02 Jan, 2025
1 min read

തല അജിത്ത് മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല! ആശയവിനിമയം മറ്റൊരു രീതിയിൽ

അമരാവതി എന്ന ആദ്യ തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തന്റെ ഇരുപത്തിയൊന്നാം വയസ്സിൽ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് അജിത്ത് കുമാർ. ഈ ചിത്രത്തിൽ അജിത്തിന് ശബ്ദം നൽകിയത് ചലച്ചിത്രതാരം വിക്രം ആയിരുന്നു. 95ൽ വിജയിക്കൊപ്പം രാജാവിൻ പാരവെയിൽ എന്ന ചിത്രത്തിൽ സഹനടനായും അതേ വർഷം തന്നെ മറ്റൊരു ചിത്രത്തിലും അഭിനയിക്കുകയുണ്ടായി. ചിത്രങ്ങൾ രണ്ടും മികച്ച വിജയമായതോടെ അജിത് കുമാർ തമിഴകത്ത് വളരുകയായിരുന്നു. തുടർന്ന് നിരവധി റൊമാൻറിക് ചിത്രങ്ങളിലൂടെ തമിഴിലെ മുൻനിര നായകന്മാരിൽ ഒരാളായി താരം മാറുകയും ഉണ്ടായി. 99 […]

1 min read

71ാം വയസ്സിലും മമ്മൂട്ടി ഒരു കംപ്ലീറ്റ് പാക്കേജ് തന്നെയാണ്; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ ഉയരുന്നു

പതിറ്റാണ്ടുകളായി മലയാള സിനിമയിലെ നിറസാന്നിധ്യമായി നിലകൊള്ളുന്ന നടനാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാര്‍ മമ്മൂട്ടി. തൊണ്ണൂറുകളിലൂടെ തുടങ്ങിയ സിനിമാജീവിതം ഇന്നും സജീവമായി തുടരുകയാണ്. പ്രമേയത്തിലെ പുതുമയും വ്യത്യസ്തതയുമാണ് ഇന്നും അദ്ദേഹത്തെ ആകര്‍ഷിക്കുന്നത്. കൂടാതെ, പരിചയ സമ്പന്നരെന്നോ നവാഗതരെന്നോ ഭേദമില്ലാതെയാണ് അദ്ദേഹം സിനിമകള്‍ സ്വീകരിക്കാറുള്ളത്. മമ്മൂട്ടിയിലൂടെ തുടക്കം കുറിച്ച് മലയാളത്തിന്റെ സ്വന്തമായി മാറിയ സംവിധായകര്‍ മലയാള സിനിമയില്‍ ഏറെയാണ്. അത് പോലെ മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ റോഷാക്ക് അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായാണ് പ്രേക്ഷകര്‍ ചൂണ്ടികാട്ടുന്നത്. പുഴുവിലെയും […]

1 min read

”ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം”; മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറല്‍

മലയാളത്തിന്റെ മഹാനടന്‍ ആണ് മോഹന്‍ലാല്‍. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മനസ്സില്‍ മോഹന്‍ലാല്‍ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹന്‍ലാലിനെ കണ്ടുകൊണ്ടേയിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. വില്ലനില്‍നിന്ന് മലയാളസിനിമയുടെ നായകസ്ഥാനത്തേക്കുള്ള മോഹന്‍ലാലിന്റെ വളര്‍ച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കല്‍പങ്ങളെക്കൂടിയാണ്. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ചുരുക്കമാണ്. മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ലക്കി […]

1 min read

‘സമയമില്ല ലാലേട്ടനെ കാണാന്‍ പോകണം’; പൃഥ്വിരാജിന്റെ വാക്കുകള്‍ ട്രോളുകളായി സോഷ്യല്‍ മീഡിയകളില്‍ നിറയുന്നു

മലയാളത്തിലെ ഹിറ്റ് കോംബോ എന്ന ലിസ്റ്റില്‍ സമീപകാലത്ത് ഇടം നേടിയ താരങ്ങളാണ് പൃഥ്വിരാജും മോഹന്‍ലാലും. സിനിമയ്ക്ക് അപ്പുറം ഏറെ ആത്മബന്ധം സൂക്ഷിക്കുന്ന രണ്ട് താരങ്ങളാണ് ഇരുവരും. ഏട്ടന്‍ എന്നാണ് പൃഥ്വി മോഹന്‍ലാലിനെ വിളിക്കുന്നത്. തിരിച്ച് സഹോദരതുല്യമായ സ്‌നേഹവും വാത്സല്യവുമൊക്കെയാണ് മോഹന്‍ലാലിന് പൃഥ്വിവിനോടുള്ളത്. പൃഥ്വിരാജ് സംവിധാന രംഗത്തേക്ക് ചുവടുവെച്ചതിന് ശേഷം ആദ്യമായി സംവിധാനം ചെയ്ത ചിത്രമായ ലൂസിഫറില്‍ നായകനായത് മോഹന്‍ലാല്‍ ആയിരുന്നു. ബ്രോ ഡാഡിയിലും ആ സൗഹൃദം തുടര്‍ന്നു. ഇനി എമ്പുരാന്‍ എന്ന ചിത്രത്തില്‍ വീണ്ടും ഇരുവരും ഒന്നിക്കുന്നുണ്ട്. […]

