സ്റ്റേജ് ഇളക്കിമറിച്ച് ലാലേട്ടൻ , സുചിത്രയ്ക്കൊപ്പം കിടിലൻ സ്റ്റെപ്പുമായി മോഹൻലാൽ
1 min read

സ്റ്റേജ് ഇളക്കിമറിച്ച് ലാലേട്ടൻ , സുചിത്രയ്ക്കൊപ്പം കിടിലൻ സ്റ്റെപ്പുമായി മോഹൻലാൽ

ലയാളികളുടെ സ്വകാര്യ അഹങ്കാരമായ നടനാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ എന്ന സിനിമയിൽ വില്ലനായെത്തി ഇന്ന് മലയാള ചലച്ചിത്ര ലോകത്തെ താരരാജാവായി. എന്നും സിനിമ ലോകത്തിന് ഓർത്തു വയ്ക്കാൻ കഴിയുന്ന അത്രയും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചു കയ്യടി നേടാൻ മോഹൻലാൽ എന്ന അതുല്യ പ്രതിഭയ്ക്ക് സാധിച്ചിട്ടുണ്ട്.   അഭിനേതാവിന് പുറമെ താനൊരു മികച്ച നർത്തകൻ കൂടിയാണെന്ന് താരം നേരത്തെ തന്നെ പലതവണ തെളിയിച്ചതാണ്. മോഹൻലാലിന്റെ തനതായ ശൈലിയിൽ ഉള്ള നൃത്തം കാണാൻ ഒരുകൂട്ടം ആരാധകവൃന്ദം എപ്പോഴും ഉണ്ടാകാറുണ്ട്. മോഹൻലാലിന്റെ ഒരു ഡാൻസ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിയിരിക്കുന്നത് . 

ഈ വർഷത്തെ ഓസ്കറിന് നാമനിർദ്ദേശം ചെയ്യപ്പെട്ട രാജമൗലി സംവിധാനം ചെയ്ത ആർആർആറിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് മലയാളികളുടെ അഭിമാനമായ മോഹൻലാലിന്റെ തകർപ്പൻ ഡാൻസ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു . മോഹൻലാലിനൊപ്പം  ഭാര്യ സുചിത്രയും ഉണ്ട്. ഡിസ്നി ഇന്ത്യ പ്രസിഡന്റ് ആയ കെ മാധവന്റെ മകന്റെ വിവാഹ ഫങ്ഷനിൽ അഥിതിയായി  പങ്കെടുക്കുകയായിരുന്നു മോഹൻലാൽ. സദസ്സിനെ അമ്പരപ്പിച്ച് കൊണ്ടുള്ള സ്റ്റെപ്പുകളുമായി എത്തിയ മോഹൻലാലിന്റെ ഡാൻസ്കണ്ട് ആരാധകർ ആദ്യം ഒന്ന് അമ്പരന്നു എന്നാൽ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. എലോണ്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്‍റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം . 12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സംവിധായകൻ ഷാജി കൈലാസും മോഹൻലാലും ഒന്നിച്ച ചിത്രമാണ് എലോണ്‍.

ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് ചിത്രതിന്റെ നിര്‍മ്മാണം. 2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രമായ റെഡ് ചില്ലീസ് ആയിരുന്നു ഷാജി കൈലാസ് മോഹൻലാൽ കൂട്ടുകെട്ടിൽ ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ സിനിമ. അതെ  ജനുവരി 26ന് തിയറ്ററില്‍ എത്തിയ സിനിമയ്ക്ക് ആരാധകരെ  കൈയിൽ എടുക്കാൻ  സാധിച്ചിരുന്നില്ല. അതേ സമയം 28 വര്‍ഷത്തിനു ശേഷം ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം റി റിലീസ് ചെയ്തിരുന്നു ചിത്രത്തിന് മികച്ച അഭിപ്രായമാണ് തിയേറ്റർ ലഭിച്ചത് . മുടക്കുമുതല്‍ തിരിച്ച് പിടിച്ച് അതി ഗംഭീര പ്രതികരണങ്ങള്‍ നേടി തിയേറ്ററിൽ ആവേശത്തോടെ ചിത്രം പ്രദര്‍ശനം തുടരുന്നത്. സ്ക്രീനുകളുടെ എണ്ണം കുറവാണെങ്കിലും വിദേശത്ത് ചിത്രം ഏകദേശം 40 രാജ്യങ്ങളിലാണ് റിലീസ് ചെയ്തത്.