Artist
മാളവിക മോഹനനും മാത്യൂ തോമസും ഒന്നിക്കുന്ന ചിത്രം ‘ക്രിസ്റ്റി’ ഇന്ന് മുതല്‍ തീയേറ്ററുകളില്‍
യുവതാരം മാളവിക മോഹനനും മാത്യൂ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’ ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ് . നവാഗത സംവിധായകനായ ആല്‍ബിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിന്‍, ഇന്ദു ഗോപന്‍ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൗമാരക്കാരനായ ഒരു കുട്ടിക്ക് പ്രായമായ ഒരു സ്ത്രീയോട് പ്രണയം തോന്നുന്നതാണ് സിനിമയുടെയും കഥ . തിരുവനന്തപുരത്തെ പൂവാറിലാണ് ‘ക്രിസ്റ്റി’ ചിത്രീകരണം നടന്നത് . അഞ്ചു വർഷത്തിന് ശേഷമാണ് മാളവിക മോഹൻ […]
“ഇത്രയും വെയിറ്റ് ഉള്ള എന്നെ പതിനെട്ട് ടെക്കിലും പുള്ളി എടുത്തു”:ഗിന്നസ് പക്രു
മലയാള ചലച്ചിത്രരംഗത്ത് തന്റേതായ അടയാളപ്പെടുത്തൽ നടത്തിയ താരമാണ് ഗിന്നസ് പക്രു എന്ന അജയ് കുമാർ. മിമിക്രി ആർട്ടിസ്റ്റായി കരിയർ ആരംഭിച്ച താരം കോളേജിൽ പഠിക്കുന്ന കാലം മുതൽ മിമിക്രി രംഗത്ത് സജീവമായിരുന്നു. കലോത്സവങ്ങളിൽ പങ്കെടുത്ത് ധാരാളം സമ്മാനങ്ങൾ നേടുകയും ചെയ്തു. മംഗളം മിമിക്സ്, നാദിർഷ കൊച്ചിൻ യൂണിവേഴ്സ്, കോട്ടയം നസീർ കൊച്ചിൻ ഡിസ്കവറി എന്നിവയിൽ മിമിക്രി ആർട്ടിസ്റ്റ് ജോലി ചെയ്തിരുന്നു. ഉണ്ട പക്രു, ഗിന്നസ് പക്രു എന്നീ പേരുകളിൽ ആണ് താരം സിനിമയ്ക്കകത്തും പുറത്തും അറിയപ്പെടുന്നത്.ഗിന്നസ് റെക്കോർഡ് […]
“ഒരു പ്രധാനമന്ത്രി ഒക്കെ വരുമ്പോഴുള്ള സെക്യൂരിറ്റി ആണ് അദ്ദേഹത്തിന്”; ഹണി റോസ്
പ്രശസ്ത നടി എന്ന നിലയിൽ അല്ല കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങൾ നടത്തുന്ന നടി എന്ന പേരിലാണ് ഹണി റോസ് ഇന്ന് അറിയപ്പെടുന്നത്. സിനിമകളിൽ സജീവമായി അഭിനയിക്കുന്നതിന് പുറമേ പലയിടങ്ങളിലും ഉദ്ഘാടനത്തിന് പോയി സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിൽക്കുവാൻ താരം ശ്രമിക്കാറുണ്ട്. ഇതോടെ ട്രോളുകളും താരത്തിനെതിരെ നിരവധി ഉയർന്ന് വന്നിരുന്നു. ഇതുവരെ വിവാഹം കഴിച്ചിട്ടില്ലാത്ത താരം തനിക്ക് അതിനോട് താല്പര്യം ഇല്ല എന്ന നിലപാട് ഉറപ്പിച്ചു പറയുകയാണ്. പങ്കാളി ഉണ്ടാവുന്നതിനോട് വിരോധമില്ല എന്നിരുന്നാലും താൻ വിവാഹം കഴിക്കുന്നില്ലെന്നും മറ്റുള്ള […]
“അദ്ദേഹത്തിൻറെ ഭാര്യയോട് അനുവാദം വാങ്ങി കല്യാണം കഴിക്കാമെന്ന് ആയിരുന്നു സിൽക്ക് പറഞ്ഞത്”: ജയദേവി
