കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിൽ തന്നെ ഒന്നാകും റോഷാക്ക്..!
1 min read

കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഇന്ത്യൻ സിനിമകളിൽ തന്നെ ഒന്നാകും റോഷാക്ക്..!

മീപകാല മലയാള സിനിമയിലെ വേറിട്ട പരിശ്രമങ്ങളില്‍ ഒന്നായിരുന്നു മമ്മൂട്ടിയെ നായകനാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത റോഷാക്ക്. സൈക്കോളജിക്കല്‍ റിവെഞ്ച് ഡ്രാമ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ഇത്. മമ്മൂട്ടി കരിയറില്‍ ഇതുവരെ അവതരിപ്പിക്കാത്ത തരത്തിലുള്ള കഥാപാത്രമായിരുന്നു ചിത്രത്തിലെ ലൂക്ക് ആന്റണി. യുകെ പൌരത്വമുള്ള, ദുബൈയില്‍ ബിസിനസ് ഉള്ള ലൂക്ക് അവിചാരിതമായി ഒരു നാട്ടില്‍പുറ പ്രദേശത്ത് എത്തിപ്പെടുകയാണ്. വനപാതയില്‍ തന്റെ കാര്‍ അപകടത്തില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയെ കാണ്മാനില്ലെന്ന പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തുന്ന ലൂക്കിനെയാണ് പ്രേക്ഷകര്‍ ആദ്യം കാണുന്നത്. എന്നാല്‍ പോകെപ്പോലെ ഈ പ്രദേശത്ത് അവിചാരിതമായി എത്തിയതല്ലെന്നും അയാള്‍ക്കൊരു മിഷന്‍ ഉണ്ടെന്നും പ്രേക്ഷകര്‍ മനസിലാക്കുന്നു.

മമ്മൂട്ടിക്കൊപ്പം ബിന്ദു പണിക്കര്‍, ജഗദീഷ്, കോട്ടയം നസീര്‍ തുടങ്ങിയ മറ്റ് അഭിനേതാക്കളുടെ പ്രകടനങ്ങളും കൈയടി നേടിയിരുന്നു. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിന് ശേഷം നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണിത്. മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ മമ്മൂട്ടി നിര്‍മ്മിച്ച രണ്ടാമത്തെ ചിത്രവുമാണ് റോഷാക്ക്. ദുല്‍ഖര്‍ സല്‍മാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസാണ് ചിത്രം തീയറ്ററുകളില്‍ എത്തിച്ചത്. പറഞ്ഞ വിഷയത്തിനൊപ്പം സാങ്കേതിക മേഖലകളില്‍ പുലര്‍ത്തിയ മികവിന്റെ പേരിലും ചിത്രം കൈയടി നേടിയിരുന്നു. മിഥുന്‍ മുകുന്ദന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. ചിത്രം പുറത്തിറങ്ങി ഒരുവർഷം പിന്നിട്ടിരിക്കുകയാണ്. ഇന്നും പ്രേക്ഷകർ ചിത്രത്തെ നെഞ്ചൊട് ചേർത്തിരിക്കുകയാണ്. കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ചിത്രം തന്നെയാണ് റോഷാക്ക്. ഒരു പ്രേക്ഷകന്റെ കുറിപ്പ് വായിക്കാം.

കുറിപ്പിന്റ പൂർണ രൂപം 

കഴിഞ്ഞ 10 വർഷത്തിൽ ഏറ്റവും മികച്ച മലയാള സിനിമ ഏതാണെന്ന് ചോദിച്ചാൽ എനിക്കുള്ള ഉത്തരമായിരിക്കും ഈ സിനിമ ❤️

ഒരു Foreign സിനിമ പ്രേമിക്ക് ഇവിടെയുള്ള സിനിമകളിൽ ഒന്നാമത് Suggest ചെയ്യുന്ന സിനിമയായിരിക്കും റോഷാക്ക് 💯

ഏത് മേഖല എടുത്താലും പടത്തിലെ ആരുടെ performance എടുത്താലും Top class എന്ന് പറയേണ്ടി വരും, Technical side നോക്കിയാലും one of the best

ഇത്രയും Unique ആയിട്ടുള്ള സിനിമ experimental എന്നുള്ള ലേബലിൽ തുടങ്ങി വലിയ Box office വിജയമായി എന്നതാണ് സന്തോഷം തരുന്ന കാര്യം,പ്രേക്ഷകരെ പിടിച്ചിരുത്തുന്ന ഒരു Engaging factor ഇതിലുണ്ടായിരുന്നു

മുൻപ് ഇവിടെ ഇറങ്ങിയിട്ടുള്ള Experimental സിനിമകളും Rorschach ഉം തമ്മിലുള്ള വ്യത്യാസവും അതായിരുന്നു..

ഇനിയും ഇതുപോലുള്ള സിനിമകൾ ഇറങ്ങി വലിയ Hit ആകട്ടെയെന്ന് ആഗ്രഹിക്കുന്നു

 

1 year of Great Rorschach 💎