പ്രഖ്യാപനത്തിനു പിന്നാലെ ലിയോയുടെ ഒടിടി റൈറ്റ് സ്വന്തമാക്കി നെറ്റ്ഫ്ലിക്‌സും , സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിയ്ക്കും  
1 min read

പ്രഖ്യാപനത്തിനു പിന്നാലെ ലിയോയുടെ ഒടിടി റൈറ്റ് സ്വന്തമാക്കി നെറ്റ്ഫ്ലിക്‌സും , സാറ്റലൈറ്റ് റൈറ്റ് സണ്‍ ടിവിയ്ക്കും  

തെന്നിന്ത്യൻ സിനിമ ലോകം ഒന്നടങ്കം ആഘോഷമാക്കിയ ദിവസങ്ങളാണ് കടന്നു പോയത്. വിക്രം എന്ന ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയെടുത്ത ലോകേഷ് കനകരാജ് എന്ന സംവിധായകന്റെ അടുത്ത ചിത്രത്തിന്റെ അപ്ഡേറ്റുകൾ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവന്നത്. വലിയ പ്രഖ്യാപനം തന്നെയായിരുന്നു അത്. കാരണം ഓരോ താരങ്ങളുടെയും അണിയര പ്രവർത്തകരുടെയും വിവരങ്ങൾ പുറത്തുവന്നതോടെ ചിത്രം ഒരു ബ്ലോക്ക് ബസ്റ്റർ ആയിരിക്കുമെന്ന് ഉറപ്പിക്കുകയാണ് ആരാധകർ. മാസ്റ്റർ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദളപതി വിജയിയെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ലിയോ എന്നാണ്  പേരിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഔദ്യോഗിക വിവരങ്ങൾ കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഏറെ ആവേശത്തോടെയാണ്  ചിത്രത്തിന്റെ ഓരോ വിവരങ്ങളുടെയും പ്രഖ്യാപനം ആരാധകര്‍ ഏറ്റെടുത്തത്.

ചിത്രത്തിൽ ബോളിവുഡിലേയും തെന്നിന്ത്യയിലേയും ഒട്ടനവധി സൂപ്പര്‍ താരങ്ങളുണ്ട്. മലയാളത്തിൽ നിന്നും മാത്യു തോമസ് ചിത്രത്തിൽ പ്രാധാന കഥാപാത്രമായി എത്തുന്നുണ്ട് എന്ന് ചിത്രത്തിന്റെ അപ്ഡേഷനിലൂടെ വ്യക്തമായി കഴിഞ്ഞു. സിനിമയുടെ പ്രഖ്യാപനത്തിനു പിന്നാലെ ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റും ഡിജിറ്റല്‍ റൈറ്റും വിറ്റു പോയിരിക്കുകയാണ് എന്ന് വിവരങ്ങളാണ് പുറത്തുവരുന്നത്. വലിയ ബഡ്ജറ്റിൽ തന്നെയാണ് സാറ്റലൈറ്റും ഡിജിറ്റൽ റൈറ്റും വിറ്റു പോയിരിക്കുന്നത്. സണ്‍ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയിരിക്കുന്നത്. ഒടിടി ഭീമനായ നെറ്റ്ഫ്ലിക്‌സാണ്  ഡിജിറ്റല്‍ റൈറ്റ്‌സും സ്വന്തമാക്കിയത്. പൂർണ്ണമായ വിവരങ്ങൾ പുറത്തു വിട്ടത് ചിത്രത്തിന്റെ തന്നെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസാണ് .

മാസ്റ്ററിനു ശേഷം വിജയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോയിൽ തൃഷ കൃഷ്ണയാണ്  നായികയായി എത്തുന്നത്. പ്രേക്ഷകർ ഒന്നടങ്കം ഈ ഒത്തു ചേരൽ വലിയ ആഘോഷമാക്കിയിരിക്കുകയാണ് കാരണം വിജയും തൃഷയും 14 വര്‍ഷത്തിനു ശേഷമാണ് ഒരുമിക്കുന്നത്. സഞ്ജയ് ദത്ത്, മാത്യു തോമസ്, അര്‍ജുന്‍ സര്‍ജ, മിസ്‌കിന്‍, ഗൗതം വാസുദേവ് മേനോന്‍, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ് തുടങ്ങി വലിയ താരനിര തന്നെ  ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഇന്ന് വൈകുന്നേരം ആയിരുന്നു ചിത്രത്തിന്റെ ഒഫീഷ്യൽ പേര് അനൗൺസ് ചെയ്തുകൊണ്ട് പ്രമോ വീഡിയോ പുറത്തിറങ്ങിയത്. ഇതിനോടൊപ്പം തന്നെ വീഡിയോ ലക്ഷക്കണക്കിന് ആരാധകരാണ് കണ്ടു കഴിഞ്ഞത്.