21 Jan, 2025
1 min read

സലാർ 2 ഉടൻ…. ആഭ്യൂഹങ്ങള്‍ക്ക് അവസാനം, ഒടുവില്‍ വന്‍ അപ്ഡേറ്റ്.!

2023 ഡിസംബറിലാണ് പ്രഭാസും പ്രശാന്ത് നീലും ആദ്യമായി ഒന്നിച്ച സലാർ പാര്‍ട്ട് വണ്‍ സീസ് ഫയര്‍ റിലീസായത്. ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ മികച്ച ബിസിനസ്സ് ചിത്രത്തിന് ലഭിച്ചെങ്കിലും ചിത്രത്തിന് ലഭിച്ച റിവ്യൂ സമിശ്രമായിരുന്നു. എന്നാല്‍ പലരും സലാർ 2 എന്നു വരും എന്ന ചോദ്യം ഉന്നയിച്ചിരുന്നു. പിങ്ക്വില്ലയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ, പ്രശാന്ത് നീലും ഹോംബാലെ ഫിലിംസും സലാർ 2 ഉടൻ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചിരുന്നു. ഇപ്പോള്‍ അതിന്‍റെ ഷൂട്ടിംഗ് റിലീസ് സൂചനകളാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ഈ മാസം […]

1 min read

ഒടിടിയിൽ വിചാരിച്ച പോലെയല്ല സലാർ; ടോപ് ടെൻ ട്രെൻഡിങ് ലിസ്റ്റിൽ എത്രാം സ്ഥാനത്താണെന്ന് നോക്കാം…!

വലിയ ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സലാർ. കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിൻറെ ഹൈലൈറ്റ്. മലാളികൾക്ക് സലാർ പ്രിയപ്പെട്ടതാകാൻ മറ്റൊരു കാരണവുമുണ്ടായിരുന്നു. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നത് മലയാളി പ്രേക്ഷകരെ ആവേശം കൊള്ളിച്ചു. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നായിരുന്നു ചിത്രം തിയറ്ററുകളിൽ എത്തിയത്. ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രം ഇപ്പോൾ കൃത്യം 28 ദിവസത്തിന് ശേഷം ഒടിടിയിലും എത്തിയിരിക്കുകയാണ്. നെറ്റ്ഫ്ലിക്സിലാണ് ജനുവരി […]

1 min read

600 കോടി ക്ലബ്ബിലെത്തി സലാർ, മുപ്പതാം ദിവസം ഒടിടിയിലേക്ക്; തിയേറ്ററിൽ മിസ് ആയവർക്ക് ഇന്ന് അർദ്ധരാത്രി മുതൽ കാണാം

വളരെയധികം ഹൈപ്പോടെ തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു സലാർ. പ്രേക്ഷകർക്ക് പ്രിയപ്പെട്ട കെജിഎഫ് സംവിധായകൻ പ്രശാന്ത് നീലിൻറെ സംവിധാനത്തിൽ ബാഹുബലി താരം പ്രഭാസ് നായകനാവുന്നു എന്നതായിരുന്നു ചിത്രത്തിൻറെ ഹൈലൈറ്റ്. പ്രഭാസിനൊപ്പം പ്രാധാന്യമുള്ള കഥാപാത്രമായി പൃഥ്വിരാജ് സുകുമാരൻ എത്തുന്നുവെന്നത് മലയാളികൾക്കും താൽപര്യക്കൂടുതൽ ഉണ്ടാക്കിയ ഘടകമാണ്. പൃഥ്വിരാജിന്റെ സലാറിലെ ലുക്ക് മലയാള സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. റിലീസ് ചെയ്തപ്പോഴും പൃഥ്വി കയ്യടികൾ നേടി മലയാളികളുടെ അഭിമാനം കാത്തു. ക്രിസ്മസ് റിലീസ് ആയി ഡിസംബർ 22 നാണ് ചിത്രം തിയറ്ററുകളിൽ എത്തിയത്. […]

