മാളവിക മോഹനനും മാത്യൂ തോമസും ഒന്നിക്കുന്ന ചിത്രം ‘ക്രിസ്റ്റി’ ഇന്ന് മുതല്‍ തീയേറ്ററുകളില്‍
1 min read

മാളവിക മോഹനനും മാത്യൂ തോമസും ഒന്നിക്കുന്ന ചിത്രം ‘ക്രിസ്റ്റി’ ഇന്ന് മുതല്‍ തീയേറ്ററുകളില്‍

യുവതാരം മാളവിക മോഹനനും മാത്യൂ തോമസും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രം ‘ക്രിസ്റ്റി’ ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക് എത്തുകയാണ് . നവാഗത സംവിധായകനായ ആല്‍ബിന്‍ ഹെന്റി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ബെന്യാമിന്‍, ഇന്ദു ഗോപന്‍ എന്നീ രണ്ട് പ്രശസ്ത എഴുത്തുകാര്‍ ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. കൗമാരക്കാരനായ ഒരു കുട്ടിക്ക് പ്രായമായ ഒരു സ്ത്രീയോട് പ്രണയം തോന്നുന്നതാണ് സിനിമയുടെയും കഥ .    തിരുവനന്തപുരത്തെ പൂവാറിലാണ് ‘ക്രിസ്റ്റി’ ചിത്രീകരണം നടന്നത് . അഞ്ചു വർഷത്തിന് ശേഷമാണ് മാളവിക മോഹൻ ഒരു മലയാള സിനിമയിൽ അഭിനയ്ക്കുന്നത്. ഏറ്റവും ഒടുവിൽ താരം അഭിനയിച്ചത് മമ്മൂട്ടി നായകനായി  എത്തിയ ദി ഗ്രേറ്റ്‌ ഫാദർ എന്ന ചിത്രത്തിലാണ്.

അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റ്‌ അടിക്കുന്ന മാത്യു തോമസിന്റെ ഭാഗ്യം ഈ സിനിമയിലും പ്രേക്ഷകർ പ്രതീക്ഷിക്കുന്നുണ്ട്. പ്രായത്തിൽ മുതിർന്ന സ്ത്രീകളോട് ചെറുപ്പക്കാർക്ക് തോന്നുന്ന പ്രണയത്തെക്കുറിച്ച് പത്മരാജൻ ഭരതൻ ടീം രതി നിർവേദം എന്ന ചിത്രം ചിത്രീകരിച്ചിരുന്നു ഇതേ പ്ലോട്ടിലാണ് ക്രിസ്റ്റിയും തിയേറ്ററിലേക്ക് എത്തുന്നത്. സിനിമയുടെ ടീസർ ഇറങ്ങിയത് മുതൽ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ കാണുന്നത്. ചുംബനം കൊടുക്കുന്നത് പോലെയുള്ള സീനുകളിൽ അഭിനയിക്കുമ്പോൾ മാത്യു തോമസ് വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടിരുന്നു എന്ന് നേരത്തെ തന്നെ മാളവിക മേനോൻ ഇന്റർവ്യൂകളിൽ തുറന്നു പറഞ്ഞിരുന്നു. നല്ല സിനിമകളുടെ ഭാഗമാകാൻ എപ്പോഴും ശ്രമിക്കുന്ന താരമാണ് മാളവിക മോഹൻ. തെന്നിന്ത്യയിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ ഭാഗമായതിനു ശേഷം ആണ് താരം വീണ്ടും ഒരു മലയാള സിനിമയിലേക്ക് എത്തുന്നത്.

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തില്‍ ജോയ് മാത്യു, വിനീത് വിശ്വം,  മുത്തുമണി, രാജേഷ് മാധവന്‍, ജയാ എസ്. കുറുപ്പ്, വീണാ നായര്‍,  മഞ്ജു പത്രോസ്, നീന കുറുപ്പ് തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട് . സെന്‍ട്രല്‍ പിക്‌ചേഴ്‌സ്  തീയറ്ററുകളില്‍ എത്തിക്കുന്ന ചിത്രത്തിന് ഗോവിന്ദ് വസന്തയാണ് ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. എഡിറ്റര്‍- മനു ആന്റണി. ആനന്ദ് രാജേന്ദ്രന്‍ പബ്ലിസിറ്റി ഡിസൈനര്‍ , പിആര്‍ഒ  വാഴൂര്‍ ജോസ് മഞ്ജു ഗോപിനാഥ്. സിനിമ ഇന്നത്തെ തിയേറ്ററിലേക്ക് എത്തുമ്പോൾ വളരെ പ്രതീക്ഷയോടെയാണ് ആരാധകരും അണിയറ പ്രവർത്തകരും ചിത്രത്തിൽ കാണുന്നത്.