![](https://onlinepeeps.co/wp-content/uploads/2025/02/inbound583377199522083543-843x439.jpg)
News Block
Fullwidth Featured
“മോഹൻലാൽ ഈ ലോകത്തിലെ TOP ACTOR ആണ്”: മീരാ ജാസ്മിൻ വ്യക്തമാക്കുന്നു
ഒരുകാലത്ത് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി തിളങ്ങിയ താരമാണ് നടി മീരാ ജാസ്മിന്. മലയാളി പ്രേക്ഷകരുടെ മനസില്‍ ഒരുപാട് നല്ല ചിത്രങ്ങളിലൂടെ മീരാ ഇടം നേടിയിരുന്നു. ദിലീപിന്റെ നായികയായി സൂത്രധാരന്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സിനിമാ ലോകത്തേക്കുള്ള മീരയുടെ തുടക്കം. പിന്നീട് മീരയ്ക്ക് കൈ നിറയെ ചിത്രങ്ങളായിരുന്നു. സൂപ്പര്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന് തുടങ്ങിയവരുടേയെല്ലാം നായികയായി താരം സിനിമകളില്‍ മിന്നി തിളങ്ങിയിരുന്നു. പിന്നീട് തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും താരം അഭിനയമികവ് […]
“MONSTER-ൽ ആ പഴയ ലാലേട്ടൻ തീർച്ചയായും തിരിച്ചെത്തും”: നടൻ സുദേവ് നായർ വെളിപ്പെടുത്തുന്നു
വില്ലൻ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് സുദേവ് നായർ. അടുത്തിടെ മമ്മൂട്ടിയുടെ സൂപ്പർ ഹിറ്റ് ചിത്രമായ ഭീഷ്മപർവ്വത്തിലും വില്ലൻ വേഷത്തിൽ സുദേവ് എത്തിയിരുന്നു. ഇനി മോഹൻലാൽ നായകനായെത്തുന്ന മോൺസ്റ്റർ എന്ന സിനിമയിലൂടെ വീണ്ടും ആരാധകർക്ക് മുന്നിലെത്താൻ തയ്യാറെടുക്കുകയാണ് സുദേവ്. ഇപ്പോഴിതാ ഒരു അഭിമുഖത്തിലൂടെ മോഹൻലാലിനെ കുറിച്ചും, മോൺസ്റ്റർ സിനിമയിലെ അനുഭവത്തെ കുറിച്ചും താരം തുറന്നു പറയുന്നതാണ് വൈറലായി മാറുന്നത്. മാത്രമല്ല മമ്മൂട്ടിയെ കുറിച്ചും സുദേവ് പറയുന്നുണ്ട്. ലാലേട്ടൻ്റെ അഭിനയരീതി കണ്ടാണ് താൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലായിരുന്നപ്പോൾ അഭിനയം […]
‘പട’ നിർബന്ധമായും കാണുക, കാണിക്കുക, റിവ്യൂന് കാക്കരുത്’: കണ്ടവർ ഒരേ സ്വരത്തിൽ വേഗം പോയി പട കാണാൻ പറയുന്നു
കുഞ്ചാക്കോ ബോബന്, ജോജു ജോര്‍ജ്ജ്, വിനായകന്, ദിലീഷ് പോത്തന് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമല്‍ കെ.എം. സംവിധാനം ചെയ്ത ചിത്രമാണ് ‘പട’. ചിത്രത്തിന് മികച്ച പ്രതികരണമാണ് കിട്ടുന്നത്. ‘ഒരു ട്രൂ സ്റ്റോറിയൊക്കെ എടുത്ത് വെക്കുന്നേല് ദാ ഇതുപോലെ എടുത്ത് വെക്കണം’, ‘തിയേറ്ററുകളുടെയും ഷോയുടെയും എണ്ണം കുറവായിരിക്കും…ഒന്നും നോക്കണ്ടാ എവിടാണെന്ന് വെച്ചാല്‍ സമയം കണ്ടെത്തി പോയി കണ്ടോ’- ഇങ്ങനെ പോകുന്നു പ്രേക്ഷകപ്രതികരണങ്ങള്‍. പട കണ്ട ത്രില്ലില്‍, പറഞ്ഞും ,കണ്ടും ,വായിച്ചും പണ്ടെങ്ങോ മറന്നു പോയ പഴയ ഓര്‍മകളുടെ പകിട്ടുകള്‍ […]
“60 കഴിഞ്ഞ നായകന്മാരെ വീണ്ടും യുവാക്കളക്കണോ? ഇതേസമയം നായികമാർക്ക് ചാൻസുമില്ല”: സിനിമയിലെ ഏജിസത്തെ കുറിച്ച് മല്ലു അനലിസ്റ്റ്
