22 Dec, 2024
1 min read

ദുരൂഹത നിറയ്ക്കുന്ന കാഴ്ചകളുമായി ‘രുധിരം’ ടീസർ പുറത്ത്; രാജ് ബി. ഷെട്ടിയും അപർണ ബാലമുരളിയും ഒന്നിക്കുന്ന ചിത്രം ഡിസംബർ റിലീസിനൊരുങ്ങുന്നു

നിഗൂഢത നിഴലിക്കുന്ന മുഖങ്ങളും ദുരൂഹമായ ദൃശ്യങ്ങളുമായി പ്രേക്ഷകരിൽ ആകാംക്ഷ നിറച്ച് ‘രുധിരം’ ടീസർ പുറത്ത്. കന്നഡയിലും മലയാളത്തിലുമുള്ള സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലൂടെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത നടനും സംവിധായകനുമായ രാജ്. ബി. ഷെട്ടി ആദ്യമായി നായകനായെത്തുന്ന മലയാള ചിത്രമാണ് ‘രുധിരം’. മികവാർന്ന ദൃശ്യങ്ങളും ഉദ്വേഗം ജനിപ്പിക്കുന്ന പശ്ചാത്തല സംഗീതവുമായി എത്തിയിരിക്കുന്ന ടീസർ ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുകയാണ്. നവാഗതനായ ജിഷോ ലോണ്‍ ആന്‍റണി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായെത്തുന്നത് അപർണ […]

1 min read

ആരാധകരെ ഞെട്ടിക്കാൻ വീണ്ടും അല്ലു അർജുൻ; പുഷ്പ 2ന്റെ ടീസർ ഏപ്രിൽ എട്ടിന് എത്തും

അല്ലു അർജുൻ ആരാധകർ ഏറെ ആവേശത്തോടെയും അക്ഷമയോടെയും കാത്തിരിക്കുന്ന ചിത്രമാണ് പുഷ്പ 2. തന്റെ കരിയറിൽ ഇത് വരെ അവതരിപ്പിച്ചതിൽ നിന്നും വലിയ മാറ്റത്തോടെയായിരുന്നു അല്ലു അർജുൻ പുഷ്പയുടെ ആദ്യ ഭാ​ഗത്തിൽ പ്രത്യക്ഷപ്പെട്ടത്. ഇത് ആരാധകരെ ചെറുതായൊന്നുമല്ല ആവേശം കൊളളിച്ചത്. മാത്രമല്ല ഈയൊരൊറ്റ ചിത്രത്തിലൂടെ താത്തിനുള്ള പ്രേക്ഷക പിന്തുണ വർധിക്കുകയും ചെയ്തു. ഇപ്പോൾ ‘പുഷ്പ 2; ദ റൂളി’ന്റെ ടീസർ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാൾ ദിനമായ ഏപ്രിൽ എട്ടിന് ടീസർ റിലീസ് […]

1 min read

തിയേറ്റർ ആളിക്കത്തിക്കാൻ ഫഫ; ആവേശം ടീസർ പുറത്ത്

2023ലെ ഹിറ്റ് ചിത്രമായ രോമാഞ്ചത്തിന് ശേഷം ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശം എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. രോമാഞ്ചം പ്രേക്ഷകരെ നിർത്താതെ ചിരിപ്പിച്ചുവെങ്കിൽ ഫഹദ് ഫാസിൽ മാസ് ലുക്കിലെത്തുന്ന ആവേശം എങ്ങനെയാകുമെന്ന് കണ്ടറിയാം. ചിത്രത്തിൽ രംഗൻ എന്ന ഗുണ്ടാ കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. താരത്തിന്റെ വ്യത്യസ്ത ഗെറ്റപ്പും മാനറിസങ്ങളും പ്രേക്ഷകരെ ഇതിനകെ ആവേശത്തിലാക്കികഴിഞ്ഞു. ഒരു മിനുട്ട് 43 സെക്കൻഡ് ദൈർഘ്യമുള്ള ടീസറാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിന് സമൂഹമാധ്യമങ്ങളുലുൾപ്പെടെ വൻ സ്വീകാര്യതയായിരുന്നി ലഭിച്ചത്. മൻസൂർ […]

1 min read

മലയാളത്തിലെ എണ്ണം പറഞ്ഞ കുറ്റാന്വേഷണ സിനിമകളിലേക്കുള്ള പുത്തൻ എൻട്രിയാകുമോ ‘അന്വേഷിപ്പിൻ കണ്ടെത്തും’! ടീസറിന് പിന്നാലെ സോഷ്യൽമീഡിയയിൽ ചർച്ചകള്‍

