RRR
‘ചില വിരോധികള്‍ പറയുന്നപോലെ ഓസ്‌കാര്‍ കാശു കൊടുത്തു വാങ്ങിച്ചതല്ല’; കുറിപ്പ് ശ്രദ്ധ നേടുന്നു
ഓസ്‌കര്‍ നേട്ടത്തില്‍ ആറാടിയ എസ് എസ് രാജമൗലി സംവിധാനം ചെയ്ത ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ രാജ്യത്തെ ആവേശത്തിന്റെ കൊടുമുടി കയറ്റിയിരിക്കുകയാണ്. ഒറിജിനല്‍ സോങ് വിഭാഗത്തില്‍ പുരസ്‌കാരം നേടി അമേരിക്കന്‍ മണ്ണില്‍ ഇന്ത്യ പുതുചരിത്രം എഴുതിച്ചേര്‍ത്തു. ഗോള്‍ഡന്‍ ഗ്ലോബില്‍ ചുംബിച്ച നാട്ടു നാട്ടു, ഇപ്പോള്‍ ഓസ്‌കര്‍ നേട്ടത്തിലൂടെ ലോകസംഗീതത്തിന്റെ നെറുകയില്‍ എത്തിയിരിക്കുകയാണ്. സംഗീത സംവിധായകന്‍ എം എം കീരവാണിയും രചയിതാവ് ചന്ദ്രബോസും പുരസ്‌കാരം ഏറ്റു വാങ്ങിയത്. ചന്ദ്രബോസിന്റെ വരികള്‍ ആലപിച്ചത് രാഹുല്‍ സിപ്ലിഗഞ്ചിന്റെയും കാലഭൈരവയുമാണ്. പതിനാല് വര്‍ഷത്തിന് ശേഷം […]
ഓസ്‌കാര്‍ മുത്തമിട്ട് ‘ആര്‍ആര്‍ആറിലെ ‘നാട്ടു നാട്ടു’ ; ഇന്ത്യന്‍ സംഗീതത്തിന് അഭിമാനം
ഇന്ത്യ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഓസ്‌കര്‍ അവാര്‍ഡ് പ്രഖ്യാപനമായിരുന്നു ഇത്തവണത്തേത്. മികച്ച ഒറിജിനല്‍ സോംഗ് വിഭാഗത്തില്‍ അവാര്‍ഡിന് മത്സരിക്കുന്ന ‘ആര്‍ആര്‍ആറി’ലെ ഗാനം ‘നാട്ടു നാട്ടു’വിലായിരുന്നു ആരാധകരുടെ പ്രതീക്ഷകളത്രയും. പ്രതീക്ഷകളൊന്നും വെറുതെയായില്ല. വീണ്ടും ഇന്ത്യ ഓസ്‌കറില്‍ മുത്തമിട്ടു. രാജമൗലിയുടെ ഹിറ്റ് ചിത്രത്തിലൂടെയാണ് ഓസ്‌കര്‍ അവാര്‍ഡ് ഇന്ത്യയ്ക്ക് സ്വന്തമായിരിക്കുന്നത്. എം എം കീരവാണിയുടെ സംഗീത സംവിധാനത്തില്‍ മകന്‍ കൈലഭൈരവും രാഹുലും ചേര്‍ന്ന് പാടിയ നാട്ട് നാട്ടിന് ഓസ്‌കാര്‍ ലഭിച്ചത് വളരെ കയ്യടികളോടെയാണ് ആരാധകരും പ്രേക്ഷകരും സ്വീകരിച്ചിരിക്കുന്നത്. രണ്ട് പതിറ്റാണ്ടായി വിവിധ ഇന്ത്യന്‍ […]
ഓസ്‌കാറിലേക്ക് അടുത്ത് കീരവാണിയുടെ ‘നാട്ടു നാട്ടു’ ; എഴുന്നേറ്റ് നിന്ന് കയ്യടി നൽകാം ആർ.ആർ.ആർ ടീമിന്!
