‘ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പര്‍ ആണെന്ന് തനിക്ക് മനസ്സിലായത്’ ; ഗ്രേസ് ആന്റണി
1 min read

‘ മമ്മൂക്കയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പര്‍ ആണെന്ന് തനിക്ക് മനസ്സിലായത്’ ; ഗ്രേസ് ആന്റണി

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി നിസാം ബഷീര്‍ സംവിധാനം ചെയ്ത ചിത്രമാണ് റോഷാക്ക്. ചിത്രത്തിന്റെ ടീസറും പോസ്റ്ററും ഇറങ്ങിയ നിമിഷം മുതല്‍ തന്നെ ചിത്രം എങ്ങനെയാണ് എന്നതായിരുന്നു പ്രേക്ഷകര്‍ ഉറ്റുനോക്കിയത്. ചിത്രം റിലീസ് ആയതോടെ മികച്ച പ്രതികരണവും ചിത്രത്തിന് കിട്ടി. വളരെ മനോഹരമായിട്ടാണ് മമ്മൂട്ടി റോഷാക്കില്‍ തന്റെ പ്രകടനം കാഴ്ചവെച്ചിരുന്നത്. സൈക്കളോജിക്കല്‍ റിവഞ്ച് ത്രില്ലറെന്നോ പാരാനോര്‍മല്‍ സൂപ്പര്‍ നാച്ചുറല്‍ ത്രില്ലറെന്നോ ഒക്കെയാണ് ഈ ചിത്രത്തെ പ്രേക്ഷകര്‍ വിശേഷിപ്പിച്ചിരുന്നത്.

ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പമുള്ള തീവ്രവൈകാരിക സന്ദര്‍ഭങ്ങളില്‍ ഗ്രേസ് ആന്റണി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇപ്പോഴിതാ, മെഗാസ്റ്റാര്‍ മമ്മൂട്ടിയോടൊപ്പമുള്ള ഷൂട്ടിങ് അനുഭവങ്ങള്‍ തുറന്നു പറയുകയാണ് നടി ഗ്രേസ് ആന്റണി. റോഷാക്ക് എന്ന സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ച നിമിഷത്തെ കുറിച്ചാണ് നടി തുറന്നു പറഞ്ഞത്. സാധാരണ എല്ലാവര്‍ക്കും മമ്മൂട്ടിയോടൊപ്പം അഭിനയിക്കുമ്പോള്‍ കുറച്ച് പേടിയാണ് ഉണ്ടാകാറുള്ളതെന്നും, എന്നാല്‍ താന്‍ ആ നിമിഷം വളരെ എക്സൈറ്റഡായിരുന്നെന്നുമാണ് ഗ്രേസ് ആന്റണി പറയുന്നത്.

കൂടാതെ, റോഷാക്കില്‍ മമ്മൂട്ടിയോടൊപ്പം അഭിനയിച്ചപ്പോഴാണ് പ്രായമൊക്കെ വെറും നമ്പറാണെന്ന് തനിക്ക് മനസിലായതെന്നും ഗ്രേസ് കൂട്ടിച്ചേര്‍ത്തു. അതുപോലെ, മമ്മൂട്ടിയുടെ എനര്‍ജി ലെവല്‍ തന്നെ അത്ഭുതപ്പെടുത്തിയെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഗ്രേസ് ആന്റണിയുടെ പറയുന്നതിങ്ങനെ…
‘മമ്മൂക്ക എന്ന് കേള്‍ക്കുമ്പോള്‍ എല്ലാവര്‍ക്കും ഒരു പേടിയാണല്ലോ. എന്നാല്‍ എന്റെ കാര്യത്തില്‍ അതായിരുന്നില്ല. തനിക്ക് ഭയങ്കര എക്സൈറ്റ്മെന്റായിരുന്നു. ഞാന്‍ ഇക്കയോടും ഇക്ക എന്നോടും എന്തായിരിക്കും പറയുക, ഞങ്ങള്‍ എന്തിനെ കുറിച്ചെല്ലാം സംസാരിക്കും എന്നെല്ലാം ഞാന്‍ ആലോചിച്ചിരുന്നു. ആ എക്സൈറ്റ്മെന്റോട് കൂടിയാണ് റോഷാക്കിലെത്തുന്നത്. നടി പറഞ്ഞു. ചിത്രത്തില്‍ കാഷ്യു ഫാക്ടറിയില്‍ വെച്ച് മമ്മൂക്കയുടെ ഒരു ഫൈറ്റ് സീനുണ്ട്. എന്റെ കഥാപാത്രം അത് കാണുന്ന രീതിയിലാണത്. ആ സീന്‍ എടുക്കുന്ന സമയത്ത് മമ്മൂക്ക വന്ന് എന്നോട് പറയും, ‘ഇത്രയും പ്രായമായ എന്നെയാ ഇവര്‍ ഈ പാടുപെടുത്തുന്നേ, ഇത് വല്ലോം കാണുന്നുണ്ടോ നീ’ എന്ന്. അപ്പോള്‍ നമുക്ക് തിരിച്ചൊന്നും പറയാന്‍ കിട്ടില്ല.

ഫൈറ്റ് സീന്‍ കഴിഞ്ഞ് ഇക്ക ജനലില്‍ പിടിച്ച് നിന്നിട്ട് വല്ലാതെ അണക്കും. നമ്മള്‍ അത് കാണും. പക്ഷെ അടുത്ത ഷോട്ടിന് വിളിക്കുമ്പോള്‍ അദ്ദേഹം ‘ഇനി അടുത്തത് പോയി ചെയ്തിട്ട് വരാം’ എന്ന് പറയും. ആ എനര്‍ജി ഒരു സംഭവം തന്നെയാണ്. പ്രായമൊക്കെ വെറും നമ്പറാണെന്ന് പറയാന്‍ തോന്നുന്നത് അപ്പോഴാണ്,’ നടി കൂട്ടിച്ചേര്‍ത്തു. അതേസമയം, റോഷാക്കില്‍ ഏറ്റവും കൂടുതവല്‍ പ്രേക്ഷക ശ്രദ്ധ നേടിയതാണ് മമ്മൂട്ടിയും ഗ്രേസ് ആന്റണിയും തമ്മിലുള്ള കോമ്പിനേഷന്‍ സീനുകള്‍.