“എന്റെ മുഖം മാറുന്നത് കണ്ട് മോഹൻലാൽ ആ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു “: മണിയൻ പിള്ളരാജു
1 min read

“എന്റെ മുഖം മാറുന്നത് കണ്ട് മോഹൻലാൽ ആ ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു “: മണിയൻ പിള്ളരാജു

സച്ചിയും സേതുവും ചേർന്ന് തിരക്കഥയൊരുക്കിയ ചോക്ലേറ്റ് എന്ന സിനിമയ്ക്ക് ശേഷം മണിയൻപിള്ള രാജു ഇരുവരുടെയും തിരക്കഥയിൽ ഒരു ചിത്രം ഒരുക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ ഇത് എന്തു കൊണ്ടാണ് പാതിവഴിയിൽ ഉപേക്ഷിക്കാൻ തയ്യാറായത് എന്നതിനെക്കുറിച്ച് മണിയൻപിള്ള രാജു തന്നെ തുറന്നു പറയുകയാണ്. തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷൻ ആവശ്യത്തിനുള്ള വാർത്താ സമ്മേളനത്തിലാണ്  താരം ഇക്കാര്യം തുറന്നു പറഞ്ഞത്. ചോക്ലേറ്റ് എന്ന സിനിമയുടെ ക്യാമറാമാൻ ആയിരുന്ന അഴകപ്പൻ ആണ് സിനിമ നന്നായിട്ടുണ്ട് എന്നും കഥ കൊള്ളാം എന്നും പറഞ്ഞത് അപ്പോൾ മണിയൻപിള്ള രാജു അൻവർ റഷീദിനോട് സച്ചി സേതു കൂട്ടുകെട്ടിൽ നമുക്കൊരു തിരക്കഥ എഴുതിപ്പിക്കാം എന്നും ആ സിനിമ താൻ നിർമ്മിക്കാം എന്നും പറഞ്ഞത്.

ആ സമയത്ത് മോഹൻലാലിന്റെ ചോട്ടാ മുംബൈ എന്ന സിനിമ നിർമ്മാണം പൂർത്തീകരിച്ച് അവസാനഘട്ടത്തിൽ ആയിരുന്നു. സച്ചി – സേതു, അൻവർ റഷീദ്, മോഹൻലാൽ താനും ഒത്തു ചേർന്ന് സിനിമയുടെ കഥയുമായി ബന്ധപ്പെട്ട ചർച്ച നടത്തി. എന്നാൽ ആദ്യം പറഞ്ഞ കഥകൾ ഒന്നും അൻവർ റഷീദിന് തൃപ്തികരമായില്ല ഏറ്റവും ഒടുവിലായി മോഹൻലാൽ ഒരു ഗുസ്തിക്കാരന്റെ വേഷമിടുന്ന സിനിമയെ കുറിച്ച് സംസാരിച്ചു. അത് ഏകദേശം തൃപ്തിയാകുന്ന ഘട്ടം എത്തിയപ്പോഴാണ് പൃഥ്വിരാജും സിനിമയിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന് തീരുമാനിച്ചത്. എന്നാൽ വലിയ സംഘട്ടനങ്ങളും ഹെലികോപ്റ്റർ രംഗങ്ങളും ഒക്കെ സിനിമയിൽ ഉൾപ്പെടുത്തിയത് കേട്ടപ്പോൾ മണിയൻപിള്ള രാജു ഞെട്ടിപ്പോയി.

തന്റെ മുഖഭാവം മാറുന്നത് കണ്ട് മോഹൻലാലാണ് ഈ സിനിമ അല്പം ക്ലീഷേ അല്ലേ എന്ന് സംസാരിച്ചത്.  പിന്നീട് വേറെ കഥകളെപ്പറ്റി ചിന്തിച്ചപ്പോൾ അൻവർ തന്നെയാണ് തൽക്കാലം നമുക്കിതിവിടെ ബ്രേക്ക് ഇടാമെന്നും അല്പം കഴിഞ്ഞ് ഈ സിനിമയെ കുറിച്ച് സംസാരിക്കാം എന്ന് തീരുമാനിച്ചത്. ഇത്രയും വലിയ ക്യാൻവാസിൽ ഒരു വലിയ ബഡ്ജറ്റ് ചിത്രം നിർമ്മിക്കാനുള്ള സാമ്പത്തിക സ്ഥിതി ആ സമയത്ത് തനിക്ക് ഉണ്ടായിരുന്നില്ല. സിനിമയിൽ മോഹൻലാൽ ഒരു ഗുസ്തിക്കാരനായ അയാളുടെ അടുത്തേക്ക് ഗുസ്തി പഠിക്കാൻ വരുന്ന ഒരു വിദ്യാർത്ഥിയായി പൃഥ്വിരാജും എത്തുന്നതായിരുന്നു സിനിമയുടെ കഥ. എന്നാൽ സാമ്പത്തിക ഞെരുക്കം കാരണം ചിത്രം വേണ്ടെന്ന് വയ്ക്കുകയായിരുന്നു.