Artist
പേരുപോലെതന്നെ ഒരു വെടിക്കെട്ട് അനുഭവം സമ്മാനിച്ച ചിത്രം.
തിരക്കഥ ഒരുക്കിയ സിനിമകളെല്ലാം സൂപ്പർഹിറ്റുകളാക്കിയ ചരിത്രമാണ് ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ഉള്ളത് . നായകന്മാരായും തിരക്കഥാകൃത്തുക്കളായും തിളങ്ങിയ ഇരുവരും സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ അത് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന സിനിമയായി മാറി. ആദ്യ സംവിധാന സംരംഭം ആണെങ്കിലും ചിത്രം ഇതിനോടൊപ്പം തന്നെ പ്രേക്ഷക പ്രശംസ നേടി. ഇതുവരെ എഴുതിയ ചിത്രങ്ങൾ പോലെ തന്നെ സംവിധാനത്തിനും തങ്ങൾ ഏറെ മുൻപിൽ ആണെന്ന് ഇവർ തെളിയിക്കുകയാണ്. ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും സൗഹൃദവും എല്ലാം ഒരേ കുടക്കീഴിൽ ചേരും […]
” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും”; നെല്ലൈ തങ്കരാജ് അന്തരിച്ചു
നാടൻ കലാകാരനും നടനുമായ നെല്ലൈ തങ്കരാജ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് സ്വവസതിയിലായിരുന്നു അദ്ദേഹത്തിൻറെ മരണം. മാരി സൽവരാജ് സംവിധാനം ചെയ്ത പരിയേറും പെരുമാൾ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമ ലോകത്ത് ശ്രദ്ധേയനാകുന്നത്. ചിത്രത്തിൻറെ അണിയറ പ്രവർത്തകരും ആരാധകരും അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.” നിങ്ങളുടെ കാലടിപ്പാടുകൾ എൻറെ അവസാന ചിത്രം വരെ നിലനിൽക്കും” എന്നാണ് സംവിധായകൻ മാരി സെൽവരാജ് ഇദ്ദേഹത്തിൻറെ മരണത്തെ തുടർന്ന് ട്വീറ്റ് ചെയ്തത്. പരിയറും പെരുമാളിന്റെ സെറ്റിൽ തങ്കരാജിനൊപ്പം നിൽക്കുന്ന ഒരു ചിത്രവും […]
ചരിത്രം രചിച്ച് ‘പഠാൻ’, ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട് പുറത്ത്
സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായ ‘പഠാൻ’ എന്ന ചിത്രം തിയേറ്ററിൽ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘പഠാൻ’ ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചു വരവു കാണിച്ചു തന്നത് . മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ ‘പഠാന്റെ’ പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് .ഒരു ഇടവേളയ്ക്ക് ശേഷം ഷാറൂഖാന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ തന്നെയാണ് ഇത്. ചിത്രം […]
പ്രഖ്യാപനത്തിനു പിന്നാലെ ലിയോയുടെ ഒടിടി റൈറ്റ് സ്വന്തമാക്കി നെറ്റ്ഫ്ലിക്‌സും , സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിയ്ക്കും
തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആഘോഷമാക്കിയ ദിവസങ്ങളാണ് കടന്നു പോയത്. വിക്രം എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയെടുത്ത ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റുകൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വലിയ പ്രഖ്യാപനം തന്നെയായിരുന്നു അത്. കാരണം ഓരോ താരങ്ങളുടെയും അണിയര പ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവന്നതോടെ ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് […]
“കൊച്ചിൻ ഹനീഫ മരിക്കുമ്പോള്‍ കുഞ്ഞുങ്ങള്‍ക്ക് മൂന്നു വയസ്സായിരുന്നു, മക്കൾ ഇടക്കൊക്കെ ഉപ്പ എപ്പോ വരും എന്ന് ചോദിക്കുമായിരുന്നു”: ഫാസില
മലയാള സിനിമയുടെ യശസ്സ് വാനോളമുയർത്തിയ മണ്മറഞ്ഞു പോയ താരങ്ങളുടെ എണ്ണം നന്നേ കൂടുതലാണ്. എന്നാൽ അഭിനയിച്ച ഓരോ സിനിമയിലൂടെയും പ്രേക്ഷകരെ ഒന്നിടങ്ങ് ചിരിപ്പിച്ച് ആരാധകരുടെ ചിരിയുടെ മുഖമായി മാറിയ താരമാണ് കൊച്ചിന്‍ ഹനീഫ. ഏതു തരത്തിലുള്ള കഥാപാത്രങ്ങളെയും അനായാസം അവതരിപ്പിക്കുവാനുള്ള താരത്തെയും കഴിവ് ഏവർക്കും അറിയാവുന്നതാണ്. ഓഫ് സ്‌ക്രീനില്‍ വളരെ സൗമ്യനായ, ഓണ്‍ സ്‌ക്രീനില്‍ എന്നും ചിരിയുടെ മാലപ്പടക്കത്തിന് തിരികൊളുത്തിയ , കണ്ണു നയിപ്പിച്ച, ചിലപ്പോഴൊക്കെ പേടിപ്പിക്കുകയും ചെയ്യിച്ച താരമായിരുന്നു കൊച്ചിന്‍ ഹനീഫ. ഒരിക്കലും പ്രതീക്ഷിക്കാതെ എത്തിയ […]
