‘ആർ ആർ ആർ’-ന് മുന്നിലും തളരാതെ ‘ഭീഷ്മ പർവ്വം’ ബോക്സ്‌ ഓഫീസിൽ നേട്ടം കൊയ്യൊന്നു
1 min read

‘ആർ ആർ ആർ’-ന് മുന്നിലും തളരാതെ ‘ഭീഷ്മ പർവ്വം’ ബോക്സ്‌ ഓഫീസിൽ നേട്ടം കൊയ്യൊന്നു

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഇന്നലെ  തിയേറ്ററുകളെ ഇളക്കി മറിക്കുന്നതിനായി ‘ആർ ആർ ആർ’ തിയേറ്ററിലെത്തി.  ജനുവരിയിൽ റിലീസ് ചെയ്യേണ്ടിയിരുന്ന പടം കോവിഡ് വ്യപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.  ഇന്നലെ   ആർ ആർ  ആർ തിയേറ്ററിൽ എത്തിയപ്പോൾ മിക്ക സിനിമകളുടെയും റെക്കോർഡ് തിരുത്തിക്കുറിച്ചേക്കുമെന്ന് മുൻപേ പലരും അഭിപ്രായ പ്രകടനം നടത്തിയിരുന്നു.  ബഹുബലിയുടെ കളക്ഷൻ പോലും ആർ ആർ ആർ മറികടക്കാനാണ് സാധ്യതയെന്നാണ് അനലിസ്റ്റുകൾ പോലും വിലയിരുത്തന്നത്. ആന്ധ്രാപ്രദേശ് ഉൾപ്പടെയുള്ള സംസ്ഥാന ങ്ങളിൽ ടിക്കറ്റ് എല്ലാം വിറ്റു കഴിഞ്ഞ നിലയിലായിരുന്നു.  ആർ ആർ ആർ സിനിമയുടെ ഹിന്ദി പതിപ്പിന് ഉൾപ്പടെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.  മെട്രോ സിറ്റികളായ ഡൽഹി, മുംബൈ എന്നിവിടങ്ങളിൽ വലിയ തുക ഈടാക്കിയാണ് ടിക്കറ്റുകൾ പോലും വിറ്റഴിച്ചത്.  1200 രൂപ വരെ ഒരു ടിക്കറ്റിന് എന്ന രീതിയിലാണ് ചില തിയേറ്ററുകളിൽ.  എന്തു വില കൊടുത്തും സിനിമ കാണണം എന്ന ആഗ്രഹമാണ് ഇതിനു പിന്നിൽ.

1920 – കളിലെ സ്വാതന്ത്ര്യസമര സേനാനികളായ അലൂരി സീതരാമ രാജു, കോമരം ഭീം എന്നിവരുടെ കഥ പറയുന്ന ചർച്ച ചെയ്യുന്ന ചിത്രമാണ് ആർ ആർ ആർ.  ബഹുബലിയുടെ സംവിധായകൻ എസ് എസ് രാജമൗലിയാണ് ആർ ആർ ആർ സംവിധാനം ചെയ്തിരിക്കുന്നത്.  രാംചരൺ തേജ, ജൂനിയർ എൻ. ടി. ആർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.  അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.  അതേസമയം സിനിമ റിലീസായ ദിവസം തന്നെ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് പ്രേക്ഷർക്കിടയിൽ നിന്നും ലഭിക്കുന്നത്.  ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സിനിമയ്ക്ക് സാധിച്ചു എന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.  സിനിമ മികച്ചതാണെന്നും, ത്രില്ലിങ്ങാണെന്നുമാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്ന ആദ്യ പ്രതികരണം.  400 കോടി രൂപ ചിലവഴിച്ച് നിർമിക്കുന്ന ചിത്രം ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രം കൂടിയാണ്.

അതെസമയം നാലാമത്തെ ആഴ്ചയിലും മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്‌ത ഭീഷ്മപർവം തിയേറ്ററുകളിൽ വൻ വിജയകരമായി തുടരുകയാണ്.  ആർ ആർ ആർ പോലും മികച്ച പ്രേക്ഷക പ്രതികരണവുമായി തിയേറ്ററിൽ എത്തുമ്പോൾ ഭീഷ്‌മയുടെ റെക്കോർഡിനെ മറികടക്കുവാൻ ആർ ആർ ആർ – ന് സാധിച്ചിട്ടില്ലെന്നും ഭീഷ്മപർവ്വം തന്നെയാണ് മുന്നോട്ട് കുതിക്കുന്നതെന്നുമാണ് റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഭീഷ്മ പർവ്വം റിലീസായി നാലാമത്തെ ആഴ്ചയിലും നൂറിലധികം തിയേറ്ററുകളിലാണ് ഭീഷമ കളിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററിലേയ്‌ക്കും, കൂടുതൽ സ്‌ക്രീനിലേയ്ക്കും ഭീഷ്മ എത്തും. എന്നാൽ ആർ ആർ ആർ – നെ മറികടന്ന് ഭീഷ്മ പർവ്വം കൂടുതൽ കളക്ക്ഷൻ നേടുമെന്നാണ് പ്രേക്ഷക പ്രതികരണം. അനുദിനം തിയേറ്ററുകളിൽ നിന്ന് മികച്ച കളക്ക്ഷൻ നേടി മുന്നേറുന്ന ഭീഷ്മയെ കടത്തിവെട്ടാൻ ആർ  ആർ ആർ – ന് സാധിക്കില്ലെന്നാണ് പ്രേക്ഷക പ്രതികരണം.