tovino thomas
ടൊവിനോ ഡബിൾ റോളിലാണെന്ന് സൂചന: ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഒഫീഷ്യൽ പോസ്റ്റർപുറത്ത്
ടൊവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി ഒൻപതിന് തിയേറ്ററുകളിലെത്തുകയാണ്. പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ പുറത്ത് വിട്ടിരിക്കുകയാണിപ്പോൾ. എസ്ഐ ആനന്ദ് നാരായണനായി ടൊവിനോ അഭിനയിക്കുന്ന ചിത്രം ഒട്ടേറെ ദുരൂഹമായ കഥാവഴികളിലൂടെ കടന്ന് പോകുന്നു. സിനിമയുടെ ഔദ്യോഗിക പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഇപ്പോൾ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ ലുക്കാണ് പോസ്റ്ററിലുള്ളത്. പോലീസ് തൊപ്പി വെച്ചും അല്ലാതേയും രണ്ട് രീതിയിൽ താരത്തെ പോസ്റ്ററിൽ കാണിച്ചിട്ടുണ്ട്. ഡബിൾ […]
”2018 മലയാളത്തിലെ ഒരു പ്രത്യേക ഗ്യാങ്ങിന്റെ ചിത്രമായിരുന്നുവെങ്കിൽ ഓസ്കാർ വാങ്ങുമായിരുന്നു”; ജൂഡ് ആന്തണി ജോസഫ്
ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കേട്ടത്. എന്നാൽ ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടംനേടാൻ കഴിഞ്ഞില്ല. ഇപ്പോൾ 2018ന്റെ ഓസ്കർ അന്തിമ ചുരുക്കപ്പട്ടികയിൽ കേറാത്തതിനെക്കുറിച്ച് ജൂഡ് ആന്തണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്. മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിൻറെ ചിത്രമായിരുന്നു 2018 എങ്കിൽ ഓസ്കർ നേടുമായിരുന്നു എന്നാണ് ജൂഡ് ആന്തണി പറയുന്നത്. ഒന്നുമല്ലാത്ത സിനിമകൾ പോലും വലുതായി കാണിക്കാൻ ആ […]
2023ൽ ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് മോഹൻലാൽ; കളക്ഷനിലെ സർവ്വകാല റക്കോർഡ് സ്വന്തമാക്കിയത് ഈ താരങ്ങൾ
മോഹൻലാൽ ചിത്രങ്ങൾക്ക് തിയേറ്ററുകളലിൽ ലഭിക്കുന്ന സ്വീകാര്യത മറ്റ് താരങ്ങളുടെ സിനിമകൾക്ക് ലഭിക്കുന്നത് താരതമ്യേന കുറവാണ്. എക്കാലത്തേയും കളക്ഷൻ റക്കോർഡിൽ മുൻപന്തിയിൽ നിൽക്കുന്ന താരമാണദ്ദേഹം. എന്നാൽ 2023ൽ ഇക്കാര്യത്തിൽ ചെറിയ മാറ്റം വന്നിരിക്കുകയാണ്. മോഹൻലാലിനെ മറികടന്ന് യുവ താരങ്ങളുടെ ചിത്രമായ 2018 ആ സ്ഥാനത്തേയ്‍ക്ക് എത്തി. മോഹൻലാൽ 2016ലായിരുന്നു ആഗോള കളക്ഷനിൽ തന്നെ ആ റെക്കോർഡിട്ടത്. മലയാളത്തിൽ നിന്നുള്ള ആദ്യ 100 കോടി ക്ലബായി പുലിമുരുകൻ മാറി. മോഹൻലാൽ നായകനായ പുലിമുരുകൻ 89.40 കോടി രൂപ കേരളത്തിൽ നിന്ന് […]
ശ്രീദേവി മർഡർ കേസിന് പിന്നാലെ ആനന്ദ് നാരായണനും സംഘവും: ‘അന്വേഷിപ്പിൻ കണ്ടെത്തും’ ഫെബ്രുവരി 9ന് തിയേറ്ററുകളിൽ