ഗോൾഡൻ ഗ്ലോബ് വേദിയിൽ അടക്കം കയ്യടി നേടി പുരസ്കാരം നേടി ഇതിനോടകം ഇന്ത്യൻ സിനിമയുടെ അഭിമാനമായി മാറിയ ആർ.ആർ.ആർ സിനിമയിലെ നാട്ടു നാട്ടു ഗാനം 95-ാമത് ഓസ്കർ പുരസ്കാരപ്പട്ടികയിൽ. എസ്എസ് രാജമൗലി ഒരുക്കിയ ആർ.ആർ.ആർ. സിനിമയിൽ സംഗീത സംവിധായകൻ എം.എം. കീരവാണി ചെയ്ത നാട്ടു നാട്ടു എന്ന ഗാനത്തിന് ഓസ്കർ നാമനിർദേശം ലഭിച്ചിരിക്കുന്ന വാർത്ത ഇന്ത്യ മൊത്തം ആഘോഷത്തിമിർപ്പിൽ ഏറ്റെടുത്തിരിക്കുകയാണ്. ഈ സന്തോഷവാർത്ത ആർ.ആർ.ആറിന്റെ അണിയറപ്രവർത്തകർ ട്വിറ്ററിലൂടെ അറിയിച്ചതിന് പിന്നാലെ അഭിനന്ദന പെരുമഴയാണ്. ഒറിജിനൽ സോങ് വിഭാഗത്തിലാണ് […]
“പ്രശംസയേക്കാൾ വലുത് പണം; ഞാൻ സിനിമ നിർമ്മിക്കുന്നത് പണത്തിനുവേണ്ടി”: എസ് എസ് രാജമൗലി
തെലുങ്ക് സിനിമയിൽ എന്നും വേറിട്ട ചരിത്രം രചിച്ചിട്ടുള്ള സംവിധായകനും തിരക്കഥാകൃത്തുമാണ് എസ് എസ് രാജമൗലി. 2009 ൽ പ്രദർശനത്തിനെത്തിയ മഗധീര, 2012ൽ പ്രദർശനത്തിന് എത്തിയ ഈച്ച, 2015 പുറത്തിറങ്ങിയ ബാഹുബലി എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻറെ മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നവയാണ്. 40 കോടി മുതൽമുടക്കിൽ എത്തിയ മഗധീര എന്ന ചിത്രം തെലുങ്ക് ചലച്ചിത്രരംഗത്തെ ഏറ്റവും ചിലവേറിയ ചിത്രങ്ങളിൽ ഒന്നായിരുന്നു. അല്ലു അരവിന്ദ് നിർമ്മിച്ച ചിത്രത്തിൽ രാംചരണും കാജൽ അഗർവാളുമായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ധീര ദി വാരിയർ […]
‘ഞാന്‍ സിനിമ എടുക്കുന്നത് പണത്തിന് വേണ്ടിയും, പ്രേക്ഷകര്‍ക്ക് വേണ്ടിയും’ ; എസ് എസ് രാജമൗലി
ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ബോക്‌സ്ഓഫിസില്‍ കോടികള്‍ വാരിയ ചിത്രം ഇപ്പോള്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്. മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതേ സമയം ബാഫ്റ്റ പുരസ്‌കാരങ്ങളില്‍ ആര്‍ആര്‍ആര്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ഇപ്പോഴിതാ, അവാര്‍ഡുകള്‍ സംബന്ധിച്ച് തന്റെ കാഴ്ചപ്പാട് […]
‘അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോള്‍ ബ്ലാങ്കായി പോയി. ഒന്നര മണിക്കൂറിലധികം ബാത്ത്‌റൂമില്‍ കയറി കരഞ്ഞു’ ; ‘നാട്ടു നാട്ടു’ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍
ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് കഴിഞ്ഞ ആഴ്ചയാണ് ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയത്. ആ ഗാനത്തിന് സംഗീതം നല്‍കിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ഒരുക്കിയ കൊറിയോഗ്രാഫറാണ് പ്രേം രക്ഷിത്. ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും […]
