15 Mar, 2025
1 min read

‘മമ്മൂക്ക ആ ഡയലോഗ് പറഞ്ഞതുകേട്ട് ഞാന്‍ ഭയന്നുപോയി’ ; ഹരീഷ് ഉത്തമന്‍

തമിഴ്, തെലുങ്ക് ചിത്രങ്ങളിലെ വില്ലന്‍ വേഷങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഹരീഷ് ഉത്തമന്‍. മുംബൈ പോലീസ്, മായാനദി, കോടതി സമക്ഷം ബാലന്‍ വക്കീല്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്കും സുപരിചിതനാണ്. ‘താ’ എന്ന തമിഴ് ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ഇന്ന് തെന്നിന്ത്യയില്‍ വില്ലനായും സഹനടനായും തിളങ്ങുകയാണ്. മമ്മൂട്ടി നായകനായ ഭീഷ്മ പര്‍വമാണ് ഹരീഷ് ഉത്തമന്‍ ഒടുവില്‍ അഭിനയിച്ച ചിത്രം. അപര്‍ണ ബാലമുരളി പ്രധാന വേഷത്തിലെത്തുന്ന ഉത്തരം എന്ന ചിത്രമാണ് ഹരീഷിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയുടെ ഭാഗമായി […]

1 min read

‘ഞാനൊരു ചെറിയ ലോഡ്ജിലും മമ്മൂക്ക പങ്കജ് ഹോട്ടലിലുമായിരുന്നു താമസം! അത് തന്നെ ഒരുപാട് വേദനിപ്പിച്ചു; ധ്രുവം സിനിമയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് വിക്രം

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് ‘പൊന്നിയിന്‍ സെല്‍വന്റെ’ പ്രൊമോഷന്‍ ചടങ്ങ് നടന്നത്. ചടങ്ങിനിടയില്‍ മലയാള സിനിമയിലേക്ക് അഭിനയിക്കാനെത്തിയ ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് തമിഴ്താരം വിക്രം. ധ്രുവം സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ച കഥയാണ് വിക്രം തുറന്നു പറഞ്ഞത്. വിക്രം മലയാള സിനിമകള്‍ അധികം ചെയ്തില്ലെങ്കിലും താരത്തിന് മലയാളത്തില്‍ ആരാധകര്‍ ഏറെയാണ്. തമിഴില്‍ രണ്ടാമത്തെ സിനിമയ്ക്കു ശേഷമാണ് സംവിധായകന്‍ ജോഷി തന്നെ വിളിക്കുന്നതെന്നും, അന്ന് തിരുവനന്തപുരത്തുള്ള ചെറിയ ലോഡ്ജിലാണ് താന്‍ താമസിച്ചിരുന്നതെന്നും വിക്രം പറയുന്നു. 1992-93 കാലത്ത്, ഞാന്‍ മീര എന്ന […]

1 min read

” ഞാനും ജോഷിയും തമ്മിലുള്ള സൗഹൃദം ഒരു പിണക്കത്തിൽ നിന്നും തുടങ്ങിയതാണ്,പിണങ്ങി തുടങ്ങുന്ന സൗഹൃദം ഒരിക്കലും നഷ്ടമാകില്ല എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത് ” – ജോഷിയെ കുറിച്ച് മമ്മൂട്ടി

മലയാളസിനിമയ്ക്ക് വളരെയധികം മികച്ച ഹിറ്റുകൾ സമ്മാനിച്ചിട്ടുള്ള ഒരു സംവിധായകൻ തന്നെയാണ് ജോഷി. ജോഷിയും മമ്മൂട്ടിയും ഒരുമിക്കുമ്പോൾ പിറക്കുന്നത് വമ്പൻ ഹിറ്റ് ചിത്രങ്ങളായിരിക്കും എന്നുള്ളത് പ്രേക്ഷകരും മനസ്സിലാക്കിയ കാര്യം തന്നെയാണ്. ഇപ്പോഴിതാ ജോഷിയും മമ്മൂട്ടിയും ഒരുമിച്ച് ഒരു വേദിയിലെത്തിയപ്പോൾ ജോഷിയെ കുറിച്ച് മമ്മൂട്ടി പറയുന്നത് ചില കാര്യങ്ങളാണ് ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നത്. ഒരു അവാർഡ് വേദിയിൽ വച്ചായിരുന്നു ഇവർ സംസാരിച്ചിരുന്നത്. ” ഞാനും ജോഷിയും തമ്മിലുള്ള സൗഹൃദം ഒരു പിണക്കത്തിൽ നിന്നും തുടങ്ങിയതാണ്. പിണങ്ങി തുടങ്ങുന്ന സൗഹൃദം ഒരിക്കലും നഷ്ടമാകില്ല […]

1 min read

ആ ബ്ലോക്ക് ബസ്റ്റർ സിനിമ സൃഷ്ടിച്ചത് മമ്മൂട്ടിക്ക് വേണ്ടി മാത്രം; സിദ്ദിഖ് വെളിപ്പെടുത്തുന്നു

