”2018 മലയാളത്തിലെ ഒരു പ്രത്യേക ​ഗ്യാങ്ങിന്റെ ചിത്രമായിരുന്നുവെങ്കിൽ ഓസ്കാർ വാങ്ങുമായിരുന്നു”; ജൂഡ് ആന്തണി ജോസഫ്
1 min read

”2018 മലയാളത്തിലെ ഒരു പ്രത്യേക ​ഗ്യാങ്ങിന്റെ ചിത്രമായിരുന്നുവെങ്കിൽ ഓസ്കാർ വാങ്ങുമായിരുന്നു”; ജൂഡ് ആന്തണി ജോസഫ്

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന ചിത്രം ഓസ്കർ എൻട്രിയായി തെരഞ്ഞെടുക്കപ്പെട്ട വാർത്ത മലയാളികൾ ഏറെ സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കേട്ടത്. എന്നാൽ ചിത്രത്തിന് അന്തിമ ചുരുക്കപ്പട്ടികയിൽ ഇടംനേടാൻ കഴിഞ്ഞില്ല. ഇപ്പോൾ 2018ന്റെ ഓസ്കർ അന്തിമ ചുരുക്കപ്പട്ടികയിൽ കേറാത്തതിനെക്കുറിച്ച് ജൂഡ് ആന്തണി പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുകയാണ്.

മലയാള സിനിമ രംഗത്തെ ഒരു പ്രത്യേക ഗ്യാംങ്ങിൻറെ ചിത്രമായിരുന്നു 2018 എങ്കിൽ ഓസ്കർ നേടുമായിരുന്നു എന്നാണ് ജൂഡ് ആന്തണി പറയുന്നത്. ഒന്നുമല്ലാത്ത സിനിമകൾ പോലും വലുതായി കാണിക്കാൻ ആ ​ഗ്യാങ്ങിന് സാധിക്കുമെന്നും താരം കൂട്ടിച്ചേർത്തു. ചാനലിൻറെ സംവാദ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ജൂഡ്. 2018 ൻറെ വ്യാജ പ്രിൻറ് ഇറങ്ങിയത് വിദേശത്ത് അയച്ച പതിപ്പിൽ നിന്നാണ് എന്നാണ് ജ്യൂഡ് പറയുന്നത്.

വിദേശത്തേക്ക് അയച്ച പതിപ്പിൽ മൂന്ന് ഷട്ടറും തുറക്കുന്നതായി കാണിച്ചിട്ടുണ്ട്. അതിൽ നിന്നാണ് വ്യാജ പ്രിന്റ് ഇറങ്ങിയത് എങ്ങനെയെന്ന് മനസിലായതെന്നും കൂട്ടിച്ചേർത്തു. എന്നാൽ അതിന് പിന്നിൽ ആരാണെന്നത് കണ്ടെത്താൻ‌ ശ്രമിക്കാത്തത് വിഷമം ഉണ്ടാക്കി. നമ്മുടെ ഒരു സ്വന്തം വസ്തു ഒരാൾ‌ മോഷ്ടിക്കുന്നത് തടയാൻ ശ്രമിക്കേണ്ടതുണ്ടെന്നും ജൂഡ് പറഞ്ഞു.

കേരളത്തെ മുക്കിയ മഹാപ്രളയത്തെ ആസ്പദമാക്കിയാണ് ജൂഡ് 2018 ഒരുക്കിയത്. ടൊവിനൊ തോമസ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ, അപർണ ബാലമുരളി. ഇന്ദ്രൻസ് തുടങ്ങിയവരാണ് പ്രധാന വേഷത്തിലെത്തിയത്. ബോക്സ് ഓഫിസിലും ചിത്രം വൻ വിജയമായി മാറി. 200 കോടിയിൽ അധികമായിരുന്നു ചിത്രത്തിന്റെ കളക്ഷൻ.