22 Dec, 2024
1 min read

ഇത് വരെ ഇറങ്ങിയതിൽ ബെസ്റ്റ് റിവഞ്ച് മൂവി “റോഷാക്ക് ” : കുറിപ്പ് വൈറൽ

പേര് കേട്ടപ്പോൾ മുതൽ എന്താണിത് എന്ന് പലരും ഇന്റർനെറ്റിനെ അരിച്ചുപെറുക്കി പരതിയെടുത്ത ഒരു മമ്മൂട്ടി ചിത്രമാണ് റോഷാക്ക് . വ്യത്യസ്തമായ ആഖ്യാന രീതിയും കഥപറച്ചിലും കൊണ്ട് സിനിമാസ്വാദകരെ തിയറ്ററിൽ പിടിച്ചിരുത്തിയ മമ്മൂട്ടി ചിത്രമായിരുന്നു ‘റോഷാക്ക്’. പ്രഖ്യാപന സമയം മുതൽ പ്രേക്ഷ ശ്രദ്ധനേടിയ ചിത്രം പ്രേക്ഷക- നിരൂപക പ്രശംസകള്‍ ഒരുപോലെ നേടിയിരുന്നു. ബോക്സ് ഓഫീസിലും തിളങ്ങിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീര്‍ അബ്ദുള്‍ ആണ്. അഡ്വേഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടന്‍, ഇബ്‍ലീസ് എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ തിരക്കഥാകൃത്താണ് സമീര്‍. […]

1 min read

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിൽ തന്നെ ഒന്നാകും റോഷാക്ക്..!

സമീപകാല മലയാള സിനിമയിലെ വേറിട്ട പരിശ്രമങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്റണി. യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയില്‍ തന്റെ കാര്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന ലൂക്കിനെയാണ് പ്രേക്ഷകര്‍ ആദ്യം കാണുന്നത്. എന്നാല്‍ […]

1 min read

വിദേശത്ത് 2 മില്യണ്‍ ക്ലബ്ബില്‍ മമ്മൂട്ടിയുടെ നാല് ചിത്രങ്ങള്‍…! അതും ഒരു വര്‍ഷത്തിനുള്ളില്‍

തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളുടെ ബിസിനസുമായി താരതമ്യപ്പെടുത്താനാവില്ലെങ്കിലും കാലം മാറുന്നതനുസരിച്ച് മലയാള സിനിമയുടെ വിപണിയും വളരുന്നുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മലയാള സിനിമകളുടെ വിദേശ റിലീസ് യുഎഇയിലും ജിസിസിയിലുമായി ദീര്‍ഘകാലം ചുരുങ്ങിയിരുന്നു. എന്നാല്‍ ഇന്ന് ആ കാലം മാറിയിരിക്കുകയാണ്. മലയാളികള്‍ ഉള്ള മിക്ക രാജ്യങ്ങളിലേക്കും ഇന്ന് മലയാള ചിത്രങ്ങള്‍ എത്തുന്നുണ്ട്. യുകെ, യുഎസ്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങി ആ പട്ടിക നീളുന്നു. സ്‌ക്രീന്‍ കൌണ്ട് കുറവായിരിക്കുമെങ്കിലും പോളണ്ടിലും ഹംഗറിയിലും വരെ ഇന്ന് മലയാള സിനിമകള്‍ റിലീസിന് എത്തുന്നുണ്ട്, എല്ലാ ചിത്രങ്ങള്‍ക്കും […]

1 min read

‘ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പര്‍ ആണെന്ന് തനിക്ക് മനസ്സിലായത്’ ; ഗ്രേസ് ആന്റണി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇറങ്ങിയ നിമിഷം മുതല്‍ തന്നെ ചിത്രം എങ്ങനെയാണ് എന്നതായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. ചിത്രം റിലീസ് ആയതോടെ മികച്ച പ്രതികരണവും ചിത്രത്തിന് കിട്ടി. വളരെ മനോഹരമായിട്ടാണ് മമ്മൂട്ടി റോഷാക്കില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിരുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലറെന്നോ പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്. ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദര്‍ഭങ്ങളില്‍ ഗ്രേസ് ആന്റണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. […]

1 min read

“അതെന്താ എന്റെ കൂടെ പടം ചെയ്യാൻ താല്പര്യം ഇല്ലേ, എന്നാണ് ഉടൻ മമ്മൂക്ക എന്നോട് ചോദിച്ചത്”… ഗ്രേസ് ആന്റണി സംസാരിക്കുന്നു