“മോഹൻലാലിനെ അഭിനയം പഠിപ്പിക്കാൻ വരുന്ന വ്ലോഗർമാരെ ചാണകം വാരി എറിയണം “: അഖിൽ മാരാർ
ഉണ്ണിമുകുന്ദന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറം തിയേറ്ററിൽ വലിയ വിജയമായി മുന്നേറിക്കൊണ്ടിരിക്കുകയാണ്. അതിനിടയിലാണ് യൂട്യൂബ് വ്ലോഗറും ഉണ്ണിയും തമ്മിലുള്ള പ്രശ്നങ്ങൾ പുറത്തുവന്നത്. ഉണ്ണിയെ അനുകൂലിച്ചും പ്രതികൂലിച്ച നിരവധി ആളുകൾ ആണ് രംഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ വരുന്ന മോശം കമന്റുകൾക്കെതിരെ പ്രതികരിക്കുകയാണ് സംവിധായകൻ അഖിൽ മാരാർ. ഉണ്ണി മുകുന്ദൻ കാശുണ്ടാക്കി ജീവിക്കാൻ പഠിച്ചു, പേഴ്സണലി പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത ആളാണ് അഖിൽ മാരാർ ഇരുവർക്കും ജീവിക്കാനും നടക്കാനും ആവശ്യമായ എല്ലാ കാര്യങ്ങളും ഉണ്ട് എന്ന് തടക്കമുള്ള കമന്റുകൾ […]
“ഓസ്കാറിന്റെ കുഴപ്പം കൊണ്ടാണ് മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിക്കാത്തത് ” :മമ്മൂട്ടി
തിരക്കഥാകൃത്ത് ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലം ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ഏറെ നാൾക്ക് ശേഷമാണ് ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി വീണ്ടും മലയാള ചലച്ചിത്ര ലോകത്ത് എത്തുന്നത് അതു കൊണ്ടു തന്നെ ചിത്രം പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി […]
“പ്രീ ബിസിനസ് ഒന്നും ചെയ്യാതെ പ്രേക്ഷകരെ വിശ്വസിച്ച് വെടിക്കെട്ട് തിയേറ്ററിൽ “: എൻ എം ബാദുഷ
മലയാള സിനിമ ലോകത്ത് 26 വർഷങ്ങളുടെ പാരമ്പര്യമുള്ള എൻ എം ബാദുഷ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമായ വെടിക്കെട്ട് ഇന്നു മുതൽ തിയേറ്ററിലെത്തുകയാണ്. തന്റെ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളുമായി ബാദുഷ തന്നെ രംഗത്തെത്തിയിരിക്കുകയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഒരു ദിവസമായി ഫെബ്രുവരി മൂന്ന് മാറാൻ പോകുകയാണ് എന്നും തനിക്ക് എല്ലാം നൽകിയത് ഈ സിനിമ ലോകമാണ്. സിനിമാ രംഗത്ത് വിവിധ മേഖലകളിൽ താൻ പ്രവർത്തിച്ചു കഴിഞ്ഞു ഇപ്പോഴിതാ ആദ്യമായി തന്റെ നിർമ്മാണത്തിൽ ഒരു സിനിമ എത്തുകയാണ്. […]
“സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയ്യൊഴിയും “: മമ്മൂട്ടി
തുറന്നു പറച്ചിൽ എപ്പോൾ വിവാദങ്ങൾ ആകാറുണ്ട് എന്നാൽ ഇപ്പോൾ മലയാളത്തിന്റെ മെഗാ സ്റ്റാറായ മമ്മൂട്ടി പറഞ്ഞ വാക്കുകൾ വിവാദങ്ങൾക്ക് പകരം ഏവരുടെയും കണ്ണു തുറപ്പിക്കുകയാണ്. സിനിമയെന്നത് ഒരു വ്യവസായം മാത്രമല്ല പലരുടെയും ജീവിതം കൂടിയാണെന്ന് മമ്മൂട്ടി ഓർമ്മിപ്പിക്കുകയാണ്. ഏതൊരു സാധാരണക്കാരനും കാശു കൊടുത്ത് സിനിമ കാണാൻ എത്തുമ്പോൾ അവനെ തൃപ്തിപ്പെടുത്താൻ ഓരോ ചലച്ചിത്രത്തിനും കഴിയണം. ഏതൊരു സിനിമയെ പറ്റിയും അവകാശ വാദം ഉന്നയിക്കാനില്ലെന്നും എത്ര ഗീര്‍വാണം അടിച്ചാലും പ്രേക്ഷകന് സിനിമ ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും കൈയൊഴിയുമെന്നും മമ്മൂട്ടി പറഞ്ഞു […]
“അന്നും ഇന്നും ലേഡീ സൂപ്പർസ്റ്റാർ ഉർവശിയാണ്.. അവർക്ക് പകരമാവില്ല ആരും”
തെന്നിന്ത്യൻ സിനിമയിൽ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് കവിതാ രഞ്ജിനി എന്ന ഉർവശി. നാല് സഹോദരങ്ങളാണ് ഉർവശിക്ക് ഉള്ളത്. കലാരഞ്ജിനി, കൽപ്പന, കമൽ റോയ്, പ്രിൻസ്. നാലുപേരും സിനിമാതാരങ്ങൾ ആയിരുന്നു. തന്റെ എട്ടാം വയസ്സിൽ അഭിനയ മേഖലയിലേക്ക് കടന്നുവന്ന താരമാണ് ഉർവശി. 1978ല്‍ റിലീസ് ചെയ്ത വിടരുന്ന മൊട്ടുകൾ എന്ന ആദ്യ ചിത്രത്തിൽ സഹോദരി കൽപ്പനയ്ക്കൊപ്പം താരം പ്രത്യക്ഷപ്പെട്ടു. കൽപ്പനയുടെ ആദ്യ ചിത്രവും ഇതുതന്നെയായിരുന്നു. അതിനുശേഷം 1979 കതിർമണ്ഡപം എന്ന ചിത്രത്തിൽ ജയഭാരതിയുടെ മകളായി അഭിനയിച്ചു. 1980 […]