൗബിൻ്റെ പിതാവും കുറ്റാരോപിതരിൽ ഒരാളുമായ ഷാഹിർ ബാബുവിൻ്റെ വാദം. ജസ്റ്റിസ്‌ വിജു എബ്രഹാം ആണ് […]

1 min read

സൂര്യയുടെ കരിയർ ബെസ്റ്റ് ചിത്രത്തെയും പിന്നിലാക്കി മഞ്ഞുമ്മൽ ബോയ്സ്; തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം

മലയാളത്തിലെ യുവസംവിധായകനായ ചിദംബരത്തിന്റെ മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രം തമിഴ്നാട്ടിൽ മികച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ തമിഴ്നാട്ടിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രമായ ‘സിങ്കം 2’വിന്റെ കളക്ഷൻ റെക്കോർഡ് വരെ മറികടന്നു ഈ ചിത്രം. 61 കോടി രൂപയാണ് തമിഴ്നാട്ടിൽ നിന്നു മാത്രമായി മഞ്ഞുമ്മൽ ബോയ്സ് കളക്ട് ചെയ്തിരിക്കുന്നത്. സൂര്യയുടെ സിങ്കം 2 വിന്റെ തമിഴ്നാട്ടിലെ ലൈഫ്ടൈം കളക്ഷൻ 60 കോടി രൂപയാണ്. ഒരു മലയാള ചിത്രത്തിന് തമിഴ്നാട്ടിൽ ലഭിക്കുന്ന ഏറ്റവും […]

1 min read

മലയാളത്തിന്റെ തലവര മാറ്റിയ ‘മഞ്ഞുമ്മൽ ബോയ്സ്’…!! ഒടിടിയിലേക്ക് എന്ന് ?

മലയാളത്തിന്റെ എക്കാലത്തെയും വമ്പൻ ഹിറ്റ് ചിത്രമായി മാറിയിരുന്നു ചിദംബരത്തിന്റെ മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ 200 കോടി രൂപയില്‍ അധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. മഞ്ഞുമ്മല്‍ ബോയ്‍സ് തമിഴ്‍നാട്ടില്‍ 60 കോടി രൂപയിലധികം നേരത്തെ നേടിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. മാത്രവുമല്ല മാര്‍ച്ച് മാസത്തില്‍ തമിഴ്‍നാട്ടിലെ തിയറ്ററുകള്‍ക്ക് കൂടുതല്‍ ലാഭം നേടിക്കൊടുത്തതും ചിദംബരത്തിന്റെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‍സാണ് എന്നാണ് റിപ്പോര്‍ട്ട്. ഒരു കൂട്ടം സുഹൃത്തുക്കളുടെ യഥാർത്ഥ കഥ പറഞ്ഞ ഈ സർവൈവൽ ചിത്രം ഒടിടി റിലീസിന് […]

1 min read

മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം …!!! 200 കോടി ക്ലബിൽ ഇടം നേടി മഞ്ഞുമ്മൽ ബോയ്സ്

മലയാളത്തില്‍ നിന്ന് ഒരു സിനിമ ആദ്യമായി ആ ചരിത്ര നേട്ടത്തില്‍ എത്തിയിരിക്കുന്നു. മഞ്ഞുമ്മല്‍ ബോയ്‍സാണ് ആഗോളതലത്തില്‍ 200 കോടി ക്ലബില്‍ ഇടംനേടി ചരിത്രം സൃഷ്‍ടിച്ചിരിക്കുന്നത്. മലയാളത്തിന്റെ ഇൻഡസ്‍ട്രി ഹിറ്റായി മാറിയ ചിത്രം ഇനിയും ബോക്സ് ഓഫീസില്‍ വൻ കുതിപ്പ് തുടരുമെന്നാണ് കരുതുന്നതും. സംവിധായകൻ ചിദംബരം ജാനേമൻ സിനിമയ്‍ക്ക് ശേഷം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തി പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുകയാണ് എന്നാണ് രാജ്യമൊട്ടാകെയുള്ള അഭിപ്രായങ്ങള്‍. ശ്വാസമടക്കി കാണേണ്ട ഒരു വേറിട്ട സിനിമാ കാഴ്‍ചയായിട്ടാണ് മഞ്ഞുമ്മല്‍ ബോയ്‍സ് പ്രേക്ഷകരുടെ മുന്നിലേക്ക് ചിദംബരം എത്തിച്ചിരിക്കുന്നത്. […]