ഇക്കഴിഞ്ഞ ഒക്ടോബർ 7 – നായിരുന്നു മമ്മൂട്ടി ചിത്രം ‘റോഷാക്ക്‌’ തീയേറ്ററുകളിൽ എത്തിയത്. മൂന്നാം വാരം പിന്നിടുമ്പോഴും ചിത്രത്തിന് മികച്ച പ്രേക്ഷക നിരൂപക പ്രശംസകളാണ് കിട്ടുന്നത്. നിസാം ബഷീറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ റോഷാക്ക്‌ 2022 – ലെ തന്നെ ഹിറ്റ് ചിത്രമായി മാറിയിരിക്കുകയാണ്. ജഗദീഷ്, ഷറഫുദ്ദീൻ, കോട്ടയം നസീർ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ഇപ്പോഴും സോഷ്യൽ മീഡിയകളിൽ നിറഞ്ഞു നിൽക്കുന്നത് റോഷാക്കിന്റെ വിശേഷങ്ങളും വിജയാഘോഷങ്ങളും തന്നെയാണ്. ഇപ്പോഴിതാ […]

1 min read

“പിന്നെ മമ്മൂക്കയുടെ കാര്യം ഞാൻ പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ല. പതിവു പോലെ ലൂക്ക് ആയി പൊളിച്ചടുക്കിയിട്ടുണ്ട് ഇക്ക”… മനസ്സ് തുറന്ന് സിനിമ പ്രേക്ഷക

മമ്മൂട്ടിയെ നായകനാക്കി നിസാം സംവിധാനം ചെയ്ത ‘റോഷാക്ക്’ അടുത്തിടെയാണ് ആരാധകർക്ക് മുന്നിൽ എത്തിയത്. രണ്ടാം വാരത്തിലേക്ക് കടക്കുന്ന ചിത്രം ഇപ്പോഴും ഗംഭീര പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. പ്രഖ്യാപന സമയം മുതൽ സസ്പെൻസും നിഗൂഢതയും നിറഞ്ഞ ചിത്രമായിരുന്നു റോഷാക്ക്. മലയാള പ്രേക്ഷകർ ഇതുവരെ കാണാത്ത പുത്തൻ ഗെറ്റപ്പിൽ ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തിയിരിക്കുന്നത്. ലൂക്ക് ആന്റണി എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്. സിനിമ കണ്ടു ഇറങ്ങിയവരെല്ലാം തന്നെ മമ്മൂട്ടിയുടെ പ്രകടനം കണ്ട് എക്സൈറ്റഡ് ആയിരിക്കുകയാണ്. ഇതൊരു സൈക്കിക് ത്രില്ലർ […]

1 min read

റഷീദ് എന്ന വില്ലനായി മാത്യൂ മാമ്പ്രയും അമ്മുവായി പ്രിയംവദ കൃഷ്ണനും റോഷാക്കിലൂടെ ശ്രദ്ധിക്കപ്പെട്ടപ്പോള്‍….

കൊവിഡ് കാലത്തിനു ശേഷമുള്ള ഒരിടവേളയില്‍ തിയറ്ററുകളില്‍ മലയാള സിനിമയ്ക്ക് പ്രേക്ഷകരില്ലെന്ന ആശങ്ക സിനിമാലോകവും തിയറ്റര്‍ വ്യവസായവും പങ്കുവച്ചിരുന്നു. എന്നാല്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാക്കി ചില സിനിമകള്‍ വന്നിരുന്നു. ആ നിരയിലേക്ക് എത്തിയ മറ്റൊരു ചിത്രമാണ് മമ്മൂട്ടി നായകനായെത്തിയ റോഷാക്ക്. നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്കിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ മുതല്‍ സിനിമാപ്രേമികളില്‍ വലിയ കൗതുകം സൃഷ്ടിച്ചിരുന്ന ചിത്രം തിയറ്ററുകളിലെത്തിയപ്പോഴും അതേ തോതിയുള്ള മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. വെള്ളിയാഴ്ച തിയറ്ററുകളിലെത്തിയ ചിത്രം ആദ്യ വാരാന്ത്യത്തില്‍ കേരളത്തില്‍ നിന്നു മാത്രം […]

