സാധാരണക്കാരിൽ സാധാരണക്കാരനായി ലാലേട്ടൻ; തരുൺ മൂർത്തി ചിത്രത്തിലെ ലുക്ക് കാണാം..
മോഹൻലാൽ – തരുൺ മൂർത്തി കൂട്ടുകെട്ടിലിറങ്ങുന്ന പുതിയ ചിത്രമാണ് എൽ 360. ഒരു സാധാരണക്കാരനായിട്ടാണ് നായകൻ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുന്നതെന്നാണ് റിപ്പോർട്ട്. ഈ സിനിമയുടെ ലൊക്കേഷനിൽ നിന്നുള്ള മോഹൻലാലിന്റെ ഒരു വേറിട്ട ഫോട്ടോയാണ് ചർച്ചയാകുന്നത്. ചിത്രീകരണ സ്ഥലത്തു നിന്നുള്ള ഒരു ഫോട്ടോയാണ് മോഹൻലാലിന്റേതായി പ്രചരിക്കുന്നത്. എൽ 360ന്റെ ഓരോ രംഗത്തെ കുറിച്ചും വലിയ കൗതുകമായിരുന്നു മോഹൻലാലിന് എന്ന് തരുൺ മൂർത്തി നേരത്തെ വ്യക്തമാക്കിയിരുന്നു. കഥ കേട്ടപ്പോൾ ആവേശഭരിതനായെന്നാണ് മോഹൻലാൽ പറഞ്ഞത് എന്നും തരുൺ മൂർത്തി വെളിപ്പെടുത്തി. എൽ […]
വിചാരിച്ചതിലും നേരത്തെ മമ്മൂട്ടിയുടെ ടർബോ; റിലീസ് നേരത്തെയാക്കുന്നതിന് പിന്നിലൊരു ലക്ഷ്യമുണ്ട്!!
2024 മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു മഹാവർഷമാണ്. നൂറുകോടി കളക്ഷനൊന്നും ഒരു പുതുമയല്ലാതായി മാറി. കഴിഞ്ഞ നാല് മാസത്തിനുള്ളിൽ നാല് നൂറുകോടി ഹിറ്റുകളാണ് മലയാളത്തിൽ സംഭവിച്ചത്. ഇതിന് പുറമേ അണിയറയിൽ ഒരുങ്ങുന്നതും വൻ ചിത്രങ്ങളാണ്. അതിൽ പ്രധാനപ്പെട്ട ചിത്രമാണ് ടർബോ. മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് മിഥുൻ മാനുവൽ തോമസ് ആണ് എന്നത് വലിയ ഹൈലൈറ്റ് ആണ്. പ്രഖ്യാപനം മുതൽ ഏറെ ശ്രദ്ധനേടിയ ചിത്രത്തിന്റെ റിലീസ് ഡേറ്റ് കഴിഞ്ഞ […]
”അഴകിയ രാവണൻ ചെയ്യേണ്ടിയിരുന്നത് മോഹൻലാൽ”; എന്തുകൊണ്ട് തിയേറ്ററിൽ പരാജയപ്പെട്ടു എന്നറിയില്ലെന്ന് കമൽ
കമൽ സംവിധാനം ചെയ്ത ഹിറ്റ് ചിത്രമായിരുന്നു അഴകിയ രാവണൻ. പക്ഷേ പടം ഹിറ്റായത് തിയേറ്ററുകളിൽ ആയിരുന്നില്ല. പിന്നീട് ടെലിവിഷനിലൂടെയാണ് സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിച്ചത്. ചിത്രത്തിലെ പാട്ടുകൾ എല്ലാം മിനിസ്ക്രീൻ പ്രേക്ഷകർ ഹിറ്റ് ആക്കുകയും ചെയ്തിരുന്നു. അഴകിയ രാവണൻ എന്ന ഈ സിനിമ പുറത്തിറങ്ങി വർഷങ്ങൾക്ക് ഇപ്പുറവും ചിത്രത്തിന് ആരാധകർ ഏറെയാണ്. മമ്മൂട്ടി ഗ്രേ ഷേഡുള്ള കഥാപാത്രമായി എത്തിയ ചിത്രത്തിൽ ബിജു മേനോൻ, ശ്രീനിവാസൻ, കൊച്ചിൻ ഹനീഫ, ഇന്നസെന്റ്, ഭാനുപ്രിയ തുടങ്ങിയവർ ആയിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ […]
മോഹൻലാൽ- സത്യൻ അന്തിക്കാട് കൂട്ടുകെട്ട് വീണ്ടും?; സൂചന നൽകി അഖിൽ സത്യൻ
