22 Jan, 2025
1 min read

ത്രസിപ്പിച്ച് കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ചാവേര്‍’ ട്രെയ്‌ലര്‍…! 

ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘ചാവേര്‍’ ചിത്രം തിയേറ്ററുകളിലേക്ക് എത്താനൊരുങ്ങുകയാണ്. ഏഴ് മാസത്തിന് മുമ്പാണ് ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ എത്തിയത്. കുഞ്ചാക്കോ ബോബന്റെ ആക്ഷന്‍ രംഗം അടക്കം അടങ്ങുന്നതായിരുന്നു മോഷന്‍ പോസ്റ്റര്‍. ഇതിന് ശേഷം ചിത്രത്തിന്റെ സ്റ്റില്ലുകള്‍ മാത്രമാണ് പുറത്തുവന്നത്. ടീസറോ, ട്രെയ്ലറോ, ഗാനങ്ങളോ പുറത്തു വിട്ടിരുന്നില്ല. അതുകൊണ്ട് തന്നെ പ്രേക്ഷകര്‍ ആകാംഷയിലാണ്. ചിത്രം റിലീസ് ചെയ്യുന്നതിന് മുന്നേ ട്രെയ്‌ലര്‍ പുറത്തുവിടുമോ എന്ന ആരാധകരുടെ ചോദ്യത്തിന് ഇപ്പോള്‍ മറുപടി നല്‍കിയിരിക്കുകയാണ്. ചിത്രത്തിന്റെ ട്രെയ്‌ലറാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. ‘സ്വാതന്ത്ര്യം […]

1 min read

സോഷ്യല്‍ മീഡിയയില്‍ തരംഗമായ രണ്ട് പോസ്റ്ററുകള്‍ , ഭ്രമയുഗം റിലീസ് എന്ന് ? 

സിനിമ പ്രമോഷന്‍ മെറ്റീരിയലുകളില്‍ ഏറ്റവും പ്രധാനപ്പെട്ട ഘടകം എന്ന പറയുന്നത് ചിത്രങ്ങളുടെ പോസ്റ്ററുകളാണ്. ഒരു സിനിമയുടെ പ്രഖ്യാപനം മുതല്‍ റിലീസ് ചെയ്ത് കഴിയുന്നത് വരെയും വളരെ പ്രധാനപ്പെട്ട റോളാണ് ഈ പോസ്റ്ററുകള്‍ വഹിക്കുന്നത്. ഫസ്റ്റ് ലുക്കില്‍ നിന്നുതന്നെ സിനിമയിലേക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ സാധിക്കും എന്നതാണ് വസ്തുത. അതുകൊണ്ട് തന്നെ അത്രത്തോളം പ്രാധാന്യത്തോടെയാണ് ഓരോ പോസ്റ്ററും അണിയറക്കാര്‍ തയ്യാറാക്കുകയും പുറത്തുവിടുകയും ചെയ്യുന്നത്. അത്തരത്തില്‍ മലയാള സിനിമയില്‍ സമീപകാലത്ത് തരംഗമായി മാറിയ രണ്ട് പോസ്റ്ററുകള്‍ ഉണ്ട്. ഒന്ന് ലിജോ ജോസ് […]

1 min read

പാന്‍ ഇന്ത്യന്‍ നായകനായി ടൊവിനോ തോമസ് ; എആര്‍എം പുതിയ അപ്‌ഡേറ്റ് പുറത്ത് 

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുംഗ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലോകവ്യാപകമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’. […]

1 min read

കണ്ണൂര്‍ സ്‌ക്വാഡ് എപ്പോള്‍ ? ഒടുവില്‍ ആരാധകരുടെ ചോദ്യത്തിന് ഉത്തരമെത്തി 

മമ്മൂട്ടിയുടേതായി ഏറ്റവുമടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രമാണ് കണ്ണൂര്‍ സ്‌ക്വാഡ്. മമ്മൂട്ടി വീണ്ടും പൊലീസ് വേഷത്തിലെത്തുന്ന ചിത്രം ഒരു റിയലിസ്റ്റിക് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ആണ്. മമ്മൂട്ടി തന്നെയാണ് നിര്‍മ്മാണവും. റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂര്‍ സ്‌ക്വാഡ് എന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം ഇന്ന ദിവസം തിയറ്ററുകളിലെത്തുമെന്ന് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വന്നിരുന്നില്ല. റിലീസ് തീയതി വൈകുന്നതിലുള്ള അക്ഷമ ആരാധകരും പ്രകടിപ്പിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ദിവസം പുറത്തിറക്കിയ പോസ്റ്ററിലൂടെ ചിത്രം ഈ […]

