26 Dec, 2024
1 min read

”ദൈവവും പറുദീസയുമെല്ലാം എന്നേ കൈവിട്ടവരാണ് നമ്മൾ”: മമ്മൂട്ടിയുടെ ഇൻട്രോയുമായി ഓസ്ലർ സക്സസ് ടീസർ

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ വൻ വിജയത്തിലേക്കു കുതിക്കുന്ന ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലറി’ന്റെ സക്സസ് ടീസർ പുറത്ത്. നാല് ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ് ഈ മിഥുൻ മാന്വൽ തോമസ് ചിത്രം. ഇതിനിടെയാണ് സക്സസ് ടീസറിന്റെ വരവ്. മമ്മൂട്ടിയുടെ ഗംഭീര ഇൻട്രോ അടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. 52 സെക്കന്റ് ദൈർഘ്യമുള്ള ടീസറിലെ വോയ്സ് ഓവറിലും മമ്മൂട്ടിയുടെ ഡലയോഗുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഈ ടീസറിലെ […]

1 min read

നാല് ദിവസം കൊണ്ട് നേടിയത് 25 കോടി; അമ്പരപ്പിച്ച് ജയറാമിന്റെ ഓസ്ലർ

മിഥുൻ മാന്വൽ തോമസിന്റെ സംവിധാനത്തിൽ ജയറാം നായകനായെത്തിയ എബ്രഹാം ഓസ്‌ലർ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ബോക്സ് ഓഫിസിൽ നിന്ന് മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. നാല് ദിവസം കൊണ്ട് 25 കോടി രൂപയാണ് ചിത്രം തിയറ്ററിൽ നിന്ന് വാരിയതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ജയറാം ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും മികച്ച കളക്ഷനാണ് ഇത്. ചിത്രം ഈ മാസം 11 നാണ് തിയറ്ററിൽ എത്തിയത്. ആദ്യ ദിവസം മുതൽ മികച്ച റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. ശനിയും ഞായറും മികച്ച പ്രതികരണമാണ് തിയറ്ററുകളിൽ […]

1 min read

”സുരേഷ് ​ഗോപിയെ വരെ ആ റോളിലേക്ക് ആലോചിച്ചിരുന്നു, മമ്മൂക്ക യാദൃശ്ചികമായി വന്നതാണ്”; ഓസ്ലറിനെക്കുറിച്ച് ജയറാം

ജയറാം നായകനായ എബ്രഹാം ഓസ്ലർ എന്ന ചിത്രം വൻ സാമ്പത്തിക നേട്ടം കൈവരിച്ച് കൊണ്ട് മുന്നേറുകയാണ്. ദിവസങ്ങൾ കൊണ്ട് തന്നെ ചിത്രം പത്ത് കോടിയിലേക്ക് കുതിക്കും. ഇതിൽ അതിഥി വേഷത്തിൽ നടൻ മമ്മൂട്ടിയും അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ കാമിയോ റോൾ ആരാധകർ ആഘോഷമാക്കുകയാണ്. ഡോ. ജോസഫ് അലക്‌സാണ്ടർ എന്ന കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിട്ടത്. എന്നാൽ അലക്‌സാണ്ടർ എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചത് മമ്മൂട്ടിയെ ആയിരുന്നില്ല എന്നാണ് ജയറാം ഇപ്പോൾ പറയുന്നത്. മനോരമ ന്യൂസിലെ നേരെ ചൊവ്വ പരിപാടിയിലാണ് […]

1 min read

”മമ്മൂക്ക, ഉമ്മ, എനിക്ക് വേണ്ടി വന്ന് ഈ കഥാപാത്രം ചെയ്തു തന്നതിന്’’: ഓസ്ലറിൽ അഭിനയിച്ചതിന് മമ്മൂട്ടിയോട് നന്ദി പറഞ്ഞ് ജയറാം

ഒരിടവേളയ്ക്ക് ശേഷം ജയറാം മലയാള സിനിമയിൽ ശക്തമായ തിരിച്ച് വരവ് നടത്തിയ സിനിമയാണ് ഓസ്ലർ. മിഥുൻ മാന്വൽ തോമസ് സംവിധാനം ചെയ്ത ഈ ചിത്രം മികച്ച പ്രതികരണങ്ങൾ നേടിക്കൊണ്ട് തിയേറ്ററിൽ മുന്നേറുകയാണ്. ഇതിനിടെ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് രം​ഗത്തിയിരിക്കുകയാണ് ജയറാം. ചിത്രത്തിൽ അതിഥി വേഷത്തിലെത്തി പ്രേക്ഷകരെ ആവേശത്തിരയിലാഴ്ത്തിയ മമ്മൂട്ടിക്ക് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയായിരുന്നു ജയറാം നന്ദി അറിയിച്ചത്. ‘‘ഒരുപാട് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് ഞാൻ ഈ വിഡിയോ ചെയ്യുന്നത്. മറ്റൊന്നിനും വേണ്ടിയല്ല, നന്ദി പറയാൻ […]

1 min read

സൂപ്പർ ഹിറ്റിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല ; ഈ വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ജയറാം എത്തുന്നത് രണ്ട് ഭാവങ്ങളില്‍

അത്രക്ക് പ്രിയപ്പെട്ട ഒരുപിടി സിനിമകൾ സമ്മാനിച്ച പ്രിയ കുടുംബ നായകൻ ആയിരുന്നു ജയറാം. ഒരു നിയോഗം പോലെ പത്മരാജൻ കണ്ടെത്തിയ നായകൻ. മിമിക്രി കാസറ്റ് കണ്ട് തന്റെ അടുത്തേക്ക് വരാൻ പറഞ്ഞുകൊണ്ട് അയച്ച ടെലിഗ്രാമിൽ നിന്ന് തുടങ്ങിയതാണ് 32 വർഷത്തെ ജയറാമിന്റെ സിനിമ ജീവിതം. വിശ്വനാഥന്റെയും ഉത്തമന്റെയും ജീവിതം പറഞ്ഞ ഒരു മനോഹര ചിത്രമായ അപരൻ ജനനം നൽകിയത് ഒരു മനോഹര നായകന് കൂടിയായിരുന്നു. മൂന്നാം പകത്തിലെ പാച്ചുവും ഇന്നലെയിലെ ശരത്തും എല്ലാം കാണിച്ച് തന്നത് ആ […]

1 min read

ജയറാമിന് പിന്നാലെ കുട്ടിക്കർഷകർക്ക് സഹായ ഹസ്തം നീട്ടി മമ്മൂട്ടിയും പൃഥ്വിരാജും

തൊടുപുഴയില്‍ വിഷബാധയേറ്റ് പശുക്കള്‍ ചത്ത സംഭവത്തില്‍ കുട്ടികര്‍ഷകർക്ക് സഹായ ഹസ്തം നീട്ടി നടൻ ജയറാം എത്തിയതിന് പിന്നാലെ കുട്ടികർഷകർക്ക് കൈത്താങ്ങായി മമ്മൂട്ടിയും പൃഥ്വിരാജും എത്തി. ജയറാം തന്‍റെ പുതിയ ചിത്രത്തിന്‍റെ ട്രെയിലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപയാണ് കുട്ടികളെ നേരില്‍ക്കണ്ട് നല്‍കിയത്. ഇന്ന് രാവിലെ വെള്ളിയാമറ്റത്തെ വീട്ടിലെത്തിയാണ് ജയറാം തന്‍റെ പുതിയ സിനിമയുടെ അണിയറപ്രവർത്തകരുടെ കൂടി സമ്മതത്തോടെ കുടുംബത്തിന് ആശ്വാസമായി തുക നൽകിയത്. ഇതിന് പിന്നാലെയാണ് മമ്മൂട്ടിയും പൃഥ്വിരാജും ഈ കുടുംബത്തിന് സഹായധനം പ്രഖ്യാപിക്കുകയുണ്ടായി. മമ്മൂട്ടി […]