മോഹൻലാൽ – സത്യൻ അന്തിക്കാട് കൂട്ടുകെട്ട് മലയാളികളുടെ ഇഷ്ട കോമ്പോയാണ്. മോഹൻലാലിനെ പ്രധാന കഥാപാത്രമാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രങ്ങളെല്ലാം തന്നെ ഇവിടെ വളരെയേറെ സ്വീകരിക്കപ്പെട്ടിട്ടുണ്ട്. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുകയാണെന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സത്യൻ അന്തിക്കാടിന്റെ മകനും സംവിധായകനുമായ അഖിൽ സത്യനാണ് മോഹൻലാൽ- സത്യൻ അന്തിക്കാട് ടീം വീണ്ടും ഒന്നിക്കുന്നുവെന്ന സൂചന നൽകിയത്. ഇൻസ്റ്റഗ്രാമിലൂടെ മോഹൻലാലും സത്യൻ അന്തിക്കാടും വനിതാ ഫിലിം അവാർഡ് വേദിയിൽ നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് അഖിൽ ഇക്കാര്യം […]
ആവേശത്തിന് ശേഷം ഫഹദിന്റെ അടുത്ത ചിത്രം അൽത്താഫിനൊപ്പം; ഓടും കുതിര ചാടും കുതിര തുടങ്ങി
ഫഹദ് ഫാസിലിന്റെ ആവേശം വൻ ഹിറ്റായി കത്തി കയറി നിൽക്കുകയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയ സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചിരിക്കുകയാണ്. അൽത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഓടും കുതിര ചാടും കുതിര എന്ന ചിത്രത്തിലാണ് ഫഹദ് പുതിയതായി അഭിനയിക്കുന്നത്. കല്യാണി പ്രിയദർശൻ, രേവതി പിള്ള എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ. നിർമ്മാതാവ് ആഷിഖ് ഉസ്മാന്റെ പിതാവ് ഉസ്മാൻ ആണ് സ്വിച്ചോൺ കർമ്മം നിർവഹിച്ചത്. സംവിധായകൻ അൽത്താഫ് സലിമിന്റെ ഭാര്യ ശ്രുതി ശിഖാമണി ഫസ്റ്റ് ക്ലാപ്പടിച്ചു. […]
”ഞാൻ ഭാവനയോട് ചെയ്ത അപരാധമാണത്, ഒരുപാട് പഴി കേൾക്കേണ്ടി വന്നു അതിന്”; മനസ് തുറന്ന് കമൽ
മലയാള സിനിമയുടെ ക്ലാസിക് സംവിധായകനാണ് കമൽ. അദ്ദേഹം മലയാളി പ്രേക്ഷകർക്കായി ഒരുക്കിയ സിനിമകളിൽ മിക്കതും ഹിറ്റായിരുന്നു, അതിലുപരി കലാമൂല്യമുള്ളതും. എൺപതുകളിൽ സംവിധായകന്റെ കുപ്പായമണിഞ്ഞ അദ്ദേഹം ഇപ്പോൾ നല്ല സിനിമകൾ ചെയ്യുന്നു. 1986-ൽ പുറത്തിറങ്ങിയ ‘മിഴിനീർപൂക്കൾ’ എന്ന ചിത്രത്തിലൂടെയാണ് കമൽ സംവിധാനം രംഗത്തേക്ക് എത്തിയത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്. യുവതാരങ്ങളെ പ്രധാന […]
”ചെറുപ്പക്കാരെയൊന്നും ജീവിക്കാൻ സമ്മതിക്കില്ല അല്ലേ?”; മമ്മൂട്ടിയുടെ ഫോട്ടോ കണ്ട് അത്ഭുതപ്പെട്ട് ആരാധകർ
മമ്മൂട്ടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളൊന്നും ഈയിടെയായി കാണാനില്ലല്ലോ എന്ന് ആരാധകർ അടക്കം പറഞ്ഞ് തുടങ്ങിയപ്പോഴേക്കും കൊടുങ്കാറ്റായി പുതിയ ഫോട്ടോ വന്നു. ഇത്തവണ ഏറെ വ്യത്യസ്തമായ ലുക്കിലാണ് അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒരൊറ്റ ഫോട്ടോയിലൂടെ സോഷ്യൽ മീഡിയ തൂക്കാൻ മമ്മൂട്ടിയെ പോലെ മറ്റാർക്കും ആവില്ല എന്നത് പകൽ പോലെ സത്യമായ കാര്യമാണ്. മലയാള സിനിമയിലെ തന്നെ സ്‌റ്റൈൽ ഐക്കൺ ആണ് മമ്മൂട്ടി എന്ന ബഹുമുഖ പ്രതിഭ. ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് മമ്മൂട്ടിയുടെ പുതിയ ചിത്രമാണ്. കൗ ബോയ് ഹാറ്റ് ധരിച്ച് സൂപ്പർ […]