1996 – ൽ മമ്മൂട്ടി നായകനായി എത്തിയ സിനിമയാണ് ‘ഹിറ്റ്ലർ’. സിദ്ദിഖ് തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രമാണ് ഹിറ്റ്ലർ. മമ്മൂട്ടിയെ തന്നെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്ത മറ്റൊരു ചിത്രമാണ് ‘ക്രോണിക് ബാച്ചിലർ’. 2003 ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഈ ചിത്രത്തിന്റെയും രചന ഇദ്ദേഹം തന്നെയാണെന്ന് നിർവഹിച്ചത്. സംവിധായകൻ കൂടിയായ ഫാസിലായിരുന്നു ക്രോണിക് ബാച്ചിലർ നിർമ്മിച്ചത്. ഈ രണ്ടു സിനിമകളിലും മമ്മൂട്ടി വ്യത്യസ്തമായ രണ്ട് ഏട്ടൻ കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചത്. ഹിറ്റ്ലർ എന്ന സിനിമയിൽ […]

1 min read

‘ഈ പോക്ക് പോകുകയാണെങ്കില്‍ ഞാന്‍ മൂപ്പരുടെ വാപ്പയായി അഭിനയിക്കേണ്ടി വരും’ ; ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞ മറുപടി

മലയാളികളുടേയും, മറ്റ് ഭാഷയിലെ സിനിമാ പ്രേമികളുടേയും ഇഷ്ടാനടന്മാരാണ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മലയാളികളുടെ സ്വകാര്യ അഹങ്കാരമെന്നാണ് നമ്മള്‍ മമ്മൂട്ടിയെ അറിയപ്പെടാറ് തന്നെ, അദ്ദേഹം മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ ആണ്. ആരാധകര്‍ എല്ലാം അദ്ദേഹത്തെ സ്‌നേഹത്തോടെ വിളിക്കുന്നത് മമ്മൂക്ക എന്നാണ്. അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ആരാധകരെ കൈയ്യിലെടുത്ത മഹാനടനാണ് അദ്ദേഹം. പ്രായം കൂടുംതോറും സൗന്ദര്യം കൂടുന്ന അത്ഭുത പ്രതിഭാസമെന്നാണ് താരത്തെ കുറിച്ച് ആരാധകര്‍ പലപ്പോഴും പറയാറുള്ളത്. ആ പ്രിയ നടന്റെ മുഖം വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് […]

1 min read

‘മോഹന്‍ലാല്‍ ഒരു കലാകാരന്‍ ആണ്, സിനിമ അഭിനയം മാത്രമല്ല കല എന്ന് ദയവായി ‘സ്വയം പ്രഖ്യാപിത കലാ പണ്ഡിതന്മാര്‍’ അറിയുക ‘; കുറിപ്പ് ശ്രദ്ധ നേടുന്നു

മലയാളികളുടെ പ്രിയ താരമാണ് മോഹന്‍ലാല്‍. കാലങ്ങള്‍ നീണ്ട സിനിമാ ജീവത്തില്‍ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം ജനങ്ങള്‍ക്ക് നല്‍കിയത്. സ്‌ക്രീനില്‍ വില്ലനായും നായകനായും അവതാരകനായും പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും കരയിപ്പിച്ചും രസിപ്പിച്ചും കളം നിറഞ്ഞ താരമാണ് അദ്ദേഹം. കാലം കാത്തുവച്ച മാറ്റങ്ങള്‍ മലയാള സിനിമയും ആവാഹിച്ചെങ്കിലും ഇന്നും മാറ്റമില്ലാതെ നിലനില്‍ക്കുന്ന ഒന്നാണ് ആരാധകരുടെ സ്വന്തം ലാലേട്ടന്‍. ഇപ്പോഴിതാ ഒരു മോഹന്‍ലാല്‍ ആരാധകന്‍ സിനിഫൈല്‍ ഗ്രൂപ്പില്‍ പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. ലാലേട്ടന്‍ എന്തേലും പരസ്യത്തിലോ സ്റ്റേജ് […]

1 min read

ബ്ലോക്ബസ്റ്റര്‍ വിജയമായി ടൊവിനോയുടെ തല്ലുമാല; ഗ്രോസ് കളക്ഷനില്‍ നാലാം സ്ഥാനത്ത്! ആദ്യസ്ഥാനം ഭീഷ്മപര്‍വ്വം

