Blessy
”എനിക്ക് ആടുജീവിതത്തിന്റെ ഭാഗമാകാൻ കഴിയാത്തതിനാൽ ടീമിനോട് അസൂയയാണ്”; ശ്രദ്ധേയമായി ബോളിവുഡ് താരത്തിന്റെ ട്വീറ്റ്
ബെന്യാമിന്റെ ആടുജീവിതം വായിക്കാത്ത മലയാളികൾ കുറവായിരിക്കും. നജീബിന്റെ അവസ്ഥകൾ തന്റേതായി കണ്ട് കരയാത്തവർ ഉണ്ടാകില്ല. ആടുജീവിതം സിനിമയാകുമ്പോഴും പ്രേക്ഷകർക്ക് ഇതിലും ആകാംക്ഷയാണ്. കാരണം ഇതിന്റെ സംവിധായകൻ ബ്ലെസിയാണ്, അഭിനയിക്കുന്നത് പൃഥ്വിരാജും. ഇതിൽ കൂടുതൽ വേറെന്ത് വേണം. ഈ അവസരത്തിൽ സിനിമയെ പ്രശംസിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ അനുപം ഖേർ. ആടുജീവിതത്തിന്റെ റിലീസ് വിവരം അറിയിച്ചു കൊണ്ടുള്ള വീഡിയോയ്ക്ക് ഒപ്പമാണ് അനുപം ഖേറിന്റെ ട്വീറ്റ്. ബ്ലെസി രാജ്യത്തെ തന്നെ മികച്ച സംവിധായകൻ ആണെന്ന് പറഞ്ഞ അനുപം ആടുജീവിതത്തിന് […]
പ്രതീക്ഷയെ പുനർനിർവചിക്കുന്നു; അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തെക്കുറിച്ചൊരു സർപ്രൈസ്; പൃഥ്വിയുടെ വാക്കുകളിങ്ങനെ
മലയാളികളുടെ അഞ്ച് വർഷത്തെ കാത്തിരിപ്പാണ് ആടുജീവിതം ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം എന്ന സിനിമ. ബെന്യാമിന്റെ ഇതേപേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. പുസ്തകം വായിച്ച് ഉള്ള് പിടഞ്ഞവരെല്ലാം അത് തിയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമ എന്ന് തിയേറ്ററുകളിലെത്തുമെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ആ കാത്തിരിപ്പ് അവസാനിക്കാൻ പോകുകയാണെന്നാണ് പൃഥ്വിരാജ് നൽകുന്ന സൂചന. ആടുജീവിതത്തിന്റെ ഔദ്യോഗിക റിലീസ് തീയതി ഈ മാസം മുപ്പതിന് പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. വൈകീട്ട് നാലുമണിക്കായിരിക്കും പ്രഖ്യാപനം. ഔദ്യോഗിക സോഷ്യൽ […]
‘ഷൂട്ടിനിടെ പൃഥ്വി തളർന്ന് വീണു’ : ആടുജീവിതത്തിൽ പൃഥ്വിരാജിന്‍റെ ഡെഡിക്കേഷന്‍
സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. എ.ആര്‍. റഹ്മാനാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. ഫൈനല്‍ ഷെഡ്യൂള്‍ […]
അഞ്ച് വര്‍ഷത്തെ കാത്തിരിപ്പ്; ‘ആടുജീവിതം’ ഡിസംബറിലോ ?
ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതത്തിന്റെ റിലീസിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. ബെന്യാമിന്‍ എന്ന നോവലിസ്റ്റിന്റെ ഏറ്റവും പ്രശസ്തിയാര്‍ന്ന നോവലാണ് ആടുജീവിതം. 43 അധ്യായങ്ങളാണ് നോവലിലുള്ളത്. ആടുജീവിതം എന്ന നോവല്‍ ഒരു കെട്ട് കഥയല്ല നജീബ് എന്ന ചെറുപ്പക്കാരന്‍ ഏകദേശം മൂന്നര വര്‍ഷം സൗദി അറേബിയയില്‍ അനുഭവിച്ച നരക യാതനയുടെ കഥയാണ് ആടുജീവിതം. ഈ നോവല്‍ വായിക്കാത്ത മലയാളികള്‍ ചുരുക്കമായിരിക്കും. ഈ കഥ സിനിമ ആകുമ്പോള്‍ നജീബ് എന്ന ചെറുപ്പകാരനായിട്ടാണ് പൃഥ്വിരാജ് അഭിനയിക്കുന്നത്. ആടുജീവിതത്തിന് വേണ്ടി […]
‘ആടുജീവിതം’ സിനിമയാക്കാന്‍ മറ്റ് രണ്ട് സംവിധാകര്‍ തന്നെ സമീപിച്ചിരുന്നു’ : ബെന്യാമിന്‍ പറയുന്നു
മലയാളികള്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്ലെസി ഈ ചിത്രത്തിന് പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതാണ്. പൃഥ്വിരാജിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞതും കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രമാണ് ചിത്രത്തിലേത്. പോസ്റ്റ് പ്രൊഡക്ഷനിലാണ് നിലവില്‍ ഈ ചിത്രം. ഇപ്പോഴിതാ […]
”എഴുത്തുകാരന്റെ ഉള്ള് നിറഞ്ഞ് കാണാന്‍ കഴിവുള്ള നടനാണ് മോഹന്‍ലാല്‍” ; സംവിധായകന്‍ ബ്ലെസി പറയുന്നു
മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി സംവിധായകന്‍ ബ്ലെസി ഒരുക്കിയ തന്മാത്ര മലയാളികളുടെ ഉള്ളു തൊട്ട ചിത്രമായിരുന്നു. മോഹന്‍ലാലിന്റെ അഭിനയ ജീവിതത്തില്‍ ഏറെ അഭിനന്ദനം ലഭിച്ച കഥാപാത്രമാണ് തന്മാത്രയിലെ രമേശന്‍ നായര്‍. കുടുംബത്തെ വല്ലാതെ സ്‌നേഹിക്കുന്ന അള്‍ഷിമേഴ്‌സ് ബാധിതനായ കഥാപാത്രമായിരുന്നു അത്. അല്‍ഷീമേഴ്സ് രോഗം ഒരു വ്യക്തിയിലും കുടുംബത്തിലും വരുത്തുന്ന വ്യതിയാനങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. അതുകൊണ്ടു തന്നെ ഒരുപാട് ഗവേഷണങ്ങള്‍ക്ക് ശേഷമാണ് ബ്ലെസി കഥാപാത്രത്തിന് രൂപം നല്‍കിയത്. ഇപ്പോഴിതാ തന്മാത്രയില്‍ മോഹന്‍ലാലുമായുള്ള അനുഭവം പങ്കുവെച്ചുകൊണ്ടുള്ള ബ്ലെസിയുടെ പഴയ ഒരു […]
“മോഹന്‍ലാല്‍ ഭ്രമരം വേണ്ടെന്നു വെച്ചാല്‍, ആ പടം ഉപേക്ഷിക്കാൻ ആയിരുന്നു എന്റെ തീരുമാനം” : സംവിധായകന്‍ ബ്ലെസ്സി പറയുന്നു
കംപ്ലീറ്റ് ആക്ടര്‍ എന്ന് മോഹന്‍ലാലിനെ വിളിക്കുന്നത് വെറുതെയൊന്നുമല്ല. അദ്ദേഹത്തിന്റെ മെയ് വഴക്കംകൊണ്ടും മുഖഭാവങ്ങള്‍കൊണ്ടും ഡയലോഗ് ഡെലിവറികൊണ്ടുമെല്ലാം അദ്ദേഹമൊരു കംപ്ലീറ്റ് ആക്ടര്‍ തന്നെയാണ്. അത്തരത്തില്‍ അദ്ദേഹത്തിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ കാഴ്ച്ചവെച്ച സിനിമയായിരുന്നു ഭ്രമരം എന്ന സിനിമ. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രത്തില്‍ ശിവന്‍കുട്ടിയെന്ന സാധാരാണക്കാരനായാണ് മോഹന്‍ലാല്‍ അഭിനയിച്ചത്. ചിത്രത്തിന്റെ കഥയും തിരക്കഥയും നിര്‍വഹിച്ചിരിക്കുന്നത് ബ്ലെസ്സി തന്നെയായിരുന്നു. ഭൂമിക ചൗള, സുരേഷ് മേനോന്‍, മുരളി ഗോപി, ലക്ഷ്മി ഗോപാലസ്വാമി, ബേബി നിവേദിത തുടങ്ങിയവരായിരുന്നു ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. […]