1 min read

“ക്ലൈമാക്സിനോടടുപ്പിച്ച് സുധിയുടെ ഒരൊറ്റ ഡയലോഗുണ്ട്..!കാണുന്നവരുടെ രോമം അറിയാതെ എണീറ്റ് നിൽക്കും..” ; മഞ്ഞുമ്മൽ ബോയ്സിലെ ദീപക്കിൻ്റെ അഭിനയത്തെ കുറിച്ച് പ്രേക്ഷകൻ

മഞ്ഞുമ്മല്‍ ബോയ്സ് ചിത്രം ബോക്സോഫീസില്‍ വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. റിലീസ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയതോടെ ചിത്രം ബോക്സോഫീസില്‍ ഈ വര്‍ഷത്തെ വന്‍ വിജയങ്ങളില്‍ ഒന്നാകും എന്ന് ഉറപ്പായിരിക്കുകയാണ്. ചിത്രത്തില്‍ സുധി എന്ന വേഷം ചെയ്ത നടന്‍ ദീപക്ക് പറമ്പോല്‍ പങ്കുവച്ച പോസ്റ്റ് വൈറലായിരുന്നു.പോസ്റ്റിന് അടിയില്‍ ദീപകിനെയും സിനിമയെയും പലരും അഭിനന്ദിക്കുന്നുണ്ട്. 2006 ല്‍ എറണാകുളം മഞ്ഞുമ്മലില്‍ നിന്നും കൊടേക്കനാലിലേക്ക് ടൂറുപോയ 11 അംഗ സംഘത്തിനുണ്ടായ അനുഭവമാണ് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ഇതിവൃത്തം. ആ സംഘത്തിലെ സുധിയെയാണ് ദീപക്ക് […]

1 min read

‘ജസ്റ്റ് വാവ്’…!!! മഞ്ഞുമ്മല്‍ ബോയ്‍സ് കണ്ട് ഉദയനിധി സ്റ്റാലിൻ പറഞ്ഞത് കണ്ടോ?

ഫെബ്രുവരി മാസത്തില്‍ മലയാളത്തില്‍ ഉണ്ടാകുന്ന മൂന്നാമത്തെ വലിയ ഹിറ്റാകുകയാണ് മഞ്ഞുമ്മല്‍ ബോയ്‍സ്. മഞ്ഞുമ്മല്‍ ബോയ്‍സ് ആഗോളതലത്തില്‍ മൂന്ന് ദിവസത്തില്‍ 26 കോടി രൂപയിലധികം നേടി കഴിഞ്ഞു. ജാനേമൻ എന്ന സര്‍പ്രൈസിന് പിന്നാലെ സംവിധായകൻ ചിദംബരം മഞ്ഞുമ്മല്‍ ബോയ്‍സുമായി എത്തിയപ്പോള്‍ പ്രതീക്ഷള്‍ തെറ്റിയില്ലെന്നാണ് പ്രേക്ഷകരും പറയുന്നത്. യഥാര്‍ഥ സംഭവങ്ങള്‍ അടിസ്ഥാനമാക്കി ചിദംബരത്തിന്റെ സംവിധാനത്തില്‍ എത്തിയ മഞ്ഞുമ്മല്‍ ബോയ്‍സ് കേരളത്തിനു പുറത്തും വലിയ അഭിപ്രായങ്ങളാണ് നേടുന്നത്. കേരളത്തില്‍ മാത്രമല്ല തമിഴ്നാട്ടിലും മഞ്ഞുമ്മല്‍ ബോയ്‍സ് ഗംഭീര അഭിപ്രായമാണ് നേടുന്നത്. മൗത്ത് പബ്ലിസിറ്റിയിലൂടെ […]

