01 Feb, 2025
1 min read

‘മലയാളത്തിൽ എന്‍റെ സ്വപ്നത്തിന് തുടക്കമാകുന്നു’; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ട്രെയിലർ അനൗൺസ്മെന്‍റുമായി സന്തോഷ് നാരായണൻ

തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ ആദ്യമായി മലയാളത്തിൽ സംഗീതമൊരുക്കുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് റിലീസിനായി ഒരുങ്ങുകയാണ്. ഡാർവിൻ കുര്യാക്കോസ് ഒരുക്കുന്ന സിനിമയുടേതായി ഇതിനകം പുറത്തിറങ്ങിയ പോസ്റ്ററുകളും ഫസ്റ്റ് ഗ്ലിംസും ടീസറുമൊക്കെ പ്രേക്ഷക ലക്ഷങ്ങള്‍ ഏറ്റെടുത്തുകഴിഞ്ഞു. ഇപ്പോഴിതാ സിനിമയുടെ ട്രെയിലറിനെ കുറിച്ചുള്ള പുത്തൻ അപ്‍ഡേറ്റ് തന്‍റെ ഇൻസ്റ്റ സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുകയാണ് സന്തോഷ് നാരായണൻ. ‘മലയാളത്തിൽ എന്‍റെ സ്വപ്നത്തിന് തുടക്കമാകുന്നു’ എന്ന് കുറിച്ചുകൊണ്ടാണ് സിനിമയുടെ ഒഫീഷ്യൽ ട്രെയിലർ ഉടൻ എന്ന് […]

1 min read

ഒടിടിയിൽ വിചാരിച്ച പോലെയല്ല സലാർ; ടോപ് ടെൻ ട്രെൻഡിങ് ലിസ്റ്റിൽ എത്രാം സ്ഥാനത്താണെന്ന് നോക്കാം…!

വലിയ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിൻറെ ഹൈലൈറ്റ്. മലാളികൾക്ക് സലാർ പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നത് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രം ഇപ്പോൾ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ജനുവരി […]

1 min read

”കാതൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു, ഒരു നടനെ സംബന്ധിച്ച് ചലഞ്ചിങ് ആണ്, അതുപോലെ ഭാ​ഗ്യവും”; മോഹൻലാൽ

ജിയോ ബേബി- മമ്മൂട്ടി ചിത്രം കാതൽ ദി കോർ ഇപ്പോൾ ഒടിടിയിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. സിനിമ റിലീസ് ചെയ്ത അന്ന് മുതൽ സിനിമയെയും മമ്മൂട്ടിയെയും അഭിനന്ദിച്ച് സമൂഹത്തിന്റെ വിവദകോണുകളിൽ നിന്നും അഭിനന്ദന പ്രവാഹമാണ് വന്നുകൊണ്ടിരിക്കുന്നത്. ഇപ്പോൾ സിനിമയെ പ്രശംസിച്ച് നടൻ മോഹൻലാൽ രം​ഗത്തെത്തിയിരിക്കുകയാണ്. മമ്മൂട്ടി വളരെ മനോഹരമായി അഭിനയിച്ചെന്നും, ഇത്തരത്തിലുള്ള കഥാപാത്രങ്ങൾ ലഭിക്കുന്നത് ഒരു നടനെ സംബന്ധിച്ച് വെല്ലുവിളിയും അതേസമയം ഭാഗ്യവുമാണെന്നാണ് മോഹൻലാൽ പറഞ്ഞത്. മാത്രമല്ല, താൻ ഒരുപാട് ​ഗ്രേ ഷേഡിലുള്ള കഥാപാത്രങ്ങളെ വെള്ളിത്തിരയിലെത്തിച്ചിട്ടുണ്ടെന്നും തന്നെപ്പോലെ മോശം […]

1 min read

‘മമ്മൂട്ടി കാവിപ്പടയുടെ നിരന്തര വേട്ടമൃ​ഗം’; എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു?

