തിയേറ്റര്‍ ആവേശത്തിന് പിന്നാലെ ഒടിടിയില്‍ റെക്കോര്‍ഡ് സ്ട്രീമിംഗ് നടത്തി മാളികപ്പുറം
1 min read

തിയേറ്റര്‍ ആവേശത്തിന് പിന്നാലെ ഒടിടിയില്‍ റെക്കോര്‍ഡ് സ്ട്രീമിംഗ് നടത്തി മാളികപ്പുറം

ലയാള സിനിമയില്‍ അപ്രതീക്ഷിത വിജയം നേടി പുതിയ ചരിത്രം കുറിച്ച ചിത്രമാണ് ഉണ്ണിമുകുന്ദന് നായകനായെത്തിയ മാളികപ്പുറം. ഉണ്ണി മുകുന്ദന്റെ കരിയറിലും വലിയ വിജയം നേടിയ ചിത്രം വേള്‍ഡ് വൈഡ് കളക്ഷനില്‍ 100 കോടി ക്ലബ്ബില്‍ എത്തി. നാല്‍പത് ദിവസം കൊണ്ടാണ് മാളികപ്പുറം ലോകമെമ്പാടുമായി 100 കോടി നേടിയത്. മൂന്നര കോടി ബജറ്റിലെത്തിയ ചിത്രമാണ് 100 കോടി ക്ലബ്ബില്‍ എത്തി നില്‍ക്കുന്നത്. കഴിഞ്ഞ ദിവസമാണ് ഒടിടി റിലീസായി ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറില്‍ സ്ട്രീമിംങ് ആരംഭിച്ചത്. ഒടിടി വന്നപ്പോഴും ചിത്രത്തിന് ഗംഭീര വരവേല്‍പ്പാണ് ലഭിക്കുന്നത്. തിയേറ്ററില്‍ സിനിമ കണ്ടവരും വീണ്ടും വീണ്ടും വീട്ടിലിരുന്നു മാളികപ്പുറം കാണുന്നുവെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ച് പങ്കുവെച്ച കുറിപ്പ് വായിക്കാം.

കുറിപ്പിന്റെ പൂര്‍ണരൂപം

ഓരോ സിനിമയും കച്ചവടം ആകുന്നത് പല പല രീതിയില്‍ കൊണ്ടാകും. ചിലര്‍ കോമഡി സിനിമകള്‍ നന്നായി കണ്ട് ആസ്വദിക്കുമ്പോ ചിലര്‍ക്കു റൊമാന്റിക് സിനിമ ആയിരിക്കുമിഷ്ടം. ചിലര്‍ക്ക് അത് ആക്ഷന്‍ സിനിമ ആയിരിക്കും. ചിലര്‍ക്ക് എല്ലാ ടൈപ് സിനിമകളും ഇഷ്ടം ആകും. സിനിമ തിയേറ്ററില്‍ ഇറക്കുന്നത് പുണ്യം കിട്ടാന്‍ അല്ലാത്തിടത്തോളം അതൊരു കച്ചവടോബാധി തന്നെയാണ്. മാളികപ്പുറം ആ ഒരു രീതിയില്‍ നോക്കിയാല്‍ ഭക്തരായ ജനങ്ങളെ കൂടി ടാര്‍ഗറ്റ് ചെയ്തു റിലീസ് ആയ സിനിമ തന്നെയാണ്. പക്ഷെ ആ ഒരു സിനിമയുടെ വലിയ വിജയത്തിന് കാരണം കേവലം ഭക്തി മാത്രം ആണെന്ന് പറയാന്‍ പറ്റില്ല.