1 min read

സലാറിന്റെ കളക്ഷനില്‍ വേറിട്ട റെക്കോര്‍ഡ്…!!! വൻ കുതിപ്പുമായി പ്രഭാസ് ചിത്രം

രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. തെലുങ്കില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധയാര്‍ഷിച്ച താരം കന്നഡയുടെയും പ്രിയപ്പെട്ടവനാണ്. മാത്രമല്ല കന്നഡയില്‍ നിന്നുള്ള ഹിറ്റ് സംവിധായൻ പ്രശാന്ത് നീലിന്റെ സലാറില്‍ നായകനായും പ്രഭാസ് പ്രിയങ്കരനായി. എന്തായാലും കന്നഡയിലും പ്രഭാസിന്റെ സലാര്‍ കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കന്നഡയില്‍ മൊഴിമാറ്റിയെത്തിയ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡാണ് സലാര്‍ നേടിയിരിക്കുന്നത്. സലാര്‍ ഇന്ത്യയില്‍ നിന്ന് 360.82 കോടി രൂപ എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്ന് […]

1 min read

ഞെട്ടിച്ച് സലാർ, റിലീസ് ദിന കളക്ഷൻ ഔദ്യോഗികമായി പുറത്തുവിട്ടു; അഭിനന്ദിച്ച് ചിരഞ്ജീവി

റിലീസ് ദിനത്തിൽ തന്നെ വൻ കളക്ഷൻ റിപ്പോർട്ട് സ്വന്തമാക്കി സലാർ. പ്രഭാസും പൃഥ്വിവും ഒന്നിച്ച സലാർ ആഗോളതലത്തിൽ 175 കോടി രൂപയാണ് ആദ്യ ദിനം ചിത്രം നേടിയത്. ഇന്ത്യയിൽ മാത്രം ആദ്യ ദിനം 95 കോടി നേടി. കിങ് ഖാൻ ചിത്രങ്ങളായ പഠാനെയും ജവാനെയും പിൻതള്ളിയാണ് ആദ്യ ദിനം പ്രശാന്ത് നീൽ സംവിധാനം ചെയ്ത സലാർ മുന്നേറുന്നത് എന്നാണ് റിപ്പോർട്ട്. റിലീസ് ദിനത്തിൽ സലാർ ആഗോളതലത്തിൽ സലാർ നേടിയ തുക ഇപ്പോൾ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ ഹോംബാലെ […]

1 min read

വരികളിൽ കഥയൊളിപ്പിച്ച് സലാറിലെ ആദ്യ ​ഗാനം: ഒറ്റ ദിവസം കൊണ്ട് കണ്ടത് ആറ് മില്യണിലധികം ആളുകൾ

സലാറിലെ ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. രവി ബസ്രുർ ആണ് ഈണമൊരുക്കിയത്. കൃഷ്ണ കനത് വരികൾ കുറിച്ച ഗാനം ഹരിണി ആണ് ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് പാട്ട് 6 മില്യനിലധികം പ്രേക്ഷകരെയാണ് സ്വന്തമാക്കിയത്. കെജിഎഫ് എന്ന ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ ‘സലാറിൽ’ പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികൾ സലാറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൊടും […]

1 min read

സലാറുമായി ഏറ്റുമുട്ടുമോ ??ഷാരൂഖ് ചിത്രം “ഡങ്കി”യുടെ വന്‍ അപ്ഡേറ്റ്.!

രാജ്കുമാർ ഹിരാനിയും ഷാരൂഖ് ഖാനും ഒന്നിക്കുന്ന ഡങ്കി റിലീസിന് ഒരുങ്ങുകയാണ്. പഠാന്‍, ജവാൻ എന്നീ രണ്ട് ബ്ലോക്ക്ബസ്റ്ററുകൾ നേടിയ ശേഷം ഷാരൂഖ് ഖാന്‍റെ ഏറെ പ്രതീക്ഷയോടെ ഈ വര്‍ഷാവസാനം കാത്തിരിക്കുന്ന ചിത്രമായ ഡങ്കി നേരത്തെ ഡിസംബര്‍ ക്രിസ്മസ് പുതുവത്സരത്തോട് അനുബന്ധിച്ച് റിലീസ് ചെയ്യും എന്ന് സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ റിലീസ് ഡേറ്റ് ഔദ്യോഗികമായി അറിയിച്ചിരുന്നില്ല. അതിനിടെ സലാര്‍ പോലുള്ള ചിത്രം വരുന്നതിനാല്‍ ഡങ്കി മാറ്റിവയ്ക്കാൻ സാധ്യതയുള്ളതായി ചില അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ഷാരൂഖ് ആരാധകരെ സന്തോഷിപ്പിച്ചാണ് ഡങ്കി റിലീസ് […]