നടനും മുൻ രാജ്യസഭാം​ഗവുമായ സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹം ചലച്ചിത്രലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ​ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിൽ മലയാള സിനിമയിലെ പ്രമുഖ താരങ്ങളെല്ലാം കുടുംബസമേതം എത്തിയിരുന്നു. മോഹൻലാൽ, മമ്മൂട്ടി, ജയറാം, ദിലീപ്, മേനക, ഖുശ്ബു, സുരേഷ് കുമാർ എന്നിവരെല്ലാം വധൂവരൻമാരെ നേരിട്ട് ആശംസിക്കാൻ വേദിയിലെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിയായിരുന്നു വിവാഹ വേദിയിലെ പ്രധാന ആകർഷണം. വധൂവരൻമാർക്ക് വരണമാല്യം എടുത്ത് നൽകിയത് മോദിയായിരുന്നു. മോദി പങ്കെടുക്കുന്ന ചടങ്ങായതിനാൽ വൻ സുരക്ഷാസന്നാഹങ്ങളോടെയാണ് വിവാഹം നടന്നത്. ഇതിനിടെ ചിലർ […]

1 min read

സ്റ്റൈലിഷ് ലുക്കിൽ മോഹൻലാൽ: ‘ശ്രീകുമാർ- മോഹൻലാൽ കൂട്ടുകെട്ടിൽ എന്തും സംഭവിക്കും’

സിനിമയെ വെല്ലുന്ന പരസ്യവുമായി മോഹൻലാലും വി എ ശ്രീകുമാറും വീണ്ടും പ്രേക്ഷകർക്ക് മുൻപിലെത്തിയിരിക്കുകയാണ്. ബിസ്ക്കറ്റിന്റെ പരസ്യത്തിനു വേണ്ടിയാണ് ഇവർ വീണ്ടുമൊന്നിച്ചത്. പരസ്യ വിഡിയോ മോഹൻലാൽ തന്റെ സമൂഹ മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തു. എന്നാൽ ദിവസങ്ങൾക്ക് മുൻപ് ഇതിലെ ചില രം​ഗങ്ങൾ ശ്രീകുമാർ പോസ്റ്റ് ചെയ്തപ്പോൾ ഇവരുടെ പുതിയ ചിത്രമായിരിക്കുമിതെന്നാണ് പ്രേക്ഷകർ കരുതിയത്. ഇപ്പോൾ വീഡിയോ പുറത്ത് വന്നപ്പോഴാണ് അത് ശ്രീകുമാർ ചെയ്യുന്ന ബിസ്ക്കറ്റിന്റെ പരസ്യമായിരുന്നു എന്ന് മനസിലാകുന്നത്. ക്രേസ് ബിസ്ക്കറ്റ് ബ്രാൻഡിന്റെ പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചത്. പരസ്യം […]

1 min read

”ഫഹദിന് ചില പ്രശ്നങ്ങളുണ്ട്, മോഹൻലാലിനെപ്പോലെ എല്ലാം ചെയ്യാൻ പറ്റില്ല”; ഷൈൻ ടോം ചാക്കോ

നടൻ ഫഹദ് ഫാസിലെക്കുറിച്ചുള്ള തന്റെ അഭിപ്രായം തുറന്ന് പറഞ്ഞ് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ ഷൈൻ ടോം ചാക്കോ. മോഹൻലാലിനും മമ്മൂട്ടിക്കും ശേഷം മലയാള സിനിമയിൽ ഉണ്ടായ നടനാണ് ഫഹദ് ഫാസിൽ എന്നാണ് ഷൈൻ പറയുന്നത്. പ്രേം നസീറിന് ശേഷം സോമനും സുകുമാരനും ഉണ്ടായി, അതിന് ശേഷം മമ്മൂട്ടിയും മോഹലാലും വന്നു. അതിനും ശേഷം വന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ഷൈൻ വ്യക്തമാക്കി. ”ഫഹദ് രണ്ടാമത് വന്നപ്പോൾ നമ്മൾ കണ്ടത് അയാളെ തന്നെയാണ്. ഫഹദ് അയാളെപ്പോലെയാണ് കരയുകയും ചിരിക്കുകയുമൊക്കെ […]

1 min read

”മമ്മൂട്ടി- ജോഷി കൂട്ടുകെട്ട് എനിക്ക് പാഠപുസ്തകമാണ്”; സുരേഷ് ​ഗോപി

മലയാള സിനിമയിലെ എണ്ണം പറഞ്ഞ സംവിധായകരിലൊരാളാണ് ജോഷി. കൂടുതലും ആക്ഷൻ ത്രില്ലർ ജോണറിൽപ്പെട്ട സിനിമകൾ ചെയ്യുന്ന ഇദ്ദേഹത്തിന്റെ കൂടെ മലയാളത്തിലെ എല്ലാ പ്രധാന താരങ്ങളും ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ​ഗോപി തുടങ്ങിയ നടൻമാരെല്ലാം ജോഷിയുടെ സിനിമകളുടെ ഭാ​ഗമായിട്ടുണ്ട്. മമ്മൂട്ടിയും ജോഷിയും ഒന്നിച്ച ന്യൂഡൽഹി എക്കാലത്തേയും ക്ലാസിക് ആണ്. ഇപ്പോൾ മമ്മൂട്ടി – ജോഷി കൂട്ടുകെട്ടിനെക്കുറിച്ച് സംസാരിക്കുകയാണ് നടനും മുൻ എംപിയുമായ സുരേഷ് ​ഗോപി. ആ കൂട്ടുകെട്ട് തനിക്ക് പാഠപുസ്തകമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. ”ജോഷിയും മമ്മൂട്ടിയും […]