തെന്നിന്ത്യൻ സിനിമകൾ ഒരുകാലത്ത് നിറഞ്ഞു നിൽക്കുകയും യുവാക്കളുടെ അടക്കം ഹരമായി മാറുകയും ചെയ്ത താരമായിരുന്നു സിൽക്ക് സ്മിത. മാദകതാരമായി പ്രേക്ഷകരെ ഹരം കൊള്ളിച്ച താരം മലയാളം, തമിഴ്, തെലുങ്ക് സിനിമകളിൽ നിറഞ്ഞ് നിന്നിരുന്നു. സോഫ്റ്റ് പോൺ സ്വഭാവമുള്ള സിൽക്ക് സ്മിതയുടെ സിനിമകൾ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കപ്പെടുകയും ചെയ്തിരുന്നു. സിനിമകളിൽ ആഘോഷിക്കപ്പെട്ടു എങ്കിലും മുഖ്യധാരയിൽ നിന്ന് എന്നും താരത്തെ മാറ്റി നിർത്തിയിരുന്നു. മോശം പേരുള്ള നടിയായി സിൽക്ക് സ്മിതയെ സിനിമാലോകം മുദ്രകുത്തിയപ്പോൾ മരിച്ച് വർഷങ്ങൾക്ക് ശേഷമാണ് താരത്തെ പ്രശംസിച്ചുകൊണ്ട് […]
“എന്റെ മുഖം മാറുന്നത് കണ്ട് മോഹൻലാൽ ആ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു “: മണിയൻ പിള്ളരാജു
സച്ചിയും സേതുവും ചേർന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റ് എന്ന സിനിമയ്ക്ക് ശേഷം മണിയൻപിള്ള രാജു ഇരുവരുടെയും തിരക്കഥയിൽ ഒരു ചിത്രം ഒരുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് എന്തു കൊണ്ടാണ് പാതിവഴിയിൽ ഉപേക്ഷിക്കാൻ തയ്യാറായത് എന്നതിനെക്കുറിച്ച് മണിയൻപിള്ള രാജു തന്നെ തുറന്നു പറയുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ആവശ്യത്തിനുള്ള വാർത്താ സമ്മേളനത്തിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ചോക്ലേറ്റ് എന്ന സിനിമയുടെ ക്യാമറാമാൻ ആയിരുന്ന അഴകപ്പൻ ആണ് സിനിമ നന്നായിട്ടുണ്ട് എന്നും കഥ കൊള്ളാം എന്നും പറഞ്ഞത് […]
“മുൻജന്മ ബന്ധം” ; പശുക്കളുമായുള്ള ബന്ധത്തെക്കുറിച്ച് കൃഷ്ണകുമാര്‍
വ്യക്തി സ്വാതന്ത്ര്യത്തിന് വളരെ പ്രാധാന്യം നൽകുന്ന നടനാണ് കൃഷ്ണകുമാർ. തന്‍റെ രാഷ്ട്രീയവും ചിന്തകളും എന്താണെന്ന് തുറന്നു പറയാൻ യാതൊരു മടിയും കാണിക്കാത്ത വ്യക്തിയാണ് കൃഷ്ണകുമാര്‍. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിലൂടെ താരം പങ്കു വെച്ച പുതിയ പോസ്റ്റ് ആണ് ഇപ്പോൾ ചർച്ചയാകുന്നത്. പശുക്കളോടുള്ള തന്‍റെ സ്നേഹം വിവരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. സമയം കിട്ടുമ്പോൾ പശുക്കളുടെ അടുത്ത് പോയി നിൽക്കാനും അവയുടെ കണ്ണുകളിലേക്ക് നോക്കാനുമാണ് അദ്ദേഹം പറയുന്നത്. അങ്ങനെ ചെയ്താൽ അന്ധത ബാധിക്കാത്ത നിങ്ങളുടെ മനസ്സ് നിറയും എന്നാണ് […]
സ്റ്റേജ് ഇളക്കിമറിച്ച് ലാലേട്ടൻ , സുചിത്രയ്ക്കൊപ്പം കിടിലൻ സ്റ്റെപ്പുമായി മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായെത്തി ഇന്ന് മലയാള ചലച്ചിത്ര ലോകത്തെ താരരാജാവായി. എന്നും സിനിമ ലോകത്തിന് ഓർത്തു വയ്ക്കാൻ കഴിയുന്ന അത്രയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടാൻ മോഹൻലാൽ എന്ന അതുല്യ പ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്. അഭിനേതാവിന് പുറമെ താനൊരു മികച്ച നർത്തകൻ കൂടിയാണെന്ന് താരം നേരത്തെ തന്നെ പലതവണ തെളിയിച്ചതാണ്. മോഹൻലാലിന്റെ തനതായ ശൈലിയിൽ ഉള്ള നൃത്തം കാണാൻ ഒരുകൂട്ടം ആരാധകവൃന്ദം എപ്പോഴും ഉണ്ടാകാറുണ്ട്. മോഹൻലാലിന്റെ […]