ശ്രീദേവി കൊലപാതക കേസ് അന്വേഷിക്കാൻ എസ്ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നു. ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ടൊവിനോ തോമസ് ചിത്രം ഫെബ്രുവരി 9ന് തിയേറ്ററുകളിലെത്തും. സിനിമയുടേതായി പുറത്തിറങ്ങിയ റിലീസ് അനൗൺസ്‍മെൻറ് പോസ്റ്റർ ഏറെ ശ്രദ്ധ നേടുകയാണ്. ടൊവിനോയ്ക്ക് പുറമെ വിനീത് തട്ടിൽ, പ്രമോദ് വെളിയനാട്, രാഹുൽ രാജഗോപാൽ എന്നിവരാണ് പോസ്റ്ററിലുള്ളത്. തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയനായ സംഗീത സംവിധായകൻ സന്തോഷ് നാരായണൻ സംഗീത സംവിധാനവും പശ്ചാത്തല സംഗീതവും ഉൾപ്പടെ ഒരു മലയാള സിനിമയുടെ സംഗീതം പൂർണ്ണമായും നിർവഹിക്കുന്ന ആദ്യ […]
പതിവ് തെറ്റിച്ച പട്ടിക, മലയാളികളുടെ ഇഷ്ടതാരം ഇത്തവണ ഇദ്ദേഹമാണ്; ഏറ്റവും ഇനപ്രീതിയുള്ള നടൻമാരുടെ ലിസ്റ്റ് പുറത്ത്
പ്രേക്ഷകരുടെ ഇഷ്ടം നേടുന്നത് താരങ്ങളുടെ സിനിമയും കഥാപാത്രങ്ങളുമാണ്. എന്നിരുന്നാലും ദീർഘകാലമായി സിനിമയിൽ തുടരുന്ന താരങ്ങളുടെ സ്റ്റാർ വാല്യുവും ഒരു വലിയ ഘടകമാണ്. അതുകൊണ്ട് തന്നെ മലയാളത്തിൽ മോഹൻലാലിനെയും മമ്മൂട്ടിയെയും കവച്ച് വെച്ചൊരു സ്ഥാനം നേടുന്നത് അക്ഷരാർത്ഥത്തിൽ അസാധ്യമാണ്. അതുകൊണ്ട് തന്നെ ആദ്യ പേരുകളിൽ ഇവരിൽ ആര് മുന്നിൽ എന്ന് മാത്രം ആലോചിച്ചാൽ മതി. അതുകൊണ്ട് മലയാളത്തിലെ ഏറ്റവും ജനപ്രിയരായ നായക നടന്മാരുടെ പട്ടിക പുറത്ത് വന്നപ്പോൾ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും മോഹൻലാലും മമ്മൂട്ടിയും ലീഡ് […]
ടൊവിനോ തോമസ് ചിത്രം ‘നടികര്‍ തിലകത്തിന്’ വന്‍ നേട്ടം.!
മിന്നല്‍ മുരളി, തല്ലുമാല, അജയൻ്റെ രണ്ടാം മോഷണം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസ് നായകനാകുന്ന ചിത്രമാണ് ‘നടികര്‍ തിലകം’. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ജൂലൈയിൽ ആയിരുന്നു ആരംഭമായത്.ഡ്രൈവിംഗ് ലൈസന്‍സ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രം അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് നിര്‍മിക്കുന്നത്. പുഷ്പ – ദ റൈസ് പാര്‍ട്ട് 1 ഉള്‍പ്പെടെ ഒട്ടേറെ ജനപ്രിയ ചിത്രങ്ങള്‍ നിര്‍മിച്ച മൈത്രി […]
‘2018’ ഓസ്‌കറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രി
പ്രളയത്തില്‍ നിന്നും കേരളം നീന്തിക്കയറിയ കഥ പറഞ്ഞ സിനിമയാണ് 2018. ടൊവിനോ തോമസ് നായകനായ ചിത്രം മലയാളത്തിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫ് ആണ് സിനിമയുടെ സംവിധാനം. ചിത്രം ബോക്സ് ഓഫീസില്‍ നിന്ന് 200 കോടി നേടിയിരുന്നു. കേരളീയര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത ‘2018’ എന്ന വര്‍ഷവും ആ വര്‍ഷത്തില്‍ നമ്മളെ തേടിയെത്തിയ പ്രളയമെന്ന മഹാമാരിയും പ്രേക്ഷകര്‍ക്ക് മുന്നില്‍ ഒരു നേര്‍ക്കാഴ്ചയെന്നോണം അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ മലയാളികളുടെ മനോധൈര്യത്തിന്റെയും ആത്മവിശ്വാസത്തിന്റെയും ഒത്തൊരുമയുടെയും കഥയാണ് […]
ഏഷ്യയിലെ മികച്ച നടന്‍; പുരസ്‍കാര നേട്ടത്തില്‍ ടൊവിനോ…!
