22 Jan, 2025
1 min read

‘ഫൈറ്റും ഡാന്‍സുമില്ലാതെ അഭിനയം മാത്രം ചെയ്യണമെന്ന് വിജയ്ക്ക് ആഗ്രഹമുണ്ട്, പക്ഷേ ഫാന്‍സിനെ ഭയമാണ് ‘ ; വെളിപ്പെടുത്തലുമായി ഫാസില്‍

തമിഴ് നടന്‍ വിജയിയെ മുന്‍നിര നായകന്മാരില്‍ ഒരാള്‍ ആക്കിയതില്‍ മലയാളി സംവിധായകനായ ഫാസിലിനും വലിയൊരു പങ്കുണ്ട്. തമിഴ്നാട്ടില്‍ വിജയിയെ അറിയപ്പെടുന്ന സിനിമാ നടനായി മാറ്റിയ സിനിമയായിരുന്നു കാതലുക്ക് മരിയാതെ. ഈ ചിത്രം സംവിധാനം ചെയ്തത് ഫാസില്‍ ആണ്. അനിയത്തി പ്രാവിന്റെ തമിഴ് റീമേക്ക് ആയിരുന്നു കാതലുക്ക് മരിയാതെ എന്ന ചിത്രം. ഈ ചിത്രത്തിന്റെ വിജയം താരത്തിന്റെ കരിയറില്‍ തന്നെ വലിയ രീതിയില്‍ മാറ്റങ്ങളുണ്ടാക്കി. ഇപ്പോഴിതാ വിജയ്‌യെക്കുറിച്ച് ഫാസില്‍ പറഞ്ഞ് വാക്കുകളാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഫൈറ്റും ഡാന്‍സും […]

1 min read

പുത്തന്‍പണത്തിന് ശേഷം മമ്മൂട്ടിയും രഞ്ജിത്തും ഒന്നിക്കുന്നു ; എംടിയുടെ തിരക്കഥയില്‍ ‘കടുഗണ്ണാവ ഒരു യാത്രാക്കുറിപ്പ്’

മമ്മൂട്ടിയെയും മോഹന്‍ലാലിനെയുമെല്ലാംവെച്ച് ഹിറ്റ് സിനിമകള്‍ ഒരുക്കിയ സംവിധായകരില്‍ ഓരാളാണ് രഞ്ജിത്ത്. സംവിധാനത്തിനൊപ്പം തിരക്കഥ ഒരുക്കിയും രഞ്ജിത്ത് ശ്രദ്ധേയനായി. രഞ്ജിത്ത് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ സിനിമകളെല്ലാം ജനപ്രീതി സ്വന്തമാക്കിയവയായിരുന്നു. പ്രാഞ്ചിയേട്ടന്‍, കയ്യൊപ്പ്, പാലേരിമാണിക്യം അടക്കമുള്ള സിനിമകള്‍ എല്ലാ കാലവും പ്രേക്ഷകരുടെ മനസിലുള്ളതാണ്. 2017ല്‍ രഞ്ജിത്ത് – മമ്മൂട്ടി കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ പുത്തന്‍പണം എന്ന സിനിമയായിരുന്നു ഏറ്റവും ഒടുവില്‍ ഇരുവരും ചെയ്തത്. ഇപ്പോഴിതാ ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുകയാണ്. എംടി വാസുദേവന്‍ നായരുടെ കഥകള്‍ കോര്‍ത്തിണക്കുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി സിനിമാസീരീസില്‍ […]

1 min read

‘ലാലേട്ടന്‍ ടൈമിങ്ങിന്റെ രാജാവല്ലേ, അതുകൊണ്ട് ഒരിക്കലും അങ്ങനെ സംഭവിക്കില്ല’ ; ആശാ ശരത്ത് വെളിപ്പെടുത്തുന്നു