ബോക്സ് ഓഫീസില്‍ മികച്ച കളക്ഷന്‍ നേടി ടൊവിനോ തോമസ് ചിത്രം തല്ലുമാല. ചിത്രം റിലീസ് ചെയ്ത് രണ്ട് വാരം പിന്നിടുമ്പോഴും മികച്ച കളക്ഷനാണ് തല്ലുമാല നേടിയത്. ഓഗസ്റ്റ് 12 നാണ് ചിത്രം തിയേറ്ററില്‍ എത്തിയിരുന്നത്. കൂടാതെ, ചിത്രം ഒ.ടി.ടി റിലീസായും പ്രേക്ഷകരിലേക്ക് എത്തി. അന്ന് കേരളത്തില്‍ മാത്രം 231 സ്‌ക്രീനുകളിലാണ് റിലീസ് ചെയ്യപ്പെട്ടത്. മൂന്നാം വാരത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഇതില്‍ 164 സ്‌ക്രീനുകളിലും പ്രദര്‍ശനം തുടരാന്‍ ചിത്രത്തിന് കഴിഞ്ഞു. സമീപകാലത്തൊന്നും ഒരു മലയാള ചിത്രം ഇത്രയും സ്‌ക്രീനുകളോടെ മൂന്നാം […]

1 min read

‘നേരിട്ടു തോല്‍പ്പിക്കാന്‍ പറ്റില്ലെങ്കില്‍ ഇങ്ങനെ ആകാം എന്നാണോ?’ പത്തൊന്‍പതാം നൂറ്റാണ്ട് ഫ്‌ളോപ്പാണെന്ന് പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ വിനയന്‍

വിനയന്റെ സംവിധാനത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. നവോത്ഥാന നായകന്‍ ആറാട്ടുപുഴ വേലായുധപ്പണിക്കരായി സിജു വില്‍സണ്‍ വിസ്മയിപ്പിച്ച ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ഇപ്പോഴും ലഭിക്കുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വ്യാജ പോസ്റ്റിനെതിരെ രൂക്ഷ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. സിനിമ പരാജയമാണെന്നാണ് കേരള പ്രൊഡ്യൂസേഴ്സ് എന്ന പേരിലുള്ള പേജില്‍ അവകാശപ്പെടുന്നത്. കേരളത്തിലെ നിര്‍മാതാക്കള്‍ക്ക് ഇങ്ങനെയൊരു ഫെയ്സ്ബുക്ക് പേജില്ലെന്ന് അസോസിയേഷന്‍ പ്രസിഡന്റ് രഞ്ജിത്ത് പറഞ്ഞുവെന്നും വിനയന്‍ പറയുന്നു. രണ്ടു […]

1 min read

‘പൊന്നിയിന്‍ സെല്‍വന്‍ സിനിമ തുടങ്ങുന്നത് മമ്മൂട്ടി സാറിന്റെ ശബ്ദത്തിലായിരിക്കും’ ; മണിരത്‌നം പറയുന്നു

വലിയ താരനിരയുമായി വന്‍ കാന്‍വാസില്‍ എത്തുന്ന ചിത്രമാണ് മണി രത്‌നത്തിന്റെ ‘പൊന്നിയിന്‍ സെല്‍വന്‍’. കല്‍കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി നിര്‍മ്മിക്കുന്ന ചിത്രം എപിക് ഹിസ്റ്റോറിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. രണ്ട് ഭാഗങ്ങളായി തിയറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രത്തിന്റെ ആദ്യഭാഗം റിലീസിനൊരുങ്ങുകയാണ്. ചോള രാജാവായിരുന്ന അരുള്‍മൊഴി വര്‍മനെ (രാജരാജ ചോളന്‍ ഒന്നാമന്‍) കുറിച്ചുള്ളതാണ് 2400 പേജുള്ള ഈ നോവല്‍. തമിഴ്‌സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ ചരിത്രനോവല്‍ വെള്ളിത്തിരയിലാക്കുമ്പോള്‍ ഗംഭീര കാസ്റ്റിങ് ആണ് സിനിമയ്ക്കായി മണിരത്‌നം നടത്തിയിരിക്കുന്നത്. വിക്രം, […]

1 min read

‘ഭയങ്കര ക്ഷമയുള്ള ആളാണെന്നാണ് ഞാന്‍ ആദ്യം കരുതിയത്, എന്നാല്‍ അജിത്ത് സാറിനെ കണ്ട് പരിചയപ്പെട്ടപ്പോള്‍ ആ ധാരണമാറി’ ; മഞ്ജു വാര്യര്‍

മലയാള സിനിമയില്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന പദവി ലഭിച്ച താരമാണ് മഞ്ജു വാര്യര്‍. വളരെ ചെറിയ പ്രായത്തില്‍ അഭിനയ രംഗത്ത് എത്തയ മഞ്ജു വിവാഹത്തോടെ സിനിമ ഉപേക്ഷിക്കുകയായിരുന്നു. പിന്നീട് കുറേ വര്‍ഷങ്ങള്‍ക്ക് ശേഷം ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ അഭിനയത്തിലേക്ക് തിരികെ വന്നു. അതുപോലെ, മഞ്ജുവിന് നിരവധി നല്ല കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഇന്നത്തെ യുവ നായികമാര്‍ക്കൊന്നും കിട്ടാത്ത പല കാര്യങ്ങളും മഞ്ജുവിന് ചെയ്യാന്‍ സാധിച്ചിട്ടുണ്ട്. മഞ്ജു വാര്യര്‍ […]