‘അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോള്‍ ബ്ലാങ്കായി പോയി. ഒന്നര മണിക്കൂറിലധികം  ബാത്ത്‌റൂമില്‍ കയറി കരഞ്ഞു’ ; ‘നാട്ടു നാട്ടു’ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍
1 min read

‘അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോള്‍ ബ്ലാങ്കായി പോയി. ഒന്നര മണിക്കൂറിലധികം ബാത്ത്‌റൂമില്‍ കയറി കരഞ്ഞു’ ; ‘നാട്ടു നാട്ടു’ ഗാനത്തിന്റെ കൊറിയോഗ്രാഫര്‍

ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് കഴിഞ്ഞ ആഴ്ചയാണ് ഒറിജിനല്‍ സോംഗിനുള്ള ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് കിട്ടിയത്. ആ ഗാനത്തിന് സംഗീതം നല്‍കിയത് കീരവാണിയാണ്. ചന്ദ്രബോസിന്റേതാണ് വരികള്‍ രാഹുല്‍, കാല ഭൈരവ എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ ആര്‍ആര്‍ആര്‍ സിനിമയിലെ ‘നാട്ടു നാട്ടു’ എന്ന ഗാനത്തിന് നൃത്തം ഒരുക്കിയ കൊറിയോഗ്രാഫറാണ് പ്രേം രക്ഷിത്.

RRR Shown In Every Theatre Will Be Burnt" Saying MP Takes Complete U-Turn & Heartily Congratulates To The Team After Golden Globe Win

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജൂനിയര്‍ എന്‍ടിആറും രാം ചരണും ‘നാട്ടു നാട്ടു’ ഗാനത്തിന് ചെയ്ത നൃത്തച്ചുവടുകളും തരംഗമായിരുന്നു. താന്‍ നൃത്തം ഒരുക്കിയ ഗാനത്തിന് രാജ്യാന്തര പുരസ്‌കാരം ലഭിച്ചപ്പോള്‍ ഉള്ള അനുഭവം പങ്കുവയ്ക്കുകയാണ് പ്രേം രക്ഷിത്.

20 days, 43 retakes; Choreographer Prem Rakshit said that 'Natu Natu' was a challenge

താന്‍ അവാര്‍ഡ് വാര്‍ത്ത കേട്ടപ്പോള്‍ ബ്ലാങ്കായി പോയെന്നും, ഒന്നര മണിക്കൂറിലധികം ഞാന്‍ ബാത്ത്‌റൂമില്‍ കയറി കരഞ്ഞെന്നും പറയുകയാണ് കൊറിയോഗ്രാഫറായ പ്രേം രക്ഷിത്. അസാധ്യമെന്ന് തോന്നുന്ന ഈ കാര്യം സാധ്യമായത് രാജമൗലി സാറിന്റെ കഠിനാധ്വാനം കൊണ്ടാണെന്നും, എനിക്ക് വലിയ സന്തോഷമാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

ചിത്രത്തിലെ നായകന്മാരായ ജൂനിയര്‍ എന്‍ടിആറും, രാം ചരണും ഈ സംഭവിച്ചതിനെല്ലാം കാരണമാണ്. അവര്‍ രണ്ടും നല്ല ഡാന്‍സര്‍മാരാണ്. ഈ നൃത്തത്തിന്റെ എല്ലാ ഭാരവും താങ്ങിയതും അതിന്റെ വിജയവും കീരവാണി സാറിന്റെ മ്യൂസിക്കിനാണ്’ -പ്രേം രക്ഷിത് പറഞ്ഞു. രാജമൗലി സാര്‍ എന്താണ് വേണ്ടത്, എന്താണ് നടക്കുന്നത് അടക്കം എല്ലാ ആശയങ്ങളും ഈ ഗാനത്തിന്റെതായി വ്യക്തമാക്കിയിരുന്നു. ഷൂട്ടിംഗും റിഹേസലും അടക്കം 20 ദിവസം എടുത്താണ് ഷൂട്ട് ചെയ്തത്. രണ്ട് മാസം എടുത്താണ് ഇതിന്റെ സ്റ്റെപ്പുകള്‍ തയ്യാറാക്കിയത്. പക്ഷെ നായകന്മാര്‍ തങ്ങളുടെ ഷെഡ്യൂളില്‍ ഒരു ബ്രേക്കും എടുക്കാതെ അത് പൂര്‍ത്തിയാക്കി -പ്രേം രക്ഷിത് കൂട്ടിച്ചേര്‍ത്തു.

I cried in the bathroom for over an hour and a half; Natu Natu Choreographer Prem Rakshit - time.news - Time News

അതുപോലെ ചിത്രത്തിലെ നായകന്മാരായ രാംചരണും, ജൂനിയര്‍ എന്‍ടിആറും ഈ ഗാനത്തിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്ത് പ്രവര്‍ത്തിച്ചു. ഞാന്‍ പറഞ്ഞതൊക്കെ അവര്‍ ചെയ്തു. രാജമൗലി സാറും മുഴുവന്‍ സമയവും ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. രാവിലെ ആറുമുതല്‍ രാത്രി 10വരെ അദ്ദേഹം ഞങ്ങളൊടൊപ്പം ഉണ്ടാകും. രണ്ട് നടന്മാരും ഒരാള്‍ സിംഹം ആണെങ്കില്‍ മറ്റൊരാള്‍ ചീറ്റ എന്ന നിലയിലാണ് മത്സരിച്ച് ഡാന്‍സ് കളിച്ചത് -പ്രേം രക്ഷിത് കൂട്ടിച്ചേര്‍ക്കുന്നു.

రామ్ చ‌ర‌ణ్‌, ఎన్‌.టి.ఆర్‌.తో ప్రేమ్ ర‌క్షిత్ స్టెప్‌లు ఇలా వేయించారు

അതേസമയം, രക്ഷിത് നാട്ടു നാട്ടു എന്ന ഗാനത്തിന് വേണ്ടി താന്‍ 118 സ്റ്റെപ്പുകള്‍ ചിട്ടപ്പെടുത്തി. സാധാരണ 2-3 സ്റ്റെപ്പുകളാണ് ഒരു ഗാനത്തിന് വേണ്ടി കൊറിയോഗ്രാഫ് ചെയ്യാറുള്ളത്. രാംചരണും ജൂനിയര്‍ എന്‍ടിആറും നല്ല നര്‍ത്തകരാണെങ്കിലും നാട്ടു നാട്ടു അവരുടെ സ്റ്റെല്‍ ഡാന്‍സ് അല്ല. അപ്പോള്‍ ഇരു നടന്മാരും ഒന്നിച്ച് ഇത് എങ്ങനെ നടപ്പിലാക്കും എന്ന ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ ഒരു മാജിക്ക് പോലെ അത് നടന്നു -പ്രേം രക്ഷിത് പറയുന്നു.