നായികയായും സഹനടിയായും മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് ആശാ ശരത്ത്. ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന കുങ്കുമപ്പൂവ് സീരിയലില്‍ തിളങ്ങിയ ശേഷമാണ് ആശ ശരത്ത് സിനിമയില്‍ സജീവമായത്. തുടര്‍ന്ന് മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള സൂപ്പര്‍ താരങ്ങളുടെ നായികയായും താരം അഭിനയിക്കുകയുണ്ടായി. ദൃശ്യത്തിലെ ഐജി ഗീതാ പ്രഭാകര്‍ എന്ന കഥാപാത്രമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായി മാറിയത്. ഒന്നാം ഭാഗത്തില്‍ എന്ന പോലെ തന്നെ ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിലും തകര്‍പ്പന്‍ പ്രകടനമാണ് നടി ആശാ ശരത്ത് കാഴ്ചവച്ചത്. […]

1 min read

‘ആദ്യമായി സ്റ്റാര്‍ട്ട്, ആക്ഷന്‍, കട്ട് പറയുന്നത് മോഹന്‍ലാലിന്റെ മുഖത്ത് ക്യാമറവെച്ചാണ് സംവിധാന ജീവിതത്തിന് തുടക്കം കുറിക്കുന്നത്’ ; സംവിധായകന്‍ കമല്‍ പറയുന്നു

മലയാളത്തിലെ എക്കാലത്തേയും ജനപ്രിയ സംവിധായകരില്‍ ഒരാളാണ് കമല്‍. കാലത്തിന് അനുരിച്ച് തന്റെ സിനിമയിലും പല തരത്തിലുള്ള മാറ്റങ്ങള്‍ വരുത്തുന്ന ആളാണ് അദ്ദേഹം. മലയാള സിനിമയിലെ മുന്‍നിര നായകന്മാര്‍ക്കെല്ലാം ഒപ്പം കമല്‍ സിനിമകള്‍ ഒരുക്കിയിട്ടുണ്ട്. പ്രേക്ഷകരും യൂത്തും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രങ്ങളാണ് കമല്‍ ഒരുക്കുന്നത്. ഇപ്പോഴിതാ മലയാളികളുടെ താരരാജാവ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്ന ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. കൈരളി ചാനലിന് നല്‍കിയ പഴയ ഒരു അഭിമുഖത്തിലാണ് മോഹന്‍ലാലിനെക്കുറിച്ച് കമല്‍ പറയുന്നത്. മോഹന്‍ലാലിന്റെ കൂടെ സഹസംവിധായകനായും സംവിധായകനായും വര്‍ക്ക് […]

1 min read

”ഇത് മോഹന്‍ലാലിന്റെ മുഖത്ത് വരുന്ന എക്‌സ്പ്രഷന്‍കൊണ്ട് മാത്രം സാധിക്കാവുന്ന ഒരു പെര്‍ഫോമന്‍സാണ്”; അന്ന് അത് കണ്ട് ദേവരാജന്‍ മാസ്റ്റര്‍ തന്നോട് പറഞ്ഞത്

കഥകളുടെ തമ്പുരാന്‍ എന്ന് സിനിമാലോകത്ത് അറിയപ്പെട്ടിരുന്ന തിരക്കഥാകൃത്തായിരുന്നു ജോണ്‍ പോള്‍. മലയാള സിനിമക്ക് ഒരുപാട് ഹിറ്റുകള്‍ സമ്മാനിച്ച അതുല്യ പ്രതിഭ ആയിരുന്നു അദ്ദേഹം. 1980 കളുടെ തുടക്കത്തില്‍ മലയാളത്തിലെ പ്രഗല്‍ഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവര്‍ത്തിച്ച ജോണ്‍പോള്‍ നൂറിലധികം ചലച്ചിത്രങ്ങള്‍ക്ക് തിരക്കഥയെഴുതിയിട്ടുണ്ട്. ദേശീയ അന്തര്‍ദേശീയപുരസ്‌കാരങ്ങള്‍ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ജോണ്‍പോള്‍ ആയിരുന്നു. ജോണ്‍പോള്‍ മോഹന്‍ലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയകളില്‍ ശ്രദ്ധനേടുന്നത്. മോഹന്‍ലാലിനെക്കുറിച്ച് ഏറ്റവും […]

