” ഞാനാണെങ്കിൽ എട്ടു ദിവസത്തോളം റിഹേഴ്സൽ ചെയ്താണ് ആ വേഷം അഭിനയിച്ചത് ; മോഹൻലാൽ ആയിരുന്നുവെങ്കിൽ വളരെ പെട്ടെന്ന് ചെയ്യുമായിരുന്നു;ജഗതി ശ്രീകുമാർ.
1 min read

” ഞാനാണെങ്കിൽ എട്ടു ദിവസത്തോളം റിഹേഴ്സൽ ചെയ്താണ് ആ വേഷം അഭിനയിച്ചത് ; മോഹൻലാൽ ആയിരുന്നുവെങ്കിൽ വളരെ പെട്ടെന്ന് ചെയ്യുമായിരുന്നു;ജഗതി ശ്രീകുമാർ.

മലയാള സിനിമയുടെ തന്നെ അഭിമാനമാണ് മോഹൻലാൽ എന്ന് പറയാം. ജനിച്ചുവീഴുന്ന കൊച്ചു കുഞ്ഞുങ്ങൾക്ക് പോലും അദ്ദേഹം ലാലേട്ടനാണ്. മലയാളികൾ ഒന്നടങ്കം പ്രായഭേദമന്യേ ലാലേട്ടാ എന്ന് വിളിക്കുന്ന ഒരു നടൻ ഒരുപക്ഷേ മോഹൻലാൽ തന്നെയായിരിക്കും. ഒരു ഗോഡ്ഫാദറും ഇല്ലാതെ സിനിമയിൽ തന്റെതായ ഇടം കണ്ടെത്തിയ വ്യക്തിയായിരുന്നു മോഹൻലാൽ. പിന്നീട് സിനിമയിൽ ഒരു പിടി മികച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിയ കലാകാരൻ. എന്നും മലയാള സിനിമയുടെ ചരിത്രതാളുകളിൽ എഴുതി സൂക്ഷിക്കാൻ പറ്റുന്ന ഒരുപാട് ചിത്രങ്ങൾ അദ്ദേഹത്തിന്റെ സംഭാവനയാണ് എന്ന് തന്നെ പറയണം.

 

മലയാള സിനിമയിൽ മോഹൻലാലിന്റെ കയ്യൊപ്പ് പതിയാത്ത ഹിറ്റുകൾ ഇല്ല. അത്രത്തോളം മലയാള സിനിമയുടെ അവിഭാജ്യ ഘടകമായ നാടൻ. മറ്റുതാരങ്ങൾക്ക് ഒക്കെ മോഹൻലാലിനെ പറ്റി പറയുമ്പോൾ ഒരു വല്ലാത്ത ആരാധനയാണ്. സിനിമാ ലോകത്ത് ഉള്ളവർ പോലും വലിയ ആരാധനയോടെ നോക്കിക്കാണുന്ന ഒരു വ്യക്തിത്വമാണ് മോഹൻലാൽ. ഒരുകാലത്ത് പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്പിനേഷൻ ആയിരുന്നു മോഹൻലാൽ ജഗതി ശ്രീകുമാർ കൂട്ടുകെട്ട്. തൊണ്ണൂറുകളുടെ തുടക്കത്തിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ടപ്പെട്ടിരുന്ന ഒരു കെമിസ്ട്രിയായിരുന്നു ഇവരുടെ. തനിക്കൊപ്പം അഭിനയിക്കാൻ ഏറ്റവും പ്രിയപ്പെട്ട നടൻ മോഹൻലാൽ ആണെന്ന് പല അഭിമുഖങ്ങളിലും ജഗതി ശ്രീകുമാർ തുറന്നു പറഞ്ഞിട്ടുമുണ്ട്. ഇരുവരും ഒരുമിച്ചുള്ള ആ കെമിസ്ട്രി പ്രേക്ഷകരും ഏറ്റെടുത്തിരുന്നു എന്നതാണ് സത്യം.

ഇപ്പോൾ ശ്രദ്ധനേടുന്നത് മോഹൻലാലിനെ കുറിച്ച് ജഗതി ശ്രീകുമാർ പറയുന്ന ചില വാക്കുകളാണ് ശ്രെദ്ധ നേടുന്നത്. വളരെ മികച്ച രീതിയിൽ അഭിനയിച്ചു ഫലിപ്പിക്കാൻ ഉള്ള ഒരു കഴിവ് മോഹൻലാലിന് ഉണ്ട് എന്നാണ് ജഗതി ശ്രീകുമാർ പറയുന്നത്. ഏത് വേഷം ആണെങ്കിലും വ്യത്യസ്തമായ രീതിയിൽ അഭിനയിക്കാനുള്ള കഴിവ് മോഹൻലാലിന് ഉണ്ട്. ദേഷ്യം ആണെങ്കിലും കുസൃതി ആണെങ്കിലും ഒക്കെ വളരെ മനോഹരമായ ചെയ്യുവാൻ മോഹൻലാലിനെ സാധിക്കും.

അദ്ദേഹത്തിന് അവാർഡ് ലഭിച്ച കമലദളം എന്ന ചിത്രം ഒക്കെ വളരെ മികച്ച രീതിയിൽ ആണ് അഭിനയിച്ചിരിക്കുന്നത്. ഞാൻ ഒരു ചിത്രത്തിൽ വിദൂഷകൻ ആയി അഭിനയിച്ചപ്പോൾ എട്ടു ദിവസത്തോളം ആ ചിത്രത്തിനു വേണ്ടി റിഹേഴ്സൽ നടത്തിയിരുന്നു. മോഹൻലാൽ ആണെങ്കിൽ വളരെ പെട്ടെന്ന് അത്തരം കഥാപാത്രങ്ങളിലേക്ക് മാറും. ഏതു കഥാപാത്രവും ലാലിന്റെ കയ്യിൽ ഭദ്രമാണ്.