നാദിർഷയുടെ പുതിയ ചിത്രത്തിൽ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും
1 min read

നാദിർഷയുടെ പുതിയ ചിത്രത്തിൽ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും

ചിരിയുടെ മാലപ്പടക്കങ്ങൾ തീർത്ത മലയാളത്തിലെ പ്രമുഖ ചിത്രങ്ങളുടെ പട്ടികയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ചിത്രങ്ങളാണ്  അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ.  ഇപ്പോഴിതാ ഈ പ്രമുഖ ചിത്രങ്ങളുടെ വിജയ ശില്പികളായ നാദിർഷ, ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണൻ എന്നിവർ വീണ്ടും ഒന്നിക്കുകയാണ് . ബിബിൻ ജോർജ്ജിന്റെയും വിഷ്ണു ഉണ്ണികൃഷ്ണന്റെയും തിരക്കഥയിൽ സംവിധായകനായി നാദിർഷ എത്തുമ്പോൾ ഒരു ഹിറ്റ് ചിത്രം പിറക്കാൻ പോകുന്നു എന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. പെൻ ആൻഡ് പേപ്പർ ക്രിയേഷൻസിന്റെ ബാനറിൽ എൻഎം ബാദുഷയാണ് ചിത്രം അണിയിച്ചൊരുക്കുന്നത്.

ചിത്രത്തിന്റെ കാസ്റ്റിംഗ് പുരോഗമിക്കുകയാണ് എന്ന് നിർമ്മാതാവായ എൻഎം ബാദുഷയാണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ അറിയിച്ചത് . വർഷാവസാനത്തോടെ ചിത്രം ആരംഭിക്കുമെന്നാണ് ഇപ്പോൾ അറിയുന്നത്. ബിബിൻ ജോർജ് വിഷ്ണു ഉണ്ണികൃഷ്ണൻ ആദ്യമായി സംവിധാനം ചെയ്ത വെടിക്കെട്ട് ഫെബ്രുവരി 3ന് റിലീസ് ചെയ്തിരുന്നു. ചിത്രത്തിന് മികച്ച അഭിപ്രായമാണ് തീയറ്ററിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. ബിബിൻ ജോർജ്, വിഷ്ണു ഉണ്ണികൃഷ്ണനും  ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തിയിരുന്നു. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ റിത്വിക് റോഷൻ, ഒരു യമണ്ടൻ പ്രേമകഥ എന്നീ സിനിമകളിൽ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോർജും എഴുത്തുകാരായി പ്രവർത്തിച്ചിട്ടുണ്ട്. ജയസൂര്യ നായകനായി എത്തിയ ഈശോയാണ് നാദിർഷയുടെ ഏറ്റവും ഒടുവിലായി   റിലീസ് ചെയ്ത ചിത്രം . മേരാ നാം ഷാജി, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി അഞ്ച് ചിത്രങ്ങൾ നാദിർഷ ഇതിനോടകം  സംവിധാനം ചെയ്തിട്ടുണ്ട്.

വിഷ്ണു ഉണ്ണികൃഷ്ണനും ബിപിൻ ജോർജും എഴുതിയ തിരക്കഥകൾ എല്ലാം ആരാധകർ വളരെ ചിരിയോടെയായിരുന്നു ഏറ്റെടുത്തത് ചിത്രങ്ങൾക്ക് എല്ലാം തിയേറ്ററിൽ വളരെയേറെ ആരാധകരെയും സ്വന്തമാക്കാൻ സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ മൂവരും ഒന്നിക്കുന്ന ഒരു സിനിമ എത്തുമ്പോൾ ആരാധകർ ചിത്രത്തിൽ നിന്നും തമാശയും കഥയും പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളായി ആരൊക്കെയാണ് എത്താൻ പോകുന്നത് എന്നറിയാൻ കാത്തിരിക്കുകയാണ്. ഹിറ്റിൽ കുറഞ്ഞതൊന്നും ആരാധകർ ഇപ്പോൾ പ്രതീക്ഷിക്കുന്നില്ല. തൊട്ടതെല്ലാം പൊന്നാക്കിയ നാദ്ർശയുടെ പുതിയ സംവിധാന ചിത്രം കാണാനായി ആരാധകർ കാത്തിരിക്കുകയാണ്.