വഞ്ചനാക്കേസ്; നടന്‍ ബാബുരാജ് അറസ്റ്റില്‍

നടന്‍ ബാബു രാജ് അറസ്റ്റില്‍. വഞ്ചനാക്കേസിലാണ് നടന്‍ ബാബുരാജിനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തത്. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോര്‍ട്ട് പാട്ടത്തിന് നല്‍കി പണം തട്ടിയെന്ന കേസിലാണ് ബാബുരാജിനെ അറസ്റ്റ് ചെയ്തത്. കോതമംഗലം സ്വദേശി അരുണ്‍ കുമാറാണ് നടനെതിരെ പരാതി നല്‍കിയിരുന്നത്. ബാബുരാജിന്റെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ട് 2020 ജനുവരിയില്‍ അരുണ്‍ കുമാറിന് പാട്ടത്തിന് നല്‍കിയിരുന്നു. കരുതല്‍ ധനമായി താരം 40 ലക്ഷം രൂപ വാങ്ങി. എന്നാല്‍ റിസോര്‍ട്ടിരിക്കുന്ന സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ അരുണ്‍ കുമാറിന് സ്ഥാപന ലൈസന്‍സ് ലഭിക്കാതെ വരികയായിരുന്നു. താന്‍ കരുതല്‍ ധനമായി നല്‍കിയ 40 ലക്ഷം രൂപ മടക്കി നല്‍കണമെന്ന് കാട്ടിയായിരുന്നു കോതമംഗലം സ്വദേശിയുടെ പരാതി.

നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നൽകി വഞ്ചിച്ചു: നടൻ ബാബുരാജിനെതിരേ കേസ്, Baburaj,Actor Baburaj,Cheating case against actor Baburaj,Kerala News,News Malayalam

അതേസമയം, ഹൈക്കോടതിയുടെ നിര്‍ദ്ദേശ പ്രകാരം ബാബു രാജ് സ്റ്റേഷനില്‍ ഹാജരാകുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കല്‍ പരിശോധനകള്‍ നടത്തി ബാബുരാജിനെ കോടതിയില്‍ എത്തിച്ചു. അന്വേഷണ ഉദ്യോഗസ്ഥനായ അടിമാലി സിഐ, ബാബുരാജില്‍ നിന്നും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മാസം 4 – ന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് നടന് നോട്ടീസ് നല്‍കിയിരുന്നു.

Actor Baburaj arrested in land fraud case | Manorama English

മൂന്നാര്‍ ആനവിരട്ടിക്ക് സമീപം കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് നടന്‍ നടത്തി വന്നിരുന്ന വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ് എന്ന സ്ഥാപനം. ഇതില്‍ 5 കെട്ടിടങ്ങള്‍ക്ക് മാത്രമാണ് പള്ളിവാസല്‍ പഞ്ചായത്ത് നമ്പറിട്ട് നല്‍കിയിരുന്നത്. സ്ഥലത്തിന്റെ പട്ടയം നിലവിലെ ചട്ടങ്ങള്‍ പ്രകാരം നല്‍കിയിട്ടുള്ളതല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ റവന്യൂവകുപ്പ് ഇവിടെ നിന്നും ഒഴിയണമെന്ന് ആവശ്യപ്പെട്ട് റിസോര്‍ട്ട് നടത്തിപ്പുകാര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു.

Popular Malayalam actor Baburaj attacked with knife over property dispute - Hindustan Times

ഈ സാഹചര്യം നിലനില്‍ക്കെ 2020 ഫെബ്രുവരി 26-ന് 40 ലക്ഷം രൂപ ഡിപ്പോസിറ്റും മാസം 3 ലക്ഷ രൂപ വാടകയും പ്രകാരം റിസോര്‍ട്ടിന്റെ നടത്തിപ്പ് മാര്‍ച്ച് 15 മുതല്‍ തനിക്ക് നല്‍കാമെന്ന് കാണിച്ച് ബാബുരാജ് കരാര്‍ തയ്യാറാക്കിയെന്നും ഇതില്‍ പ്രകാരം രണ്ടു ഗഡുക്കളായി താന്‍ 40 ലക്ഷം രൂപ നല്‍കിയെന്നും പരാതിക്കാരനായ അരുണ്‍കുമാര്‍ വ്യക്തമാക്കി. കൊവിഡ് നിയന്ത്രണങ്ങളെത്തുടര്‍ന്ന് കരാര്‍ പ്രകാരം മുന്നോട്ട് പോകാന്‍ സാധിച്ചില്ല. ഇതെ തുടര്‍ന്ന് താന്‍ നല്‍കിയ പണം തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് അയച്ചിരുന്നു.

Actor Baburaj to visit 'Badai Banglavu'! - Times of India

Related Posts