1 min read

”ജയ് ശ്രീറാം, ഞാൻ തികഞ്ഞ ദൈവവിശ്വാസി”; മാപ്പപേക്ഷിച്ച് നയൻതാര

തെന്നിന്ത്യൻ താരം നയൻതാരയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു അന്നപൂരണി. ചിത്രം റിലീസ് ചെയ്തപ്പോൾ വലിയ പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ഒടിടി റിലീസോടെ വിവാദങ്ങളുടെ പെരുമഴയാണുണ്ടായത്. വിവാദങ്ങൾ പല തരത്തിൽ വന്നിട്ടും നയൻതാര നിശബ്ദയായിരുന്നു. ഒടുവിൽ വിമർശകരോട് ക്ഷമ ചോദിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. താൻ തികഞ്ഞ ദൈവ വിശ്വാസിയാണെന്നും ആരുടേയും വിശ്വാസത്തെ ഹനിക്കാൻ ശ്രമിച്ചിട്ടില്ലെന്നുമാണ് നയൻതാര പറയുന്നത്. ”സിനിമയിലൂടെ പോസറ്റീവ് സന്ദേശം നൽകാൻ ആണ് ശ്രമിച്ചത്. അന്നപൂരണി’ എന്ന എന്റെ സിനിമ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചർച്ചാവിഷയമായതിനെക്കുറിച്ചാണ് ഞാൻ […]

1 min read

”ദൈവവും പറുദീസയുമെല്ലാം എന്നേ കൈവിട്ടവരാണ് നമ്മൾ”: മമ്മൂട്ടിയുടെ ഇൻട്രോയുമായി ഓസ്ലർ സക്സസ് ടീസർ

റിലീസ് ചെയ്ത് ദിവസങ്ങൾ പിന്നിടുമ്പോൾ വൻ വിജയത്തിലേക്കു കുതിക്കുന്ന ജയറാം ചിത്രം ‘എബ്രഹാം ഓസ്‌ലറി’ന്റെ സക്സസ് ടീസർ പുറത്ത്. നാല് ദിവസത്തെ ബോക്സ് ഓഫിസ് കളക്ഷൻ കൊണ്ട് മലയാള സിനിമയെ ഞെട്ടിച്ചിരിക്കുകയാണ് ഈ മിഥുൻ മാന്വൽ തോമസ് ചിത്രം. ഇതിനിടെയാണ് സക്സസ് ടീസറിന്റെ വരവ്. മമ്മൂട്ടിയുടെ ഗംഭീര ഇൻട്രോ അടക്കമുള്ള രംഗങ്ങൾ ഉൾപ്പെടുത്തിയ ടീസറാണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത്. 52 സെക്കന്റ് ദൈർഘ്യമുള്ള ടീസറിലെ വോയ്സ് ഓവറിലും മമ്മൂട്ടിയുടെ ഡലയോഗുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ ഈ ടീസറിലെ […]

1 min read

‘മോഹൻലാലിന്റെ വാലിബൻ പാർട് ടു ഇറങ്ങുമോ?’; ലിജോ ജോസ് പെല്ലിശ്ശേരിയുടെ പ്രതികരണമറിയാം

നേര് എന്ന മോഹൻലാൽ ചിത്രത്തിന്റെ വലിയ വിജയത്തിന് ശേഷം പ്രേക്ഷകർ ഉറ്റ് നോക്കുന്ന മലയാള സിനിമയാണ് മലൈക്കോട്ടൈ വാലിബൻ. പ്രശസ്ത സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട് വാലിബന്. പതിവ് എൽജെപി ചിത്രങ്ങളിലെ മാജിക് വാലിബനിൽ പതിൻമടങ്ങ് കൂടുതലായി കാണാമെന്ന പ്രതീക്ഷയലാണ് എൽജെപി- മോഹൻലാൽ ആരാധകർ. അതുകൊണ്ട് ഈ സിനിമയുമായി ബന്ധപ്പെട്ട ഓരോ ചെറിയ അപ്ഡേറ്റുകൾ പോലും ആരാധകർ ആഘോഷമാക്കുകയാണ്. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് മോഹൻലാലും എൽജെപിയും. […]