തിയേറ്ററിൽ നിന്ന് വിടവാങ്ങാൻ മഞ്ഞുമ്മൽ ബോയ്സ്; മേയ് അഞ്ച് മുതൽ ഒടിടിയിൽ കാണാം…
മലയാള സിനിമയുടെ യശസ്സ് വാനോളം ഉയർത്തിയ സൂപ്പർഹിറ്റ് ചിത്രം മഞ്ഞുമ്മൽ ബോയ്‌സ് ഇനി ഒടിടിയിലേക്ക്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രം എത്തുന്നത്. മേയ് അഞ്ച് മുതൽ ചിത്രം സ്ട്രീമിങ് ആരംഭിക്കും. മലയാളം കൂടാതെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ നാല് ഇതര ഭാഷകളിൽ ചിത്രം ലഭ്യമാകും. സിനിമയ്ക്ക് മലയാളത്തിൽ ഉള്ളത് പോലെത്തന്നെ ആരാധകർ മറ്റ് തെന്നിന്ത്യൻ ഭാഷകളിലും ഉണ്ടായിരുന്നു. ചിദംബരം എഴുതി സംവിധാനം ചെയ്ത ചിത്രം ഫെബ്രുവരി 22നാണ് തിയറ്ററിൽ എത്തിയത്. കേരളത്തിൽ മാത്രമല്ല തെന്നിന്ത്യയിൽ […]
”ശബ്ദം ശരിയെല്ലെന്ന് പറഞ്ഞ് ഡബ്ബിങ്ങിന് സമ്മതിക്കിന്നില്ലെന്ന് പറഞ്ഞ് കാവ്യ സങ്കടപ്പെട്ടു”; ആ കഥാപാത്രത്തിന് അവാർഡ് ലഭിച്ചെന്ന് കമൽ
മലയാളികൾക്ക് എന്നും ഓർത്തുവയ്ക്കാൻ നിരവധി മികച്ച സിനിമകളാണ് കമൽ ഇതുവരെ ചെയ്തിട്ടുള്ളത്. 1986ൽ മിഴിനീർപൂക്കൾ എന്ന സിനിമയുടെ സംവിധാനം നിർവ്വഹിച്ചാണ് കമൽ ഇവിടെ സ്ഥാനമുറപ്പിക്കുന്നത്. കാക്കോത്തി കാവിലെ അപ്പൂപ്പൻ താടികൾ, ഉണ്ണികളേ ഒരു കഥ പറയാം, ഉള്ളടക്കം, മഴയെത്തും മുൻപെ, നിറം, മധുരനൊമ്പരക്കാറ്റ്, നമ്മൾ, പെരുമഴക്കാലം, കറുത്ത പക്ഷികൾ, സെല്ലുലോയ്ഡ് ഇതെല്ലാം കമലിന്റെ മികച്ച സിനിമകളാണ്. ക്ലാസിക് പടങ്ങളാണ് കമൽ ചെയ്യുന്നതിൽ മിക്കതും. കലാമൂല്യം നിലനിർത്തുന്ന ഈ ചിത്രങ്ങൾ എല്ലാ കാലത്തും കാണാൻ കഴിയും. മീര ജാസ്മിൻ, […]
ഒടിടിയിൽ ചർച്ചയായ വാലിബൻ ഇനി ടെലിവിഷനിലേക്ക്; പ്രീമിയർ പ്രഖ്യാപിച്ചു
മോഹൻലാൽ – ലിജോ ജോസ് പെല്ലിശേരി കൂട്ടുകെട്ടിലൊരുങ്ങിയ ബിഗ് ബജറ്റ് ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ജോണറിൽ പോലും വ്യത്യസ്തത പുലർത്തിയ ഈ ചിത്രം തുടക്കം മുതൽ തന്നെ ഡീഗ്രേഡിങ്ങിന് ഇരയായെന്ന് മാത്രമല്ല തിയേറ്ററിൽ പ്രതീക്ഷിച്ചത്ര വിജയം കണ്ടുമില്ല. എന്നാൽ മോഹൻലാൽ മലൈക്കോട്ടൈ വാലിബൻ ഒടിടിയിൽ മികച്ച അഭിപ്രായം നേടിയതിന് പിന്നാലെ ടെലിവിഷൻ പ്രീമിയറും പ്രഖ്യാപിച്ചതിന്റെ ആവേശത്തിലാണ് ആരാധകർ. വൈകാതെ മലൈക്കോട്ടൈ വാലിബൻ ഏഷ്യാനെറ്റിലൂടെയാണ് ടെലിവിഷനിൽ പ്രീമിയർ ചെയ്യുക. എപ്പോഴായിരിക്കും പ്രീമീയർ എന്ന് പ്രഖ്യാപിച്ചിട്ടില്ല. പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന […]