23 Dec, 2024
1 min read

‘നജീബിന് അഞ്ച് ഭാഷകളിലും ശബ്ദം നൽകുന്നത് പൃഥ്വിരാജ്…! സന്തോഷം പങ്കുവെച്ച് താരം

മലയാള പ്രേക്ഷകർ ഇപ്പോൾ അക്ഷമയോടെ കാത്തിരിക്കുന്ന ഒരു റിലീസ് ആടുജീവിതത്തിന്റേതാണ്. അതിന് കാരണം ബെന്യാമിന്റെ നോവലിലൂടെ നജീബിന്റെ ജീവിതം ഒരു ഏടായി മലയാളികളുടെ മനസിൽ നിലകൊള്ളുന്നുണ്ട് എന്നതാണ്. ബ്ലെസി എന്ന അനുഗ്രഹീത സംവിധായകനും പൃഥ്വിരാജ് എന്ന നടനും സംഗീത മാന്ത്രികൻ എ.ആർ റഹ്മാനും ഒരുമിച്ചപ്പോഴുള്ള വിസ്മയം കാണുക എന്നതാണ് മലയാളി പ്രേക്ഷകരുടെ ആകാംഷ ദിവസം കഴിയുന്തോറും വർധിക്കാനുള്ള മറ്റൊരു കാരണം. ഇപ്പോഴിതാ ചിത്രം സംബന്ധിച്ച് തന്‍റെ ഒരു സന്തോഷം പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്. ബെന്യാമിന്‍റെ നോവലിന്‍റെ അതേ പേരില്‍ […]

1 min read

ആടുജീവിതം സിനിമ മൂന്ന് മണിക്കൂറല്ല… ; പുതിയ അപ്പ്ഡേറ്റ് പുറത്ത്

ലോകമെമ്പാടുമുള്ള മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. കഴിഞ്ഞ ദിവസം ചിത്രത്തിൻ്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തു വിട്ടിരുന്നു. നായകകഥാപാത്രമായ നജീബിന്റെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ അവതരിപ്പിക്കുന്ന പൃഥ്വിരാജിന്റെ മറ്റു പോസ്റ്ററുകളിലെ ലുക്കുകളിൽനിന്ന് ഏറെ വ്യത്യസ്തമാണ് ഇപ്പോൾ പുറത്തിറങ്ങിയ പോസ്റ്ററിലെ ലുക്ക്. ജീവിതത്തിന്റെ കഠിനതകളും കയ്പ്പുനീരും രുചിക്കുന്നതിനു മുൻപുള്ള നജീബിനെയാണ് പുതിയ പോസ്റ്ററിൽ കാണാനാവുക എന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ഇപ്പോഴിതാ പൃഥ്വിരാജ് നായകനായി വേഷമിട്ട് വരാനിരിക്കുന്ന ചിത്രത്തിന്റെ സെൻസറിംഗ് കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎ സര്‍ട്ടിഫിക്കറ്റാണ് […]

1 min read

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന “എമ്പുരാൻ ” പുതിയ അപ്ഡേറ്റ് പുറത്തുവിട്ട് പൃഥ്വിരാജ്

ഈ വർഷം പ്രേക്ഷകർ ഏറെ പ്രതീക്ഷ അർപ്പിച്ചിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബന്‍. ലിജോ ജോസ് പെല്ലിശ്ശേരിയും മോഹൻലാലും ആദ്യമായി ഒന്നിക്കുന്നു എന്നതും സിനിമയുടെ ഡിമാൻ‍ഡ് കൂട്ടുന്നു. ജനുവരി 25ന് റിലീസിനൊരുങ്ങുന്ന സിനിമയുടെ പ്രമോഷൻ തിരക്കിലാണ് ലിജോ ജോസും സംഘവും. ഇതിൻ്റെ ഇടയിൽ മോഹൻലാല്‍ നായകനായി മറ്റൊരു ചിത്രത്തിന്റെ ചിത്രീകരണവും നടക്കുന്നുണ്ട്. എമ്പുരാനാണ് അതിവേഗം ചിത്രീകരണം പുരോഗമിക്കുന്നത്. മോഹൻലാലിനറെ എമ്പുരാന്റെ രണ്ടാം ഷെഡ്യൂള്‍ അവസാനിച്ചിരിക്കുകയാണ് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് പൃഥ്വിരാജ്. മലയാളത്തിലെ ആദ്യമായി 200 കോടി ക്ലബിൽ കയറിയ […]