‘ആർ ആർ ആർ’-ന് മുന്നിലും തളരാതെ ‘ഭീഷ്മ പർവ്വം’ ബോക്സ് ഓഫീസിൽ നേട്ടം കൊയ്യൊന്നു
നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ തിയേറ്ററുകളെ ഇളക്കി മറിക്കുന്നതിനായി ‘ആർ ആർ ആർ’ തിയേറ്ററിലെത്തി. ജനുവരിയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന പടം കോവിഡ് വ്യപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഇന്നലെ ആർ ആർ ആർ തിയേറ്ററിൽ എത്തിയപ്പോൾ മിക്ക സിനിമകളുടെയും റെക്കോർഡ് തിരുത്തിക്കുറിച്ചേക്കുമെന്ന് മുൻപേ പലരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ബഹുബലിയുടെ കളക്ഷൻ പോലും ആർ ആർ ആർ മറികടക്കാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ പോലും വിലയിരുത്തന്നത്. ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാന ങ്ങളിൽ ടിക്കറ്റ് എല്ലാം വിറ്റു കഴിഞ്ഞ നിലയിലായിരുന്നു. ആർ […]
‘ആര്‍ആര്‍ആര്‍’: 1000 കോടിക്കും മേലേ പോകും; രാജമൗലി മാജിക്ക്, ജൂനിയര്‍ എന്‍ടിആറും രാംചരണും കട്ടയ്ക്ക് കട്ട; റെക്കോര്‍ഡുകള്‍ തകർക്കുമെന്ന് പ്രേക്ഷകര്‍
ധീര, ഈച്ച, ബാഹുബലി 1, ബാഹുബലി 2 തുടങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രങ്ങള്‍ രാജ്യത്തിന് സമ്മാനിച്ച സംവിധായകനാണ് എസ്എസ് രാജമൗലി. ഇപ്പോള്‍ ആര്‍ആര്‍ആറിലൂടെ ഈ നിരയിലേയ്ക്ക് പുതിയൊരു ചിത്രം കൂടി എത്തിയിരിക്കുകയാണ്. 400 കോടി രൂപ ചെലവിട്ട ചിത്രം ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും ചെലവേറിയ സിനിമ കൂടിയാണ്. സ്വാതന്ത്രസമര സേനാനികളുടെ കഥപറയുന്ന ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറും രാം ചരണും ആടിത്തകര്‍ത്തു എന്ന് തന്നെയാണ് പ്രേക്ഷകര്‍ വിലയിരുത്തുന്നത്. നിരവധി ആക്ഷന്‍, ഇമോഷണല്‍ രംഗങ്ങളുള്ള സിനിമയെ അതീവ ശ്രദ്ധയോടെ […]
“ലൂസിഫർ മികച്ച മലയാള സിനിമ, മോഹൻലാലിനോട് കൂടുതലിഷ്ടം”; തെലുങ്ക് സൂപ്പർസ്റ്റാർ രാം ചരൺ
ഇന്ത്യയിലാകെ ആരാധകരുള്ള നടന്‍ ആണ് മോഹന്‍ലാല്‍, അഥവാ മലയാളത്തിന്റെ സ്വന്തം ലാലേട്ടന്‍. ബോളിവുഡ് അടക്കമുള്ള ഇന്ത്യയിലെ പല സിനിമാ ഇന്‍ഡസ്ട്രിയിലെയും താരങ്ങളടക്കം മോഹന്‍ലാല്‍ ഫാന്‍സാണ്. പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹന്‍ലാലിന്റെ ലൂസിഫര്‍ തനിയ്ക്ക് വളരെ ഇഷ്ടമാണെന്ന് വെളിപ്പെടുത്തിയിരിക്കുയാണ് നടന്‍ രാംചരണ്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ ആര്‍ആര്‍ആറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ ഇന്റര്‍വ്യൂവിന് ഇടയ്ക്കാണ് രാംചരണ്‍ ഇത്തരത്തില്‍ പ്രതികരിച്ചത്. തന്റെ അച്ഛന്‍ ലൂസിഫര്‍ റീ മേക്ക് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെയാണ് രാംചരണിന്റെ […]