23 Nov, 2024
1 min read

“മമ്മൂട്ടി ചിത്രത്തിൽ നിന്നും ലിജോ ജോസ് പെല്ലിശ്ശേരി പിന്മാറി! പകരം രഞ്ജിത്ത് “

മലയാള സാഹിത്യത്തിന് സമഗ്ര സംഭാവന ചെയ്ത എഴുത്തുകാരനാണ്   എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്റെ കഥകളെ ആസ്പദമാക്കി നെറ്റ്ഫ്ലിക്‌സ് ഒരുക്കുന്ന ആന്തോളജി ചിത്രം വരാൻ പോകുന്നു എന്ന വാർത്ത നേരത്തെ തന്നെ പുറത്തു വന്നിട്ടുണ്ട്. വർഷങ്ങൾക്കു മുൻപ് പുറത്തിറങ്ങിയ ഓളവും തീരവും എന്ന സിനിമ ഈ ആന്തോളജി ചിത്രങ്ങളിലൂടെ വീണ്ടും ആരാധകർക്ക് മുൻപിലേക്ക് എത്തുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ചിത്രത്തിൽ മോഹൻലാലാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സിനിമ സംവിധാനം ചെയ്യുന്നത് പ്രിയദർശനാണ്. എന്നാൽ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന […]

1 min read

അർഹതയുണ്ടായിട്ടും ദേശീയ പുരസ്‌കാരം ലഭിക്കാതെപോയ മികച്ച മോഹൻലാൽ ഭാവപകർച്ചകൾ…

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറൽ ആയി മാറുന്നത് അനിരുദ്ധ് നാരായണൻ എന്ന വ്യക്തിയുടെ സോഷ്യൽ മീഡിയ പോസ്റ്റാണ്. ഇന്നത്തെ കാലമായിരുന്നു എങ്കിൽ നാഷണൽ അവാർഡ് കിട്ടാൻ സാധ്യതയുള്ള മോഹൻലാൽ ചിത്രത്തിനെ കുറിച്ച് അവലംബിക്കുകയാണ് അദ്ദേഹം. നാഷണൽ അവാർഡ് പ്രഖ്യാപിക്കുന്ന പലദിവസങ്ങളിലും പഴയകാല സിനിമകളെ പറ്റി ഏവരും ഓർക്കുകയാണ് എന്നും അന്നത്തെ കാലത്ത് എത്രത്തോളം സുതാര്യം ആയിരുന്നു തിരഞ്ഞെടുപ്പുകൾ എന്ന് അറിയില്ല എന്നും ആണ് ഇയാൾ പറയുന്നത്.  സിനിമ എ ക്ലാസ് തീയേറ്ററിൽ എത്തിയതിനു ശേഷമാണ് ബി ക്ലാസ് […]

1 min read

“റോബിൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എന്നെ ആരും ശ്രദ്ധിക്കുന്നില്ല, ഞാനിവിടെത്തന്നെയുണ്ട്” : നിവിൻ പോളി വെളിപ്പെടുത്തിയത്

അഭിനയിച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ യൂത്ത് സ്റ്റാർ ആണ് നിവിൻ പോളി.  അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റിൽ എത്തിക്കാൻ നിവിൻപോളി എന്ന നടന് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിവിൻ പോളിയെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് നടനും സംവിധായകനും ഗായകനും എഴുത്തുകാരനും തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും തനിക്ക് ഒരു പോലെ ആണെന്ന് തെളിയിച്ച വിനീത് ശ്രീനിവാസൻ ആണ്. മലർവാടി ആർട്സ് ക്ലബ്‌ എന്ന ചിത്രത്തിലെ പ്രകാശനിൽ തുടങ്ങി ഇപ്പോൾ നിരവധി […]

1 min read

മഹാവീര്യറിലെ തകർപ്പൻ പ്രകടനം കണ്ടു, പേഴ്സണൽ ആയിട്ട് ചോദിക്കുവാ.. ഇത്രയും കാലം നിങ്ങൾ എവിടെയായിരുന്നു മിസ്റ്റർ ലാലു അലക്സ്..

നിത്യജീവിതത്തിൽ അറിഞ്ഞും അറിയാതെയും നാം ഉപയോഗിക്കുന്ന ചില സിനിമ ഡയലോഗുകൾ ഉണ്ട്. അത്തരത്തിൽ വർഷങ്ങളായി മലയാളിയുടെ നാവിൻ തുമ്പിലുള്ള ഒരു കാര്യമാണ്…പേഴ്സണൽ ആയിട്ട് ചോദിക്കുവാ…. വാട്ട് നോൺസെൻസ് ആർ യു ടോക്കിങ് മിസ്റ്റർ…. എന്നത്. ഈ ഡയലോഗ് നമ്മൾ എപ്പോഴും പറയുമെങ്കിലും ഇത് പറഞ്ഞ ആളെക്കുറിച്ച് നമ്മൾ ഓർക്കാറുണ്ടോ…? ഇല്ലെങ്കിൽ അത് ഓർമ്മിപ്പിക്കാൻ തിരശ്ശീലയിൽ വീണ്ടും നിറഞ്ഞാടുകയാണ് ലാലു അലക്സ്. മൂന്ന് പതിറ്റാണ്ടുകളായി മലയാളസിനിമകളിൽ സജീവമായ അദ്ദേഹം ഇടയ്ക്ക് എങ്ങോട്ടോ പോയി. പിറവം സ്വദേശിയായ ലാലു അലക്സ് […]

