“റോബിൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എന്നെ ആരും ശ്രദ്ധിക്കുന്നില്ല, ഞാനിവിടെത്തന്നെയുണ്ട്” : നിവിൻ പോളി വെളിപ്പെടുത്തിയത്
1 min read

“റോബിൻ നിറഞ്ഞു നിൽക്കുന്നത് കൊണ്ട് എന്നെ ആരും ശ്രദ്ധിക്കുന്നില്ല, ഞാനിവിടെത്തന്നെയുണ്ട്” : നിവിൻ പോളി വെളിപ്പെടുത്തിയത്

അഭിനയിച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ യൂത്ത് സ്റ്റാർ ആണ് നിവിൻ പോളി.  അഭിനയിച്ച സിനിമകൾ എല്ലാം ഹിറ്റിൽ എത്തിക്കാൻ നിവിൻപോളി എന്ന നടന് സാധിച്ചിട്ടുണ്ട്. മികച്ച കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച നിവിൻ പോളിയെ സിനിമാ മേഖലയിലേക്ക് എത്തിച്ചത് നടനും സംവിധായകനും ഗായകനും എഴുത്തുകാരനും തുടങ്ങി സിനിമയുടെ എല്ലാ മേഖലകളും തനിക്ക് ഒരു പോലെ ആണെന്ന് തെളിയിച്ച വിനീത് ശ്രീനിവാസൻ ആണ്. മലർവാടി ആർട്സ് ക്ലബ്‌ എന്ന ചിത്രത്തിലെ പ്രകാശനിൽ തുടങ്ങി ഇപ്പോൾ നിരവധി സിനിമകളിൽ തന്റെ മികച്ച കഥാപാത്രങ്ങളുമായി എത്താൻ താരത്തിനു സാധിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിലെ താരം അഭിനയിച്ച് തീയേറ്ററിൽ എത്തിയ ചിത്രം ആണ് മഹാവീര്യർ. ഇപ്പോഴിത തന്റെ ഏറ്റവും പുതിയ ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ നിവിൻ പോളി പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

കുറേ നാൾ സോഷ്യൽ മീഡിയയിൽ നിന്നും വിട്ടു നിൽക്കുകയായിരുന്നല്ലോ എന്ന ചോദ്യത്തിന്. താരം നൽകിയ മറുപടിയാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഇത്രയും നാളായി താൻ എവിടേക്കും പോയിട്ടില്ല എന്നും ബിഗ് ബോസും റോബിനും എല്ലാം സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നതു കൊണ്ടായിരിക്കും നിങ്ങൾ എന്നെ പറ്റി ചിന്തിക്കാത്തത് എന്നുമാണ് നിവിൻപോളി പറഞ്ഞത്. ഈ വർഷത്തെ ബിഗ് ബോസ് റിയാലിറ്റി ഷോയിലെ ഏറ്റവും ശക്തമായ  മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഡോക്ടർ റോബിൻ രാധാകൃഷ്ണൻ. ഒരു പ്രത്യേക സാഹചര്യത്തിൽ പരിപാടിയിൽ നിന്നും താരം പുറത്തായിരുന്നു എന്നാൽ അപ്പോഴാണ് തന്റെ പ്രേക്ഷക പിന്തുണ എത്രയാണെന്ന് റോബിന് പോലും മനസ്സിലായത്. താരത്തിന്റെ വീഡിയോകൾക്കും ചിത്രങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ ആരാധക പിന്തുണ തന്നെയുണ്ട്.

മഹാവീര്യർ എന്ന സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് നിവിൻപോളി റോബിൻ രാധാകൃഷ്ണന്നും ബിഗ് ബോസും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത് കൊണ്ടാണ് ആരാധകർ തന്നെപ്പറ്റി ചിന്തിക്കാത്തത് എന്നും പറഞ്ഞത്. അതേ സമയം താൻ എവിടേക്കും പോയിട്ടില്ല എന്നും ഇവിടെത്തന്നെയുണ്ട് എന്നും നിവിൻ പോളി പറഞ്ഞു. സുരേഷ് ഗോപി മമ്മൂട്ടി തുടങ്ങിയ വലിയ തരങ്ങൾക്ക് പോലും ഇപ്പോൾ റോബിൻ രാധാകൃഷ്ണനെ അറിയാം. പല യുവ തരങ്ങൾക്കും റോബിൻ സുപരിചിതനായ വ്യക്തിയായി കഴിഞ്ഞു. റോബിൻ സിനിമാ മേഖലയിലേക്കും തന്റെ അരങ്ങേറ്റത്തിന് ആയി ഒരുങ്ങുകയാണ്. കാരത്തെ കേന്ദ്രകഥാപാത്രമായി ഒരു സിനിമ നേരത്തെതന്നെ അനൗൺസ് ചെയ്തിരുന്നു സിനിമയിൽ നായികയായി ബിഗ്ബോസിൽ മത്സരാർത്ഥിയും വിജയവുമായി ദിൽഷ ആയിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.