1 min read

‘മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്ന് മാത്രം 9.75 കോടി നേടി റോഷാക്ക്, നന്ദി പറയേണ്ടത് മമ്മൂക്കയെന്ന മഹാ മനുഷ്യനോട്’ ; ആന്റോ ജോസഫ്

കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നീസാം ബഷീര്‍ മമ്മൂട്ടിയെ നായകനാക്കി സംവിധാനം ചെയ്ത ചിത്രം റോഷാക്ക് തിയേറ്ററില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. റിലീസ് ദിനം മുതല്‍ ഇത് വരെ ഹൗസ് ഫുള്‍ ഷോകളുമായാണ് മുന്നേറുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലര്‍ ഗണത്തില്‍പെടുത്താവുന്ന സിനിമയില്‍ ലൂക് ആന്റണി എന്ന ബിസിനസ്സ്മാന്‍ ആയാണ് മമ്മൂട്ടി എത്തുന്നത്. ഓരോ ഫ്രെയ്മിലും ആകാംക്ഷജനിപ്പിച്ചു മുന്നേറുന്ന ചിത്രത്തില്‍ നിരവധി സസ്‌പെന്‍സ് എലമെന്റുകളും സംവിധായകന്‍ ഒരുക്കിവച്ചിട്ടിട്ടുണ്ട്. ബോക്‌സ് ഓഫീസിലും മികച്ച കളക്ഷനാണ് ഈ മൂന്ന് […]

1 min read

ലോക സിനിമയിലെ തന്നെ ആദ്യ വേറിട്ട പടം…! റിലീസ് ദിനം റോഷാക്ക് നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്

ആരാധകരും സിനിമ പ്രേമികളും ഏറെ ആകാംഷയോടെ കാത്തിരുന്ന മമ്മൂട്ടി ചിത്രമായിരുന്നു റോഷാക്ക്. ചിത്രം തിയേറ്ററില്‍ റിലീസിനെത്തിയപ്പോള്‍ വന്‍ ആഘോഷത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്. ലൂക്ക ആന്‍ണിയായുള്ള മമ്മൂട്ടിയുടെ നിറഞ്ഞാട്ടം പ്രേക്ഷകര്‍ ഏറ്റെടുത്തുകഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും ഇപ്പോള്‍ ചര്‍ച്ചാവിഷയം റോഷാക്ക് ആണ്. ബോക്‌സ് ഓഫീസിലും അത് പ്രതിഫലിച്ചുവെന്നാണ് പുറത്തുവരുന്ന കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. യുകെ പൗരനായ ‘ലൂക്ക ആന്റണി’യെന്ന നിഗൂഢതയുള്ള കഥാപാത്രമായിട്ടുള്ള മമ്മൂട്ടിയുടെ വേഷപ്പകര്‍ച്ചയും വേറിട്ട മേയ്ക്കിംഗുമാണ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സ്ഥിരീകരിക്കാത്ത കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. […]

1 min read

“ഇങ്ങേർക്കല്ലാതെ മറ്റൊരുത്തനും പൂർണ്ണതയിൽ എത്തിക്കാൻ പറ്റാത്ത കഥാപാത്രം”.. റോഷാക് കണ്ട പ്രേക്ഷകന്റെ പ്രതികരണം

മമ്മൂട്ടി നായകനായ ‘റോഷാക്’ ഇന്ന് തിയേറ്ററുകളിൽ റിലീസ് ചെയ്തിരിക്കുകയാണ്. ‘കെട്ട്യോളാണെന്റെ മാലാഖ’ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്. ഗംഭീര പ്രതികരണങ്ങളാണ് ചിത്രം നേടിക്കൊണ്ടിരിക്കുന്നത്. റോഷാക് കണ്ടവരെല്ലാം തന്നെ മമ്മൂട്ടിയുടെ അഭിനയം കണ്ടു ഞെട്ടിത്തരിച്ചിരിക്കുകയാണ്. മമ്മൂട്ടിയുടെ ഇതുവരെ കാണാത്തൊരു മുഖവുമായി ലൂക്ക് ആന്റണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. റോഷാക്കിന്റെ തിരക്കഥ ഒരുക്കിയത് ‘അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ’ ‘ഇബിലീസ്’ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് ആയ സമീർ അബ്ദുള്ളാണ്. മമ്മൂട്ടിയുടെ നിർമ്മാണ […]