1 min read

ലിയോ’യുടെ പുതിയ പോസ്റ്റര്‍ കോപിയോ ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച കനക്കുന്നു

തെന്നിന്ത്യന്‍ സിനിമാലോകം ഉറ്റുനോക്കുന്ന വിജയ് ലോകേഷ് കനകരാജ് ടീമിന്റെ ചിത്രമാണ് ലിയോ. റിലീസടുക്കുന്തോറും പുത്തന്‍ അപ്‌ഡേറ്റുകളുമായി വിജയ്‌യുടെ സിനിമ ലിയോ ആകാംക്ഷകളുയര്‍ത്തുകയാണ്. സമീപദിവസങ്ങളിലാണ് ലിയോയുടെ പോസ്റ്ററുകള്‍ പുറത്തുവിട്ട് തുടങ്ങിയത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പോസ്റ്ററിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ശാന്തമായി യുദ്ധത്തിന് തയ്യാറെടുക്കുക എന്ന ക്യാപ്ഷനോടെയുള്ള വിജയുടെ തീപ്പൊരി പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. ഒരു അപ്‌ഡേറ്റിന് വേണ്ടി കൊതിച്ചിരുന്ന ലക്ഷോപലക്ഷം വിജയ് ആരാധകര്‍ക്ക് വേണ്ടി പോസ്റ്ററുകളുടെ ആറാട്ട് തന്നെയാണ് ലിയോ ടീം നല്‍കിയിരിക്കുന്നത്. തെലുങ്ക്, കന്നട, പോസ്റ്ററുകള്‍ക്ക് പിന്നാലെ […]

1 min read

‘ആടുജീവിതം’ സിനിമയാക്കാന്‍ മറ്റ് രണ്ട് സംവിധാകര്‍ തന്നെ സമീപിച്ചിരുന്നു’ : ബെന്യാമിന്‍ പറയുന്നു 

മലയാളികള്‍ ഒന്നാകെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആടുജീവിതം. ബെന്യാമിന്റെ ജനപ്രിയ നോവലിനെ ആസ്പദമാക്കി ബ്ലെസി തിരക്കഥയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ നജീബ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്. കഴിഞ്ഞ പത്ത് വര്‍ഷമായി ബ്ലെസി ഈ ചിത്രത്തിന് പിറകെയാണ്. 2013 ല്‍ പുറത്തിറങ്ങിയ കളിമണ്ണിന് ശേഷം ബ്ലെസി ഈ ചിത്രത്തിന്റെ പ്രവര്‍ത്തനങ്ങളിലേക്ക് കടന്നതാണ്. പൃഥ്വിരാജിനെ സംബന്ധിച്ചും ഏറെ വെല്ലുവിളി നിറഞ്ഞതും കരിയറില്‍ ഇതുവരെ ചെയ്യാത്ത തരത്തിലുള്ളതുമായ കഥാപാത്രമാണ് ചിത്രത്തിലേത്. പോസ്റ്റ് പ്രൊഡക്ഷനിലാണ് നിലവില്‍ ഈ ചിത്രം. ഇപ്പോഴിതാ […]

1 min read

കണ്ണൂര്‍ സ്‌ക്വാഡ് റിലീസ് എപ്പോള്‍ …? മമ്മൂട്ടി ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റ്

മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്‍മാരുടെ പട്ടിക എടുത്താല്‍ അതില്‍ ഏറ്റവും മുകളില്‍ തന്നെ കാണും മമ്മൂട്ടിയുടെ പേര്. അതുപോലെ തന്നെയാണ് അദ്ദേഹത്തിന്റെ താരമൂല്യവും. 100 കോടി ക്ലബ്ബില്‍ കടന്ന രണ്ടേ രണ്ട് മലയാളി സൂപ്പര്‍ താരങ്ങളില്‍ ഒരാള്‍. മലയാളത്തിലെ ഇരുത്തം വന്ന സംവിധായകര്‍ പലരും ആദ്യകാലങ്ങളില്‍ മമ്മൂട്ടിയെ നായകനാക്കി സൂപ്പര്‍ ഹിറ്റുകള്‍ സൃഷ്ടിച്ചിട്ടുണ്ട്. എന്നാല്‍ അവരില്‍ പലരും ഇപ്പോള്‍ മമ്മൂട്ടിയ്ക്കൊപ്പം കാര്യമായി സിനിമകള്‍ ഒന്നും ചെയ്യുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. മമ്മൂട്ടി കാലത്തിനൊപ്പം മാറിയതാണോ അതോ മമ്മൂട്ടിയെ […]

