ചരിത്രം രചിച്ച് ‘പഠാൻ’, ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്‌ പുറത്ത്
1 min read

ചരിത്രം രചിച്ച് ‘പഠാൻ’, ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ട്‌ പുറത്ത്

സീറോ എന്ന ചിത്രത്തിന്റെ പരാജയത്തിനു ശേഷം ഷാരൂഖ് ഖാൻ നായകനായ  ‘പഠാൻ’ എന്ന ചിത്രം തിയേറ്ററിൽ വൻ വിജയമാണ് സ്വന്തമാക്കിയിരിക്കുന്നത്. ‘പഠാൻ’ ഷാരൂഖ് ഖാന്റെ ഗംഭീര തിരിച്ചു വരവു കാണിച്ചു തന്നത് .  മികച്ച പ്രതികരണങ്ങളാണ് ഇപ്പോഴും തിയറ്ററുകളില്‍ നിന്ന് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. സിനിമയുടെ അണിയറ പ്രവർത്തകർ ഇപ്പോൾ ‘പഠാന്റെ’ പുതിയ ബോക്സ് ഓഫീസ് കണക്കുകള്‍ പുറത്തു വിട്ടിരിക്കുകയാണ് .ഒരു ഇടവേളയ്ക്ക് ശേഷം ഷാറൂഖാന്റെ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും വലിയ കളക്ഷൻ തന്നെയാണ് ഇത്. ചിത്രം വമ്പൻ വിജയത്തിലേക്ക്  കുതിക്കുകയാണ് എന്ന് ‘പഠാന്’ ഇപ്പോഴുമുള്ള തിരക്ക് തെളിയിക്കുകയാണ് .

ആഗോള തലത്തില്‍ ചിത്രം സ്വന്തമാക്കിയിരിക്കുന്നത്  696 കോടിയാണ് എന്നാണ് അറിയാൻ കഴിയുന്നത്. സിനിമയുടെ നിർമ്മാണ കമ്പനിയായ യാഷ് രാജ് ഫിലിംസ് ആണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. സിദ്ധാര്‍ഥ് ആനന്ദ് ഷാറൂഖാനെ കേന്ദ്ര കഥാപാത്രം ആക്കി സംവിധാനം ചെയ്‍ത ചിത്രമാണ് ‘പഠാൻ. ചിത്രത്തിന്റെ തിരക്കഥയും എഴുതിയത് സിദ്ധാര്‍ഥ് ആനന്ദ് തന്നെയാണ്. ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയത്ഷാരൂഖ് ഖാനും ദീപിക പദുക്കോണും ആയിരുന്നു ഇതിന് പുറമേ ജോണ്‍ എബ്രഹാമും പ്രധാന കഥാപാത്രമായി എത്തിയിരുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയ കാര്യങ്ങളും ചിത്രത്തിൽ പ്രാധാന്യമുള്ള കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇതിനോടൊപ്പം തന്നെ  ആമസോണ്‍ പ്രൈം വീഡിയോ ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ് സ്വന്തമാക്കിയിരിക്കുന്നു എന്ന വാർത്തയും പുറത്തു വന്നിട്ടുണ്ട്.

ഇതുകൂടാതെ ഷാരൂഖ് ഖാനെ നായകനാക്കി സംവിധാനം ചെയ്യുന്ന ജവാൻ എന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് ഇതിനോടൊപ്പം തന്നെനെറ്റ്‍ഫ്ലിക്സ് സ്വന്തമാക്കി എന്ന ഔദ്യോഗികമല്ലാത്ത വിവരങ്ങൾ ഉണ്ട്. ഏകദേശം 120 കോടി രൂപയ്‍ക്ക് സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സാറ്റലൈറ്റ്, ഒടിടി റൈറ്റ്‍സ് വിറ്റുപോയ ഇനത്തില്‍ മാത്രമായി ‘ജവാൻ’ എന്ന ചിത്രം 250 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. വിജയ് സേതുപതിയും ഈ ചിത്രത്തിലുണ്ട്. ചിത്രത്തിൽ അന്വേഷണോദ്യോഗസ്ഥയാണ് ഷാരൂഖ് ഖാൻ എത്തുന്നത് ചിത്രത്തില്‍ നായികയായ നയന്‍താരയുടെയും കഥാപാത്രമെന്ന റിപ്പോര്‍ട്ടുകളും പുറത്തു വന്നിട്ടുണ്ട് എന്നാൽ സ്ഥിദീകരിച്ചിട്ടില്ല . ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, മലയാളം, കന്നഡ തുടങ്ങിയ ഭാഷകളിൽ പാന്‍ ഇന്ത്യന്‍ റിലീസ് ആയി എത്തുന്ന ചിത്രം 2023 ജൂണ്‍ രണ്ടിന് റിലീസ് ചെയ്യും .