1 min read

പ്യഥ്വിരാജിന്റെ ഞെട്ടിക്കുന്ന ലുക്ക് പുറത്ത് …!റിലീസിനൊരുങ്ങി ആടുജീവിതം

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ആടുജീവിതം’. ചിത്രം  ഏപ്രിൽ 10ന് റിലീസ് ചെയ്യും. മലയാളം ഉൾപ്പടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുന്നത്. എല്ലാ ശ്വാസവും ഒരു യുദ്ധമാണ് എന്നാണ് ടാഗ്‌ലൈൻ.പൃഥ്വിരാജ്–ബ്ലെസി ടീമിന്റെ സ്വപ്നപദ്ധതിയായ ‘ആടുജീവിതം’ പൃഥ്വിരാജ് പ്രൊഡക്‌ഷൻസ് ആണ് വിതരണത്തിനെത്തിക്കുന്നത്. സിനിമാപ്രേമികളെല്ലാം കാത്തിരിക്കുന്ന ചിത്രമാണ് ബെന്യാമിന്റെ പ്രശസ്ത നോവലിനെ ആധാരമാക്കിയുള്ള ആടുജീവിതം. പൃഥ്വിരാജിന്റെ വിസ്‍മയിപ്പിക്കുന്ന പകര്‍ന്നാട്ടം തന്നെയാകും ചിത്രത്തില്‍ കാണാനാകുക. അനുഭവിച്ചതിന്റെയത്രയും തീവ്രത പകര്‍ത്തുന്ന ലുക്ക് ചിത്രത്തിലേതായി പുറത്തുവിട്ടിരിക്കുകയാണ് നടൻ പൃഥ്വിരാജ്. കണ്ണീര്‍ വറ്റിയ ഒരു […]

1 min read

വർഷങ്ങൾ നീണ്ട പ്രയത്നം ….!!! ഇതാണ് നജീബ് : ആടുജീവിതം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സിനിമാപ്രേമികളെല്ലാം ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ്- ബ്ലെസി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ആടുജീവിതം. പൃഥ്വിരാജിന്റെ കരിയറിലെ വമ്പന്‍ സിനിമയായി എത്തുന്ന ഈ സിനിമ സംവിധായകന്‍ ബ്ലെസിയുടെയും സ്വപ്‌ന ചിത്രമാണ്. കഴിഞ്ഞ നാല് വര്‍ഷങ്ങളായി തുടരുന്ന സിനിമയുടെ ചിത്രീകരണം ഇടയ്ക്ക് കോവിഡിനെ തുടര്‍ന്ന് മുടങ്ങിയിരുന്നു. മലയാളസിനിമയുടെ ചരിത്രത്തില്‍ ഇത്രയും നീണ്ട ഷെഡ്യൂളുകള്‍ ഉണ്ടായ ചിത്രം വേറെ ഉണ്ടാകില്ല. ചിത്രീകരണത്തിനായി 160-ലേറെ ദിവസങ്ങളാണ് വേണ്ടിവന്നതെങ്കിലും അത് പൂര്‍ത്തിയാക്കാന്‍ നാലര വര്‍ഷത്തോളം കാത്തിരിക്കേണ്ടിവന്നു. വില്‍പ്പനയില്‍ റെക്കോര്‍ഡുകള്‍ തീര്‍ത്ത ഒരു ജനപ്രിയ നോവലിന്‍റെ ചലച്ചിത്രാവിഷ്കാരം […]

1 min read

എമ്പുരാനിൽ ദുൽഖർ സൽമാൻ ഉണ്ടാവുമോ? മറുപടി നൽകി പൃഥ്വിരാജും

മലയാളത്തിലെ ആദ്യ 200 കോടി സിനിമയായ ലൂസിഫറിന്റെ രണ്ടാം ഭാഗമായി എത്തുന്ന മോഹൻലാൽ-പൃഥ്വിരാജ് ചിത്രമാണ് എമ്പുരാൻ. ആശിർവാദ് സിനിമാസിനൊപ്പം ലൈക്ക പ്രൊഡക്ഷൻസും കൂടി ചേർന്നാണ് എമ്പുരാൻ നിർമ്മിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ ആദ്യ മലയാള ചിത്രമാണിത്. കഴിഞ്ഞ ഓക്ടോബർ അവസാനമായിരുന്നു ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായത്. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. മുരളി ​ഗോപിയാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനെല്ലാം മികച്ച സ്വീകരണമാണ് ലഭിച്ചത്. വമ്പൻ ഹിറ്റായ ലൂസിഫറിന്റെ […]

1 min read

സലാറിന്റെ കളക്ഷനില്‍ വേറിട്ട റെക്കോര്‍ഡ്…!!! വൻ കുതിപ്പുമായി പ്രഭാസ് ചിത്രം

രാജ്യമൊട്ടാകെ ആരാധകരുള്ള പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. തെലുങ്കില്‍ നിന്ന് രാജ്യത്തിന്റെ ശ്രദ്ധയാര്‍ഷിച്ച താരം കന്നഡയുടെയും പ്രിയപ്പെട്ടവനാണ്. മാത്രമല്ല കന്നഡയില്‍ നിന്നുള്ള ഹിറ്റ് സംവിധായൻ പ്രശാന്ത് നീലിന്റെ സലാറില്‍ നായകനായും പ്രഭാസ് പ്രിയങ്കരനായി. എന്തായാലും കന്നഡയിലും പ്രഭാസിന്റെ സലാര്‍ കളക്ഷനില്‍ പുതിയ ഒരു റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. കന്നഡയില്‍ മൊഴിമാറ്റിയെത്തിയ ഒരു സിനിമയുടെ കളക്ഷൻ റെക്കോര്‍ഡാണ് സലാര്‍ നേടിയിരിക്കുന്നത്. സലാര്‍ ഇന്ത്യയില്‍ നിന്ന് 360.82 കോടി രൂപ എന്നാണ് പുതിയ ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. കളക്ഷൻ റെക്കോര്‍ഡുകള്‍ മറികടന്ന് […]

1 min read

”സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെ, 30 സെക്കന്റിനുള്ളിൽ ഞാൻ ഓക്കെ പറഞ്ഞു”; പൃഥ്വിരാജ്

ചലച്ചിത്രലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന ചിത്രമാണ് ‘സലാർ’. പ്രഭാസ്, പൃഥ്വിരാജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രം ഹോംബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗാണ്ടർ, കെ വി രാമ റാവു എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ഡിസംബർ 22നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഇതിനിടെ ചിത്രത്തിന്റെ വിശേഷങ്ങൽ പങ്കുവെച്ച് രം​ഗത്തെത്തിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്. സലാർ ​ഗെയിം ഓഫ് ത്രോൺസ് പോലെയാണെന്ന് പറയുന്ന താരം, താൻ 30 സെക്കന്റ് സമയമെടുത്താണ് കഥാപാത്രം ചെയ്യാൻ ആ​ഗ്രഹമുണ്ടെന്ന് അറിയിച്ചത് […]

1 min read

വരികളിൽ കഥയൊളിപ്പിച്ച് സലാറിലെ ആദ്യ ​ഗാനം: ഒറ്റ ദിവസം കൊണ്ട് കണ്ടത് ആറ് മില്യണിലധികം ആളുകൾ

സലാറിലെ ആദ്യ ​ഗാനത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറങ്ങി. രവി ബസ്രുർ ആണ് ഈണമൊരുക്കിയത്. കൃഷ്ണ കനത് വരികൾ കുറിച്ച ഗാനം ഹരിണി ആണ് ആലപിച്ചിരിക്കുന്നത്. പുറത്തിറങ്ങി ഒറ്റ ദിവസം കൊണ്ട് പാട്ട് 6 മില്യനിലധികം പ്രേക്ഷകരെയാണ് സ്വന്തമാക്കിയത്. കെജിഎഫ് എന്ന ഹിറ്റിനു ശേഷം പ്രശാന്ത് നീലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രമായ ‘സലാറിൽ’ പ്രഭാസ് ആണ് നായകൻ. പൃഥ്വിരാജ് വില്ലൻ വേഷത്തിലെത്തുന്നുവെന്നാണ് റിപ്പോർട്ട്. പ്രഭാസും പൃഥ്വിരാജും ഒന്നിക്കുന്നതു കൊണ്ടുതന്നെ രാജ്യമെമ്പാടുമുള്ള സിനിമ പ്രേമികൾ സലാറിന്റെ റിലീസിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. കൊടും […]

1 min read

പ്രതീക്ഷയെ പുനർനിർവചിക്കുന്നു; അഞ്ച് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആടുജീവിതത്തെക്കുറിച്ചൊരു സർപ്രൈസ്; പൃഥ്വിയുടെ വാക്കുകളിങ്ങനെ

മലയാളികളുടെ അഞ്ച് വർഷത്തെ കാത്തിരിപ്പാണ് ആടുജീവിതം ബ്ലെസി-പൃഥ്വിരാജ് കൂട്ടുകെട്ടിന്റെ ആടുജീവിതം എന്ന സിനിമ. ബെന്യാമിന്റെ ഇതേപേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണ് ഈ സിനിമ. പുസ്തകം വായിച്ച് ഉള്ള് പിടഞ്ഞവരെല്ലാം അത് തിയേറ്ററിൽ കാണാൻ കാത്തിരിക്കുകയാണ്. ചിത്രീകരണം പൂർത്തിയായെങ്കിലും സിനിമ എന്ന് തിയേറ്ററുകളിലെത്തുമെന്ന് വ്യക്തമായിരുന്നില്ല. എന്നാൽ ആ കാത്തിരിപ്പ് അവസാനിക്കാൻ പോകുകയാണെന്നാണ് പൃഥ്വിരാജ് നൽകുന്ന സൂചന. ആടുജീവിതത്തിന്റെ ഔദ്യോ​ഗിക റിലീസ് തീയതി ഈ മാസം മുപ്പതിന് പ്രഖ്യാപിക്കുമെന്നാണ് പൃഥ്വിരാജ് സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്. വൈകീട്ട് നാലുമണിക്കായിരിക്കും പ്രഖ്യാപനം. ഔദ്യോ​ഗിക സോഷ്യൽ […]