1 min read

എമ്പുരാന്‍ പണിപ്പുരയിലേക്ക്….? സൂചന നല്‍കി പൃഥ്വിരാജ് സുകുമാരന്‍ 

സിനിമാ പ്രേമികള്‍ ഒരു പോലെ കാത്തിരിക്കുന്ന മാസ് സിനിമയാണ് ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍. 200 കോടി ക്ലബില്‍ ഇടംപിടിച്ച ലൂസിഫര്‍ മലയാള സിനിമയിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നായിരുന്നു. വാണിജ്യ സിനിമകളുടെ എല്ലാ ചേരുവകളും അടങ്ങിയ സിനിമ നടന്‍ പൃഥിരാജിന്റെ സംവിധാനത്തിലേക്കുള്ള ചുവടുവെപ്പും അവിസ്മരണീയമാക്കി. മോഹന്‍ലാലിന്റെ കരിയറിലെ മികച്ച മാസ് മസാല സിനിമകളിലൊന്നുമായി എമ്പുരാന്‍ മാറി. ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ വില്ലന്‍ വേഷം, മഞ്ജു വാര്യരുടെയും ടൊവിനോയുടെയും സാന്നിധ്യം എന്നിവയും സിനിമയുടെ മാറ്റ് കൂട്ടി. 2019 […]

1 min read

ഫാമിലിയായിട്ട് ടിക്കറ്റ് എടുക്കാന്‍ റെഡിയായിക്കോ ; മനം കവര്‍ന്ന് ഇമ്പത്തിലെ ആദ്യഗാനം

  ലാലു അലക്‌സ്, ദീപക് പറമ്പോള്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രമാണ് ഇമ്പം. ഇപ്പോഴിതാ ചിത്രത്തിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറക്കിയിരിക്കുകയാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് പി എസ് ജയഹരി സംഗീതം നല്‍കി ‘മായികാ’ എന്ന് തുടങ്ങുന്ന ഗാനമാണ് റിലീസായത്. ഗാനം ഇതുവരെ രണ്ട്‌ലക്ഷത്തിലും കൂടുതല്‍ ആളുകള്‍ കണ്ട് കഴിഞ്ഞു. ഒരു മുഴുനീള ഫാമിലി എന്റര്‍ടെയ്‌നറായ ചിത്രത്തില്‍ ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളി, ശ്രീകാന്ത് ഹരിഹരന്‍, സിത്താര കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിക്കുന്നു […]

1 min read

വിജയ് ചിത്രം ‘ലിയോ’ കശ്മീര്‍ ഷെഡ്യൂള്‍ പൂര്‍ത്തിയായി ; ക്ര്യൂവിന് നന്ദി പറഞ്ഞുള്ള വീഡിയോ പുറത്തുവിട്ട് ലോകേഷ്

തെന്നിന്ത്യന്‍ സിനിമയില്‍ ഏറെ പ്രേക്ഷക പ്രതീക്ഷയിലുള്ള പ്രോജക്റ്റ് ആണ് വിജയ്യെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന ലിയോ. ബോക്‌സ് ഓഫീസില്‍ വിജയം നേടിയ മാസ്റ്ററിന് ശേഷം ഇരുവരും ഒരുമിക്കുന്ന ചിത്രത്തിന്റെ അപ്‌ഡേറ്റുകളാണ് തമിഴ് സിനിമാപ്രേമികളുടെ സോഷ്യല്‍ മീഡിയ ടൈംലൈനുകളില്‍ എത്തുന്നത്. ചിത്രത്തിലെ പ്രധാന താരനിരകളെ അണിയറക്കാര്‍ പ്രഖ്യാപിച്ചത് ഈ അടുത്തായിരുന്നു. ചിത്രത്തിന്റെ പുതിയ ഷെഡ്യൂളും ആരംഭിച്ച വാര്‍ത്ത ആരാധകര്‍ ഏറെ സന്തോഷത്തോടെയാണ് സ്വീകരിച്ചത്. ‘ലിയോ’യുടെ എല്ലാ അപ്‌ഡേറ്റുകള്‍ക്കും ഓണ്‍ലൈനില്‍ വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. വിജയ് നായകനാകുന്ന ‘ലിയോ’ […]