മലയാളത്തിലെ യുവനായകന്മാരിൽ പ്രധാനിയാണ് ടൊവിനോ തോമസ്. അവസരങ്ങൾക്കായി അലഞ്ഞു നടന്നൊരു ഭൂതകാലമുണ്ട് ടൊവിനോയ്ക്ക്. അവിടെ നിന്നുമാണ് ഇന്ന് കാണുന്ന മലയാളത്തിലെ തിരക്കുള്ള താരമൂല്യമുള്ള നായക നടനായി ടൊവിനോ തോമസ് മാറിയത്. യുവാക്കൾക്കും കുടുംബ പ്രേക്ഷകർക്കും ഒരുപോലെ പ്രിയങ്കരനാണ് താരം. സിനിമ സ്വപ്നങ്ങളുമായി പലർക്കും മികച്ച ഒരു റോൾ മോഡലുമാണ് താരം. 2012ൽ പ്രഭുവിന്റെ മക്കൾ എന്ന ചിത്രത്തിലൂടെയാണ് ടൊവിനോയുടെ അരങ്ങേറ്റം. എന്നാൽ എബിസിഡിയിലെ വില്ലൻ വേഷമാണ് ശ്രദ്ധ നേടി കൊടുക്കുന്നത്. പിന്നീട് എന്ന് നിന്റെ മൊയ്തീൻ എന്ന […]
പാന്‍ ഇന്ത്യന്‍ നായകനായി ടൊവിനോ തോമസ് ; എആര്‍എം പുതിയ അപ്‌ഡേറ്റ് പുറത്ത്
ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ ചിത്രമാണ് അജയന്റെ രണ്ടാം മോഷണം. ത്രീ.ഡിയിലാണ് ചിത്രം റിലീസ് ചെയ്യുക. മലയാളം, തമിഴ്, തെലുംഗ്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ ലോകവ്യാപകമായാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്. മൂന്ന് കാലഘട്ടങ്ങളിലൂടെ കഥ പറയുന്ന സിനിമയില്‍ മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നീ കഥാപാത്രങ്ങളെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും ‘അജയന്റെ രണ്ടാം മോഷണം’. […]
‘അജയന്റെ രണ്ടാം മോഷണം’ ലൊക്കേഷനില്‍ തീപ്പിടിത്തം; ലക്ഷങ്ങളുടെ നഷ്ടമെന്ന് റിപ്പോര്‍ട്ട്
ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘അജയന്റെ രണ്ടാം മോഷണം’. ആദ്യമായി ടൊവിനോ ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്ന ചിത്രമാണിത്. മൂന്ന് കാലഘട്ടങ്ങളിലെ മൂന്ന് വ്യത്യസ്ത കഥാപാത്രങ്ങളായാണ് ടൊവിനോ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുക. മണിയന്‍, അജയന്‍, കുഞ്ഞിക്കേളു എന്നിങ്ങനെയാണ് കഥാപാത്രങ്ങളുടെ പേരുകള്‍. 1900, 1950, 1990 കാലഘട്ടങ്ങളിലൂടെ കടന്നുപോകുന്ന ഈ ചിത്രം കളരിക്ക് പ്രാധാന്യമുള്ള സിനിമയായിരിക്കും. ഇപ്പോഴിതാ, ഈ സിനിമയുടെ ഷൂട്ടിംഗ് അവസാനിക്കാന്‍ വെറും പത്ത് ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ചിത്രത്തിന്റെ ലൊക്കേഷനില്‍ […]