24 Jan, 2025
1 min read

രാജമൗലി അല്ല, ലിജോ ജോസ് പെല്ലിശ്ശേരിയാണ്, കണ്ടറിയണം ; ‘മലൈക്കോട്ടൈ വാലിബൻ’ ജനുവരി 25ന്

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മമ്മൂട്ടിയെ നായകനാക്കി നൻപകൽ നേരത്ത് മയക്കം എന്ന ചിത്രത്തിന് ശേഷം ലിജോ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഈ മോഹൻലാൽ ചിത്രം. രണ്ട് ലെജൻ്റ്സ് ഒന്നിക്കുന്നുവെന്നത് തന്നെയാണ് ആ ആകാംഷയ്ക്കുള്ള കാരണവും. പ്രഖ്യാപനം മുതൽ ഓരോ അപ്‌ഡേറ്റും പ്രേക്ഷകർ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. കാലഘട്ടങ്ങളോ ദേശ വ്യത്യാസങ്ങളോ ഇല്ലാതെ ലിജോ […]

1 min read

മോഹൻലാലിന്റെ നായികയായി ബോളിവുഡിലെ ഏറ്റവും മികച്ച നടി രാധിക അപ്തെ

മോഹൻലാലിനെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കുന്ന പുതിയ ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത് ഒക്ടോബർ 25 – നായിരുന്നു. മോഹൻലാലിന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മോഹൻലാൽ – ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ചുറി ഫിലിംസ് എന്നിവയുടെ ബാനറിൽ ഷിബു ബേബി ജോൺ ആണ് ചിത്രം നിർമ്മിക്കുന്നത്. ജോൺ ആൻഡ് മേരി ക്രിയേറ്റീവിന്റെ ആദ്യത്തെ […]

1 min read

‘ലോകസിനിമയിൽ ഈ ഒരു ഭാവത്തെ ഇത്ര മനോഹരമായി വേറെ ആര് ചെയ്യും?’ ; മോഹൻലാൽ ആരാധകൻ എഴുതുന്നു

മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ വന്നു മലയാളക്കരയിൽ പുതിയ വസന്തം തീർത്ത താരരാജാവാണ് മോഹൻലാൽ. എത്രയോ കഥാപാത്രങ്ങളാണ് അദ്ദേഹം മലയാളി പ്രേക്ഷകർക്ക് കഴിഞ്ഞ 40 വർഷ കാലയളവിൽ സമ്മാനിച്ചത്. ഇന്നും പൂർവാധികം ആത്മാർത്ഥതയോടെ മോഹൻലാൽ തന്റെ കലാമണ്ഡലത്തിൽ സജീവമായി നിലകൊള്ളുന്നു. കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള സിനിമാ നടൻ ആരാണ്? എന്ന ചോദ്യത്തിന് ഓരോ മലയാളിയും നിസ്സംശയം പറയുന്ന പേരാണ് മോഹൻലാൽ. നമ്മുടെ സ്വന്തം ലാലേട്ടൻ. പ്രേക്ഷകർക്ക് ഇത്രയും കൂടുതൽ ഇഷ്ടം ഒരു നടനോട് തോന്നാൻ കാരണം എന്തൊക്കെ […]

1 min read

“മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് എന്റെ ആഗ്രഹം”… സംവിധായകൻ വൈശാഖ് പറയുന്നു

‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ നാളെയാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ചിത്രം തിയറ്ററുകളിൽ എത്തുന്നതിനു മുൻപ് തന്നെ ചർച്ചയായിട്ടുണ്ട്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ സംവിധായകൻ വൈശാഖ് ചിത്രത്തെ കുറിച്ച് പറയുകയാണ് പോപ്പർ സ്റ്റോപ്പ് മലയാളത്തിന് നൽകിയ അഭിമുഖത്തിലൂടെ. ഈ ചിത്രത്തെക്കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് ആഗ്രഹം എന്ന് വൈശാഖ് പറയുന്നു. ” മോൺസ്റ്ററിനെ കുറിച്ച് ആരും ഒന്നും പറയാൻ പാടില്ല എന്നാണ് […]

1 min read

“ഇതിലെ തിരക്കഥ തന്നെയാണ് നായകൻ, ഇതിലെ തിരക്കഥ തന്നെയാണ് വില്ലൻ”… മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ

‘പുലിമുരുകൻ’ എന്ന ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ‘മോൺസ്റ്റർ’ ഒക്ടോബർ 21 – നാണ് തീയറ്ററുകളിൽ എത്തുന്നത്. ഉദയ കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കുന്നത്. ഇപ്പോഴിതാ മോൺസ്റ്ററിന്റെ വിശേഷങ്ങളുമായി മോഹൻലാൽ എത്തിയിരിക്കുകയാണ്. മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ തരംഗമായി കൊണ്ടിരിക്കുന്നത്. മോൺസ്റ്റർ ഒരു പ്രത്യേകതയുള്ള സിനിമയാക്കാനുള്ള കാരണങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മോഹൻലാൽ. “എന്നെ സംബന്ധിച്ചിടത്തോളം അല്ലെങ്കിൽ ഒരു ആക്ടർ എന്നുള്ള രീതിയിൽ ഒരുപാട് സവിശേഷതകൾ ഉള്ള ഒരു […]

