“ലോകത്തിലെ ഏറ്റവും മികച്ച നടൻ മോഹൻലാൽ” ; നിസ്സംശയം തുറന്നുപറഞ്ഞ് ജിസ് ജോയ്
മലയാളികളുടെ അഭിമാനമാണ് മോഹൻലാൽ. മഞ്ഞിൽവിരിഞ്ഞ പൂക്കൾ എന്ന ചിത്രത്തിലെ വില്ലനായി എത്തി, ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനായി മാറാൻ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മോഹൻലാലിന് സാധിച്ചിരുന്നു. വർഷങ്ങൾ നീണ്ട സിനിമാ ജീവിതത്തിൽ താരം നേടിയ അവാർഡുകൾക്ക് കണക്കുകളില്ല, അവയിൽ അഞ്ച് ദേശീയ ചലച്ചിത്ര അവാർഡുകൾ, ഒമ്പത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ, ഫിലിംഫെയർ അവാർഡുകൾ എന്നിവ ഉൾപ്പെടുന്നു. ഇപ്പോഴിതാ സംവിധായകൻ ജിസ് ജോയ് മോഹൻലാലിനെ പറഞ്ഞ വാക്കുകളാണ് ജനശ്രദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയ്ക്ക് നിരവധി മികച്ച […]
മൊത്തം 300 കോടി കഴിഞ്ഞ് കളക്ഷൻ.. കേരളത്തിൽ 50 കോടിയിലേക്ക്.. ; ഞെട്ടിച്ച് കാന്താരാ കളക്ഷൻ റിപ്പോർട്ട്
ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച് നായകനായി തകർത്താടിയ കന്നഡ ചലച്ചിത്രത്തിന്റെ മലയാളം പതിപ്പ് ഒക്ടോബർ 21നാണ് കേരളത്തിലുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്. പൃഥ്വിരാജ് സുകുമാരൻ വിതരണ കമ്പനിയാണ് കേരളത്തിലേക്ക് ഡബ്ബ് ചെയ്ത റിലീസിന് എത്തിച്ചത്. ഇന്ത്യ മുഴുവൻ ഈ സിനിമ ചർച്ചയായ സാഹചര്യത്തിലാണ് മലയാളത്തിലേക്കും കാന്താര മൊഴിമാറ്റം ചെയ്യപ്പെട്ടത് ആഗോളതരത്തിൽ 300 കോടിയിലധികം കളക്ഷൻ നേടി മുന്നേറുന്ന ഈ ചലച്ചിത്രം കേരള ബോക്സ് ഓഫീസ് 50 കോടി കടക്കുമോ എന്നാണ് ആരാധകർ നോക്കുന്നത് കാരണം അത്രയ്ക്ക് […]
“അഭിനയ ജീവിതത്തിൽ ഞാൻ ഇതുവരെ കൈകാര്യം ചെയ്യാത്ത റോൾ” : മേം ഹൂം മൂസ യെ കുറിച്ചു സുരേഷ് ഗോപി
സുരേഷ് ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ഹൂം മൂസയുടെ പ്രമോഷന്റെ ഭാഗമായി താരങ്ങളും അണിയറ പ്രവർത്തകരും തൃശ്ശൂർ മതിലകം സെന്റ് ജോസഫ് സ്കൂളിലെത്തി. ചിത്രത്തെ കുറിച്ച് സംസാരിച്ചും ചിത്രത്തിലെ പാട്ടുകൾ പാടിയുമൊക്കെ കുട്ടികളുടെ കൂടെ സമയം ചിലവഴിച്ച ടീം, 480 കുട്ടികൾക്കുള്ള ഫ്രീ ടിക്കറ്റും നൽകിയാണ് മടങ്ങിയത്. സുരേഷ് ഗോപിയുടെ 253-ാം ചിത്രമാണിത്. പോസ്റ്ററിൽ സുരേഷ് ഗോപിയ്‌ക്കൊപ്പം പൂനം ബജ്‌വ, ശ്രിന്ധ, സൈജു കുറുപ്പ്, ഹരീഷ് കണാരൻ എന്നിവരെയും കാണാം. വെള്ളിമൂങ്ങ എന്ന […]
ഇന്ത്യൻ സിനിമയിലെ ഏറ്റവും മികച്ച നടൻ തിലകൻ എന്ന മലയാളിയുടെ തിലകകുറി മാഞ്ഞിട്ട് 10 വർഷം
മലയാള സിനിമയുടെ അഭിമാനമായ മഹാനടൻ ശ്രീ തിലകൻ വിടവാങ്ങിയിട്ട് ഇന്നേക്ക് 10 വർഷം പൂർത്തിയാവുന്നു. മലയാള സിനിമയിൽ അദ്ദേഹം തനിക്കു കിട്ടിയ കഥാപാത്രങ്ങളിലൂടെ ജീവിക്കുകയായിരുന്നു . തന്റേതായ ശൈലിയിൽ പകരം വെയ്ക്കാൻ ഇല്ലാത്ത അഭിനയ മികവിലൂടെ അദ്ദേഹം തീർത്ത ഓരോ കഥാപാത്രങ്ങളും മലയാളികളുടെ ഉള്ളിൽ എന്നും ജീവിക്കും. മലയാളം കൂടാതെ മറ്റ് ദക്ഷിണേന്ത്യൻ ഭാഷകളിലും തിലകൻ അഭിനയിച്ചിട്ടുണ്ടു്. നാടക രംഗത്ത് പ്രതിഭ തെളിയിച്ച തിലകൻ 1979-ൽ ഉൾക്കടൽ എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ടെലിവിഷൻ സീരിയലുകളിലും […]
‘റോഷാക്ക്’വെളുത്ത മുറിയിലിരിക്കുന്ന മമ്മൂട്ടി!’വൈറ്റ് റൂം ടോര്‍ച്ചറി’ന്‍റേത്?
മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതല്‍ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിന്‍റെ രണ്ട് ദിവസം മുന്‍പെത്തിയ ട്രെയ്‍ലര്‍. ആഗോള മനുഷ്യാവകാശ സംഘടനകള്‍ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുള്ള ഒരു പീഡനമുറയാണ് വൈറ്റ് ടോര്‍ച്ചര്‍ എന്നും വൈറ്റ് റൂം ടോര്‍ച്ചര്‍ എന്നുമൊക്കെ അറിയപ്പെടുന്നത്.ദൃശ്യത്തിലെ ചുവരുകളും തറയും സീലിംഗും ഫര്‍ണിച്ചറുകളുമെല്ലാം വെളുത്ത നിറത്തിലാണ്. മമ്മൂട്ടി ഇരിക്കുന്ന കിടക്കയിലെ വിരിപ്പുകളും കഥാപാത്രത്തിന്‍റെ വസ്ത്രവുമെല്ലാം വെളുപ്പ് നിറത്തില്‍ തന്നെ. വെളുപ്പല്ലാതെ മറ്റൊരു നിറവും ആ ഫ്രെയ്മില്‍ ഇല്ല.ഈ ദൃശ്യത്തില്‍ […]
“ടിനി ടോം അങ്ങനെ പറഞ്ഞിട്ടില്ല.. അത് തലക്കെട്ട് എഴുതിയ എന്റെ അറിവില്ലായ്മയാണ്.. പഴശ്ശിരാജ മലയാളസിനിമയ്ക്ക് പേരും പുകഴും നേടികൊടുത്ത് സാമ്പത്തികപരമായി വിജയിച്ച സിനിമ” ; ടിനി ടോമിനോട് ക്ഷമാപണം നടത്തി യാഥാർത്ഥ്യം തുറന്നുപറഞ്ഞ് ഓൺലൈൻ പീപ്സ് ലേഖകൻ
കഴിഞ്ഞദിവസം ഓൺലൈൻ പീപ്സ് മീഡിയയിൽ ടിനി ടോം എന്ന നടന്റെ ചിത്രവും പത്തൊമ്പതാം നൂറ്റാണ്ട് സിനിമയുടെ വിശേഷങ്ങളുടെ ഭാഗമായി അദ്ദേഹം ഗോകുലം ഗോപാലനെന്ന നിർമ്മാതാവിനെ കുറിച്ച് നന്ദിയോടെ പറഞ്ഞ വാക്കുകളും ഉൾപ്പെടുത്തി ഷെയർ ചെയ്യപ്പെട്ട ഒരു വാർത്തയിൽ, ടിനി ടോം പറയാത്തതായ ആ ഒരു കാര്യം തലക്കെട്ടായി പരാമർശിച്ച് പോയത് അതെഴുതിയ എന്റെ അറിവില്ലായ്മ നിമിത്തമാണ്. അതും മമ്മൂട്ടി നായകനായ പഴശ്ശിരാജ സിനിമയെക്കുറിച്ച് എന്നോട് കുറേക്കാലങ്ങളായി മറ്റുള്ളവർ പറഞ്ഞ് അറിയാവുന്ന ഒരു തെറ്റിദ്ധാരണയുടെ പുറത്താണ് അങ്ങനെ സംഭവിച്ചുപോയത്. […]
“ലാലേട്ടനും രാജുവേട്ടനും ഒപ്പം ഇരുന്ന് കണ്ട ആ ഫൈറ്റ് സീൻ ആണ് ഏറെ പ്രിയപ്പെട്ടത്” ; ടൊവിനോ തോമസ്
റിലീസ് ചെയ്ത രണ്ടാഴ്ച പിന്നിട്ടിട്ട് തീയേറ്ററുകൾ വൻ വിജയമായി ഓടിക്കൊണ്ടിരിക്കുന്ന ചിത്രമാണ് തല്ലുമാല. ഓഗസ്റ്റ് 12ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ഇത് മൂന്നാം വാരത്തിലേക്ക് കടന്നിരിക്കുകയാണ്. പ്രദർശന വേളയിൽ 231 സ്ക്രീനുകളിലാണ് തല്ലുമാല എത്തിയത്. എങ്കിൽ മൂന്നാമത്തെ ആഴ്ച 164 സ്ക്രീനുകളിൽ പ്രദർശനം തുടർന്നുകൊണ്ടിരിക്കുകയാണ്. ഇത്രയും സ്ക്രീനുകൾ നിലനിർത്തി മൂന്നാം ആഴ്ചയിലേക്ക് കടന്ന മലയാള ചിത്രം അടുത്ത് പുറത്തിറങ്ങിയവയിൽ തല്ലുമാലയായിരിക്കും. പത്താം ദിനം 38 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം പതിനൊന്നാം ദിവസം രണ്ടു കോടി രൂപ […]
സിനിമയ്ക്ക് ഉള്ളിലെ സിനിമയുടെ പ്രശ്നങ്ങളുമായി അറ്റെൻഷൻ പ്ലീസ്; കാർത്തിക് സുബ്ബരാജിന്റെ ആദ്യ മലയാള നിർമ്മാണ ചിത്രത്തിന് മികച്ച പ്രതീക്ഷകൾ ; ടീസർ ട്രെൻഡിംഗിൽ
