“ഓസ്കാറിന്റെ കുഴപ്പം കൊണ്ടാണ് മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിക്കാത്തത് ” :മമ്മൂട്ടി
1 min read

“ഓസ്കാറിന്റെ കുഴപ്പം കൊണ്ടാണ് മലയാള സിനിമയ്ക്ക് ഓസ്കാർ ലഭിക്കാത്തത് ” :മമ്മൂട്ടി

തിരക്കഥാകൃത്ത് ഉദയ കൃഷ്ണയുടെ തിരക്കഥയിൽ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ക്രിസ്റ്റഫർ. മലയാളത്തിന്റെ മെഗാസ്റ്റാറായ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ത്രില്ലർ പശ്ചാത്തലം ഒരുക്കുന്ന ചിത്രത്തിൽ പോലീസ് ഓഫീസറായാണ് മമ്മൂട്ടിയെത്തുന്നത്. ഏറെ നാൾക്ക് ശേഷമാണ് ഒരു പോലീസ് ഓഫീസറുടെ വേഷത്തിൽ മമ്മൂട്ടി വീണ്ടും മലയാള ചലച്ചിത്ര ലോകത്ത് എത്തുന്നത് അതു കൊണ്ടു തന്നെ ചിത്രം പ്രേക്ഷകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്. ചിത്രത്തിൽ തുല്യ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി ഐശ്വര്യ ലക്ഷ്മിയും സ്നേഹയും അടക്കമുള്ള താരങ്ങളും എത്തുന്നതോടെ സിനിമ ഒരു വലിയ ഹിറ്റാകും എന്ന കാര്യത്തിൽ സംശയമില്ല.

ചിത്രത്തിന്റെ പ്രമോഷൻ ആവശ്യവുമായി ദുബായിൽ എത്തിയപ്പോൾ അവിടെ വെച്ച് നടന്ന വാർത്താ സമ്മേളനത്തിൽ മലയാള സിനിമയ്ക്ക് എന്തു കൊണ്ട് ഓസ്കാർ ലഭിക്കുന്നില്ല എന്നതിനെക്കുറിച്ച് മമ്മൂട്ടി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.  മലയാള സിനിമ ഇപ്പോൾ ഏറെ മുൻപന്തിയിലേക്ക് എത്തിയിരിക്കുകയാണ് എന്നാൽ മലയാള സിനിമയ്ക്ക് ഓസ്കാർ കിട്ടാത്തതിനുള്ള കാരണം ഓസ്കറിന്‍റെ കുഴപ്പമാണെന്ന് നടൻ മമ്മൂട്ടി പറഞ്ഞിരിക്കുകയാണ്. കൂടുതലും ഇപ്പോൾ ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് ഓസ്കര്‍ ലഭിക്കുന്നത്. അമേരിക്കയിലെ ന്യൂയോര്‍ക്കിലും ലോസ് ഏഞ്ചല്‍സിലും കുറഞ്ഞത് രണ്ടാഴ്ച്ചയെങ്കിലും പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് മാത്രമാണ്  ഓസ്കറിന് പരിഗണിക്കുക. അതു കൊണ്ട് മലയാള ചലച്ചിത്രങ്ങൾക്ക് മികച്ച വിദേശ ഭാഷാ ചിത്രത്തില്‍ മാത്രമേ മത്സരിക്കാൻ സാധിക്കുകയുള്ളൂ.

അതിൽ ഇന്ത്യയിൽ നിന്നുള്ള മറ്റു ഭാഷ ചിത്രങ്ങളും ഉൾപ്പെടുന്നതാണ്.  അതു പോലെ തന്നെ സിനിമ കാണുന്ന ഏതൊരു പ്രേക്ഷകനും സിനിമയെ കുറിച്ച് വിലയിരുത്താൻ കഴിയുമെന്നും എന്നാൽ വിമർശനങ്ങൾ അതിരു വിടരുതെന്നും മമ്മൂട്ടി പറഞ്ഞു. എത്ര ഗീർവണം അടിച്ചാലും പ്രേക്ഷകന്  സിനിമ ഇഷ്ടമായില്ലെങ്കിൽ അവർ സിനിമയെ കയ്യൊഴിയും.   മമ്മൂക്ക കേന്ദ്ര കഥാപാത്രമായി എത്തുന്ന ക്രിസ്റ്റഫർ എന്ന് സിനിമ ഇതിനോടൊപ്പം തന്നെ പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.  ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത മമ്മൂട്ടിയുടെ നൻ പകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് മികച്ച അഭിപ്രായമായിരുന്നു പ്രേക്ഷകർക്ക് ഇടയിൽ നേടിയെടുക്കാൻ കഴിഞ്ഞത്.