1 min read

കാത്തിരിപ്പിനൊടുവിൽ ആക്ഷനും സസ്പെൻസും നിറഞ്ഞ മാസ്സ് ചിത്രം ഇനി തിയേറ്ററുകളിലേക്ക്; മോഹൻലാലിന്റെ മോൺസ്റ്റർ ഒക്ടോബർ 21 – ന് റിലീസ് ചെയ്യും

‘പുലിമുരുകൻ’ എന്ന വമ്പൻ ചിത്രത്തിനു ശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥ ഒരുക്കിയ ഉദകൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ഈ വർഷം ഫെബ്രുവരി റിലീസിനെത്തിയ ‘ആറാട്ട്’ എന്ന ചിത്രത്തിനുശേഷം തിയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രം കൂടിയാണിത്. ലക്കിങ് എന്ന കഥാപാത്രമായാണ് മോൺസ്റ്ററിൽ മോഹൻലാൽ എത്തുന്നത്. മോഹൻലാലിന്റെ മറ്റ് കഥാപാത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു പഞ്ചാബി ഗെറ്റപ്പിൽ ആണ് മോഹൻലാൽ അഭിനയിക്കുന്നത്. ആശിർവാദ് […]

1 min read

ലക്കി സിംഗായി മോഹൻലാൽ… വൈശാഖ് സംവിധാനം ചെയ്യുന്ന മോൺസ്റ്ററിന് പ്രതീക്ഷകളേറെ; റിലീസ് തീയതി ഒക്ടോബർ 21 – ന്

‘പുലിമുരുകൻ’ എന്ന വമ്പൻ ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘മോൺസ്റ്റർ’. പുലിമുരുകന്റെ തിരക്കഥാകൃത്ത് ഉദയ കൃഷ്ണ തന്നെയാണ് മോൺസ്റ്ററും ഒരുക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ തന്നെ ആരാധകർ ആഘോഷമാക്കിയിരുന്നു. ലക്കീ സിംഗ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ മോഹൻലാൽ എത്തുക. ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിലാണ് മോഹൻലാൽ ചിത്രത്തിൽ എത്തുന്നത്. പഞ്ചാബി പശ്ചാത്തലത്തിൽ വൈശാഖ് ഒരുക്കുന്ന രണ്ടാമത്തെ ചിത്രമാണ് മോൺസ്റ്റർ. ആദ്യത്തേത് കുഞ്ചാക്കോ ബോബനും ഉണ്ണിമുകുന്ദനും പ്രധാന വേഷങ്ങളിൽ […]

1 min read

“മോഹൻലാൽ വളരെ ഫ്രാങ്കാണ്… മമ്മൂട്ടിയോടാണ് കൂടുതൽ അടുപ്പം” ; കുഞ്ചൻ മനസ്സുതുറക്കുന്നു

ചെറുതും വലുതുമായ ഒട്ടനവധി കഥാപാത്രങ്ങളിലൂടെ അഭിനയ മികവ് തെളിയിച്ച സിനിമ വ്യക്തിത്വമാണ് കുഞ്ചൻ. ഹാസ്യ വേഷങ്ങളിലൂടെ സിനിമ പ്രേക്ഷക മനസ്സുകളിൽ ഇടം നേടിയ താരം കൂടിയാണ് കുഞ്ചൻ. മലയാളത്തിൽ 650 ഓളം ചിത്രങ്ങളാണ് അദ്ദേഹം അഭിനയിച്ചിട്ടുള്ളത്. ആദ്യത്തെ സിനിമ ‘മനൈവി’ എന്ന തമിഴ് ചിത്രമായിരുന്നു. ഈ ചിത്രത്തിലൂടെയാണ് ആദ്യമായി അഭിനയരംഗത്തെത്തുന്നതെങ്കിലും ഈ ചിത്രം റിലീസ് ചെയ്തില്ല. കുഞ്ചന്റെ റിലീസ് ചെയ്ത ആദ്യ സിനിമയാണ് ‘റെസ്റ്റ് ഹൗസ്’. ചില സിനിമകളിൽ ചെറിയ റോളുകൾ മാത്രമാണ് ഇദ്ദേഹം ചെയ്തിട്ടുള്ളത്. എന്നിരുന്നാലും […]

1 min read

ലാലേട്ടന് ഇഷ്ടപ്പെട്ട അഞ്ച് മമ്മൂട്ടി സിനിമകൾ

വ്യത്യസ്തമായ കഥാപാത്രങ്ങൾ കൊണ്ട് മലയാള പ്രേക്ഷക മനസ്സുകളെ കീഴടക്കിയവരാണ് മമ്മൂട്ടിയും മോഹൻലാലും. ഒരു നാണയത്തിന്റെ ഇരുപുറം പോലെയാണ് ഇവർ. പരസ്പരം ചേർത്തുവെച്ചു മാത്രം പറയാവുന്ന രണ്ട് അഭിനയ വിസ്മയങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. മമ്മൂട്ടി – മോഹൻലാൽ കൂട്ടുകെട്ട് മലയാളികളുടെ പ്രിയപ്പെട്ട കൂട്ടുകെട്ടുകളിൽ ഒന്നാണ്. ഇവർ ഒന്നിക്കുന്നത് മലയാള സിനിമയ്ക്ക് എപ്പോഴും ഒരു ആഘോഷമാണ്. ഇവർ ഒന്നിച്ച് അഭിനയിച്ച ചിത്രങ്ങൾ പ്രേക്ഷകർ ഇരു കൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്. ഈ താര രാജാക്കന്മാരുടെ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ സൂപ്പർഹിറ്റുകളും […]