നവാഗതനായ ജിതിൻ ഐസക് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന അറ്റൻഷൻ പ്ലീസ് എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറക്കി. വിഷ്ണുഗോവിന്ദൻ, ആതിര കല്ലിങ്കൽ എന്നിവർ പ്രധാന കഥാപാത്രത്തിൽ എത്തുന്ന ചിത്രത്തിന് മികച്ച പ്രതികരണം ആണ് ഇപ്പൊ ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിൽ ആനന്ദ് മന്മഥൻ, ശ്രീജിത്ത്, ജോബിൻ ജിക്കി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കൽ അതിരുവിടുമ്പോൾ സംഭവിക്കുന്ന പ്രശ്നങ്ങളും അതിനെ തുടർന്നുണ്ടാകുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് ചിത്രത്തിൽ പ്രധാനമായും ചൂണ്ടിക്കാണിക്കപ്പെടുന്നത്. സിനിമയ്ക്കുള്ളിൽ നിലനിൽക്കുന്ന വിവേചനവും വേർതിരിവും […]
“സത്യത്തിൽ ഞാൻ തിരുവനന്തപുരം സ്ലാങ്ങിൽ സംസാരിക്കുന്ന ഒരാളാണ്, കാപ്പയിൽ സംസാരിക്കുന്നത് എന്റെ ഭാഷയിൽ”; പൃഥ്വിരാജ്
തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ പുതുതായി പണികഴിപ്പിച്ച കാൽനടമേൽ പാലം നാടിന് സമർപ്പിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മുഹമ്മദ് റിയാസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുഖ്യ അതിഥിയായി എത്തിയിരുന്നത് മലയാള സിനിമയുടെ തന്നെ മുഖമുദ്ര എന്ന് വിശേഷിപ്പിക്കുന്ന പ്രിയ നടൻ പൃഥ്വിരാജ് സുകുമാരനായിരുന്നു. ഉദ്ഘാടനത്തോടനുബന്ധിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകൾ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. വളരെ മികച്ച പ്രതികരണമായിരുന്നു താരത്തിന്റെ വാക്കുകൾക്ക് ലഭിച്ചത്. “ആദ്യമായാണ് തന്നെ ഒരു മേയർ രാജുവേട്ടാ എന്ന് വിളിച്ച് ഉദ്ഘാടനത്തെപ്പറ്റി സംസാരിക്കുന്നതെന്നും അതുകൊണ്ടുതന്നെ […]
“ജീവിതത്തിൽ ആദ്യമായാണ് ഒരു മേയർ‘രാജുവേട്ടാ’ എന്ന് വിളിച്ച് ഒരു പരിപാടിക്ക് ക്ഷണിക്കുന്നത്” : പൃഥ്വിരാജ് സുകുമാരൻ
വർഷങ്ങൾക്കുശേഷം തിരുവനന്തപുരം സ്വദേശിയായ പൃഥ്വിരാജിന്റെ ഒരു ചിത്രത്തിൻറെ ഷൂട്ടിംഗ് പത്മനാഭന്റെ മണ്ണിൽ നടക്കുമ്പോൾ തിരുവനന്തപുരം നഗരസഭയുടെ ചടങ്ങിന് ഇരട്ടി മധുരം നൽകുവാൻ പൃഥ്വിരാജും. നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ച കേരളത്തിലെ ഏറ്റവും വലിയ കാൽനടമേൽ പാലം നാടിനു സമർപ്പിച്ചപ്പോൾ ഉദ്ഘാടനത്തിനായി എത്തിയ പൃഥ്വിരാജിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് മേൽപ്പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചപ്പോൾ നടൻ പൃഥ്വിരാജ് സുകുമാരൻ പരിപാടിയിൽ മുഖ്യ അതിഥിയായി എത്തുകയും അഭിമാനം അനന്തപുരി സെൽഫി പോയിന്റിന്റെ […]