ടൊവിനോ തോമസ് പോലീസ് കഥാപാത്രമായെത്തുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന ചിത്രം ഫെബ്രുവരിന് 9ന് റിലീസിനായി ഒരുങ്ങുകയാണ്. സിനിമയുടെ സ്വഭാവം എന്തെന്ന് മനസ്സിലാക്കും വിധത്തിലുള്ള ടീസർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയതോടെ ചൂടുപിടിച്ച ചർച്ചകളാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഒട്ടേറെ സൂപ്പർ ഹിറ്റ് കുറ്റാന്വേഷണ സിനിമകള്‍ സ്വന്തമായുള്ള മലയാള സിനിമാ ഇൻഡസ്ട്രിയിലേക്കുള്ള പുത്തൻ എൻട്രിയായിരിക്കും ഈ ടൊവിനോ ചിത്രമെന്നാണ് പ്രേക്ഷകരേവരുടേയും കണക്കുകൂട്ടൽ. “ചോദിക്കുവിൻ, നിങ്ങൾക്കു ലഭിക്കും; അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ, നിങ്ങൾക്കു തുറന്നുകിട്ടും” എന്ന ബൈബിള്‍ വാചകത്തിൽ നിന്ന് കടമെടുത്ത […]

1 min read

എസ്ഐ ആനന്ദ് നാരായണനും സംഘവും എത്താൻ ഇനി 28 ദിവസം മാത്രം; ‘അന്വേഷിപ്പിൻ കണ്ടെത്തും’ ടീസർ പുറത്ത്

അതിദാരുണമായൊരു കൊലപാതകം നടക്കുന്നു. അതിന് പിന്നിലെ കുറ്റവാളിയെ തേടി ചെറുവള്ളി പോലീസ് സ്റ്റേഷൻ എസ് ഐ ആനന്ദ് നാരായണനും സംഘവും എത്തുന്നു. കുറ്റാന്വേഷണ കഥയുമായി തിയേറ്ററുകളിൽ റിലീസിനൊരുങ്ങുന്ന ‘അന്വേഷിപ്പിൻ കണ്ടെത്തും’ എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. നെഞ്ചിടിപ്പിന്റെ തോത് കൂട്ടുന്ന ഒട്ടേറെ രം​ഗങ്ങൾ അടങ്ങിയതാണ് ടീസർ. കഥയെക്കുറിച്ച് യാതൊരു സൂചനയും നൽകുന്നില്ലെങ്കിലും പ്രേക്ഷകനെ തിയേറ്ററിലേക്കടുപ്പിക്കുന്നതാണ് ടീസറിലെ രം​ഗങ്ങൾ. സിനിമയുടേതായി പുറത്തിറങ്ങിയ ഒഫീഷ്യൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. പോലീസ് യൂണിഫോമിലുള്ള ടൊവിനോയുടെ […]

1 min read

‘നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം’! ഇത് മലയാളം കാത്തിരുന്ന അവതാരപിറവി; തീക്കാറ്റായി ആളിപ്പടർന്ന് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ

അഭൗമമായൊരു നിശ്ശബ്‍ദതയിൽ തുടക്കം. മെല്ലെ മെല്ലെ ഘനഗാംഭീര്യമാർന്ന ആ ശബ്‍ദം അലയടിച്ചു. ‘കൺ കണ്ടത് നിജം, കാണാതത് പൊയ്, നീ കണ്ടതെല്ലാം പൊയ്, ഇനി കാണപോവത് നിജം…’ പൊടിമണലിൽ ചുവന്ന ഷാൾ വീശിയെറിഞ്ഞ് അയാൾ കാഴ്ചക്കാരെയെല്ലാം തന്‍റെ മായികവലയത്തിലേക്ക് ആകർഷിച്ചു. നാളുകളേറെയായി ഓരോ ഹൃദയങ്ങളും കാണാൻ കൊതിച്ച അവതാരപിറവി. തീക്കാറ്റായ് സോഷ്യൽമീഡിയയിൽ ആളിപ്പടർന്നിരിക്കുകയാണ് ‘മലൈക്കോട്ടൈ വാലിബൻ’ ഒഫീഷ്യൽ ടീസർ. പ്രഖ്യാപന സമയം മുതൽ സിനിമാപ്രേക്ഷകർ ഒന്നടങ്കം കണ്ണും കാതും കൂർപ്പിച്ച് കാത്തിരുന്ന മോഹൻലാൽ – ലിജോ ജോസ് […]

1 min read

കേരളത്തെ പിടിച്ചുലച്ച രക്തംചിന്തിയ സംഭവം..!: ദിലീപ് ചിത്രം തങ്കമണിയുടെ ടീസർ പുറത്ത്

എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കി രതീഷ് രഘുനന്ദൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കമണി. ദിലീപ് നായകനായെത്തുന്ന ചിത്രത്തിൽ നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് നായികമാര്‍. ഇപ്പോൾ സിനിമയുടെ ടീസർ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ചുരുങ്ങിയ സമയം കൊണ്ടാണ് ടീസർ ആരാധകശ്രദ്ധ നേടിയത്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര […]

