“അഭിനയ ജീവിതത്തിൽ ഞാൻ ഇതുവരെ കൈകാര്യം  ചെയ്യാത്ത റോൾ” : മേം  ​ഹൂം മൂസ യെ കുറിച്ചു സുരേഷ് ഗോപി
1 min read

“അഭിനയ ജീവിതത്തിൽ ഞാൻ ഇതുവരെ കൈകാര്യം ചെയ്യാത്ത റോൾ” : മേം ​ഹൂം മൂസ യെ കുറിച്ചു സുരേഷ് ഗോപി

സുരേഷ് ​ഗോപിയെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന മേ ​ഹൂം മൂസയുടെ പ്രമോഷന്റെ ഭാ​ഗമായി താരങ്ങളും അണിയറ പ്രവർത്തകരും തൃശ്ശൂർ മതിലകം സെന്റ് ജോസഫ് സ്കൂളിലെത്തി. ചിത്രത്തെ കുറിച്ച് സംസാരിച്ചും ചിത്രത്തിലെ പാട്ടുകൾ പാടിയുമൊക്കെ കുട്ടികളുടെ കൂടെ സമയം ചിലവഴിച്ച ടീം, 480 കുട്ടികൾക്കുള്ള ഫ്രീ ടിക്കറ്റും നൽകിയാണ് മടങ്ങിയത്. സുരേഷ് ​ഗോപിയുടെ 253-ാം ചിത്രമാണിത്. പോസ്റ്ററിൽ സുരേഷ്​ ​ഗോപിയ്‌ക്കൊപ്പം പൂനം ബജ്‌വ, ശ്രിന്ധ, സൈജു കുറുപ്പ്, ഹരീഷ് കണാരൻ എന്നിവരെയും കാണാം. വെള്ളിമൂങ്ങ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മേ ഹൂം മൂസ’വളരെ ഗൗരവമായ ഒരു പ്രമേയം തികഞ്ഞ ലാളിത്യത്തോടെ അവതരിപ്പിക്കുന്ന ചിത്രമാകും ‘മേ ഹൂം മൂസ’. നിരവധി പ്രത്യേകതകളുള്ള സിനിമയിൽ വ്യത്യസ്ത രൂപങ്ങളിലാണ് സുരേഷ് ​ഗോപി പ്രത്യക്ഷപ്പെടുക.

1998 മുതൽ 2019 വരെയുള്ള കാലഘട്ടമാണ് സിനിമയുടെ പശ്ചാത്തലം.​’​ദേശീയത വിളിച്ചോതുന്ന ചിത്രമാണ് മേ ​ഹൂം മൂസ’ സെപ്റ്റംബര്‍ 30ന് റിലീസ് ചെയ്യുന്ന മേം ഹും മൂസ പാപ്പനില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ നടനമാകും കാണാന്‍ സാധിക്കുക. ഒരുപാട് ദേശീയതയും കാര്യങ്ങളുമുള്ള ചിത്രമാണ്. കുറച്ചുകൂടി ഇന്നൊരു പക്ഷേ ഭാരതത്തിന്‍റെ അഖണ്ഡതക്ക് വിവിധ കോണുകളില്‍ ചോദ്യം ചിഹ്നമായുയരുന്ന ജല്‍പ്പനങ്ങള്‍ക്ക് അറുതി വരുത്താന്‍ മൂസക്ക് സാധിക്കുന്നതാണ്. അങ്ങനെയും ഒരു വിശ്വാസമുണ്ട്. ഒരു സിനിമ ചെയ്യുമ്പോള്‍, പ്രായം കൂടുമ്പോഴുള്ള ഉത്തരവാദിത്തം കലാ പ്രവര്‍ത്തനത്തില്‍ നിഴലിക്കും. എന്നാണ് സുരേഷ് ഗോപി ചിത്രത്തെ കുറിച്ച് പറഞ്ഞത്  .ചിത്രത്തിൽ മൂസ എന്ന മലപ്പുറംകാരന്റെ ജീവിതമാണ് പറയുന്നത്.

 

ഇന്ത്യന്‍ ആർമിയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന പാൻ ഇന്ത്യന്‍ സിനിമയായ ‘മേ ഹൂം മുസ’ സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യുന്നത്. മലപ്പുറത്ത്തുകാരൻ മൂസയുടെ ജീവിത കഥ പറയുന്ന ചിത്രം ജിബു ജേക്കബ് ആണ് സംവിധാനം ചെയ്യുന്നത്.ഇന്ത്യയുടെ അതിർത്തി പ്രദേശങ്ങളായ വാഗാ ബോർഡർ, കാർഗിൽ, പുഞ്ച്, ഗുൽമാർഗ്, എന്നിവിടങ്ങളിലും ഡൽഹി, ജയ്പ്പൂർ, പൊന്നാനി എന്നിവിടങ്ങളിലുമായിട്ടാണ് ചിത്രം ചിത്രീകരിച്ചത്.സൈജു കുറുപ്പ്, ഹരീഷ് കണാരൻ, ജോണി ആന്‍റണി, മേജർ രവി,മിഥുൻ രമേഷ്, ശരൺ, ശ്രിന്ദ, അശ്വിനി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു.. രൂപേഷ് റെയ്നിന്‍റേതാണ് തിരക്കഥ. ശ്രീജിത്താണ് ഛായാഗ്രാഹകൻ.