“സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയ്യൊഴിയും “: മമ്മൂട്ടി
1 min read

“സിനിമ ഇഷ്ടപ്പെട്ടില്ലെങ്കിൽ പ്രേക്ഷകർ കൈയ്യൊഴിയും “: മമ്മൂട്ടി

തുറന്നു പറച്ചിൽ എപ്പോൾ വിവാദങ്ങൾ ആകാറുണ്ട് എന്നാൽ ഇപ്പോൾ മലയാളത്തിന്റെ മെഗാ സ്റ്റാറായ മമ്മൂട്ടി പറഞ്ഞ വാക്കുകൾ വിവാദങ്ങൾക്ക് പകരം ഏവരുടെയും കണ്ണു തുറപ്പിക്കുകയാണ്. സിനിമയെന്നത് ഒരു വ്യവസായം മാത്രമല്ല പലരുടെയും ജീവിതം കൂടിയാണെന്ന് മമ്മൂട്ടി ഓർമ്മിപ്പിക്കുകയാണ്. ഏതൊരു സാധാരണക്കാരനും കാശു കൊടുത്ത് സിനിമ കാണാൻ എത്തുമ്പോൾ അവനെ തൃപ്തിപ്പെടുത്താൻ ഓരോ ചലച്ചിത്രത്തിനും കഴിയണം. ഏതൊരു സിനിമയെ പറ്റിയും അവകാശ വാദം ഉന്നയിക്കാനില്ലെന്നും എത്ര ഗീര്‍വാണം അടിച്ചാലും പ്രേക്ഷകന് സിനിമ ഇഷ്ടമായില്ലെങ്കിൽ തീർച്ചയായും കൈയൊഴിയുമെന്നും മമ്മൂട്ടി പറഞ്ഞു . അതേ സമയം സിനിമാ വിമര്‍ശനം ഒരു പരിധി വിട്ട്  പരിഹാസമാകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ റിലീസിന് മുന്നോടിയായി ദുബൈയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മെഗാസ്റ്റാർ .

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ :

ഞാൻ ഒരു സിനിമയെ പറ്റിയും ഇപ്പോൾ അവകാശ വാദം ഉന്നയിക്കാനില്ല. എത്ര ഗീര്‍വാണം അടിച്ചാലും പ്രേക്ഷകനെ സിനിമ ഇഷ്ടമായില്ലെങ്കിൽ അവർ കൈയൊഴിയും. എന്നാൽ സിനിമാ വിമര്‍ശനം ഒരു പരിധിക്ക് അപ്പുറം അതിരുവിട്ട് പരിഹാസമാകരുത്.

മലയാള ചലച്ചിത്രത്തിന് ഓസ്‌കാർ ലഭിക്കാത്തത് സിനിമയുടെയല്ല പകരം ഓസ്‌കാറിന്റെ കുഴപ്പമാണ്. ഓസ്‌കറിന് മത്സരിക്കുന്ന ഏതൊരു സിനിമകളെ കുറിച്ചും നമ്മള്‍ മനസ്സിലാക്കണം. ഇംഗ്ലീഷ് സംസാരിക്കുന്ന സിനിമകള്‍ക്കാണ് പൊതുവെ ഓസ്‌കര്‍ പുരസ്‌കാരം ലഭിക്കുക. അമേരിക്കയിലെ ന്യൂയോര്‍ക്ക് കണ്ട്രിയിലും  ലോസ് ഏഞ്ചല്‍സ് കണ്ട്രിയിലും രണ്ടാഴ്ച്ചയെങ്കിലും ഓടുന്ന സിനിമകളാണ് എപ്പോഴും ഓസ്‌കറിന് പരിഗണിക്കുക. അതേസമയം മികച്ച വിദേശ ഭാഷാ ചിത്രങ്ങളുടെ കൂട്ടത്തിൽ മാത്രമേ മലയാളത്തിന് മത്സരിക്കാന്‍ സാധിക്കൂ.

ഈമാസം (ഫെബ്രുവരി ) ഒമ്പതിനാണ് മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫര്‍ ഗള്‍ഫിലെ തിയേറ്ററുകളില്‍ എത്തുന്നത്. പ്രമുഖ നടിമാരായ സ്‌നേഹ, രമ്യ സുരേഷ്, ഐശ്വര്യ ലക്ഷ്മി തുടങ്ങിയവർ മമ്മൂട്ടിയോടൊപ്പം തന്നെ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ട്രുത്ത് ഗ്ലോബല്‍ ഫിലിംസ് ചെയര്‍മാന്‍ അബ്ദുല്‍ സമദ്, ആര്‍ ജെ സൂരജ് തുടങ്ങിയവർ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. മമ്മൂക്കയുടെ പോലീസ് ഓഫീസർ ആയുള്ള ഈ കഥാപാത്രം തീയറ്ററിലെത്താനായി ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ്.