‘ഞാന്‍ സിനിമ എടുക്കുന്നത് പണത്തിന് വേണ്ടിയും, പ്രേക്ഷകര്‍ക്ക് വേണ്ടിയും’ ; എസ് എസ് രാജമൗലി
1 min read

‘ഞാന്‍ സിനിമ എടുക്കുന്നത് പണത്തിന് വേണ്ടിയും, പ്രേക്ഷകര്‍ക്ക് വേണ്ടിയും’ ; എസ് എസ് രാജമൗലി

ജൂനിയര്‍ എന്‍ടിആര്‍, രാം ചരണ്‍ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി രാജമൗലി ഒരുക്കിയ ബ്രഹ്മാണ്ഡ ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ബോക്‌സ്ഓഫിസില്‍ കോടികള്‍ വാരിയ ചിത്രം ഇപ്പോള്‍ ലോകവേദിയില്‍ അവാര്‍ഡുകളുടെ തിളക്കത്തിലാണ്. ഗോള്‍ഡന്‍ ഗ്ലോബില്‍ മികച്ച ഗാനത്തിനുള്ള അവാര്‍ഡ് നേടിയതിന് പിന്നാലെ ക്രിട്ടിക്‌സ് ചോയിസ് അവാര്‍ഡില്‍ രണ്ട് പുരസ്‌കാരങ്ങളാണ് എസ്എസ് രാജമൗലിയുടെ ചിത്രം നേടിയത്.

RRR Shown In Every Theatre Will Be Burnt" Saying MP Takes Complete U-Turn & Heartily Congratulates To The Team After Golden Globe Win

മികച്ച വിദേശ ഭാഷ ചിത്രത്തിനും, മികച്ച ഗാനത്തിനും ഉള്ളത്. അതേ സമയം ബാഫ്റ്റ പുരസ്‌കാരങ്ങളില്‍ ആര്‍ആര്‍ആര്‍ കാര്യമായ നേട്ടം ഉണ്ടാക്കിയില്ല. ഇപ്പോഴിതാ, അവാര്‍ഡുകള്‍ സംബന്ധിച്ച് തന്റെ കാഴ്ചപ്പാട് വിശദമാക്കുകയാണ് സംവിധായകന്‍ എസ്എസ് രാജമൗലി.

താന്‍ പണത്തിന് വേണ്ടിയാണ് സിനിമ എടുക്കുന്നത്. പ്രേക്ഷകര്‍ക്ക് വേണ്ടിയാണ് സിനിമ എടുക്കുന്നത്. അല്ലാതെ വിമര്‍ശക പ്രശംസ കിട്ടാന്‍ അല്ല. ആര്‍ആര്‍ആര്‍ ഒരു വാണിജ്യ ചിത്രമാണ്. അത് വാണിജ്യമായി വലിയ വിജയമാണ്. അതിന്റെ കൂടെ അനുബന്ധമായി അവാര്‍ഡ് കിട്ടിയാല്‍ സന്തോഷം. അത് എന്റെ യൂണിറ്റ് അംഗങ്ങള്‍ ചെയ്ത കഠിനാദ്ധ്വാനത്തിന് ലഭിക്കുന്ന അംഗീകാരമാണ്’- രാജമൗലി പറഞ്ഞു.

RRR' Star NTR Jr. Says He'd 'Love' to Do a Marvel Movie - Variety

ആര്‍ആര്‍ആര്‍ കഴിഞ്ഞ മാര്‍ച്ചിലാണ് റിലീസായത്. ജൂനിയര്‍ എന്‍ടിആര്‍, രാംചരണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷത്തില്‍ എത്തിയത്. അജയ് ദേവ്ഗണ്‍, ആലിയ ഭട്ട്, ഒലിവിയ മോറിസ്, റേ സ്റ്റീവെന്‍സണ്‍, അലിസണ്‍ ഡൂഡി തുടങ്ങിയ താരങ്ങളും ‘ആര്‍ആര്‍ആറി’ല്‍ മറ്റ് വേഷത്തിലെത്തിയിരുന്നു.

രാജമൗലിയുടെ അച്ഛന്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന് തിരക്കഥയെഴുതിയത്.1920കള്‍ പശ്ചാത്തലമായ ചിത്രം അല്ലൂരി സീതാരാമ രാജു, കോമരം ഭീം എന്നീ സ്വാതന്ത്ര്യ സമര സേനാനികളുടെ കഥയാണ് പറയുന്നത്. യഥാര്‍ഥ ജീവിതത്തില്‍ നേരിട്ട് കണ്ടിട്ടില്ലാത്ത ഇവര്‍ പരസ്പരം കണ്ടിരുന്നെങ്കിലോ എന്ന ഭാവനയിലാണ് ചിത്രത്തിന്റെ കഥ രാജമൗലി എഴുതിയിരിക്കുന്നത്. ഡിവിവി എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ ഡിവിവി ദാനയ്യയാണ് ചിത്രം നിര്‍മ്മിച്ചത്. 1200 കോടി രൂപയില്‍ അധികം ചിത്രം കളക്ഷന്‍ നേടിയിരുന്നു.

SS Rajamouli 'Disappointed' Over India's Oscar Entry, Says 'Everyone Knew RRR Had Much Bigger...'