1 min read

“ദുല്‍ഖര്‍ ഉണ്ടാക്കിയ പാതയിലൂടെയാണ് ഇന്ന് ഞാന്‍ നടക്കുന്നത്” :പൃഥ്വിരാജ് സുകുമാരൻ

വലിയ സിനിമകള്‍ വലിയ രീതിയില്‍ തന്നെ ഓരോ നാട്ടിലും നേരിട്ടുതന്നെ പോയി പ്രമോഷന്‍ നടത്തുന്നതാണ് ഇന്നത്തെ പുതിയ രീതി. പല ഭാഷകളിലായി ഒരുക്കുന്ന മലയാള സിനിമയുടെ പുതിയ റിലീസ് രീതിയെ കുറിച്ച് നടന്‍ പൃഥ്വിരാജിനോട് ചോദിച്ചപ്പോള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ലഭിച്ച ഉത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചായാകുന്നത്.”സത്യത്തില്‍ ഇത്തരം റിലീസും ഇത്തരത്തിലുള്ള പ്രചാരണ പരിപാടികളും തുടക്കം കുറിച്ചത് താനല്ലെന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുല്‍ഖര്‍ സല്‍മാനാണ് ഈ സാധ്യത മലയാള സിനിമയ്ക്ക് തുറന്നു കാണിച്ചു തന്നനെന്നും പൃഥ്വിരാജ് പറയുന്നു. ചിത്രത്തിനുവേണ്ടി […]

1 min read

ഇപ്പോള്‍ മൂളാന്‍ തോന്നുന്നത് ശുദ്ധസംഗീതമല്ല.. നഞ്ചിയമ്മയുടെ കലക്കാത്ത ചന്ദനമരമാണ്.. വിമര്‍ശകര്‍ക്കെതിരെ കുറിപ്പ്

‘ഉള്‍ക്കാട്ടില്‍ എവിടെയോ പഴുത്ത ഒരു ഫലത്തിനെ സച്ചിയിങ്ങനെ പറിച്ചെടുത്ത് ലോകത്തിന്റെ മുന്നിലേക്ക് പ്രദര്‍ശിപ്പിക്കുകയായിരുന്നു’…. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നഞ്ചിയമ്മയെ തേടിയെത്തിയിരിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നതിന് ശേഷം സംവിധായകനും എഴുത്തുകാരനുമായ രഞ്ജിത്ത് പറഞ്ഞ വാക്കുകളാണിത്. ആ ഒറ്റ വരിയില്‍ തന്നെ എല്ലാമുണ്ടായിരുന്നു. നഞ്ചിയമ്മയെക്കുറിച്ചും, അവരെ കണ്ടെത്തിയ ആളെക്കുറിച്ചും. നഞ്ചിയമ്മയെ വിശേഷിപ്പിക്കാന്‍ ഇതിനുമപ്പുറം മറ്റ് വാക്കുകള്‍ ഉണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ ആ അവാര്‍ഡ് ദഹിക്കാത്ത ചിലരും സമൂഹത്തില്‍ ഉണ്ട്. നഞ്ചിയമ്മയ്ക്ക് പുരസ്‌ക്കാരം ലഭിച്ചെങ്കിലും മലയാള സിനിമാ ഗാനലോകത്ത് […]

1 min read

“മമ്മൂട്ടിയും കമലഹാസനും പുതിയ തലമുറയിലെ താരങ്ങളെ സിനിമയിൽ അഭിനയിപ്പിക്കുന്നു… എന്നാൽ മോഹൻലാൽ അങ്ങനെ അല്ല”… ഫാസിൽ പറയുന്നു

ഫഹദ് ഫാസിൽ എന്ന നടൻ മലയാള സിനിമയുടെ അഭിമാനമായി മാറി കൊണ്ടിരിക്കുകയാണ്. ഫഹദ് അഭിനയിക്കുന്ന സിനിമകളെ ക്കുറിച്ചും അഭിനയ മികവിനെ കുറിച്ചും മറ്റുള്ള ഇൻഡസ്ട്രിയിൽ നിന്നും നിരവധി ആളുകളാണ് മികച്ച അഭിപ്രായം പറഞ്ഞു കൊണ്ട് രംഗത്തെത്തുന്നത്. ഉലക നായകനായ കമൽ ഹാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഏറ്റവും പുതിയ ചിത്രമായ വിക്രം എന്ന സിനിമയിലെ ഫഹദ് ഫാസിലിന്റെ കഥാപാത്രത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിച്ചത്. കമലഹാസനെ പോലെ ഒരു വ്യക്തി സ്വന്തം സിനിമയിൽ പുതുമുഖ താരങ്ങൾക്ക് കൂടുതൽ […]