1 min read

‘കരഞ്ഞാല്‍ പ്രഡിക്റ്റബിള്‍ ആയിരിക്കുമെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയാമെന്ന് പറഞ്ഞത് മോഹന്‍ലാല്‍ ആയിരുന്നു’ ; ബി ഉണ്ണികൃഷ്ണന്‍ വെളിപ്പെടുത്തുന്നു

മലയാളത്തിന്റെ നടനവിസ്മയം, ദ കംപ്ലീറ്റ് ആക്ടര്‍, ആരാധകരുടെ ഏട്ടന്‍ അങ്ങനെ വിശേഷണങ്ങളേറെയുണ്ട് മോഹന്‍ലാലിന്. മോഹന്‍ലാലിനെക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമകളെക്കുറിച്ചും എത്ര പറഞ്ഞാലും തീരില്ല. ഫാസില്‍ ചിത്രമായ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ വില്ലനായാണ് മോഹന്‍ലാല്‍ ആദ്യമായി സ്‌ക്രീനില്‍ മുഖം കാണിച്ചത്. അദ്ദേഹത്തിന്റെ അഭിനയത്തിന് മുന്നില്‍ കട്ട് പറയാന്‍ മറന്നുപോയ പല സന്ദര്‍ഭങ്ങളും പല സംവിധായകരും പറഞ്ഞിട്ടുണ്ട്. അത്വരെ ചിരിച്ച് കളിച്ച് നിന്ന ആള്‍ കഥാപാത്രമായി മാറുന്നത് കണ്ട സഹതാരങ്ങളും ഏറെയാണ്. ഇപ്പോഴിതാ ബി ഉണ്ണികൃഷ്ണന്‍ മോഹന്‍ലാലിന്റെ അഭിനയത്തെക്കുറിച്ച് പറയുന്ന വാക്കുകളാണ് […]

1 min read

”നാഷ്ണല്‍ അവാര്‍ഡ് പ്രതീക്ഷിക്കാം.. കീരീടത്തിലെ മോഹന്‍ലാല്‍ അഭിനയിച്ചത്‌ പോലെയാണ് ഫഹദ് ഫാസില്‍ അഭിനയിച്ചത്” : സന്തോഷ് വര്‍ക്കി പറഞ്ഞ റിവ്യൂ ഇങ്ങനെ

മോഹന്‍ലാലിന്റെ ആറാട്ട് സിനിമ പുറത്ത് ഇറങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ പേരായിരുന്നു സന്തോഷ് വര്‍ക്കി. മോഹന്‍ ലാല്‍ ആറാടുകയാണെന്നുളള ഡയലോഗ് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്‍ജിനീയറായ സന്തോഷ് ഇപ്പോള്‍ എറണാകുളത്ത് ഫിലോസഫിയില്‍ പിഎച്ച്ഡി ചെയ്യുകയാണ്. സന്തോഷ് വര്‍ക്കിയുടേതായി വരുന്ന വാര്‍ത്തകളെല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇടംപിടിക്കാറുമുണ്ട്. ഇപ്പോഴിതാ ഫഹദ് ഫാസില്‍ നായകനായെത്തിയ മലയന്‍ കുഞ്ഞ് സിനിമ കണ്ടതിന് ശേഷമുള്ള സന്തോഷ് വര്‍ക്കിയുടെ പ്രതികരണമാണ് സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. വളരെ നല്ല സിനിമയാണെന്നും […]

1 min read

ഓളവും തീരവും തീരുമാനിക്കും ‘രണ്ടാമൂഴം’ പ്രിയദര്‍ശന്‍ ചെയ്യണോ വേണ്ടയോ എന്ന് ; സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ സജീവ ചര്‍ച്ച