1 min read

“മോഷണം ഒരു കലയാണ് , നീ ഒരു കലാകാരനും” ; ഇമ്പം ടീസർ ശ്രദ്ധ നേടുന്നു

  അവിചാരിതമായി നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ചിലരുണ്ട്. ഒരു പക്ഷേ ചിലപ്പോൾ പിന്നീടുള്ള നമ്മുടെ ജീവിതത്തിൻറെ ഗതിവിഗതികൾ അവരെ ചുറ്റിപ്പറ്റിയാകാം സംഭവിക്കുന്നത്. ഈയൊരു പ്രമേയവുമായി പ്രേക്ഷകരിലേക്ക് എത്താനൊരുങ്ങുകയാണ് ‘ഇമ്പം’ എന്ന ചിത്രം. ലാലു അലക്സും ദീപക് പറമ്പോലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. ഇപ്പോഴിതാ ഒരു എഴുത്തുകാരിയുടേയും ഒരു കാർട്ടൂണിസ്റ്റിന്‍റേയും മധുരമൂറുന്ന പ്രണയ കഥയുമായി എത്താനൊരുങ്ങുന്ന സിനിമയുടെ ആകാംക്ഷയുണർത്തുന്ന ടീസർ പുറത്തിറങ്ങിയിരിക്കുകയാണ്. പ്രണയവും സൗഹൃദവും കുടുംബബന്ധങ്ങളും കോളേജ് ലൈഫും രാഷ്ട്രീയവും മാധ്യമലോകവും ഒക്കെ വിഷയമാകുന്ന സീനിമയെന്നാണ് ടീസറിൽ നിന്ന് മനസ്സിലാകുന്നത്. […]

1 min read

‘ഞാന്‍ ആടുതോമ’; രോമാഞ്ചമായി 4കെയില്‍ സ്ഫടികം; ടീസര്‍ എത്തി

പ്രേക്ഷകര്‍ എന്നും മനസ്സില്‍ ഓര്‍ത്തു വയ്ക്കുന്ന മലയാളത്തിലെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് മോഹന്‍ലാല്‍-ഭദ്രന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ’സ്ഫടികം’. മോഹന്‍ലാലിന്റെ ആടു തോമയായുള്ള പെര്‍ഫോമന്‍സ് തന്നെയാണ് ആ ചിത്രത്തിന്റെ വിജയവും. മോഹന്‍ലാലിന്റെ റെയ്ബാന്‍ ഗ്ലാസും മുണ്ട് ഉരിഞ്ഞുള്ള അടിയുമൊക്കെ പ്രേക്ഷകരുടെ ഹൃദയത്തിനുള്ളില്‍ ഇന്നും മറക്കാതെ കാത്തുസൂക്ഷിക്കുകയാണ്. മോഹന്‍ലാല്‍ എന്ന മഹാനടന്‍ ഒരുപാട് സൂപ്പര്‍ ഹിറ്റ് വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. അതില്‍ എന്നും പ്രേക്ഷകര്‍ ഓര്‍മിച്ചിരിക്കുന്ന ഒരു കഥാപാത്രമാണ് ആട് തോമ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഇപ്പോഴിതാം, ചിത്രത്തിന്റെ […]

1 min read

“പെപെ അപ്പൊ നല്ല റൊമാന്റിക്കാല്ലേ?” ; ചെത്ത് കോളേജ് പയ്യനായി ആന്റണി വർഗീസ് ; മിന്നിച്ച് ‘ഓഹ് മേരി ലൈല’ ടീസർ

കരിയറില്‍ ഏറ്റവും കൂടുതല്‍ ആക്ഷന്‍ പശ്ചാത്തലമുള്ള ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ അരങ്ങേറിയ ആന്റണിക്ക് വന്‍ ബ്രേക്കുമായിരുന്നു ആ ചിത്രം. ചിത്രത്തില്‍ അവതരിപ്പിച്ച പെപ്പെ എന്ന കഥാപാത്രത്തിന്റെ പേരിലാണ് ആന്റണിയെ പല പ്രേക്ഷകരും സംബോധന ചെയ്യാറ്. ആക്ഷന് പ്രാധാന്യമുള്ള സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, ജല്ലിക്കട്ട്, അജഗജാന്തരം തുടങ്ങിയവയാണ് ആന്റണിയുടെ മറ്റു ചിത്രങ്ങള്‍. ഇവയെല്ലാം തന്നെ ബോക്‌സ്ഓഫീസില്‍ വന്‍ ഹിറ്റുമായിരുന്നു. ഇപ്പോഴിതാ ആന്റണി വര്‍ഗീസ് നായകനായെത്തുന്ന […]