1 min read

“ഓർമ്മയുണ്ടോ ഈ മുഖം ” ; ‘പാപ്പൻ’ ആയി ലുലു മാളിനെ ഇളക്കിമറിച്ച് വീണ്ടും ആ മാസ്സ് ഡയലോഗ് കാച്ചി സൂപ്പർസ്റ്റാർ സുരേഷ് ഗോപി

സൂപ്പർ ഹിറ്റ് സംവിധായകനായ ജോഷിയും സുരേഷ് ഗോപിയും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് പാപ്പൻ. വർഷങ്ങൾക്ക് മുൻപ് മലയാള സിനിമ ഏറ്റവും കൂടുതൽ ആഘോഷമാക്കിയ ചിത്രങ്ങളുടെ പട്ടിക എടുത്താൽ അതിൽ ജോഷി – സുരേഷ് ഗോപി കൂട്ടുകെട്ട് എപ്പോഴും മുൻപന്തിയിൽ തന്നെ നിൽക്കും. ജൂലൈ 29ന് തീയേറ്ററുകളിൽ ആ വിസ്മയം ഒന്നു കൂടെ ആസ്വദിക്കാം സാധിക്കുമെന്ന പ്രതീക്ഷയോടെയാണ് തീയേറ്ററിലേക്ക് സിനിമ സ്നേഹികൾ എത്താൻ പോകുന്നത്. ഏറെ നാളുകൾക്കു ശേഷം പോലീസ് വേഷത്തിൽ സുരേഷ് ഗോപി […]

1 min read

“ഡയലോഗ് പറഞ്ഞത് ലാലേട്ടൻ ആണെങ്കിലും കൈയ്യടി കിട്ടിയത് എനിക്കായിരുന്നു” : നൈല ഉഷ

അവതാരകയായി ടെലിവിഷൻ രംഗത്തേക്ക് എത്തി പിന്നീട് മലയാളത്തിലെ പ്രമുഖ നായികമാരിൽ ഒരാളായി മാറിയ താരമാണ് നൈല ഉഷ. വളരെ ചുരുങ്ങിയ നാളുകൾ കൊണ്ട് മലയാള സിനിമയിലെ ഏറ്റവും മികച്ച നടിമാരിൽ ഒരാളായി നൈല ഉഷ മാറുകയായിരുന്നു. നിരവധി ടെലിവിഷൻ ഷോകളിൽ അവതാരികയായി ആയിരുന്നു താരം ആദ്യം എത്തിയത്. പിന്നീടങ്ങോട്ട് വലിയ ഷോകളിൽ അവതാരകയായും ചെറിയ വേഷങ്ങളിൽ സിനിമയിൽ തിളങ്ങിയും താരം ഏവരെയും അമ്പരപ്പിച്ചു.  ഇപ്പോൾ ദുബായിൽ ഒരു റേഡിയോ ചാനലിലെ മുതിർന്ന ആർജെ ആയി താരം ജോലി […]

1 min read

‘ഞാൻ റോബിന്റെയും ദിൽഷയുടെയും മാമയല്ല’ ; റോബിൻ-ദിൽഷ വേർപിരിയലിൽ ലക്ഷ്മി പ്രിയയ്ക്ക് പറയാനുള്ളത്

ഇത്തവണത്തെ ബിഗ്‌ബോസ് എന്ന മലയാളം റിയാലിറ്റി ഷോ അവസാനിച്ചു കഴിഞ്ഞിട്ടും വിവാദങ്ങൾ വിട്ടു പോകാതെ നീണ്ടു പോവുകയാണ്. പരിപാടിയിലെ ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്ന റോബിൻ ദിൽഷ ബന്ധം തകർന്നതും അതിനു ശേഷം ഇതുവരെ സപ്പോർട്ട് ചെയ്തു കൊണ്ട് വിവിധ തലങ്ങളിൽ നിന്നും വരുന്ന പ്രതികരണങ്ങളുമാണ് സോഷ്യൽ മീഡിയ ഒന്നാകെ ഇപ്പോൾ വലിയ ചർച്ചയായി മാറുന്നത്. ഈ പരിപാടിയിൽ പങ്കെടുക്കുന്ന സമയത്ത് റോബിൻ രാധാകൃഷ്ണൻ എന്ന വ്യക്തിയെ സഹോദരനെപ്പോലെയാണ് താൻ കാണുന്നത് എന്നു പറഞ്ഞ് രംഗത്തെത്തിയ നടിയായിരുന്നു ലക്ഷ്മിപ്രിയ. […]