മോഹൻലാലിന്റെ വമ്പൻ ചിത്രങ്ങളുമായി 2023, മലൈക്കോട്ടൈ വാലിബൻ, റാം, ജയിലർ അണിയറയിൽ
മോഹൻലാൽ എന്ന നടന്റെ അഭിനയ മികവിനു മുന്നിൽ എന്നും മലയാളക്കര ശിരസ് കുനിച്ചിട്ടേ ഉള്ളു. പതിറ്റാണ്ടുകൾ നീണ്ട നടന വിസ്മയങ്ങളിൽ മോഹന്‍ലാല്‍ അതിശയിപ്പിച്ച നിരവധി കഥാപാത്രങ്ങളുണ്ട്. സേതുമാധവന്‍, ആടുതോമ, മംഗലശ്ശേരി നീലകണ്‌ഠന്‍, ജഗന്നാഥന്‍ തുടങ്ങി ഓരോ കഥാപാത്രങ്ങളും മലയാളിയുടെ മിനി മായാറുണ്ട്. ഏതൊരു കഥാപാത്രവും അനായാസമായി അവതരിപ്പിക്കുന്ന മോഹന്‍ലാൽ എന്ന നടനിൽ നിന്ന് മലയാളികൾക്ക് കഴിഞ്ഞ വർഷം ലഭിച്ചത് നെയ്യാറ്റിന്‍കര ഗോപന്‍, ലക്കി സിംഗ് തുടങ്ങിയ കഥാപാത്രങ്ങളാണ്. 2022 ൽ മമ്മൂട്ടിയും പൃഥ്വിരാജും ടൊവിനോയും ആസിഫ് അലിയുമെല്ലാം […]
‘മോഹന്‍ലാലിന് പകരക്കാരനാവാൻ പൃഥ്വിരാജിന് ഒരിക്കലും കഴിയില്ല ‘ : ഭദ്രന്‍
മലയാള സിനിമയുടെ സുവർണ്ണ കാലത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളാണ് ഭരതൻ. ഇപ്പോഴിതാ മോഹൻലാലിനെ കുറിച്ചും പൃഥ്വിരാജിനെക്കുറിച്ചും ഭരതൻ പറഞ്ഞ വാക്കുകൾ ആണ് ചർച്ചയാകുന്നത്. പൃഥ്വിരാജ് എന്ന നടൻ ഒരിക്കലും മോഹന്‍ലാൽ എന്ന അതുല്യ നടന് പകരക്കാരനാവില്ലെന്ന് സംവിധായകന്‍ ഭരതന്‍ തുറന്നു പറയുകയാണ്. അതേ സമയം പൃഥ്വിരാജ് കേന്ദ്ര കഥാപാത്രമായി എത്തിയ വെള്ളിത്തിര എന്ന സിനിമ താന്‍ സംവിധാനം ചെയ്തപ്പോള്‍ മോഹന്‍ലാലിനെയൊക്കെ പോലെ ഉയർന്നു വരാന്‍ സാധ്യതയുള്ള ഒരു നടനാണ് പൃഥ്വിരാജ് എന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ എന്നും […]
നാദിർഷയുടെ പുതിയ ചിത്രത്തിൽ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും
ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത മലയാളത്തിലെ പ്രമുഖ ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ് അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ. ഇപ്പോഴിതാ ഈ പ്രമുഖ ചിത്രങ്ങളുടെ വിജയ ശില്പികളായ നാദിർഷ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ വീണ്ടും ഒന്നിക്കുകയാണ് . ബിബിൻ ജോർജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയിൽ സംവിധായകനായി നാദിർഷ എത്തുമ്പോൾ ഒരു ഹിറ്റ് ചിത്രം പിറക്കാൻ പോകുന്നു എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻഎം ബാദുഷയാണ് […]