1 min read

തന്റെ മക്കളെക്കുറിച്ച് അഭിമാനമെന്ന് ഗോപിസുന്ദര്‍ ; അച്ഛന്റെ തിരിച്ചുവരവ് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് മക്കള്‍

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് നിരവധി ആരാധകരുള്ള സംഗീതം സംവിധായകനാണ് ഗോപി സുന്ദര്‍. സംഗീത ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച് പല ബഹുമതികളും ഗോപി സുന്ദര്‍ നേടിക്കഴിഞ്ഞു. എന്നാല്‍ താരത്തിന്റെ സ്വകാര്യ ജീവിതത്തിന്റെ പേരില്‍ പലപ്പോഴും സോഷ്യല്‍ മീഡിയകളില്‍ ചര്‍ച്ചാവിഷയമാവാറുണ്ട്. ആദ്യ ഭാര്യയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെ ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിഗ് ടുഗെതറിന്റെ പേരിലായിരുന്നു ആദ്യത്തെ വിമര്‍ശനം ഉയര്‍ന്നത്. ഈ അടുത്ത് അഭയക്കൊപ്പമുള്ള ലിവിങ് റിലേഷന് ശേഷം ഗായിക അമൃത സുരേഷുമായി പ്രണയത്തിലായി. സോഷ്യല്‍ മീഡിയ […]

1 min read

‘സോഷ്യല്‍ മീഡിയകളില്‍ വരുന്ന വിമര്‍ശനങ്ങളെ മനസില്‍ എടുക്കാറില്ല’ ; മോഹന്‍ലാല്‍ മനസ് തുറക്കുന്നു

എഴുത്തുകാരനും സംവിധായകനുമൊക്കെ മനസ്സില്‍ കണ്ട കഥാപാത്രത്തെ അഭിനയം കൊണ്ട് ഏറെ ഉന്നതിയിലെത്തിച്ച നടനാണ് മോഹന്‍ലാല്‍. നാല്‍പ്പത്തിനാല് വര്‍ഷത്തോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന മലയാളികളുടെ സ്വന്തം ലാലേട്ടന്‍ ഇതിനകം 360ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. തിരനോട്ടത്തിലൂടെ ക്യാമറയ്ക്ക് മുന്നില്‍ എത്തി ആറാട്ട് ആണ് ഓടുവില്‍ പുറത്തിറങ്ങിയ ചിത്രം. മെയ് വഴക്കം കൊണ്ടും, മുഖ ഭാവങ്ങള്‍ കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും എല്ലാം അഭിനയം മോഹന്‍ലാലിന്റെ രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നത് തന്നെയാണ്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു അഭിമുഖമാണ് വൈറലാവുന്നത്. ഏഷ്യാവില്ല […]

1 min read

#ഭീഷ്മപർവ്വം : ‘കഴിഞ്ഞ 10 വർഷത്തിനിടയിൽ ഇത്രയധികം കാര്യങ്ങൾ ട്രെൻഡ് ആയ ഒരു മലയാളസിനിമ വേറെയില്ല’

മമ്മൂട്ടി നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ഭീഷ്മപര്‍വ്വം. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് തിയേറ്ററില്‍ നിന്ന് ലഭിച്ചത്. മൂന്നാഴ്ച്ച പിന്നിട്ടപ്പോള്‍ ചിത്രം 100 കോടി ക്ലബ്ബില്‍ ചിത്രം ഇടം നേടുകയും ചെയ്തിരുന്നു. 15 വര്‍ഷത്തിന് ശേഷം ബിഗ്ബി എന്ന ചിത്രത്തിന് ശേഷമാണ് ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലൂടെ അമല്‍ നീരദും മമ്മൂട്ടിയും ഒന്നിച്ചത്. സ്‌റ്റൈലിഷായ മമ്മൂട്ടിയെ ചിത്രത്തിലൂടെ വീണ്ടും കാണാനാകുന്നുവെന്നാണ് ഭീഷ്മ പര്‍വത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍. ആക്ഷനിലും സംഭാഷണങ്ങളിലും ഭീഷ്മ പര്‍വത്തില്‍ മമ്മൂട്ടി വലിയ മികവ് […]