“മമ്മൂട്ടി കമ്പനി നിർമ്മിച്ച മൂന്ന് സിനിമകളും സ്റ്റാൻഡേർഡ് ക്വാളിറ്റി പുലർത്തിയവയാണ്”
1 min read

“മമ്മൂട്ടി കമ്പനി നിർമ്മിച്ച മൂന്ന് സിനിമകളും സ്റ്റാൻഡേർഡ് ക്വാളിറ്റി പുലർത്തിയവയാണ്”

മലയാളികൾ മെഗാസ്റ്റാർ എന്ന വിളിച്ച ഒരു നടനേയുള്ളു, അത് മമ്മൂട്ടിയാണ്. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി പ്രേക്ഷകരെ വിസ്‍മയിപ്പിച്ചു കൊണ്ടിരിക്കുകയാണ് നടൻ. ഓരോ വർഷവും പുത്തൻ പരീക്ഷണങ്ങളുമായാണ് മമ്മൂട്ടി എത്തുന്നത്. മറ്റു ഭാഷകളിൽ ശ്രദ്ധേയ സിനിമകളുടെ ഭാഗമായി കൊണ്ടാണ് മമ്മൂട്ടി ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയത്. 71ാം വയസ്സിലും നാല്പതുകാരന്റെ സൗന്ദര്യവും ഊർജ്ജവും കൊണ്ട് നടക്കുന്ന മമ്മൂട്ടിക്ക് ആ കാരണം കൊണ്ടും ഇന്ന് നിരവധി ആരാധകരുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലെല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഒരുപക്ഷെ മലയാളം കഴിഞ്ഞാൽ തമിഴകത്തായിരിക്കും മമ്മൂട്ടിക്ക് ഏറ്റവും കൂടുതൽ ആരാധകർ. കഴിഞ്ഞ വർഷം റോഷാക്ക്, നൻപകൽ നേരത്ത് മയക്കം, പുഴു അടക്കമുള്ള സിനിമകളുമായെത്തിയ നടൻ ഈ വർഷവും ഒരുപിടി വ്യത്യസ്ത വേഷങ്ങളിലൂടെ പ്രേക്ഷകരെ ഞെട്ടിക്കുകയാണ്. കണ്ണൂർ സ്ക്വാഡാണ് മമ്മൂട്ടിയുടെതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത സിനിമ . മികച്ച അഭിപ്രായം നേടി മുന്നേറുന്ന ചിത്രം ബോക്സ് ഓഫിസ് കളക്ഷനിലും മിന്നും പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ച് ഒരു പ്രേക്ഷകൻ പങ്കു വെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.

കുറിപ്പിന്റെ പൂർണ രൂപം 

മമ്മൂട്ടി കമ്പനി ഇത് വരെ നിർമ്മിച്ച മൂന്ന് സിനിമകളും സ്റ്റാൻഡേർഡ് ക്വാളിറ്റി പുലർത്തിയവയാണ്.അതിൽ personal favourite ഇപ്പോഴും “നന്പകൽ ” ആണ്.ഈ വർഷത്തെ ഇത് വരെ ഉള്ള സിനിമ കാഴ്ച കളിലും നന്പകൽ തന്നെ ഇഷ്ടം ❤️

റോഷക് നെ സംബന്ധിച്ച് ആദ്യ കാഴ്ച യിലേക്കാൾ എനിക്ക് ഏറെ ഇഷ്ടമായത് രണ്ടാമത്തെ വട്ടം കണ്ടപ്പോഴാണ്.👏

കണ്ണൂർ സ്‌ക്വാഡ് ഉം സ്റ്റാൻഡേർഡ് വാച്ച്ബിൾ ക്വാളിറ്റി പുലർത്തുന്ന സിനിമ യാണ് 👍🏻

പറഞ്ഞു വന്നത് ഇത്രേ ഉള്ളു, ഈ 72 ആം വയസിൽ കരിയറിന്റെ ലാസ്റ്റ് phase ൽ മമ്മൂട്ടി എന്ന നടൻ സിനിമയോട് കാണിക്കുന്ന പാഷൻ, എത്ര അഭിനന്ദിച്ചാലും മതിയാവില്ല. പ്രേക്ഷകരെ വിഡ്ഢികൾ ആക്കാത്ത, at least നല്ലൊരു തിയേറ്റർ അനുഭവം എങ്കിലും സമ്മാനിക്കുന്ന സിനിമകളാണ് സ്വന്തം നിർമ്മാണ കമ്പനി യിലൂടെ അദ്ദേഹം മലയാളിക്ക് സമ്മാനിക്കുന്നത്, അതും തന്റെ പകുതി പ്രായം പോലും ഇല്ലാത്ത പിള്ളേർക്കൊപ്പം ചേർന്ന് കൊണ്ട് 👏👏❤️

ഇനി വരാനുള്ള സിനിമകളും ഇതിലും മികച്ചതാവും ന്ന് പ്രതീക്ഷിക്കുന്നു