ഒന്നാമത്തെ കാര്യം Abhilash Pillai യുടെ എഴുത്ത് ഒരിക്കലും ഒരു അയ്യപ്പ ഭക്തന്‍ അല്ലാത്ത എനിക്ക് പോലും കണക്ട് ആകുന്ന തരത്തില്‍ ആയിരുന്നു. കല്ലുവും അവളുടെ അച്ഛനും തമ്മിലുള്ള ബോണ്ടിങ്ങും കല്ലുവും പിയൂഷും തമ്മിലുള്ള സീനുകളും എല്ലാം നല്ല രീതിയില്‍ കണക്ട് ആയപ്പോള്‍ തന്നെ സിനിമ ഒരു വിന്നര്‍ ആയി. അതിലേക് കിടിലനൊരു സെക്കന്റ് ഹാഫും അതിനൊത്ത മേക്കിങ്ങും കൂടി ആയപ്പോള്‍ തിയേറ്ററില്‍ ആള്‍ നിറഞ്ഞില്ല എങ്കിലേ അത്ഭുതം ഉള്ളായിരുന്നുള്ളൂ. ഉണ്ണി മുകുന്ദന്റെ മറ്റു സിനിമകളില്‍ നിന്ന് മാറി എന്തോ ഒരു പോസിറ്റീവ് വൈബ് പെര്‍ഫോമന്‍സ് ഇതിലുണ്ട്. പുള്ളി അത്രയേറെ ആസ്വദിച്ചു ചെയ്തു വെച്ച പോലൊരു തോന്നല്‍. ആ ബസ് സീനിലെ ചിരിയും കളിയും ഒക്കെ ഉണ്ണിയില്‍ നിന്ന് ഇതുവരെ കാണാത്ത തരത്തില്‍ ഉള്ള ഒന്നായിരുന്നു. കണ്ടിരിക്കാന്‍ തന്നെ നല്ല രസവും ആയിരുന്നു ആ രംഗങ്ങള്‍.

സെക്കന്റ് ഹാഫില്‍ സിനിമക്ക് വരുന്ന വേഗതയും അതിനോടൊപ്പം വരുന്ന ഒരു സോങ്ങും പിന്നെയൊരു ബിജിഎമും അതിനെല്ലാം ഉപരി ഒരു മിനി പുലി മുരുഗന്‍ വൈബ് സമ്മാനിക്കുന്ന ഫോറെസ്റ്റ് ആക്ഷന്‍ എപ്പിസോഡ് ഉം കൂടി ആയപ്പോള്‍ സിനിമ ഒരു അയ്യപ്പ ഭക്തന്‍ അല്ലാത്ത എന്റെ മനസ് പോലും നിറച്ചു, അതും ott യില്‍ കണ്ടിട്ട് കൂടി. അപ്പോള്‍ കടുത്ത ഭക്തരുടെ അവസ്ഥ എന്തായിരിക്കും എന്ന് ഊഹിക്കാം. ഭൂരിപക്ഷ പ്രേക്ഷകനെ കഥാപാത്രങ്ങളുമായി ഇമോഷണലി കണക്ട് ആക്കാന്‍ കഴിയുകയും പെര്‍ഫോമന്‍സ് വൈസ് സ്‌ക്രീനില്‍ വന്ന ഒട്ടുമിക്കപെരും നന്നായി തന്നെ ചെയുകയും സെക്കന്റ് ഹാഫിലെ vishnu sashi sankar ന്റെ കിടിലന്‍ മേക്കിങ്ങും കൂടി ആയപ്പോള്‍ നല്ലൊരു അനുഭവം തന്നെയാണ് സിനിമ സമ്മാനിച്ചത്.

സിനിമയില്‍ ഏറ്റവും ഞെട്ടിച്ചത് അതിലെ ഏകദേശം 5 മിനുട്ട് നീണ്ടു നില്‍ക്കുന്ന ആക്ഷന്‍ രംഗങ്ങള്‍ തന്നെയാണ്. കിടിലന്‍ ആയി അത് സ്‌ക്രീനില്‍ എടുത്തു വെച്ചിട്ടുണ്ട്. പേഴ്‌സണലി ഒരു ഭക്തന്‍ അല്ലാത്തത് കൊണ്ട് തന്നെ ആ മേഖലയെക്കാള്‍ പെര്‍ഫോമന്‍സ് ഉം കഥാപാത്രങ്ങള്‍ തമ്മിലുള്ള ബോണ്ടിങ്ങും ആക്ഷന്‍ രംഗങ്ങളും ആണ് കൂടുതല്‍ ആയി കണക്ട് ആയതു. പ്രത്യേകിച്ച് ആ രണ്ടു കൊച്ചു കുട്ടികളുടെ പെര്‍ഫോമന്‍സ് ഒക്കെ.. വളരെ നല്ല അനുഭവം