1 min read

ഗുണ കേവിനേക്കാൾ ആഴമുള്ള സൗഹൃദങ്ങളുടെ കഥ! അവിസ്മരണീയ സിനിമാനുഭവം സമ്മാനിച്ച് ‘മഞ്ഞുമ്മൽ ബോയ്സ്’, റിവ്യൂ വായിക്കാം

ആഴങ്ങളെ പേടിയുണ്ടോ… അഗാധ ഗർത്തങ്ങളെ ഭയമുണ്ടോ… ഉറക്കത്തിൽ അഗാധമായ ആഴങ്ങളിലേക്ക് വീണുപോകുന്ന സ്വപ്നങ്ങള്‍ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ. ഉയരമുള്ളൊരു മലയുടെ മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കാൽവിരലുകളിലൂടെ തലയിലേക്ക് കയറിവരുന്നൊരു തരിപ്പും മരവിപ്പും അനുഭവിച്ചിട്ടുണ്ടോ… ‘മഞ്ഞുമ്മൽ ബോയ്സ്’ തീർച്ചയായും അത്തരമൊരു അനുഭവം സമ്മാനിക്കും എന്ന് തീർച്ചയാണ്. 600 അടിയിലേറെ ആഴമുള്ള ഗുണ കേവിനേക്കാള്‍ ആഴമുള്ള സൗഹൃദങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. ഒരിക്കലെങ്കിലും കൂട്ടുകാരുമൊത്ത് ടൂർ പോകാത്തവരുണ്ടാകില്ല. ജീവിതത്തിലെ മറ്റെല്ലാ കാര്യങ്ങളും മാറ്റിവെച്ച് കുറച്ചുദിവസം സുഹൃത്തുക്കളോടൊപ്പം ആഘോഷിച്ച് അർമാദിച്ച് ചിലവഴിക്കാനുള്ള […]

1 min read

മമ്മൂട്ടി, മോഹൻലാൽ സിനിമകളല്ല; റിലീസിന് മുൻപ് യുകെയിൽ 11 ഹൗസ്‍ഫുൾ ഷോ ബുക്കിംഗുമായി ഞെട്ടിച്ച് ഒരു മലയാളചിത്രം

വിദേശ മാർക്കറ്റിൽ മലയാള സിനിമകൾക്ക് ഈയിടയായി വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ​ഗൾഫ് രാജ്യങ്ങളിൽ മാത്രമായി ഒതുങ്ങിയിരുന്ന മലയാള സിനിമ യൂറോപ്യൻ രാജ്യങ്ങളിൽ റിലീസ് ചെയ്യാൻ തുടങ്ങിയിട്ട് ഇപ്പോൾ കാലങ്ങളായി. യുഎസ്, യുകെ, കാനഡ, യൂറോപ്യൻ രാജ്യങ്ങൾ എന്നിങ്ങനെ ഓരോ പുതിയ ചിത്രം വരുമ്പോഴും അതിൻറെ എണ്ണവും വ്യാപ്തിയും കൂടുന്നുമുണ്ട്. പൊതുവെ മോഹൻലാൽ, മമ്മൂട്ടി എന്നിവരുടെ ചിത്രങ്ങൾക്കാണ് കൂടുതൽ സാധ്യതകൾ ഉള്ളത്. എന്നാൽ ഇപ്പോഴിതാ റിലീസിന് മുൻപുതന്നെ യുകെയിൽ ഒരു മലയാള ചിത്രം നേടിയിരിക്കുന്ന ഹൗസ്‍ഫുൾ ഷോകളുടെ എണ്ണം […]

1 min read

‘മഞ്ഞുമ്മൽ ബോയ്സ്’ തിയറ്ററിലേക്ക് ഇറങ്ങുന്നു, ട്രെയിലറിന് പിറകെ ബിഗ് അപ്ഡേറ്റ്

ജാന്‍ എ മന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകശ്രദ്ധയും വലിയ വിജയവും നേടിയ സംവിധായകനാണ് ചിദംബരം. അതിനുശേഷം ഈ സംവിധായകന്‍റേതായി എത്തുന്ന ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, ചന്തു സലിംകുമാർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു തുടങ്ങിയവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഫെബ്രുവരി 22 മുതലാകും ലോകമെമ്പാടുമുള്ള […]