”ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം”; മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറല്‍
1 min read

”ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം”; മോഹന്‍ലാലിന്റെ വാക്കുകള്‍ വൈറല്‍

ലയാളത്തിന്റെ മഹാനടന്‍ ആണ് മോഹന്‍ലാല്‍. പതിറ്റാണ്ടുകള്‍ പിന്നിട്ട അഭിനയജീവിതത്തിലൂടെ ഓരോ മലയാളിയുടെയും മനസ്സില്‍ മോഹന്‍ലാല്‍ എന്ന പേരും അടയാളപ്പെട്ടിരിക്കുന്നു. മോഹന്‍ലാലിന്റെ ഓരോ സിനിമയും പലവട്ടം കണ്ടിട്ടും കാഴ്ചയുടെ ആ രസതന്ത്രം മടുക്കാതെ മലയാളി മോഹന്‍ലാലിനെ കണ്ടുകൊണ്ടേയിരിക്കുന്നു എന്ന് വേണമെങ്കില്‍ പറയാം. വില്ലനില്‍നിന്ന് മലയാളസിനിമയുടെ നായകസ്ഥാനത്തേക്കുള്ള മോഹന്‍ലാലിന്റെ വളര്‍ച്ച തിരുത്തിക്കുറിച്ചത് അതുവരെ നിലനിന്ന നായക സങ്കല്‍പങ്ങളെക്കൂടിയാണ്. വര്‍ഷങ്ങള്‍ നീണ്ട തന്റെ അഭിനയ ജീവിതത്തില്‍ മോഹന്‍ലാല്‍ കെട്ടിയാടാത്ത വേഷങ്ങള്‍ ചുരുക്കമാണ്. മോണ്‍സ്റ്റര്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്. ലക്കി സിംഗ് എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടി പ്രദര്‍ശനം തുടരുകയാണ്.

ഇപ്പോഴിതാ മോഹന്‍ലാല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍ മീഡികളില്‍ ശ്രദ്ധ നേടുന്നത്. ഒരുപത്ര കട്ടിങ്ങിന്റെ ഫോട്ടോയാണ് വൈറലാകുന്നത്. ‘ഒരേകാര്യം ചെയ്തു കൊണ്ടിരിക്കുന്നതിനിടയ്ക്ക് ചില അപ്‌സ് ആന്റ് ഡൗണ്‍സൊക്കെ ഉണ്ടാവണ്ടേ ? അപ്പോഴല്ലേ ലൈഫിന് ഒരു രസം. അല്ലാതെ എല്ലാം നല്ലതായി വന്നാല്‍ എന്താണൊരു രസം. മടുത്ത് പോവില്ലേ ? ഇടയ്ക്കൊക്കെ നമ്മുടെ സിനിമകള്‍ മോശമാവണം, ആള്‍ക്കാര്‍ കൂവണം, കുറ്റം പറയണം ഒക്കെ വേണം. അപ്പോഴല്ലേ ഒരു ആക്ടര്‍ക്ക്, ഒരു പെര്‍ഫോര്‍മര്‍ എന്ന നിലയ്ക്ക് സ്വയം പരിശോധിക്കാനാവുകയുള്ളൂ’, എന്നാണ് മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍. സന്തോഷ് കീഴാറ്റൂര്‍ അടക്കമുള്ള സിനിമയ്ക്ക് അകത്തും പുറത്തുമുള്ളവര്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്യുന്നുണ്ട്.

അതേസമയം ലിജോ ജോസ് പെല്ലിശേരിയുടെ സിനിമ മുതല്‍ പതിവു കൂട്ടുകെട്ടില്‍ നിന്നും പുറത്തു വന്ന് മലയാളത്തിലെ യുവ സംവിധായകര്‍ക്കൊപ്പവും തിരക്കഥാകൃത്തുകള്‍ക്കൊപ്പവും സഘ്യം ചേരുകയാണ് താരം ഇപ്പോള്‍. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍ തന്നെയാണ് ലിജോ ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനായെത്തുന്ന വിവരം സോഷ്യല്‍ മീഡിയകളിലൂടെ അറിയിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പമുള്ള ഫോട്ടോ അടക്കം പങ്കുവെച്ചാണ് മോഹന്‍ലാല്‍ പുതിയ സിനിമയുടെ പ്രഖ്യാപനം നടത്തിയത്. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവ്, മാക്സ് ലാബ്സ്, സെഞ്ച്വറി ഫിലിംസ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ പേരോ പ്രമേയമോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഇതേ കുറിച്ചുള്ള ചര്‍ച്ചകളില്‍ ‘ചെമ്പോത്ത് സൈമണ്‍’ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക എന്നാണ് പറയുന്നത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഗുസ്തിക്കാരനായാണ് എത്തുകയെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.