എം. ടി വാസുദേവന്‍ നായരുടെ പത്ത് ചെറുകഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന നെറ്റ്ഫ്‌ലിക്‌സ് ആന്തോളജി ചിത്രമാണ് ‘ഓളവും തിരവും. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മോഹന്‍ലാല്‍ ആണ് നായകനായെത്തുന്നത്. കഴിഞ്ഞ ദിവസം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയതിന്റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പ്രധാന കഥാപാത്രമായ ബാപ്പുട്ടിയായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. 1960ല്‍ എം.ടിയുടെ തന്നെ രചനയില്‍ പി. എം മേനോന്‍ സംവിധാനം ചെയ്ത് ഇതേ പേരില്‍ സിനിമ റിലീസായിരുന്നു. മധുവും, ഉഷ നന്ദിനിയുമായിരുന്നു അന്ന് പ്രധാന കഥാപാത്രങ്ങളില്‍ എത്തിയത്. ഉഷ നന്ദിനി […]

1 min read

‘കാളിയന്‍’ സിനിമയിലേക്ക് കെ.ജി.എഫ്. സംഗീത സംവിധായകന്‍ ; രവി ബസ്‌റൂറിനെ സ്വാഗതം ചെയ്ത് പൃഥ്വിരാജ്

യാഷിനെ നായകനാക്കി പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫ് കണ്ടത്മുതല്‍ രാജ്യമെമ്പാടും ശ്രദ്ധിച്ച പേരായിരുന്നു രവി ബസ്‌റൂര്‍. ‘കെജിഎഫി’ന്റെ തകര്‍പ്പന്‍ സംഗീതം ഒരുക്കിയത് രവി ബസ്‌റൂറാണ്. വൈകാരികതയും ആക്ഷനും ഇടകലര്‍ന്ന ചിത്രത്തെ ആസ്വാദനത്തിന്റെ മറ്റൊരു തലത്തില്‍ എത്തിച്ചത് ഇദ്ദേഹത്തിന്റെ മികവുകൊണ്ടാണ്. കര്‍ണാടകയിലെ ഒരു ചെറിയ ഗ്രാമത്തില്‍ നിന്ന് സിനിമാസംഗീതലോകത്തേക്ക് എത്തിയതാണ് രവി ബസൂര്‍. ഇപ്പോഴിതാ മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രത്തിന്റെ സംഗീത സംവിധായകനാകാന്‍ ഒരുങ്ങുകയാണ് രവി ബസ്‌റൂര്‍ എന്നാണ് റിപ്പോര്‍ട്ട്. പൃഥ്വിരാജ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം […]

1 min read

‘കൊട്ട മധു’വായി പൃഥ്വിയുടെ പരകായപ്രവേശം ; ‘കാപ്പ’യിലെ പുതിയ ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

ഷാജി കൈലാസും പൃഥ്വിരാജും ഒന്നിച്ച ‘കടുവ’ എന്ന ചിത്രം മികച്ച പ്രതികരണങ്ങള്‍ നേടി തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. ‘കടുവക്കുന്നേല്‍ കുറുവച്ചന്‍’ എന്ന കഥാപാത്രമായിട്ടാണ് പൃഥ്വിരാജ് കടുവയില്‍ എത്തിയത്. ബോക്‌സ്ഓഫീസില്‍ മികച്ച വിജയമാണ് കടുവ നേടിയിരിക്കുന്നത്. 50 കോടി ക്ലബ്ബില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. കടുവയുടെ വിജയത്തിന് ശേഷം ഷാജി കൈലാസും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാപ്പ. ചിത്രത്തിന്റെ ഫോട്ടോകള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി മാറിയിരുന്നു. ഇപ്പോഴിതാ കാപ്പയുടെ പുതിയ […]