മനുഷ്യ ജീവിതത്തിലെ സ്വാഭാവികമായ ഒരു സംഭവമാണ് പ്രായമാവുക എന്നത്. ഒരു പരിധിവരെ പ്രായത്തെ കുറച്ചു കാണിക്കാൻ കഴിയുമെങ്കിലും ജീവിതചര്യയുടെ ഭാഗമായി ഏതൊരു മനുഷ്യനും പ്രായമായി കൊണ്ടിരിക്കും. സിനിമാ മേഖലയിൽ നായകന്മാരുടെയും നായികമാരുടെയും പ്രായത്തിന് ഏറെ പ്രാധാന്യമുണ്ട്. ഇവരുടെ പ്രായം പലപ്പോഴും സോഷ്യൽ മീഡിയയിൽ ചർച്ചചയ്യപ്പെടുകയും ചെയ്യും. ഇപ്പോഴിതാ മലയാളത്തിലെ പ്രശസ്ത യൂട്യൂബ് വ്ലോഗർ മല്ലു അനലിസ്റ്റും ഇതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. 60 കഴിഞ്ഞ നായകന്മാരെ വീണ്ടും യുവാക്കൾ ആകേണ്ടതുണ്ടോയെന്നാണ് മല്ലു അനലിസ്റ്റ് […]
മകൻ ദുൽഖറിനായി ‘സല്യൂട്ട്’ ഇട്ട് മമ്മൂട്ടി; അമ്പരപ്പോടെ ആരാധകർ
ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ പ്രേക്ഷകരുടെ മനം കവർന്ന ഇഷ്ട നായകനാണ് ദുൽഖർ സൽമാൻ. താര പുത്രനെന്ന പദവിയ്ക്ക് അപ്പുറത്ത് അഭിനയ മേഖലയിൽ തന്റേതായ ഇടം കണ്ടെത്താൻ ദുൽഖറിന് സാധിച്ചിരുന്നു. ഏറ്റെടുക്കുന്ന വേഷങ്ങൾ ഭംഗിയായി അവതരിപ്പിക്കുന്നതിൽ ദുൽഖർ പ്രത്യേക ശ്രദ്ധ കാണിക്കാറുണ്ട്. യൂത്തൻമാരുടെ ഇഷ്ട നായകൻ എന്ന നിലയ്ക്ക് വലിയൊരു ആരാധക കൂട്ടായ്മ തന്നെ താരത്തിന് ഇന്ന് കേരളത്തിലുടനീളമുണ്ട്. ദുൽഖറിനെ നായകനാക്കി റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘സല്യൂട്ട്’. സിനിമയുടെ റിലീസ് പ്രഖ്യാപിച്ച് താരം […]
ഇനിവരാനിരിക്കുന്ന 10 മോഹൻലാൽ സിനിമകൾ അറിയാം; ഗംഭീര തിരിച്ചുവരവ് നടത്താൻ കംപ്ലീറ്റ് ആക്ടർ
മലയാളികളുടെ പ്രിയ നടന് മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളാണ് അണിയറയില്‍ റിലീസിനൊരുങ്ങുന്നത്. പുറത്തിറങ്ങാനിരിക്കുന്ന പത്തു സിനിമകളേതൊക്കെയെന്ന് നോക്കാം. ട്വല്‍ത് മാന്‍ ദൃശ്യം, ദൃശ്യം2 എന്നീ ചിത്രങ്ങള്‍ക്കു ശേഷം മോഹന്‍ലാല്‍-ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രമാണ് ട്വല്‍ത് മാന്‍. 14 അഭിനേതാക്കള്‍ മാത്രമാണ് ചിത്രത്തിലുള്ളത്. സസ്പെന്‍സ് സ്വഭാവത്തിലുള്ള ചിത്രത്തില്‍ ഒറ്റദിവസത്തെ സംഭവമാണ് കഥയാകുക. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ, സൈജു കുറുപ്പ്, അനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന വേഷങ്ങള്‍ […]
ലോകവ്യാപകമായി 20000+ ഷോകൾ; 2nd വീക്കിലും ഹൗസ്ഫുൾ പെരുമഴ; ഭീഷ്മ ബോക്സ് ഓഫീസ് ഭരിക്കുന്നു
മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്ത ഭീഷ്മപര്‍വം തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച് മുന്നേറുകയാണ്. ആദ്യ നാല് ദിവസംകൊണ്ട് ചിത്രം നേടിയത് എട്ട് കോടിയ്ക്ക് മുകളില്‍ ആയിരുന്നു. ഫിയോക് പ്രസിഡന്റായിരുന്നു ഇക്കാര്യം അറിയിച്ചത്. കോവിഡ് പ്രതിസന്ധിക്കു ശേഷം കേരളത്തിലെ തിയേറ്ററുകളില്‍ ഇത്രയധികം ആവേശം കൊണ്ടുവന്ന സിനിമ വേറെ ഇല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇപ്പോഴും എല്ലാ തിയറ്ററിലും ഹൗസ് ഫുള്‍ ആയി തുടരുകയാണ് സിനിമ. ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട പുതിയ റെക്കോര്‍ഡുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. ചിത്രത്തിന്റെ […]
“അങ്ങനെ ആദ്യമായി മെഹാനടൻ 50 കോടി ക്ലബ്ബിൽ”: പരിഹസിച്ച് അശ്വന്ത് കൊക്ക് ഇട്ട വീഡിയോക്ക് പൊങ്കാലയിട്ട് സിനിമാപ്രേക്ഷകർ
അമൽ നീരദ് മമ്മൂട്ടി കൂട്ടുകെട്ടിൽ മാർച്ച് 3 ന് പുറത്തിറങ്ങിയ ചിത്രമാണ് ഭീഷ്മപർവ്വം. ഇതുവരെയുള്ള പല സിനിമ റെക്കോർഡുകളും ഭേദിച്ച് സിനിമ വിജയപാതയിലൂടെ മുന്നോട്ടു പോവുകയാണ്. ഏറ്റവും കൂടുതൽ വാരാന്ത്യ കളക്ഷൻ നേടിയ മലയാള സിനിമയായി ഭീഷ്മപർവം മാറിക്കഴിഞ്ഞു. മാത്രമല്ല ചുരുങ്ങിയ സമയം കൊണ്ട് തന്നെ 50 കോടി ക്ലബ്ബിലും സിനിമ കയറി. സിനിമ റിലീസ് ആയത് മുതൽ സോഷ്യൽ മീഡിയയിൽ വലിയ തോതിലുള്ള ഡീഗ്രേഡിങാണ് നടക്കുന്നത്. എന്നാൽ അതൊക്കെ പാഴ് വാക്കുകളാക്കി മാറ്റി സിനിമ പ്രേക്ഷകരുടെ […]
മമ്മൂട്ടിയും പൃഥ്വിരാജും നേർക്കുനേർ!!; സിബിഐ 5ഉം ജനഗണമനയും ഒരേ സമയം റിലീസിന് തയ്യാറെടുക്കുന്നു
സിനിമയെ നെഞ്ചോട് ചേർക്കുന്ന മലയാളി പ്രേക്ഷകർ എക്കാലത്തും ഒരുപോലെ സ്നേഹിക്കുന്ന നായകന്മാരാണ് മമ്മൂട്ടിയും , പൃഥ്വിരാജും. മലയാള സിനിമയിലെ മെഗാസ്റ്റാർ പരിവേഷം മമ്മൂട്ടി എന്ന നായകനിൽ അർപ്പിക്കുമ്പോൾ ഗ്ലാമർ വേഷങ്ങൾ കൈകാര്യം ചെയ്യുന്ന പൃഥ്വിരാജ് സിനിമയിലെ സ്റ്റയിലിഷ് താരമായിട്ടാണ് അറിയപ്പെടുന്നത്. ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ മികവുറ്റവയാക്കി മാറ്റുന്നതിൽ ഇരു നായകന്മാരും വേണ്ട ശ്രദ്ധ ചെലുത്താറുണ്ട്. പോക്കിരാജ പോലുള്ള ചിത്രങ്ങളിൽ ഞാനോ മികച്ചത് ? നീയോ മികച്ചത് എന്ന തരത്തിൽ അസാധ്യ പ്രകടനം കാഴ്ച വെച്ച നായകന്മാരാണ് ഇരുവരും. താര […]
തിയേറ്ററിലേക്ക് പോകുന്ന ക്രിസ്ത്യാനികള്‍ സൂക്ഷിക്കുക ! മുന്നറിയിപ്പ് നല്കി ക്രിസ്ത്യന്‍ സംഘടനകള്‍
മമ്മൂട്ടി – അമല്‍ നീരദ് കോംമ്പോയില്‍ ഇറങ്ങി ബോക്സോഫീസില്‍ തരംഗം സൃഷ്ടിച്ച ചിത്രമാണ് ഭീഷ്മ പര്‍വ്വം. ചിത്രത്തിന്റെ മേക്കിംങ്ങും പശ്ചാത്തല സംഗീതവും കൈയ്യടി നേടുമ്പോഴും പലര്‍ക്കും ദഹിക്കാത്തത് കഥയുടെ പോരായ്മ തന്നെയാണ്. ഒരു വമ്പന്‍ താരനിര അണിനിരന്ന ചിത്രത്തിന്റെ കഥയില്‍ പുതുമയില്ല എന്നും അവിയല്‍ പരുവമാണ് എന്നൊക്കെയാണ് പ്രധാനമായും ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങള്‍ എന്ന് പറയുന്നത്. എന്നാല്‍ ആ ഒരു പോരായ്മയെ മറികടക്കാന്‍ ഒരു പരിധി വരെ സംവിധായകന് സാധിച്ചിട്ടുണ്ട്. അതേസമയം ഭീഷ്മ പര്‍വ്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി […]