24 Dec, 2024
1 min read

മോഹൻലാൽ മികച്ച നടൻ, നടി മീര ജാസ്മിൻ, ടിനു പാപ്പച്ചൻ മികച്ച സംവിധായകൻ; കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു

അഞ്ചാമത് കലാഭവൻ മണി മെമ്മോറിയൽ അവാർഡ് പ്രഖ്യാപിച്ചു. മികച്ച നടിയും നടനും മോഹൻലാലിനും മീര ജാസ്മിനുമാണ്. മികച്ച സംവിധായകനുള്ള പ്രത്യേക പുരസ്കാരത്തിന് ടിനു പാപ്പച്ചൻ അർഹനായി. 2023ലെ മികച്ച സിനിമ മമ്മൂട്ടിച്ചിത്രം കാതൽ ആണ്. നടൻ കലാഭവൻ മണിയുടെ ഓർമയ്ക്കായി രൂപവത്കരിച്ച കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ മണിയുടെ 53-ാം ജന്മദിനമായ ജനുവരി ഒന്നിനാണ് പ്രഖ്യാപിച്ചത്. 2023 ഡിസംബറിൽ പുറത്തിറങ്ങിയ ‘നേര്’ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് മോഹൻലാലിനെ മികച്ച നടനായി തിരഞ്ഞെടുത്തത്. ‘ക്വീൻ […]

1 min read

”ചാവേർ-മൈൻസ്ട്രീം സിനിമയും ആർട്ട് ഹൗസും ഇഴ ചേരുന്ന കയ്യടക്കം”; സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായി ചാവേർ റിവ്യൂ

തിയേറ്ററിൽ റിലീസ് ചെയ്ത് സിനിമ തീരും മുൻപേ നെ​ഗറ്റീവ് പ്രചരണങ്ങളാൽ വീർപ്പുമുട്ടിയ സിനിമയാണ് ചാവേർ. പക്ഷേ ശക്തമായ കണ്ടന്റും അസാധ്യ മേക്കിങ്ങും കാരണം ഒരു വിധം പിടിച്ച് നിൽക്കാനായി. നടനും എഴുത്തുകാരനുമായ ജോയ് മാത്യുവിന്റെ തിരക്കഥയിൽ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേറിൽ കുഞ്ചാക്കോ ബോബനായിരുന്നു പ്രധാവവേഷത്തിലെത്തിയത്. അർജുൻ അശോകൻ, സം​ഗീത, മനോജ് കെ യു, ആന്റണി വർ​ഗീസ്, ദീപക് പറമ്പോൽ, സജിൻ ​ഗോപു തുടങ്ങിയവരായിരുന്നു ചാവേറിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഉത്തരമലബാറിലെ കൊലപാതക രാഷ്ട്രീയം വളരെ […]

1 min read

കുഞ്ചാക്കോ ബോബന്‍ ചിത്രം ചാവേര്‍ ഒടിടി സംപ്രേക്ഷണം ആരംഭിച്ചു

കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രമായിരുന്നു ചാവേര്‍. ടിനു പാപ്പച്ചന്‍ ഒരുക്കിയ ചിത്രം തിയേറ്റര്‍ റിലീസിന് പിന്നാലെ സമൂഹമാധ്യമങ്ങളിലടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. രാഷ്ട്രീയ സംഘര്‍ഷങ്ങളും മനുഷ്യരുടെ അതിജീവനവും ചടുലമായ രംഗങ്ങളും മികച്ച സംഗീതവുമൊക്കെയായി പ്രേക്ഷകന് പുതിയൊരു സിനിമാനുഭവം സമ്മാനിച്ച ചിത്രമായിരുന്നു ചാവേര്‍ ജോയ് മാത്യുവാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അരുണ്‍ നാരായണന്‍ പ്രൊഡക്ഷന്‍സിന്റെയും കാവ്യ ഫിലിംസിന്റെയും ബാനറില്‍ അരുണ്‍ […]

1 min read

നെഗറ്റീവ് റിവ്യൂസിനെ കാറ്റിൽ പറത്തി ‘ചാവേർ’ ….! തിയേറ്ററിൽ തിരക്കുറുന്നു

ആക്ഷന് പ്രാധാന്യം നൽകി ഒരുക്കിയ സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം തുടങ്ങിയ മുൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഇമോഷണൽ ത്രില്ലറുമായാണ് ഇത്തവണ ടിനു പാപ്പച്ചൻ പ്രേക്ഷകരിലേക്ക് ചാവേർ സിനിമ എത്തിച്ചിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ്റെ ഇതേവരെ കണ്ടിട്ടില്ലാത്ത ഗെറ്റപ്പും അർജുൻ അശോകൻ, ആൻ്റണി വർഗീസ് എന്നിവരുടെ പ്രകടനങ്ങൾ കൊണ്ടും ചിത്രം കൈയ്യടി നേടുകയാണ്. ഒരു രാഷ്ട്രീയ കൊലപാതകവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന അതിജീവനത്തിൻ്റെ നിരവധി രംഗങ്ങളുമാണ് ചിത്രത്തിൻ്റെ കഥാതന്തു. പ്രേക്ഷകർക്കിടയിലെ ചർച്ചാ വിഷയം ചാവേറാണ്. സിനിമയുടെ റിലീസിന് ശേഷം സോഷ്യൽ […]

1 min read

രണ്ട് വാചകത്തില്‍ ‘ചാവേര്‍’ റിവ്യൂവുമായി ലിജോ ജോസ് പെല്ലിശ്ശേരി

മലയാളത്തിലെ യുവനിര സംവിധായകരില്‍ തനതായ ശൈലി കൊണ്ട് ശ്രദ്ധ നേടിയ ആളാണ് ടിനു പാപ്പച്ചന്‍. സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജഗജാന്തരം എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടിനു സംവിധാനം ചെയ്ത ചിത്രം ഇപ്പോള്‍ തിയറ്ററുകളിലുണ്ട്. കുഞ്ചാക്കോ ബോബന്‍ നായകനായ ചാവേര്‍ ആണ് ആ ചിത്രം. ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോയ് മാത്യുവാണ്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായാണ് സിനിമ ഒരുക്കിയിരിക്കുന്നത്. ഒട്ടേറെ നിഗൂഢതകളും ഉദ്വേഗജനകമായ കഥാമുഹൂര്‍ത്തങ്ങളും ത്രില്ലും സസ്‌പെന്‍സുമൊക്കെ നിറച്ചുകൊണ്ടെത്തുന്ന ചിത്രം കാവ്യ ഫിലിം […]

1 min read

” ചാവേർ കാണണം എന്ന് തീരുമാനിക്കാനുള്ള കാരണം, ഈ പടം കാണരുത് എന്ന അടിച്ചമർത്തലാണ് ” : ഹരീഷ് പേരടി

ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചാവേർ ഒക്ടോബർ 5 ന് ആയിരുന്നു തിയേറ്ററിൽ റിലീസ് ചെയ്തത്. ഏറെ പ്രതീക്ഷയോടെ തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് സമ്മിശ്ര പ്രതികണമായിരുന്നു ലഭിച്ചത്. എന്നാൽ നലൊരു ചിത്രത്തെ മന:പൂർവ്വം ഡീഗ്രേഡ് ചെയ്യുകയാണ് ഒരുകൂട്ടം ആളുകൾ . കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ രക്തരൂക്ഷിതമായ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ പശ്ചാത്തലം. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ നടി സംഗീതയും വേറിട്ടൊരു ഗെറ്റപ്പില്‍ സിനിമയില്‍ എത്തിയിരുന്നു. കഴിഞ്ഞ ദിവസം […]

1 min read

‘മോശം റിവ്യൂകൾ ഇരിക്കുന്ന കൊമ്പ് മുറിക്കുന്നതിന് തുല്യം’: ‘ചാവേർ’ നിർമാതാവ് പറയുന്നു

ടിനു പാപ്പച്ചൻ കുഞ്ചാക്കോ ബോബൻ ടീമിൻറെ ചാവേർ ഒക്ടോബർ അഞ്ചിനാണ് തീയ്യേറ്ററുകളിൽ എത്തിയത്. മികച്ച പ്രതീക്ഷകളോടെയാണ് ചിത്രം എത്തിയത്. അരുൺ വി നാരായണൻ നിർമ്മിച്ച ചിത്രത്തിൻറ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് ജസ്റ്റിൻ വർഗ്ഗീസാണ്.കുഞ്ചാക്കോ ബോബനും അർജുൻ അശോകനും ആന്‍റണി വ‍ർഗ്ഗീസും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന സിനിമയിൽ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളും വന്യമായ മനസ്സുള്ള ചില മനുഷ്യരും അവരുടെ ജീവിത വഴികളിലെ ചോര ചിന്തുന്ന സംഭവങ്ങളുമൊക്കെയാണ് പ്രമേയമാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിനെ ഡീഗ്രേഡ് ചെയ്യുന്ന സംഭവത്തിൽ പ്രതികരിച്ചിരിക്കുകയാണ് നിർമ്മാതാവ്. ഒരു ഹോട്ടലില്‍ ബിരിയാണി കഴിച്ചിട്ട് […]

1 min read

ചാവേർ തീയറ്ററുകളില്‍: ആദ്യ ഗാനം ‘പൊലിക പൊലിക’ പുറത്തിറങ്ങി

കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ‘ചാവേര്‍’ ഒക്ടോബര്‍ അഞ്ചിന് തിയേറ്ററുകളില്‍ എത്താനൊരുങ്ങുകയാണ്. കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രത്തില്‍ ശ്രദ്ധേയ വേഷത്തില്‍ നടി സംഗീതയുമെത്തുന്നുണ്ട്. ‘ചിന്താവിഷ്ടയായ ശ്യാമള’യിലൂടെ ശ്രദ്ധ നേടിയ താരം ഒരിടവേളയ്ക്ക് ശേഷമാണ് സിനിമാലോകത്തേക്ക് തിരിച്ചെത്തുന്നത്. ഒരു പൊളിറ്റിക്കല്‍ ട്രാവല്‍ ത്രില്ലറായി എത്തുന്ന സിനിമയുടെ ആകാംക്ഷ ജനിപ്പിക്കുന്ന ട്രെയിലറും വളരെ വൈറലായിരുന്നു.   ഇപ്പോഴിതാ സിനിമയുടെ റിലീസിന് മുന്നോടിയായി സിനിമയിലേതായ ആദ്യ ഗാനം […]

1 min read

‘എത്രയും പെട്ടെന്ന് കൊച്ചിയിലെത്തണം’; വന്ദേഭാരതില്‍ യാത്ര ചെയ്ത് ചാക്കോച്ചന്‍ 

ഇന്ത്യയൊട്ടാകെ തീവണ്ടി യാത്രയില്‍ പുതിയൊരു യാത്രാസുഖം സമ്മാനിച്ച് എത്തിയ ട്രെയിനാണ് വന്ദേഭാരത്. കേരളത്തില്‍ തരംഗം തീര്‍ത്ത് മുന്നേറുകയാണ് വന്ദേഭാരത്. കഴിഞ്ഞ അഴ്ച മുതല്‍ രണ്ടാമത്തെ വന്ദേഭാരതും ഓടിതുടങ്ങി. നിരവധി പേരാണ് യാത്രയ്ക്കായി വന്ദേഭാരതിനെ ആശ്രയിക്കുന്നത്. ഇതില്‍ സിനിമ-സാംസ്‌കാരിക മേഖലയിലുള്ളവരും ഉണ്ട്. ഈ അവസരത്തില്‍ മലയാളികളുടെ പ്രിയ നായകന്‍ കുഞ്ചാക്കോ ബോബന്‍ വന്ദേഭാരതില്‍ യാത്ര ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. കണ്ണൂര്‍ നിന്നും കൊച്ചിയിലേക്കാണ് താരം വന്ദേഭാരതില്‍ യാത്ര ചെയ്തത്. കണ്ണൂരില്‍ നടന്ന ഗസറ്റഡ് ഓഫീസര്‍മാരുടെ കലോത്സവത്തിലും […]

1 min read

‘താനേതെങ്കിലും കേസിലെ പ്രതിയാണോ?’ : വേറിട്ട വീഡിയോയുമായി ചാവേർ ടീം

ടിനു പാപ്പച്ചന്റെ സംവിധാനത്തിൽ കുഞ്ചാക്കോ ബോബൻ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന ചിത്രം ചാവേർ ഈ മാസം ഒക്ടോബർ അഞ്ചിന് തിയറ്ററുകളിലെത്തും. ഒരു ആക്ഷൻ പൊളിറ്റിക്കൽ ഡ്രാമയായ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് നടനും സംവിധായകനുമായ ജോയ് മാത്യുവാണ്. മനുഷ്യ വികാരങ്ങളെ തൊടുന്ന ഒരു സിനിമയായിരിക്കും ചാവേർ എന്നാണ് നടൻ കു‍ഞ്ചാക്കോ ബോബൻ ഒരു അഭിമുഖത്തിൽ പറഞ്ഞത്. സിനിമയുടേതായിറങ്ങിയ ട്രെയിലർ ഇതിനകം 4.3 മില്യണിലേറെ കാഴ്ചക്കാരെ സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ പിരിച്ചുവെച്ച മീശയും കട്ടത്താടിയുമൊക്കെയായി കട്ടക്കലിപ്പിൽ ഇരിക്കുന്ന അശോകനെ […]