പേരുപോലെതന്നെ ഒരു വെടിക്കെട്ട് അനുഭവം സമ്മാനിച്ച ചിത്രം.
1 min read

പേരുപോലെതന്നെ ഒരു വെടിക്കെട്ട് അനുഭവം സമ്മാനിച്ച ചിത്രം.


തിരക്കഥ ഒരുക്കിയ സിനിമകളെല്ലാം സൂപ്പർഹിറ്റുകളാക്കിയ ചരിത്രമാണ്  ബിബിന്‍ ജോര്‍ജും വിഷ്ണു ഉണ്ണികൃഷ്ണനും ഉള്ളത് . നായകന്മാരായും തിരക്കഥാകൃത്തുക്കളായും തിളങ്ങിയ ഇരുവരും സംവിധായകന്റെ കുപ്പായം അണിഞ്ഞപ്പോൾ അത് പ്രേക്ഷകരെ ഒന്നടങ്കം ആവേശത്തിലാഴ്ത്തുന്ന സിനിമയായി മാറി. ആദ്യ സംവിധാന സംരംഭം ആണെങ്കിലും ചിത്രം ഇതിനോടൊപ്പം തന്നെ പ്രേക്ഷക പ്രശംസ നേടി. ഇതുവരെ എഴുതിയ ചിത്രങ്ങൾ പോലെ തന്നെ സംവിധാനത്തിനും തങ്ങൾ ഏറെ മുൻപിൽ ആണെന്ന് ഇവർ തെളിയിക്കുകയാണ്.  ഇമോഷനും ആക്ഷനും പ്രണയവും കോമഡിയും സൗഹൃദവും എല്ലാം ഒരേ കുടക്കീഴിൽ ചേരും പിടിച്ചിട്ടാണ് വെടിക്കെട്ട് ഒരുക്കിയത്.

ജിത്തു, ഷിബു എന്നീ കഥാപാത്രങ്ങളെ ഇരുവരും സിനിമയിൽ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ അഭിനയിച്ചിട്ടുള്ളത്.  കാണാൻ കലിപ്പൻ ആണെങ്കിലും ഉള്ളിൽ സ്നേഹം കൊണ്ടുനടക്കുന്ന കഥാപാത്രത്തെ അവതരിപ്പിച്ചു കയ്യടി നേടാൻ വിഷ്ണു ഉണ്ണികൃഷ്ണന് സാധിച്ചു. രണ്ടു വിവാഹത്തിന്റെ പേരിൽ വേർപിരിഞ്ഞ രണ്ടു കരകളിൽ താമസിക്കുന്ന ആളുകൾ ഒരു പ്രണയത്തിന്റെ പേരിൽ നടത്തുന്ന കോലാഹലങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

കൂടാതെ കറുപ്പും വെളുപ്പുമല്ല മനുഷ്യന്റെ മനസാണ് യഥാർത്ഥത്തിൽ മൂല്യമുള്ളത് എന്ന് ചിത്രം പറഞ്ഞു വയ്ക്കുന്നു. ആദ്യ പകുതിയിൽ ആക്ഷനും കോമഡിയും കൊണ്ട് പ്രേക്ഷകരിൽ ചിരിപ്പിക്കുമ്പോൾ രണ്ടാം പകുതി ഉള്ള് നനയിപ്പിക്കുകയാണ്. ഗതിമാറാത്ത കഥയും തിരക്കഥയും ഒരുക്കി പ്രേക്ഷകരുടെ ഉള്ളറിഞ്ഞാണ് ഇരുവരും ചിത്രം ഒരുക്കിയിട്ടുള്ളത്. ഏതാനും ചില താരങ്ങൾ ഒഴികെ മറ്റുള്ള കഥാപാത്രങ്ങളെയെല്ലാം അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിബിനും ഉൾപ്പടെയുള്ള ഏതാനും ചിലർ ഒഴികെ മറ്റുള്ള കഥാപാത്രങ്ങളെല്ലാം അവതരിപ്പിച്ചിരിക്കുന്നത് പുതുമുഖങ്ങളാണ്. നായികയായി എത്തിയ ഐശ്യര്യ അനിൽകുമാറും മനോഹരമായി തന്റെ കഥാപാത്രത്തെ സ്ക്രീനിൽ‌ എത്തിച്ചു. ജിത്തുവിന്റെ കൂട്ടുകാരായി എത്തിയവരും മാതാപിതാക്കളായി അഭിനയിച്ചവരും നാട്ടുകാരായി എത്തിയവരുമെല്ലാം തങ്ങളുടെ ഭാ​ഗങ്ങൾ മികച്ചതാക്കിയിട്ടുണ്ട്.  ചിത്രത്തിൽ എടുത്തു  പറയേണ്ടുന്ന ഘടകം പാട്ടുകളും ആക്ഷനും ആണ്. വെടിക്കെട്ടിലെ ഓരോ പാട്ടുകളും  പ്രേക്ഷകരുടെ മനസ്സിൽ താളംചവിട്ടുന്നുണ്ട്. ബിബിൻ ജോർജ്, ഷിബു പുലർകാഴ്ച, വിപിൻ ജെഫ്രിൻ, ജിതിൻ ദേവസ്സി, അൻസാജ് ഗോപി എന്നിവരുടെ വരികൾക്ക് സംഗീതം ഒരുക്കിയിരിക്കുന്നത് ശ്യാം പ്രസാദ്, ഷിബു പുലർകാഴ്ച, അർജുൻ വി അക്ഷയ, അരുണ്‍ രാജ് എന്നിവർ ചേർന്നാണ്.