1 min read

ആരാധകരുടെ കാത്തിരിപ്പുകള്‍ക്ക് ഒടുവില്‍ ആ റിപ്പോര്‍ട്ട്… “സലാർ” NEW UPDATE

പ്രഭാസിനെ നായകനായി, കെജിഎഫ്, കാന്താര എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരണ്ടൂർ നിർമ്മിക്കുന്ന ‘സലാർ’ (Salaar) സംവിധാനം ചെയ്യുന്നത് പ്രശാന്ത് നീലാണ്. പ്രശാന്ത് നീലും പ്രഭാസും ഒരു ചിത്രത്തിനായി ഒന്നിക്കുമ്പോള്‍ വൻ പ്രതീക്ഷകളുമാണ്. സലാറിന്റെ പുതിയൊരു അപ്ഡ‍േറ്റാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. ഡിസംബര്‍ ഒന്നിന് പ്രഭാസിന്റെ സലാറിന്റെ ട്രെയിലര്‍ പുറത്തുവിടും എന്നതാണ് പുതിയ അപ്‍ഡേറ്റ്.ഡിസംബര്‍ 22നാണ് സലാറിന്റെ റിലീസ്. ഒടിടി റൈറ്റ്‍സിന് സലാറിന് 160 കോടി രൂപയാണ് ലഭിച്ചത് എന്നാണ് പുതിയ റിപ്പോര്‍ട്ട്. […]

1 min read

“അടുത്ത 10 കൊല്ലങ്ങളിൽ നമ്മുടെ ഇൻഡസ്ട്രിയുടെ വളർച്ചയിൽ പൃഥ്വിരാജിന് നിർണായകമായ പങ്കുണ്ടായിരിക്കും ” കുറിപ്പ്

അഭിനയത്തിലൂടെയും നിര്‍മ്മാണത്തിലൂടെയും മലയാള ചലച്ചിത്രമേഖലയില്‍ മായാത്ത മുദ്ര പതിപ്പിച്ച മലയാളത്തിന്റെ യുവനടനാണ് പൃഥ്വിരാജ് സുകുമാരൻ . 2002-ല്‍ ‘നന്ദനം’ എന്ന ചിത്രത്തിലെ അരങ്ങേറ്റത്തോടെയാണ് അദ്ദേഹത്തിന്റെ ചലച്ചിത്ര യാത്ര ആരംഭിച്ചത്, അതിനുശേഷം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലായി നൂറിലധികം സിനിമകളില്‍ തിളങ്ങി. പത്ത് വർഷം മുമ്പ് കണ്ട സ്വപ്നങ്ങളെല്ലാം കയ്യെത്തി പിടിച്ച് പാൻ ഇന്ത്യൻ ലെവലിൽ അറിയപ്പെടുന്ന താരമായി. പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. ഇപ്പോഴിതാ താരത്തെക്കുറിച്ച് സിനി ഫൈൽ ഗ്രൂപ്പിൽ വന്ന […]

1 min read

ഷാരൂഖിനോടും പ്രഭാസിനോടും ഏറ്റുമുട്ടാൻ മോഹൻലാൽ എത്തുന്നു ….!

ക്രിസ്‍മസിന് വിവിധ ഭാഷകളിലുള്ള വമ്പൻ ചിത്രങ്ങളാണ് ഇന്ത്യയില്‍ റിലീസിന് തയ്യാറെടുത്തിരിക്കുന്നത്. ഷാരൂഖ് ഖാൻ നായകനാകുന്ന പുതിയ ചിത്രം ഡങ്കിയായി അതിലൊന്ന്. പ്രഭാസ് നായകനായി വൻ ഹൈപ്പുള്ള ചിത്രം സലാറും റിലീസ് ചെയ്യുക ഡിസംബര്‍ 22നാണ് എന്നാണ് റിപ്പോര്‍ട്ട്. മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന്റെ ചിത്രം നേരും ക്രിസ്‍മസ് പോരാട്ടത്തിന് തയ്യാറെടുക്കുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്.  ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് നേര്. മോഹൻലാലും പ്രിയമണിയും തമ്മിലുള്ള കോമ്പിനേഷൻ സീനുകൾ ആണ് ഇപ്പോൾ ചിത്രീകരിക്കുന്നത്. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് ഏറെ […]